പേളെന്ന് കരുതിയതൊക്കെ മുക്കായിരുന്നു, നല്ലത് തിരിച്ചറിയാൻ വൈകി; ജാൻമണി ദാസിനെ ആഘോഷിച്ച് സോഷ്യൽമീഡിയ!
ഇന്ത്യ ഇതുവരെ കണ്ടിട്ടുള്ളതിൽ വെച്ച് വളരെ വലിയൊരു പ്രക്ഷോഭമാണ് ഡൽഹി ജന്ദർ മന്ദറിൽ നടക്കുന്നത്. കേരളത്തിൽ നിന്ന് അടത്തം ജനങ്ങളുടെ ഒഴുക്കാണ് ഡൽഹിയിലേക്ക്. വിദ്യാർത്ഥികൾക്ക് പിന്തുണ അറിയിക്കാൻ കേരളത്തിൽ നിന്നും ആദ്യം ഡൽഹിയിൽ എത്തിയവരിൽ ഒരാൾ ജാൻമണിയായിരുന്നു. ഒരുപാട് സമയം അവിടെ ചിലവഴിക്കുകയും മാധ്യമങ്ങൾ പോലും പറയാൻ മടിച്ച കാര്യങ്ങൾ ജനങ്ങളോട് വ്യക്തമായി പറഞ്ഞ് കൊടുക്കുകയും ചെയ്തിരുന്നു ജാൻമണിയും രഞ്ജിനി ഹരിദാസുമെല്ലാം.
ഇപ്പോൾ സോഷ്യൽമീഡിയ കൃത്യമായ നിലപാട് എടുക്കാൻ ജാൻമണി കാണിച്ച ധൈര്യത്തെ ആഘോഷിക്കുകയാണ്. പേളെന്ന് കരുതിയതൊക്കെ മുക്കുപണ്ടമായിരുന്നുവെന്നും ജാൻമണിയെപ്പോലെ നല്ലതിനെ തിരിച്ചറിയാൻ വൈകിയെന്നുമാണ് ആളുകൾ ബിഗ് ബോസ് താരത്തിന്റെ സോഷ്യൽമീഡിയ പേജിൽ കുറിക്കുന്നത്.

ഒരു അമ്മയാകാൻ ഈ ജന്മത്ത് കഴിയില്ലെങ്കിലും കുട്ടികളുടെ സങ്കടം തനിക്ക് സഹിക്കാനാവില്ലെന്ന് താരം പറയുന്നു. നമ്മുടെ ഭാവി തലമുറയായ അവരെ ഓർത്താണ് താൻ ഡൽഹിക്ക് പോയതെന്നും പ്രതിഷേധത്തിൽ പങ്കെടുത്തതെന്നും ജാൻമണി പറഞ്ഞു. ഞാൻ ഒരു ട്രാൻസ്ജെന്ററാണ്. എനിക്ക് ആ കുട്ടികളെല്ലാം സഹോദരന്മാരും സഹോദരിമാരുമാണ്.
എനിക്ക് ഒരിക്കലും ഒരു കുഞ്ഞിന് ജന്മം നൽകാനോ അമ്മയാകാനോ കഴിയില്ല. എന്നിട്ടും എനിക്ക് ആ കുട്ടികളുടെ അവസ്ഥ കണ്ട് സഹിക്കാൻ പറ്റിയില്ല. ശരിക്കും സഹിക്കാൻ കഴിയില്ല. കാരണം അവർ നമ്മുടെ കുട്ടികളാണ് നമ്മുടെ ഫ്യൂച്ചറാണ് അവർ. പിന്നെ അവിടെ സമരം ചെയ്യാൻ പോയത് പണം കിട്ടിയതുകൊണ്ടാണെന്ന് പറയുന്നവരോട്... വീട്ടിലേക്ക് വാ ഞാൻ കാണിച്ച് തരാം എത്രയാണ് കിട്ടിയതെന്ന്. ഇലക്ഷന് നിന്ന് തോറ്റയാളല്ലേ രഞ്ജിനി ചേച്ചി പണം വാങ്ങിയെന്ന് പറഞ്ഞത്.
അയാൾക്ക് നാണമില്ലേ?. പോലീസ് ഉണ്ടാകും ലാത്തി ചാർജ് നടക്കും എന്നെല്ലാം അറിഞ്ഞുകൊണ്ട് തന്നെയാണ് ഡൽഹിക്ക് പോയത്. എന്തിന് പേടിക്കണം?. എനിക്ക് ഒരെണ്ണം കിട്ടിയാൽ ഞാൻ മൂന്നെണ്ണം തിരിച്ച് കൊടുക്കും. അത്രയേയുള്ളു. പോലീസ് ആയാലും ആരായാലും. ഞാൻ ഒരു ട്രാൻസ്ജെന്ററാണെന്നത് മറക്കണ്ട. നോർത്ത് ഇന്ത്യയിലൊക്കെ പേടിയാണ്. എന്നെ ആരും തൊടില്ല.
എന്നോട് വളരെ മര്യാദയോടെയാണ് സംസാരിച്ചതും ഇടപഴകിയതും. എന്നെ തൊട്ടാൽ ഇന്ത്യയൊട്ടാകെയുള്ള ട്രാൻസ്ജെന്റേഴ്സ് ആളുകൾ ഇളകും. പതിനാറും പതിനേഴും വയസ് മാത്രം പ്രായമുള്ള ചെറിയ കുട്ടികൾ വരെ അവിടെ സമരം ചെയ്യുന്നുണ്ട്. അവർക്ക് എന്താണ് ചെയ്യാൻ കഴിയുക? ജാൻമണി പറഞ്ഞു. മുമ്പ് ട്രോളിയതിനും പരിഹസിച്ചതിനും നിരവധി പേർ കമന്റുകളിലൂടെ ജാൻമണിയോട് മാപ്പ് പറയുന്നുണ്ട്.

