For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  പ്രാങ്ക് കോളിൽ തുടങ്ങിയ സൗഹൃദം, പ്രണയം തകർന്നതോടെ സുനിതയുമായി വീണ്ടും അടുത്തു; വിവാഹത്തെക്കുറിച്ച് അനിൽ കപൂർ

  |

  ബോളിവുഡിൽ പ്രായം പിന്നിലേക്ക് പോവുന്ന നടനെന്നാണ് അനിൽ കപൂറിനെ വിശേഷിപ്പിക്കുന്നത്. 65 കാരനായ നടൻ ഇപ്പോഴും ആരോ​ഗ്യവാനും കാണാൻ ചെറുപ്പവുമാണ്. 90 കളിൽ നായകനായി തിളങ്ങിയ അനിൽ കപൂർ പിന്നീട് നായകനാവണമെന്ന് വാശി പിടിക്കാതെ അഭിനയ പ്രാധാന്യമുള്ള വേഷങ്ങൾ തെരഞ്ഞെടുത്തു. നായകന്റെ അച്ഛനായും അമ്മാവനായും വില്ലനായും എല്ലാം അനിൽ കപൂർ സ്ക്രീനിലെത്തി.

  അതിനാൽ തന്നെ അന്നും ഇന്നും ബോളിവുഡിൽ മാറ്റി നിർ‌ത്താൻ പറ്റാത്ത ഒരു സ്ഥാനം അനിൽ കപൂറിനുണ്ട്. അനിൽ കപൂറിന്റെ മകൾ സോനം ബോളിവുഡിലെ മുൻനിര നായിക നടിമാരിൽ ഒരാളാണ്. ഇളയ മകൻ ഹർഷവർധൻ കപൂറും സിനിമകളിൽ അഭിനയിക്കുന്നു. മൂത്ത മകൾ റിയ കപൂർ ഫാഷൻ ബിസിനസ് മേഖലയിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്.

  മോഡലായിരുന്ന സുനിത കപൂർ ആണ് അനിൽ കപൂറിന്റെ ഭാര്യ. ഇരുവരും 45 വർഷമായി സന്തുഷ്ടകരമായ കുടുംബ ജീവിതം നയിക്കുന്നു. ബോളിവുഡിലെ ഏറ്റവും നല്ല ഫാമിലി മാനായും അനിൽ കപൂർ അറിയപ്പെടുന്നു. ഇപ്പോഴിതാ തങ്ങളുടെ പ്രണയ കാലത്തെക്കുറിച്ച് സംസാരിച്ചിരിക്കുകയാണ് നടൻ. പ്രാങ്ക് കോളിലൂടെയാണ് സുനിതയും താനും ആദ്യം സംസാരിക്കുന്നതെന്ന് അനിൽ കപൂർ പറയുന്നു.

  Also Read: എല്ലാവരെയും കെട്ടിപ്പിടിച്ച് യാത്ര പറഞ്ഞ് പ്രാര്‍ഥന; ഏറ്റവും വേദന നിറഞ്ഞ വിടപ്പറച്ചിലായി പോയെന്ന് താരപുത്രി

  'പ്രാങ്ക് കോളിനായി സുഹൃത്ത് സുനിതയ്ക്ക് എന്റെ നമ്പർ നൽകി. അന്നാണ് ഞാനവളോട് ആദ്യമായി സംസാരിക്കുന്നത്. അവളുടെ ശബ്ദവുമായി ഞാൻ പ്രണയത്തിലായി. കുറച്ച് ആഴ്ചകൾക്ക് ശേഷം ഞങ്ങൾ ഒരു പാർട്ടിയിൽ വെച്ച് കണ്ടുമുട്ടി. അവളിലേക്ക് എന്നെ ആകർഷിച്ച എന്തോ ഒന്നുണ്ടായിരുന്നു. ഞങ്ങൾ സംസാരിക്കുകയും സുഹൃത്തുക്കളാവുകയും ചെയ്തു. ഞാൻ സ്നേഹിച്ചിരുന്ന മറ്റൊരു പെൺകുട്ടിയെ പറ്റി ഞങ്ങൾ സംസാരിക്കുമായിരുന്നു'

  Also Read: 'എന്റെ പെരുമാറ്റം മോളെ വിഷമിപ്പിക്കുന്നുണ്ടെന്ന് തോന്നി, അതിനുശേഷം ആ ശീലം മാറ്റി'; മകളെ കുറിച്ച് ജയസൂര്യ

  'പെട്ടന്ന് ആ പെൺകുട്ടി എന്റെ ജീവിതത്തിൽ നിന്ന് അപ്രത്യക്ഷമായി. എനിക്ക് അത് ഹൃദയഭേദകം ആയിരുന്നു. അത് കാരണം സുനിതയുമായുള്ള എന്റെ ബന്ധം ശക്തമായി,' അനിൽ കപൂർ പറഞ്ഞു. സുനിതയെ പരിചയപ്പെടുന്ന സമയത്ത് അനിൽ കപൂർ അവസരം തേടി നടക്കുന്ന ഒരു നടനായിരുന്നു. സുനിത സാമ്പത്തിക ശേഷിയുള്ള കുടുംബത്തിൽ നിന്നുള്ള മോഡലും.

  Also Read: മീര ജാസ്മിനെ ബാന്‍ ചെയ്തു, എന്നിട്ട് കത്രീന കൈഫിന് ഇരട്ടി പ്രതിഫലം കൊടുത്തു: പദ്മപ്രിയ

  'അവൾ ഒരു ലിബറൽ കുടുംബത്തിൽ നിന്നായിരുന്നു. ഒരു ബാങ്കറുടെ മകളായ മോഡൽ. ഞാനവളെ വിളിച്ച് ഒരു മണിക്കൂറിനുള്ളിൽ ബസ് പിടിച്ച് വരും എന്ന് പറയുമായിരുന്നു. പറ്റില്ല പെട്ടെന്ന് ടാക്സി പിടിച്ച് വാ എന്നായിരുന്നു അവൾ പറയുക. എന്റെ കൈയിൽ പണം ഉണ്ടായിരുന്നില്ല. സാരമില്ല ഞാൻ നോക്കിക്കോളാം എന്ന് അവൾ പറയും.' ടാക്സിയുടെ പണം അവൾ നൽകുകയായിരുന്നെന്നും അനിൽ കപൂർ പറഞ്ഞു. പത്ത് വർഷം ഡേറ്റ് ചെയ്തതിന് ശേഷമാണ് ഇരുവരും വിവാഹം കഴിച്ചത്.

  Read more about: anil kapoor
  English summary
  anil kapoor opens up about his love life with sunita kapoor; says a prank call made their friendship
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X