'ആരോ എന്തോ പറയട്ടെ... ഞാൻ റിതപ്പനെ കാണാൻ അവിടെ പോകുമെന്ന് കിച്ചു, ബിഷപ്പ് നോബിൾ ഫിലിപ്പ് ഏത് സഭയിലുള്ളതാണ്?'

കിച്ചുവുമായുള്ള പ്രശ്നങ്ങൾ നിലനിൽക്കുന്ന പശ്ചാത്തലത്തിലാണ് കഴിഞ്ഞ ദിവസം പുതിയ വീഡിയോയുമായി രേണു സുധി എത്തിയത്. കൊല്ലം സുധിയിൽ തനിക്ക് പിറന്ന ഏക മകൻ റിതുലിൽ തന്റെ മാതാപിതാക്കൾക്കും ചേച്ചിക്കും കുടുംബത്തിനും അല്ലാതെ മറ്റാർക്കും അവകാശമില്ലെന്നാണ് രേണു പറഞ്ഞത്. ഈ വീഡിയോ ശ്രദ്ധയിൽപ്പെട്ട യുട്യൂബർ ഷെഫീന ബീവി പ്രതികരിച്ച് എത്തി. കിച്ചുവിന് അവകാശമുള്ള വീട്ടിൽ കിടുന്നുകൊണ്ടല്ല അവന് എതിരെ രേണു പ്രതികരിക്കേണ്ടതെന്ന് ഷെഫീന ബീവി പറഞ്ഞു.

Also Read
അഹാനയാണ് എല്ലാം പറഞ്ഞത്! എന്തായാലും ഇമേജ് പോയി! അമ്മയ്ക്കും മകള്‍ക്കും എതിരെ തിരിഞ്ഞ് ഫാന്‍സ്
അഹാനയാണ് എല്ലാം പറഞ്ഞത്! എന്തായാലും ഇമേജ് പോയി! അമ്മയ്ക്കും മകള്‍ക്കും എതിരെ തിരിഞ്ഞ് ഫാന്‍സ്

അവരുടെ വാക്കുകളിലൂടെ തുടർന്ന് വായിക്കാം... കിച്ചുവിനോട് സംസാരിച്ചപ്പോൾ അവൻ പറഞ്ഞത് എനിക്ക് ഇതിൽ ഒന്നും പറയാനില്ല. ആരോ എന്തോ പറയട്ടെ. ഞാൻ റിതപ്പനെ കാണാനായി അവിടെ പോകും അവനെ കാണുമെന്നാണ്. റിതപ്പന് വേണ്ടി നീ നിൽക്കണമെന്നും രേണുവിന് എന്തെങ്കിലും സംഭവിച്ചാൽ കുട്ടിയെ രാഹുൽ നോക്കണമെന്നുമാണ് ഞങ്ങളുടെ എല്ലാവരുടേയും സജഷൻ.

Renu Sudhi

ഇത് എല്ലാവരും പറയുന്നത് രേണുവിന് ഇഷ്ടപ്പെട്ടില്ല. പിന്നെ രേണുവിന് ചാവാൻ പോകുന്നില്ലെന്നത് ​ഗ്യാരണ്ടീഡാണ്. എനിക്ക് ഒരുപാട് പേർ മെഡിക്കൽ കോളേജിൽ കാൻസറിന് ചികിത്സ തേടുന്ന ഒരുപാട് പേരുടെ ചാർട്ട് അയച്ച തന്നിരുന്നു. അതിനകത്ത് വിശദമായി ചികിത്സയ്ക്ക് എത്ര തുകയാകുമെന്നത് പറയുന്നുണ്ട്. ഏറ്റവും എക്സ്പെൻസീവായ ആശുപത്രിയാണ് കിംസ്.

അവിടെ എനിക്ക് പരിചയമുള്ള ഒരാൾ അർബുദത്തിന് ചികിത്സ തേടിയപ്പോൾ ആകെ ചിലവായത് പത്ത് ലക്ഷം രൂപയാണ്. ​​​ഗവൺമെന്റ് ആശുപത്രിയിൽ ചികിത്സ തേടുന്ന വ്യക്തിക്ക് എത്ര രൂപ ചികിത്സയ്ക്ക് വേണ്ടി വരും എന്നതിനെ കുറിച്ചെല്ലാം എനിക്ക് അറിയാം. രേണുവിന് ഒരു വാട്സ് ആപ്പ് കൂട്ടായ്മയുണ്ട്. അതിൽ എല്ലാം ക്രിമിനലുകളാണ്. രേണു സമ്പാ​ദിച്ച പൈസ അവരുടെ അച്ഛൻ തങ്കച്ചൻ ഇപ്പോൾ പലിശയ്ക്ക് കൊടുക്കുന്നുണ്ട്.

