'രേണുവിനെ കണ്ട് സ്തംഭിച്ച് പോയി, പിക്ക് ലൈൻ മുറിവിൽ ഇൻഫക്ഷൻ, കണ്ണൊക്കെ കുഴിഞ്ഞു, ഊതിയാൽ പറന്ന് പോകും'
അർബുദം സ്ഥിരീകരിച്ചശേഷം അതിന്റെ ചികിത്സയും മറ്റുമായി കഴിയുകയാണ് രേണു സുധി. രണ്ട് കീമോ ചെയ്ത് കഴിഞ്ഞു. ചികിത്സ നടക്കുന്നതിനാൽ ഫോൺ ഉപയോഗിക്കാൻ കഴിയില്ല. അതിനാൽ താരം സോഷ്യൽമീഡിയയിലും ആക്ടീവല്ല. വല്ലപ്പോഴും ഭക്തി ഗാനങ്ങൾ ആലപിച്ച് പോസ്റ്റ് ചെയ്യും. കഴിഞ്ഞ ദിവസം സുഹൃത്തായ സജീന രേണുവിനെ കാണാനായി ചെന്നിരുന്നു. രേണുവിന്റെ നിലവിലെ അവസ്ഥ കണ്ട് സ്തംഭിച്ച് പോയിയെന്ന് സജീന പറയുന്നു.
നെഗറ്റീവ് പറയുന്നവർ അവളെ ഒന്ന് നേരിട്ട് കണ്ടാൽ പിന്നെ അവളെ വിമർശിക്കാൻ നിൽക്കില്ലെന്നും സജീന സോഷ്യൽമീഡിയയിൽ പങ്കുവെച്ച വീഡിയോയിൽ പറഞ്ഞു. വീട്ടിൽ ചെന്ന് രേണുവിനെ കണ്ടപ്പോൾ ഞാൻ ഷോക്കായി പോയി. രേണുവിനെ ഇങ്ങനെ ഞാൻ പ്രതീക്ഷിച്ചിരുന്നില്ലെന്നതാണ് സത്യം. ഭയങ്കര വയ്യായ്കയായി. എനർജിയില്ല.

മുഖവും ശരീരവും മൊത്തത്തിൽ വല്ലാതെയായി. ആ രൂപം എനിക്ക് ഓർക്കാൻ കഴിയുന്നില്ല. ആകെ പാടെ ഇത്തിരിയെയുള്ളു. ഭയങ്കരമായും അവശയായിപ്പോയി. ആദ്യത്തെ കീമോയ്ക്കുശേഷം മനസിന് എനർജി കൊടുത്ത് അവൾ വന്നതായിരുന്നു. റീൽസൊക്കെ ചെയ്ത് സന്തോഷവതിയായി ഇരിക്കുകയായിരുന്നു. അതിനിടയിൽ ഇതെല്ലാം കണ്ട് ചില നാശം പിടിച്ചവർക്ക് സഹിച്ചില്ല.
അസുഖ ബാധിതർ ഇങ്ങനെ കാണിക്കുമോ? എന്ന് ചോദിച്ചാണ് അത്തരക്കാർ വന്നത്. മനസിന്റെ കട്ടി കൊണ്ടും അസുഖം മൂലം ശരീരത്തിൽ വന്ന വ്യത്യാസങ്ങൾ അംഗീകരിക്കാൻ പറ്റാത്തതുകൊണ്ടുമാണ് ആക്ടീവായി നിന്ന് അവൾ വീഡിയോകൾ ചെയ്തിരുന്നത്. അവളെ കണ്ടപ്പോഴുള്ള അവസ്ഥ എങ്ങനെ വിവരിക്കണമെന്ന് അറിയില്ല. സത്യത്തിൽ ഞെട്ടിപ്പോയി.
രേണുവിന് അസുഖമില്ലെന്ന് പറഞ്ഞ് നെഗറ്റീവ് കമന്റുകൾ പറയുന്നവരോട് നിങ്ങൾ തുടർന്നും ഇത് തന്നെ പറയണം. എന്നാലെ നിന്റെയൊക്കെ കുടുംബത്തിലോ നിനക്കോ ഇതേ അസുഖം വരുമ്പോൾ വിഷമം മനസിലാവുകയുള്ളു. പ്രതീക്ഷിക്കാത്തൊരു രൂപമാറ്റം രണ്ടാമത്തെ കീമോയ്ക്കുശേഷം അവൾക്ക് വന്നു. കണ്ണൊക്കെ കുഴിഞ്ഞു. ചുറ്റം ഡാർക്ക് നിറം വന്ന് മൂടി.
മുടിയെല്ലാം പോയി. ശക്തിയായി ഒന്ന് ഊതിയാൽ പറന്ന് പോകുന്നത് പോലെയായി. എന്നെ കണ്ടതും അവൾ കരഞ്ഞു. ഞാൻ ചെല്ലുമ്പോൾ അവൾ ഉപ്പുമാവ് കഴിക്കുകയായിരുന്നു. അത് തന്നെ വളരെ പ്രയാസപ്പെട്ടാണ് കഴിക്കുന്നത്. കഴിച്ചതും ഛർദ്ദി തുടങ്ങി. എന്ത് പറഞ്ഞ് ആശ്വസിപ്പിക്കണമെന്ന് അറിയാതെ വിഷമിച്ചു ഞാൻ. ഞാൻ വരും ഷോർട്ട് ഫിലിമും ആൽബവുമൊക്കെ ചെയ്യണം എന്ന് അവൾ പറഞ്ഞ് കരഞ്ഞു.

