കത്രീനയ്ക്കും വിക്കിക്കും പുറകെ പാപ്പരാസികൾ, താരങ്ങളുടെ പുതിയ വീഡിയോ വൈറൽ

ബോളിവുഡ് സുന്ദരി കത്രീന കൈഫിനെ ഇഷ്ടമല്ലാത്ത സിനിമാപ്രേമികൾ ഉണ്ടാവില്ല. ബോളിവുഡിന്റെ വളർത്തുമകളാണ് ഇപ്പോൾ കത്രീന കൈഫ്. അത്രയേറെ ബോളിവുഡ് സിനിമകളുടെ ഭാ​ഗമായി കഴിഞ്ഞു ഈ സുന്ദരി. ഇന്ത്യൻ സിനിമയിലെ എല്ലാ പ്രമുഖതാരങ്ങൾക്കൊപ്പവും വെള്ളിത്തിരയിൽ എത്തിയിട്ടുള്ള കത്രീന ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന ബോളിവുഡ് നടിമാരിൽ ഒരാൾ കൂടിയാണ്. നടി എന്നതിന് പുറമെ ഒരു മോഡൽ കൂടിയായ കത്രീനയുടെ ഫാഷൻ സെൻസിനും ഒട്ടനവധി ആരാധകരുണ്ട്.

Also Read: 'മുത്തശ്ശിയെ അടിക്കാൻ പറ്റില്ലല്ലോ? അതുകൊണ്ട് സ്വയം ചെരുപ്പ് കൊണ്ട് അടിച്ചു', കരിയറിലെ നഷ്ടത്തെ കുറിച്ച് നടി

ഇപ്പോൾ വാർത്തകളിൽ നിറയുന്നത് കത്രീന കൈഫ്-വിക്കി കൗശൽ ബന്ധമാണ്. ഇരുവരും പ്രണയത്തിലാണ് എന്ന തരത്തിലാണ് ബോളിവുഡിൽ നിന്നും റിപ്പോർട്ടുകൾ വരുന്നത്. ഇപ്പോൾ ഇരുവരുടേയും പിന്നാലെയാണ് പാപ്പരാസികളും. അതേസമയം പലയിടത്തും വെച്ച് താരങ്ങൾ പാപ്പരാസികൾക്ക് മുമ്പ് പ്രത്യക്ഷപ്പെടുന്നതും ബോളിവുഡിൽ നിന്നും വരുന്ന ​ഗോസിപ്പുകൾക്കും ആക്കം കൂട്ടുന്നുണ്ട്.

Also Read: 'കാത്തിരിപ്പിന് വിരാമം... ഋഷിയും സൂര്യയും ഒന്നാകുന്നു', കൂടെവിടെ മെ​ഗാ എപ്പിസോഡ് ഉടൻ

വിക്കി-കത്രീന ജോഡി

വിക്കി കൗശലും കത്രീനയും തമ്മിൽ പ്രണയത്തിലാണെന്ന് നിരവധി വാർത്തകൾ വരുമ്പോഴും ഇരുവരും വാർത്തകൾ നിഷേധിച്ച് രം​ഗത്തെത്തിയിട്ടില്ല. അതിനാൽ തന്നെ ഇരുവരേയും ഒരുമിച്ച് കാണുമ്പോഴെല്ലാം താരങ്ങൾക്കിടയിൽ സൗഹൃദത്തിനും മുകളിൽ എന്തോ ഒന്ന് ഉള്ളതായാണ് ആരാധകരും കണക്കാക്കുന്നത്. ഇപ്പോൾ വിക്കി-കത്രീന ജോഡിയുടെ പുതിയൊരു വീഡിയോയാണ് വൈറലാകുന്നത്. വിക്കി കൗശലിനെ കെട്ടിപിടിച്ച് നിൽക്കുന്ന കത്രീനയുടെ വീഡിയോയാണത്. ഇതാണ് യഥാർഥ സ്നേഹമെന്നാണ് വീഡിയോയ്ക്ക് കമന്റായി ആരാധകർ കുറിച്ചത്. വിക്കി കൗശലിന്റേതായി കഴിഞ്ഞ ദിവസം റിലീസായ പുതിയ സിനിമ സർദാർ ഉദ്ദം കാണാനെത്തിയപ്പോഴുള്ള കത്രീനയുടെ വീഡിയോയാണത്.