Recommended For You
ആരേയും ഒന്നിനും നിര്‍ബന്ധിക്കാറില്ല! ഞങ്ങള്‍ മാത്രമായി താമസിക്കുന്നതിന് കാരണം! മാസ് റിപ്ലേയുമായി സൗഭാഗ്യ
ആരേയും ഒന്നിനും നിര്‍ബന്ധിക്കാറില്ല! ഞങ്ങള്‍ മാത്രമായി താമസിക്കുന്നതിന് കാരണം! മാസ് റിപ്ലേയുമായി സൗഭാഗ്യ

ഉപജീവനമാർ​ഗം അങ്ങനേയും കണ്ടെത്താം എന്നുള്ളതുകൊണ്ട് ചെയ്യുന്നതായിരിക്കാം. മകൾ പണം എങ്ങനെ സമ്പാദിച്ചാലും അത് പലിശയ്ക്ക് കൊടുത്ത് സുഭിക്ഷമായി ജീവിക്കുമെന്ന മനോഭാവമാണ് കുടുംബത്തിന്. അസുഖം വന്നാലെങ്കിലും അൽപം ദൈവ വിശ്വാസത്തോടെ ജീവിക്കാനല്ലേ നോക്കേണ്ടത്. പിന്നെ ബിഷപ്പിന്റെ വിചാരം അദ്ദേഹമാണ് മാർപ്പാപ്പ എന്നാണ്. കിച്ചു റിതുലിനെ കാണാതിരിക്കാനുള്ള സൈക്കോളജിക്കൽ മൂവ്മെന്റാണ് രേണുവിന്റെ പുതിയ വീഡിയോ.

രേണുവിന്റെ പ്രവർത്തികളല്ല പലർക്കും കുഴപ്പം ആ പ്രവ‍ൃത്തികൾ തെറ്റാണെന്നും ഇഷ്ടപ്പെട്ടില്ലെന്നും പറഞ്ഞ കുട്ടിയാണ് ഇപ്പോൾ പലരുടേയും കണ്ണിൽ കുഴപ്പക്കാരൻ. രേണു ഇപ്പോൾ ചെയ്യുന്ന പ്രവൃത്തികൾ ഒന്നും മാപ്പ് അർഹിക്കുന്നതല്ല.‍ അതുപോലെ ബിഷപ്പ് നോബിൾ ഫിലിപ്പ് ഏത് സഭയിലുള്ളതാണ്?.

Renu Sudhi

എന്തിനാണ് ഷെഡ്യൂൾ കാസ്റ്റിൽ ഉള്ളവരെ മതം മാറ്റുന്നത്?. റിതുലിനെ കാണാൻ കിച്ചുവിന് അവകാശമില്ലെന്ന് അവന്റെ സ്വത്തിൽ താമസിച്ചുകൊണ്ടല്ല രേണുവും കുടുംബവും പറയേണ്ടത്. കിച്ചുവിന് കൊടുക്കേണ്ട അവകാശം കൊടുത്തിട്ട് വേണമായിരുന്നു രേണു സംസാരിക്കാൻ. അല്ലാതെ അവന് അവകാശമുള്ളിടത്ത് കയറിയിരുന്നിട്ടായിരുന്നില്ല. എവിടെയോ കിടന്നവളെ കിച്ചുവിന് വേണ്ടി സുധി കെട്ടികൊണ്ട് വന്നതാണ്.

അങ്ങനെയുള്ള രേണുവിന്റെ പ്രകടനമാണ് നിങ്ങൾ ഇപ്പോൾ കാണുന്നത്. രേണുവിന്റെ ചേച്ചിയും ഭർത്താവും ഈ ജന്മത്ത് ജോലിക്ക് പോകുമെന്ന് തോന്നുന്നില്ലെന്നും ഷെഫീന ബീവി പറഞ്ഞു. അതേസമയം പ്രേക്ഷകരെല്ലാം രേണുവിന് എതിരായി മാറി കഴി‍ഞ്ഞു. കാൻസർ ബാധിതയാണെന്ന് അറിഞ്ഞപ്പോൾ കിട്ടിയ സഹതാപവും സ്നേഹവും പോലും ഇപ്പോൾ പ്രേക്ഷകരിൽ ഭൂരിഭാ​ഗം പേർക്കും രേണുവിനോട് ഇല്ല.

You May Also Like
നായികയാകാൻ ​ഗർഭിണിയാകരുത്, കരാ‍ർ ഇഷ്ടപ്പെടാതെ കരീന, പ്രിയങ്കയെ മാറ്റി; ദീപികയിലേക്ക് രാം ലീല എത്തിയതി​ങ്ങനെ
നായികയാകാൻ ​ഗർഭിണിയാകരുത്, കരാ‍ർ ഇഷ്ടപ്പെടാതെ കരീന, പ്രിയങ്കയെ മാറ്റി; ദീപികയിലേക്ക് രാം ലീല എത്തിയതി​ങ്ങനെ

രേണു മരിച്ച് കഴിഞ്ഞാലും അവരുടെ വീട്ടുകാർക്ക് അവിടെ കിടക്കാനുള്ള മുൻ‌കൂർ അവകാശം ഉറപ്പിക്കലാണ് രേണുവിന്റെ പുതിയ വീഡിയോ. ഇത്രക്കും ഉളുപ്പില്ലാതായല്ലോ. കിച്ചുനെ ഇല്ലാതാക്കാനോ അല്ലെങ്കിൽ എനിക്ക് ആ വീട് വേണ്ടെന്നോ പറയിക്കാനോ ഉള്ള ശ്രമങ്ങളൊന്നും വിജയിക്കുന്നില്ലെന്ന് കണ്ടപ്പോൾ അവസാന അടവ് രേണു ഇറക്കിയതാണെന്നും ചിലർ കുറിച്ചു.

Read more about: Renu Sudhi
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X