'മറ്റൊരു പെണ്ണ് സ്നേഹിച്ച ഒരാളുടെ കൂടെ കുറ്റബോധമില്ലാതെ ജീവിക്കുന്ന ഒരാളിൽ നിന്ന് പിന്നെ എന്ത് പ്രതീക്ഷിച്ചു?'
ദിവസങ്ങളോളം നീണ്ട പോരാട്ടത്തിന് ഒടുവിൽ ലക്ഷോപലക്ഷം വിദ്യാർത്ഥികളുടേയും സിജെപിയുടെ സമരം ഫലം കണ്ടിരിക്കുന്നു. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്റെ രാജി എന്ന ആവശ്യം കേന്ദ്ര സര്‍ക്കാര്‍ കഴിഞ്ഞ ദിവസമാണ് അംഗീകരിച്ചത്. നീറ്റ് ചോദ്യ പേപ്പര്‍ ചോര്‍ച്ചയില്‍ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ രാജിവച്ചാല്‍ മാത്രമെ സമരം അവസാനിപ്പിക്കുവെന്ന് പ്രതിഷേധക്കാര്‍ നിലപാട് കടുപ്പിച്ചിരുന്നു. അമ്പത് ദിവസത്തോളം പിന്നിട്ട സമരത്തിന് പിന്നാലെയാണ് ധര്‍മേന്ദ്ര പ്രധാന്‍ രാജിക്ക് സന്നദ്ധനായത്.
എന്നാൽ വിദ്യാർത്ഥി സമരത്തെ പിന്തുണയ്ക്കാതിരുന്നവർക്കെതിരെയുള്ള സോഷ്യൽമീഡിയയുടെ പ്രതിഷേധം അവസാനിച്ചിട്ടില്ല. അതിന്റെ ഫലമാണ് ഒരോ ദിവസവും പേളി മാണിക്ക് എതിരെ സോഷ്യൽമീഡിയയിൽ പ്രത്യക്ഷപ്പെടുന്ന നിരവധി കുറിപ്പുകളും പോസ്റ്റുകളും മീമുകളും.

പേളിയെപ്പോലെ ഒരാളിൽ നിന്ന് മലയാളികൾ പ്രതീക്ഷിക്കാത്ത തരത്തിലുള്ള പ്രതികരണമാണ് വിദ്യാർത്ഥ പ്രക്ഷോഭ സമയത്ത് വന്നത്. അതുകൊണ്ട് തന്നെയാണ് എല്ലാവരും പേളിക്ക് എതിരെ തിരിഞ്ഞതും വിമർശിച്ചതും മാസീവായി അൺഫോളോ നടന്നതും.
സീരിയൽ നടിയായ മറ്റൊരു പെണ്ണ് ജീവനുതുല്യം സ്നേഹിച്ച ഒരാളുടെ കൂടെ ലവലേശം കുറ്റബോധമില്ലാതെ ജീവിക്കുന്ന ഒരാളിൽ നിന്ന് നിങ്ങളൊക്കെ എന്താണ് പ്രതീക്ഷിച്ചത്? എന്നാണ് പേളിയുമായി ബന്ധപ്പെട്ട് ഇപ്പോൾ നടക്കുന്ന വിവാദത്തിൽ പ്രതികരിച്ച് റഫീല നിസാർ അഹമ്മദ് എന്നയാൾ ഫേസ്ബുക്കിൽ കുറിച്ചത്. സീരിയൽ നടിയായ മറ്റൊരു പെണ്ണ് ജീവനുതുല്യം സ്നേഹിച്ച ഒരാളുടെ കൂടെ ലവലേശം കുറ്റബോധമില്ലാതെ ജീവിക്കുന്ന ഒരാളിൽ നിന്ന് നിങ്ങളൊക്കെ എന്താണ് പ്രതീക്ഷിച്ചത്?.
ബിഗ് ബോസിലേക്ക് പോകാനുള്ള പർച്ചേസിങ് വരെ ഒന്നിച്ച് ചെയ്ത് എയർപോർട്ടിൽ കൊണ്ടുപോയിയാക്കിയ കാമുകിയെ മറന്നാണ് അന്ന് ബിഗ് ബോസിലേ പ്രണയപ്പനിയിൽ മുങ്ങിപ്പൊങ്ങിയത്. അതൊക്കെ ലൈവ് ടെലികാസ്റ്റ് ചെയ്യുമ്പോൾ ആ പെൺകുട്ടി എത്രമാത്രം വേദനിക്കുമെന്ന് പോലും ചിന്തിച്ചില്ല. അതിന്റെ ട്രോമയിൽ ആ പെണ്ണ് പുറംലോകം പോലും കാണാതെ കഴിച്ചുകൂട്ടി. അവൾ ഇന്നും വിവാഹം കഴിക്കാതെ കഴിയുന്നുമുണ്ട്.
അത് മാത്രമല്ല രജിത് കുമാർ സഹമത്സരാർത്ഥിയുടെ കണ്ണിൽ മുളക് തേച്ച സംഭവത്തിൽ പേളി അന്ന് ഇട്ടത് കേൾക്കാൻ പോലും അറക്കുന്ന കടുത്ത സ്ത്രീവിരുദ്ധമായ പരാമർശമായിരുന്നു. അന്നേ തകർന്നതാണ് ഇവരുടെ വ്യക്തിത്വം. ഏത് നേരവും ക്യൂട്ട്നെസ് മെഴുകി നടക്കുന്ന ആളുടെ വായിൽ നിന്ന് ഇത്തരം സ്ത്രീവിരുദ്ധ പരാമർശങ്ങൾ വന്നപ്പോൾ തന്നെ ആട്ടിൻതോലണിഞ്ഞ ചെന്നായയാണെന്ന് മനസിലായതാണ്.

