For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  മീര ജാസ്മിനെ ബാന്‍ ചെയ്തു, എന്നിട്ട് കത്രീന കൈഫിന് ഇരട്ടി പ്രതിഫലം കൊടുത്തു: പദ്മപ്രിയ

  |

  മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് പദ്മപ്രിയ. ഇപ്പോഴിതാ നീണ്ടൊരു ഇടവേളയ്ക്ക് ശേഷം പദ്മപ്രിയ മടങ്ങിയെത്തിയിരിക്കുകയാണ്. ഒരു തെക്കന്‍ തല്ലുകേസ് എന്ന ചിത്രത്തിലൂടെയാണ് പദ്മപ്രിയയുടെ തിരിച്ചുവരവ്. മടങ്ങിവരവില്‍ തന്റെ പ്രകടനം കൊണ്ട് കയ്യടി നേടുകയാണ് പദ്മ പ്രിയ. ഇതിനിടെ ഇപ്പോഴിതാ തുല്യ വേതനത്തെക്കുറിച്ചുളള പദ്മപ്രിയയുടെ വാക്കുകള്‍ ശ്രദ്ധ നേടുകയാണ്.

  Also Read: 'രംഭ ശരിയാവില്ല, ഇത് കുടുംബ ചിത്രമാണ്, ഷൂട്ടിം​ഗ് വരെ നിർത്തി'; ക്രോണിക് ബാച്ചിലറിൽ സംഭവിച്ചത്

  സൗത്ത്‌റാപ്പ് മലയാളത്തിന് നല്‍കിയ അഭിമുഖത്തിലാണ് പദ്മപ്രിയ തന്റെ നിലപാടുകള്‍ വ്യക്തമാക്കിയിരിക്കുന്നത്. എന്താണ് തുല്യ വേതനം എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത്? എന്ന അവതാരകയുടെ ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു പദ്മപ്രിയ. താരത്തിന്റെ വാക്കുകള്‍ വായിക്കാം തുടര്‍ന്ന്.


  മാന്യമായതും ന്യായമായതുമായ പ്രതിഫലം ആണ് ഉദ്ദേശിക്കുന്നത്. അത് മനസിലാക്കുക ബുദ്ധിമുട്ടുള്ള കാര്യമാണെന്ന് തോന്നുന്നില്ല. ഞാന്‍ സിനിമയില്‍ വന്ന സമയം 2005-2006 ആണ്. വടക്കുംനാഥന്‍, കാഴ്ച, അമൃതം ഒക്കെ കഴിഞ്ഞ് നില്‍ക്കുന്ന സമയമാണ്. മീര ജാസ്മിനുമുണ്ടായിരുന്നു ആ സമയത്ത്. മീര കൊമേഷ്യല്‍ ആയും ആര്‍ട്ടിസ്റ്റിക് ആയും നന്നായി ചെയ്യുന്നുണ്ടായിരുന്നു. മീര എത്ര നല്ല ആര്‍ട്ടിസ്റ്റ് ആണെന്ന് നമുക്കറിയാം.

  Also Read: കൂടെ വന്ന മോഹന്‍ലാലും ശങ്കറും താരങ്ങള്‍, ഞാന്‍ ഈ കാട്ടിലും! എന്നെ ഒഴിവാക്കിയെന്ന് മനസിലായി: സിബി മലയില്‍

  ഞാന്‍ ഓര്‍ക്കുന്നുണ്ട്, മീര ജാസ്മിനെ ബാന്‍ ചെയ്യുന്നത് അവള്‍ ചോദിച്ച പ്രതിഫലത്തുകയുടെ പേരിലാണ്. വളരെ ചെറിയ തുകയാണ് ചോദിച്ചത്. അതേസമയം തന്നെ അറിയാത്തൊരു കുട്ടി ബോംബെയില്‍ നിന്നും വന്നൊരു മലയാളം സിനിമ ചെയ്തു. അവള്‍ക്ക് കിട്ടിയത് ഇരട്ടി പ്രതിഫലമാണ്. അത് കത്രീന കൈഫാണ്. പക്ഷെ അന്ന് കത്രീനയുടെ ഒരു ഹിന്ദി സിനിമയും റിലീസ് ചെയ്തിട്ടില്ല. ഒരു പരസ്യം മാത്രമാണ് വന്നിരുന്നത്.