എന്നാൽ തന്റെ സ്വന്തം ആൾക്കാർ തന്നോട് ഒരിക്കലും മാപ്പ് പറയേണ്ടെന്നാണ് ജാൻമണിയുടെ മറുപടി. എന്നെ ട്രോളുന്നവരോട്... നിങ്ങൾ അത് നിർത്തരുത്. അതില്ലാതെ ഞാൻ എങ്ങനെ ജീവിക്കും. മുമ്പ് ട്രോളിയതിന് ആരും എന്നോട് മാപ്പ് പറയേണ്ട. അച്ഛനും അനിയനും എന്റെ കുടുംബാംഗങ്ങളുമെല്ലാം എന്നെ ട്രോളാറുണ്ട്. കേരളത്തിൽ ജീവിക്കുന്നതിൽ ഞാൻ ഭയങ്ക ഹാപ്പിയാണ്.
മലയാളിയായതിൽ അഭിമാനിക്കുന്നു. ഞാൻ ഇവിടെ ജനിച്ചില്ലെന്ന് മാത്രമേയുള്ളു. പക്ഷെ ഞാൻ ഇവിടെയാണ് താമസിക്കുന്നത്. ഇവിടുത്തെ ഭക്ഷണമാണ് കഴിക്കുന്നത്. അതുകൊണ്ട് ആരും എന്നോട് സോറി പറയണ്ട. എനിക്ക് ഇനിയും ട്രോൾ വേണം. സ്വന്തമായി കരുതുന്ന ആളുകൾക്കിടയിൽ സോറിയുടേയും താങ്ക്യുവിന്റെയും ഒന്നും ആവശ്യമില്ല. ഡൽഹിയിൽ പോയി ഞാൻ വലുതായി ഒന്നും ചെയ്തിട്ടില്ല.
എന്റെ വൺ പെർസന്റേജ് കാര്യം മാത്രമെ ചെയ്തുള്ളു. പോയി എന്റെ സാന്നിധ്യവും പിന്തുണയും അറിയിച്ചുവെന്ന് മാത്രമെന്നും ജാൻമണി പറഞ്ഞു. ആസാമിലാണ് ജാൻമണി ജനിച്ച് വളർന്നത്. സെലിബ്രിറ്റി മേക്കപ്പ് ആർട്ടിസ്റ്റ് കൂടിയാണ് താരം.


Click it and Unblock the Notifications