സാമ്പത്തിക ഭദ്രതയും മക്കളെ വിദേശത്ത് പഠിപ്പിക്കാനുള്ള ശേഷിയുമൊക്കെ ഉള്ളതുകൊണ്ട് എന്തും പറയാം എന്ന നിലപാടാണ് പലർക്കും. മൂന്ന് വട്ടം പരീക്ഷ പേപ്പർ ചോർച്ച നടന്നിട്ടും പണം വാങ്ങി പരീക്ഷകളെ അട്ടിമറിച്ചതായി കണ്ടെത്തിയിട്ടും പല കുട്ടികളും ആത്മഹത്യയിൽ അഭയം തേടിയിട്ടും പോലീസിൻ്റെ അക്രമത്തിൽ ഒരു പെൺകുട്ടി മരണമടഞ്ഞിട്ടും ഇപ്പോഴും ആ സമരത്തെ നേരമ്പോക്കായി കാണുന്നവർക്ക് മനസാക്ഷി എന്നൊന്ന് ഇല്ലെന്ന് അടിവരയിടാം.
സ്വന്തം കാര്യത്തിന് വേണ്ടി മറ്റുള്ളവരുടെ ലൈഫ് തന്നെ സ്പോയിലാക്കുന്നവർക്ക് അല്ലേലും ഇതൊക്കെ കാണുമ്പോൾ തമാശയായി തോന്നിയേക്കാം എന്നുമായിരുന്നു കുറിപ്പ്. കേന്ദ്ര ഭരണകൂടത്തെ അനുകൂലിക്കുന്ന തരത്തിൽ വിദ്യാർത്ഥികളുടെ നഷ്ടങ്ങൾക്ക് വില കൽപ്പിക്കാത്ത രീതിയിലായിരുന്നു പേളി മാണി പ്രതികരിച്ചത്.
മലയാള സിനിമ താരങ്ങളിൽ ചിലരെല്ലാം പേളിക്ക് എതിരെ തിരിഞ്ഞിട്ടുണ്ട്. സിജെപിയും കേന്ദ്ര സർക്കാരും തമ്മിലുള്ള മൂന്നാം വട്ട ചർച്ചയ്ക്ക് മണിക്കൂറുകൾക്ക് മുമ്പാണ് തന്‍റെ ഔദ്യോഗിക എക്സ് അക്കൗണ്ടിലൂടെ ധർമേന്ദ്ര പ്രധാൻ രാജി പ്രഖ്യാപനം നടത്തിയത്.


Click it and Unblock the Notifications


