For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'ഒരു വട്ടം ചതിക്കപ്പെട്ടാൽ പിന്നെ ഒരു കരുതലോടെയെ പെരുമാറൂ, പകരം വീട്ടാറില്ല!'

  |

  മലയാളത്തിലെ നടന്മാരിലെ ബഹുമുഖപ്രതിഭയാണ് ജയസൂര്യ. അദ്ദേഹത്തെ കുറിച്ച് പറയുമ്പോൾ ഒരു മുഖവുരയുടെ ആവശ്യം തന്നെ ഇല്ല. നായകനായി വന്ന തന്‍റെ ആദ്യ ചിത്രത്തിൽ തന്നെ വ്യത്യസ്ത കഥാപാത്രമായി മലയാള സിനിമയിൽ ചുവടുറപ്പിച്ച താരമാണ് ജയസൂര്യ. ഊമപ്പെണ്ണിന് ഉരിയാടാപ്പയ്യൻ എന്ന ആദ്യ ചിത്രത്തിൽ തുടങ്ങി ഇന്ന് സണ്ണി വരെ എത്തി നില്‍ക്കുകയാണ് ആ ജൈത്ര യാത്ര. കരിയറിന്‍റെ ഭൂരിഭാഗം ഘട്ടങ്ങളിലും കാര്യമായി ഒന്നും തന്നെ അവകാശപ്പെടാനില്ലാത്ത നടനായിരുന്നു ജയസൂര്യ. ആദ്യ ചിത്രത്തിന് ശേഷം വർഷങ്ങളോളം വിജയം കൈവരിക്കാതിരുന്ന സിനിമകള്‍ എന്ന കാറ്റഗറിയിൽ പെടുത്താവുന്ന അനവധി ചിത്രങ്ങളുടെ ഭാഗമായിട്ടുണ്ട് ജയസൂര്യ.

  Also Read: 'മത്സരാർഥിക്ക് ഡാൻസ് കളിക്കാൻ ബെൽറ്റ് ഊരി കൊടുത്തു', ചാക്കോച്ചന് ഇങ്ങനെയും ഒരു മുഖമുണ്ട്

  കരിയറിന്റെ തുടക്കത്തിൽ ഇമ്മിണി നല്ലൊരാൾ, കേരള ഹൗസ് ഉടൻ വില്പനയ്ക്ക് എന്നീ ചിത്രങ്ങളും പിന്നീട് ഇവർ വിവാഹിതരായാൽ, പുലിവാൽ കല്യാണം, ചതിക്കാത്ത ചന്തു തുടങ്ങിയ സിനിമകളും ജനപ്രീതി നേടിയവയായിരുന്നു. സ്വപ്നക്കൂട് എന്ന ചിത്രത്തിലെ അഷ്ടമൂർത്തി എന്ന കഥാപാത്രം ജനപ്രീതി നേടിയ ഒന്നായിരുന്നു. ജയസൂര്യ എന്ന നടന് ഒരു ബ്രേക്ക്‌ നൽകിയ ചിത്രമായിരുന്നു 2005ൽ പുറത്തിറങ്ങിയ ക്ലാസ്‌മേറ്റ്സ്. പിന്നീടങ്ങോട്ട് ചോക്ലേറ്റ്, ലോലിപോപ്, മിന്നാമിന്നിക്കൂട്ടം, ഹാപ്പി ഹസ്ബൻഡ്‌സ് തുടങ്ങിയ നിരവധി മൾട്ടി സ്റ്റാർ സിനിമ വിജയങ്ങളുടെ ഭാഗമായി ജയസൂര്യ തന്നിലെ താരത്തെ ജനപ്രിയമാക്കി. 2007ൽ പുറത്തിറങ്ങിയ കങ്കാരു എന്ന ചിത്രത്തിലെ വില്ലൻ കഥാപാത്രത്തിലൂടെയായിരുന്നു ജയസൂര്യ തന്നിലെ അഭിനേതാവിനെ അടയാളപ്പെടുത്തിയത്. എങ്കിലും ജയസൂര്യക്ക് പിന്നെയും സഞ്ചരിക്കേണ്ടി വന്നു അതൊന്ന് ഊട്ടിയുറപ്പിക്കാൻ.

  Also Read: പാരിസിൽ പ്രിയപ്പെട്ടവനൊപ്പം പിറന്നാൾ ആഘോഷം, ലോകം ചുറ്റി റേയ്ച്ചലും റൂബനും!