  മീരയുടെ ഇരട്ടിപ്രതിഫലമാണ് കത്രീനയ്ക്ക് നല്‍കിയത്. ഒപ്പം മറ്റ് സൗകര്യങ്ങളും. ഞാന്‍ ഒരു സ്ത്രീയെ മറ്റൊരു സ്ത്രീയുടെ എതിരാക്കി സംസാരിക്കുകയല്ല. പക്ഷെ, നിങ്ങള്‍ക്ക് നല്‍കണമെന്നുണ്ടെങ്കില്‍ നല്‍കും. നല്‍കണ്ട എന്ന് തീരുമാനിക്കുകയാണ്. ഞങ്ങള്‍ ചോദിക്കുമ്പോള്‍ ബാന്‍ ചെയ്യാന്‍ തീരുമാനിക്കുകയാണ്. അല്ലെങ്കില്‍ പുതിയ ആരെയെങ്കിലും കാസ്റ്റ് ചെയ്തിട്ട് കുറച്ച് പണം കൊടുക്കും. ഞങ്ങളുടെ കഴിവ് ഒരു വിലയുമില്ലെന്ന സമീപനമാണ്. പക്ഷെ അഭിനേത്രിമാരില്ലാതെ സിനിമ ചെയ്യുവാന്‍ നിങ്ങള്‍ക്ക് സാധിക്കുമോ? എന്ന് ചോദിക്കുകയാണ് പദ്മപ്രിയ.

  Also Read: ശ്രീനിയേട്ടൻ അത് കേട്ടപ്പോഴാണ് കരഞ്ഞത്; പ്രണവിനെ ഇഷ്ടമാണ്, മോഹന്‍ലാലിന്റെ മകനായത് കൊണ്ടല്ലെന്ന് ശ്രീനിവാസന്‍

  താരസംഘടനയായ അമ്മയ്ക്ക് ചൂഷണത്തോടും അതിക്രമത്തോടും സഹിഷ്ണുതയാണോ? എന്ന ചോദ്യത്തിനും പദ്മപ്രിയ മറുപടി നല്‍കുന്നുണ്ട്.

  ഞാനും പാര്‍വതിയും രേവതി ചേച്ചിയും പോയി സംസാരിച്ച ശേഷം നടന്ന സംഭവങ്ങളിലും അവരുടെ ഭാഗത്തു നിന്നും ആ സ്പിരിറ്റോടു കൂടിയുള്ള സമീപനം കാണാനില്ല. ഞങ്ങള്‍ അപ്പോഴും പോയി ചോദിക്കുന്നത് ഇത് ഒരാളുടെ കാര്യമല്ല, അടുത്ത തവണ ഇങ്ങനെ സംഭവിച്ചാല്‍ എന്തായിരിക്കും നിങ്ങളുടെ പ്രതികരണം എന്നാണ്. അഭിനേതാക്കളുടെ സംഘടനയില്‍ അമ്പത് ശതമാനത്തോളം സ്ത്രീകളുണ്ട്. എന്താണ് അതിക്രമങ്ങളോടുള്ള നിങ്ങളുടെ സമീപനം. അതിക്രമങ്ങളോട് സഹിഷ്ണുതയാണോ അസഹിഷ്ണുതയാണോ സംഘടനയ്ക്കുള്ളത്. എന്ത് നിയമമാണ് അതിനായി ഉണ്ടാക്കുന്നത് എന്നാണ് ചോദ്യമെന്നാണ് പദ്മപ്രിയ പറയുന്നത്.

  അവര്‍ക്ക് ഇപ്പോഴും മറുപടിയില്ല. വെറുതെ ഒരു സംഘടന എന്ന് പറഞ്ഞിട്ട് കാര്യമില്ല. സിനിമ എന്നതൊരു തൊഴിലിടമായത് കൊണ്ടാണ് ഒരു അസോസിയേഷന്‍ രൂപീകരിച്ചത്. അങ്ങനെയുള്ള സാഹചര്യത്തില്‍ നമ്മളുടെ അംഗങ്ങളുടെ സംരക്ഷിക്കണമെങ്കില്‍ വ്യക്തമായ കാഴ്ചപ്പാടും നിലപാടും വേണം. അതിന് എന്ത് ചെയ്യാമെന്ന് കണ്‍സ്ട്രക്ടീവായി ആലോചിച്ച് നടപ്പിലാക്കണം. അത്രയേയുള്ളൂ. സത്യത്തില്‍ ഞാന്‍ മടുത്തു. എനിക്ക് മനസിലാകുന്നില്ല. മീഡിയയില്‍ സംസാരിച്ചു. കോടതി ഇടപെട്ടു. അവരോട് സ്‌നേഹത്തോടെയും ദേഷ്യത്തോടേയും സംസാരിച്ചു. ഇപ്പോഴും കത്തെഴുതുന്നു. എന്നിട്ടും ഇത് തന്നെയാണ് നിലപാട്. ഇനി അവരാണ് ആത്മപരിശോധന നടത്തേണ്ടതെന്നും താരം വ്യക്തമാക്കുന്നു.


  വീഡിയോ കാണാം

  Read more about: padmapriya
  English summary
  Padmapriya Talks About Pay Disparity And How Meera Jasmine Faced The Wrath
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X