താരജോഡികളുടെ പുതിയ വീഡിയോ

വിക്കി കൗശലിന്റെ ആരാധകരുടെ ഇൻസ്റ്റ​ഗ്രാം പേജിലാണ് വൈറലായ ഈ വീഡിയോ പ്രത്യക്ഷപ്പെട്ടത്. കത്രീനക്കായി തിയേറ്ററിന് പുറത്ത് കാത്തുനിൽക്കുന്ന വിക്കി കൗശലിനെയും ശേഷം വാഹനത്തിൽ തിയേറ്ററിന് മുമ്പിൽ വന്നിറങ്ങിയ കത്രീന വന്നയുടൻ വിക്കി കൗശലിനെ വാരിപുണർന്ന് നിൽക്കുന്നതുമാണ് വീഡിയോയിൽ കാണാൻ സാധിക്കുന്നത്. വിക്കിയോടൊപ്പം നിൽക്കുമ്പോൾ കത്രീനയുടെ മുഖത്ത് അതിയായ സന്തോഷം കാണാൻ സാധിക്കുന്നുണ്ടെന്നും വാക്കുകളാൽ പറയാത്ത പലതും കത്രീനയുടെ കണ്ണുകൾ പറയുന്നുണ്ടെന്നുമാണ് വീഡിയോയ്ക്ക് ആരാധകർ കമന്റായി കുറിച്ചത്. ഈ താരജോഡി ഇഷ്ടപ്പെടുന്ന ആരാധകർ ഇരുവരും ഒന്നിക്കുന്നത് കാണാൻ ആ​ഗ്രഹമുണ്ടെന്നും കമന്റായി കുറിച്ചിരുന്നു.

സര്‍ദാര്‍ ഉദ്ധം കാണാനെത്തിയ കത്രീന

കുറച്ച് മാസങ്ങൾക്ക് മുമ്പ് നടൻ ഹർഷ് വർധൻ കപൂർ വിക്കി കൗശലും കത്രീന കൈഫും ഡേറ്റിങ്ങിലാണെന്ന് ഒരു ചാറ്റ് ഷോയ്ക്കിടെ പറഞ്ഞിരുന്നു. ഇവയെല്ലാം ചേർത്തുവെച്ചാണ് ആരാധകരും വിക്കി-കത്രീന പ്രണയജോഡികളെ കുറിച്ച് ആകാംഷയോടെ പറയുന്നത്. വിക്കി കൗശല്‍ നായകനായ സര്‍ദാര്‍ ഉദ്ധം ഷൂജിത് സിര്‍കാര്‍ ആണ് സംവിധാനം ചെയ്തിരിക്കുന്നത്. സര്‍ദാര്‍ ഉദ്ധം എന്ന ചിത്രത്തിലെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമായിരുന്നു. ഉദ്ധം സിംഗിന്റെ വേഷത്തിലാണ് ചിത്രത്തില്‍ വിക്കി കൗശല്‍ അഭിനയിക്കുക. ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിലെ യഥാര്‍ഥങ്ങളെ സംഭവങ്ങളെ ആസ്‍പദമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. 1919ലെ ക്രൂരമായ ജാലിയൻവാലാബാഗ് കൂട്ടക്കൊലയെ ന്യായീകരിച്ച മൈക്കിള്‍ ഒ ഡ്വിയറെ വെടിവെച്ച് കൊന്ന സ്വാതന്ത്ര്യസമര സേനാനിയായിരുന്നു ഉദ്ധം സിംഗ്. ഉദ്ധം സിംഗിന്റെ വേഷത്തിലാണ് ചിത്രത്തില്‍ വിക്കി കൗശല്‍ അഭിനയിക്കുന്നത്. ആമസോൺ പ്രൈമിലും ചിത്രത്തിന്റെ സ്ട്രീമിങ് ആരംഭിച്ചിട്ടുണ്ട്.

Recommended Video

ബോളിവുഡ് താര ദമ്പതികളും, പ്രണയ കഥയും | FilmiBeat Malayalam
പൊതുപരിപാടികളിൽ ഒരുമിച്ച് എത്തുന്നു

ഉറി: ദ സര്‍ജിക്കല്‍ സ്‍ട്രൈക്ക് എന്ന സിനിമയിലൂടെ രാജ്യത്താകെ ആരാധകരെ സ്വന്തമാക്കിയ നടനാണ് വിക്കി കൗശല്‍. മികച്ച നടനുള്ള ദേശീയ പുരസ്‍കാരവും ചുരുങ്ങിയ സിനിമാ ജീവിതത്തിലൂടെ വിക്കി കൗശൽ നേടിയിരുന്നു. വിക്കി കൗശലും കത്രീന കൈഫും ഒന്നിച്ചുള്ള ഫോട്ടോകളും നേരത്തെ സാമൂഹ്യമാധ്യമങ്ങളില്‍ ശ്രദ്ധനേടിയിരുന്നു. അടുത്ത കാലത്തായി വിക്കി കൗശലും കത്രീന കൈഫും ഒന്നിച്ചാണ് പ്രോഗ്രാമുകളില്‍ പങ്കെടുക്കാറുള്ളത്. ഷെര്‍ഷയുടെ സ്‍ക്രീനിങിന് ഇരുവരും ഒന്നിച്ച് എത്തിയത് സിനിമാ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്‍തിരുന്നു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X