'രാജ്കുമാറിനും പത്രലേഖയ്ക്കും പ്രണയസാഫല്യം', വിവാഹനിശ്ചയം ആഘോഷമാക്കി ബോളിവുഡ്
പത്ത് വർഷത്തെ പ്രണയത്തിന് ശേഷം ബോളിവുഡ് താരങ്ങളായ രാജ്കുമാർ റാവുവും പത്രലേഖയും ഈ മാസം വിവാഹിതരാകുകയാണ്. ശനിയാഴ്ച നടന്ന വിവാഹനിശ്ചയത്തോടെയാണ് വിവാഹ ചടങ്ങുകൾക്ക് ഔദ്യോഗികമായി തുടക്കമായത്. ശനിയാഴ്ച രാത്രി അടുത്ത ബന്ധുക്കളുടേയും സുഹൃത്തുക്കളുടേയും സാന്നിധ്യത്തിൽ നടന്ന ചടങ്ങിലാണ് ഇരുവരും പരസ്പരം പ്രണയം തുറന്ന് പറഞ്ഞ് വിവാഹമോതിരം കൈമാറിയത്.
Also Read: 'ഒരു വട്ടം ചതിക്കപ്പെട്ടാൽ പിന്നെ ഒരു കരുതലോടെയെ പെരുമാറൂ, പകരം വീട്ടാറില്ല!'
വെള്ള നിറത്തിലുള്ള വസ്ത്രങ്ങൾ അണിഞ്ഞാണ് വധൂവരന്മാർ എത്തിയത്. നിശ്ചയത്തിൽ പങ്കെടുക്കാനെത്തിയവരും വെള്ള നിറത്തിലുള്ള ഡ്രസ് കോഡായിരുന്നു സ്വീകരിച്ചിരുന്നത്. മുട്ടുകുത്തി നിന്ന് വധു പത്രലേഖയുടെ വിരലിൽ മോതിരം അണിയിക്കുന്ന രാജ്കുമാർ റാവുവിന്റെ വീഡിയോ സോഷ്യൽമീഡിയകളിൽ വൈറലാണ്. ചണ്ഡീഗഢിലാണ് ആർഭാടമായ വിവാഹനിശ്ചയ ചടങ്ങുകൾ നടന്നത്. വെള്ള നിറത്തിലുള്ള സിമ്പിൾ കുർത്തയും സ്പോർട്സ് ഷൂവുമായിരുന്നു രാജ്കുമാർ വിവാഹ നിശ്ചയത്തിന് ധരിച്ചിരുന്നത്. ഹെവി വർക്കുള്ള വെള്ള നിറത്തിലുള്ള ഓഫ് ഷോൾഡർ ഗൗണാണ് പത്രലേഖ ധരിച്ചിരുന്നത്. കൂടുതൽ ഭംഗിയേകാനായി ഡയമണ്ട് നെക്ലേസും പത്രലേഖ ധരിച്ചിരുന്നു.
Also Read: 'മത്സരാർഥിക്ക് ഡാൻസ് കളിക്കാൻ ബെൽറ്റ് ഊരി കൊടുത്തു', ചാക്കോച്ചന് ഇങ്ങനെയും ഒരു മുഖമുണ്ട്

ന്യൂ ചണ്ഡിഗഡിലെ ഒബ്‌റോയ് സുഖ് വിലാസ് സ്പാ റിസോർട്ടിൽ വെച്ചാണ് ഇരുവരുടേയും വിവാഹ നിശ്ചയം നടന്നത്. ഇരുവരും മോതിരം മാറിയ ശേഷം ഒരു മനോഹര പ്രണയഗാനത്തിന് ചുവടുവെക്കുകയും ചെയ്തു. നടൻ സാഖിബ് സലീം, സംവിധായിക ഫറാ ഖാൻ എന്നിവരും ആഘോഷത്തിന്റെ ഭാഗമായിരുന്നു. കൂടാതെ നിരവധി ബോളിവുഡ് സെലിബ്രിറ്റികളും വിവാഹനിശ്ചയത്തിൽ പങ്കെടുത്തു. നവംബർ 10, 11, 12 തീയതികളിലാകും വിവാഹചടങ്ങുകൾ നടക്കുകയെന്നാണ് റിപ്പോർട്ടുകൾ. ഏതാണ്ട് 10 വർഷത്തിലധികമായി ഇരുവരും പ്രണയത്തിലാണ്. ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങളും മറ്റും താരം സോഷ്യൽമീഡിയയിൽ പങ്കുവയ്ക്കാറുണ്ട്. ഒരു പരസ്യത്തിൽ അഭിനയിച്ചകൊണ്ടിരിക്കെയാണ് രാജ്കുമാർ റാവു ആദ്യമായി പത്രലേഖയെ കാണുന്നത്. ആദ്യ കാഴ്ചയിൽ തന്നെ പത്രലേഖയെ വിവാഹം ചെയ്യണമെന്ന് ആഗ്രഹമുണ്ടായിരുന്നുവെന്ന് രാജ്കുമാർ റാവു പലപ്പോഴായി പറഞ്ഞിട്ടുണ്ട്.