അസുഖത്തിന്റെ കാഠിന്യം അവളിൽ വലിയ മാറ്റമുണ്ടാക്കിയിട്ടുണ്ട്. നെഗറ്റീവ് പറയുന്നവർ അവളെ ഒരു നോക്ക് പോയി കാണണം. അപ്പോൾ മനസിലാകും എന്താണ് യഥാർത്ഥ അവസ്ഥയെന്ന്. രേണുവിനെ കണ്ട് സ്തംഭിച്ച് പോയി. പോസിറ്റീവ് കമന്റുകൾ എല്ലാം അവളെ ഞാൻ വായിച്ച് കേൾപ്പിച്ചു. ആരും എന്നെ മറന്നില്ല അല്ലേ ചേച്ചി എന്നാണ് അവൾ അത് കേട്ടശേഷം എന്നോട് ചോദിച്ചത്. ടിവി അവളുടെ മുറിയിൽ വെച്ചിട്ടുണ്ട്. കയ്യിലിട്ട പിക്ക് ലൈൻ അഴിച്ചു.
പൊട്ടി അളിഞ്ഞ് ഇൻഫക്ഷനായി. ആ വേദന സഹിക്കാൻ വയ്യാത്തതുകൊണ്ടാണ് ഊരിയത്. അവളുടെ കൂടെയിരുന്ന് ഒരു ഫോട്ടോ പോലും എടുക്കാൻ എനിക്ക് മനസ് വന്നില്ല. അത്രയും അവശയാണെന്നും സജീന പറയുന്നു. ആറ് കീമോയാണ് രേണുവിന് നിർദേശിച്ചിരിക്കുന്നത്. കീമോയ്ക്കുശേഷം ഒരു സർജറിയുമുണ്ടാകും.
ചികിത്സയ്ക്ക് ഭാരിച്ച ചിലവ് വരും എന്നതുകൊണ്ടാണ് അസുഖ ബാധിതയായി കിടക്കുമ്പോഴും രേണു വ്ലോഗുകൾ ചെയ്ത് യുട്യൂബിൽ പങ്കിടുന്നത്. രേണു ആയിരുന്നു കുടുംബത്തിലെ ഏക വരുമാനമാർഗം. രോഗാവസ്ഥയിലും രേണുവിനെ അലട്ടുന്നത് മകൻ ഒറ്റപ്പെട്ട് പോകുമോയെന്ന ചിന്തയാണ്.


Click it and Unblock the Notifications


