'ഭർത്താവും കുട്ടികളും ഇല്ലാത്തത് കൊണ്ട് കൂടിയാണ് രഞ്ജിനിക്ക് സാധിക്കുന്നത്, ഈ മാതൃക പിന്തുടരുന്നു'
ജന്തർ മന്ദിർ സമരത്തിൽ കേരളത്തിൽ നിന്നും പിന്തുണ അറിയിച്ചവരിൽ പ്രമുഖരിൽ പ്രധാനിയാണ് രഞ്ജിനി ഹരിദാസ്. പിന്തുണ നൽകാൻ തുടക്കത്തിൽ പല പ്രമുഖ താരങ്ങളും മടിച്ചിരുന്നു. എന്നാൽ രഞ്ജിനി സമരത്തിൽ നേരിട്ട് പങ്കെടുത്ത് പ്രതിഷേധം അറിയിച്ചു. നിരവധി പേരാണ് രഞ്ജിനിയെ ഇക്കാര്യത്തിൽ അഭിനന്ദിച്ചത്. ഇപ്പോഴിതാ രഞ്ജിനിയെ പ്രശംസിച്ച് കൊണ്ട് ആക്ടിവിസ്റ്റ് ശ്രീലക്ഷ്മി അറയ്ക്കൽ പങ്കുവെച്ച കുറിപ്പാണ് ശ്രദ്ധ നേടുന്നത്.
രഞ്ജിനി ഹരിദാസിന് സ്വതന്ത്രമായി അഭിപ്രായം പറയാൻ പറ്റുന്നത്, നിന്ന നിൽപ്പിൽ ഡൽഹിക്ക് പോകാൻ പറ്റുന്നത് ഭർത്താവും കുട്ടികളും ഒന്നും ഇല്ലാത്തത് കൊണ്ട് കൂടിയാണ്. ഈ ഒരു മാതൃക പിന്തുടർന്നാണ് ഞാനും കല്യാണം കഴിക്കില്ല എന്ന തീരുമാനം എടുത്തത്. കാരണം എനിക്കും വലുത് ഫ്രീഡം ആണ്. അതുകൊണ്ട് തന്നെ നിന്ന നിൽപ്പിൽ എങ്ങോട്ട് പോകാൻ ഉള്ള തീരുമാനം എടുക്കാനും എനിക്ക് സാധിക്കുന്നുണ്ട്.
ഇനി വരാൻ പോകുന്ന പല പെൺകുട്ടികളും കല്യാണം കഴിക്കാൻ വിസമ്മതിക്കുന്നതിന്റെ കാരണവും ഫ്രീഡത്തോടെ ജീവിക്കാൻ വേണ്ടി ആണ്. ഫ്രീഡത്തോടെ അഭിപ്രായം പറയാൻ വേണ്ടി കൂടി ആണ്.

എനിക്ക് തോന്നുന്നത് , ഡൽഹിയിൽ പോയി സമരം ചെയ്യണം എന്ന് ആഗ്രഹം ഉള്ള ഒരു വിഭാഗം സ്ത്രീകളെങ്കിലും ഇവിടുത്തെ ഏതെങ്കിലും വീടുകളിൽ ഒക്കെ കാണും എന്നാണ്. പക്ഷേ അവർ ഭർത്താവ് , കുട്ടികൾ ആയിട്ട് മിക്കവാറും ലോക്ക് ആയിരിക്കും.
ഈ ലോക്കിംഗ് ആണ് സ്ത്രീയെ സംബന്ധിച്ച് ഒരു മാര്യേജ് സിസ്റ്റത്തിലെ ഏറ്റവും വലിയ വെല്ലുവിളി. Nb: സ്ത്രീകളുടെ ശാക്തീകരണം, സ്വാതന്ത്ര്യം എന്നിവയ്ക്ക് വില കൊടുക്കാത്തവർ ഈ പോസ്റ്റിന് ഹഹഹ റിയാക്ഷൻ ഇടുന്നതാണ്-ശ്രീലക്ഷ്മി അറയ്ക്കലിന്റെ പോസ്റ്റിങ്ങനെ.


Click it and Unblock the Notifications