ഇക്കഴിഞ്ഞ വാലന്റൈൻ ദിനത്തിൽ പത്രലേഖയ്ക്കൊപ്പമുള്ള ചിത്രം പങ്കുവച്ച് രാജ്കുമാർ റാവു സോഷ്യൽ മീഡിയയിൽ കുറിച്ച വാക്കുകൾ വൈറലായിരുന്നു. 'വാലന്റൈൻ ദിനാശംസകൾ പ്രിയ പത്രലേഖ.... നീയില്ലാതെ എന്റെ ജീവിതം പൂർണമാവുകയില്ല. എന്നെ പൂർണനാക്കിയതിന് നന്ദി. എന്നും മികച്ചത് ചെയ്യാൻ എന്നെ പ്രചോദിപ്പിക്കുന്നതിന് നന്ദി. എന്നെ എപ്പോഴും ഭ്രാന്തമായി പൊട്ടിച്ചിരിപ്പിക്കുന്നതിന് നന്ദി...' എന്നാണ് രാജ്കുമാർ പ്രിയതമയ്ക്കായി പ്രണയദിനത്തിൽ ആശംസകൾ അറിയിച്ച് കുറിച്ചത്. ബോളിവുഡിന് പുറത്തും ഏറെ ആരാധകരുള്ള താരമാണ് രാജ്കുമാർ റാവു. ഹം ദോ ഹമാരേ ദോയെന്ന ചിത്രമാണ് രാജ്‍കുമാര്‍ റാവുവിന്റേതായി ഏറ്റവും ഒടുവില്‍ പുറത്തിറങ്ങിയത്. ബധായി ദോ, മോണിക്ക, ഓ മൈ ഡാർലിങ്ങ് എന്നിവയാണ് താരത്തിന്റെ ഏറ്റവും പുതിയ ചിത്രങ്ങൾ.
Recommended Video

രാജ്കുമാർ റാവുവിന്റെ നായികയായി സിറ്റി ലൈറ്റ്സ് എന്ന ചിത്രത്തിലൂടെയാണ് പത്രലേഖ സിനിമിയിലെത്തുന്നത്. ലവ് ഗെയിംസ്, ബദ്നാം ഗലി, നാനു കി ജാനു എന്നിവയാണ് പത്രലേഖയുടെ ശ്രദ്ധേയ ചിത്രങ്ങൾ. നടൻ സാഖിബ് സലീം, സംവിധായിക ഫറാ ഖാൻ എന്നിവരും ആഘോഷത്തിന്റെ ഭാഗമായിരുന്നു. 2010ല്‍ ഇരുവരും പരിചയപ്പെടുമ്പോള്‍ രാജ്കുമാര്‍ സിനിമയില്‍ തുടക്കക്കാരനായിരുന്നു. മോഡലിങ് രംഗത്ത് പ്രവര്‍ത്തിക്കുകയായിരുന്ന പത്രലേഖ പിന്നീടാണ് സിനിമയിലേക്ക് എത്തിയത്. ബോളിവുഡിൽ വ്യത്യസ്ത കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന നടനാണ് രാജ്കുമാർ റാവു. ക്വീൻ, ന്യൂട്ടൺ തുടങ്ങിയവയെല്ലാം അതിന് ഉദാഹരണങ്ങളാണ്. ലുഡോ, ചലാങ്, ദി വൈറ്റ് ടൈഗർ, റൂഹി എന്നിവയാണ് അടുത്തിടെ റിലീസ് ചെയ്ത രാജ്കുമാർ റാവുവിന്റെ മറ്റ് സിനിമകൾ.


Click it and Unblock the Notifications