  2010ൽ പുറത്തിറങ്ങിയ കോക്‌ടെയിൽ എന്ന ചിത്രത്തിലൂടെയും ജയസൂര്യ തിളങ്ങി. 2011ൽ പുറത്തിറങ്ങിയ ബ്യൂട്ടിഫുൾ എന്ന ചിത്രത്തിലെ സ്റ്റീഫൻ ലൂയിസ് എന്ന ശരീരം തളർന്ന വെല്ലുവിളിയുയർത്തുന്ന കഥാപാത്രമായി ജയസൂര്യ ശ്രദ്ധിക്കപ്പെട്ടു. പിന്നീടങ്ങോട്ട് ട്രിവാൻഡ്രം ലോഡ്ജ്, 101 വെഡിങ്സ്, മുംബൈ പൊലീസ് എന്നീ സിനിമകളിൽ വ്യത്യസ്തമായ കഥാപാത്രങ്ങളുമായി ജയസൂര്യ കൂടുതൽ ജനപ്രിയനും മികച്ച അഭിനേതാവുമായി മാറി. പിന്നീട് അപ്പോത്തിക്കിരി എന്ന ചിത്രത്തിലൂടെ ജയസൂര്യയിലെ നടൻ പ്രേക്ഷകരെ വിസ്മയിപ്പിച്ചു. ഇയ്യോബിന്‍റെ പുസ്തകത്തിലെ അങ്കുർ റാവുത്തർ എന്ന വില്ലൻ കഥാപാത്രവും ശ്രദ്ധനേടിയതായിരുന്നു. കുമ്പസാരം, ജിലേബി, ലുക്കാ ചുപ്പി, സു സു സുധി വാല്മീകം, ക്യാപ്റ്റൻ തുടങ്ങിയ ചിത്രങ്ങളിലൂടെയാണ് ജയസൂര്യ എന്ന നടൻ മലയാളത്തിലെ മുൻനിര 2016ൽ സംസ്ഥാന ജൂറി അദ്ദേഹത്തെ തഴഞ്ഞപ്പോൾ ദേശീയ പുരസ്‌കാര വേദിയിൽ ജൂറിയുടെ പ്രത്യേക പരാമർശത്തിന് ജയസൂര്യ അർഹനായി. ഒടുവിൽ ഞാൻ മേരിക്കുട്ടി എന്ന ചിത്രത്തിലെ അസാമാന്യ പ്രകടനത്തിനും ക്യാപ്റ്റനിലെ വി.പി സത്യനായുള്ള പകര്‍ന്നാട്ടത്തിനും മികച്ച നടനുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരം ലഭിച്ചു. ശേഷം പ്രേതം 2, തൃശൂര്‍ പൂരം, അന്വേഷണം, സൂഫിയും സുജാതയും, വെള്ളം, സണ്ണി എന്നിവയും ജയസൂര്യയുടേതായി പ്രേക്ഷകരിലേക്ക് എത്തി. മലയാളത്തിലെ ആദ്യ ഒടിടി റിലീസായിരുന്നു സൂഫിയും സുജാതയും. പരീക്ഷണങ്ങളെ നേരിടാനും റിസ്ക്ക് എടുക്കാനും അത് വിജയത്തിലെത്തിക്കാനും തനിക്ക് സാധിക്കുമെന്ന് തെളിയിച്ച നടൻ കൂടിയാണ് ജയസൂര്യ.

  സിനിമാ ജീവിതത്തെ കുറിച്ചും വ്യക്തി ജീവിതത്തെ കുറിച്ചും ജയസൂര്യ അടുത്തിടെ മലയാളം ചാനലായ കൗമുദിക്ക് നൽകിയ അഭിമുഖം ഇപ്പോൾ വീണ്ടും ശ്രദ്ധനേടുകയാണ്. പ്രശ്നങ്ങൾ ഉണ്ടാകുമ്പോൾ തളർന്ന് പോകുന്ന ആളല്ല താനെന്നും എല്ലാത്തിനേയും പോസറ്റീവ് ആയി മാത്രമെ കാണാൻ ശ്രമിക്കാറുള്ളുവെന്നുമാണ് ജയസൂര്യ പറഞ്ഞത്. ഇതുവരെ ജീവിതത്തിലൂണ്ടായ പ്രശ്നങ്ങളെ അതിജീവിച്ചാണ് ഇവിടെ വരെ എത്തിയതെന്നും താരം കൂട്ടിച്ചേർത്തു. തന്നെ ചതിച്ചവരോടുള്ള ഇപ്പോഴത്തെ മനോഭാവത്തെ കുറിച്ചും ജയസൂര്യ പറഞ്ഞു. ചതിക്കപ്പെട്ടാൽ അതെ നാണയത്തിൽ തിരികെ കൊടുക്കണമെന്ന് തോന്നിയിട്ടിലെന്നും ജയസൂര്യ പറയുന്നു. 'ഒരുപാട് പേര്‍ നമ്മളെ ചതിച്ചിട്ടുണ്ടാകും. പക്ഷെ അത് മനസില്‍ വെച്ച് ആരോടും പെരുമാറിയിട്ടില്ല. എന്നാല്‍ അയാളെ മനസിലാക്കി പെരുമാറും. എന്നോട് ചെയ്തത് അവരോട് തിരിച്ച് ചെയ്യാറില്ല. അങ്ങനെ ചെയ്താല്‍ ഞാനും അയാളും തമ്മിൽ വ്യത്യാസമില്ലാതെയാകും. ദൈവം ഓരോ ക്വാളിറ്റി തന്നിട്ടുണ്ട് അത് വേറൊരാള്‍ കാരണം നഷ്ടപ്പെടുത്തരുത്' ജയസൂര്യ പറയുന്നു. മുതിർന്ന നടന്മാരുടേയും പുതുമുഖനടന്മാരുടേയും അടക്കം പ്രകടനങ്ങൾ ശ്രദ്ധിക്കുന്ന ആളാണ് താനെന്നാണ് ഏത് നടന്റെ ആരാധകനാണ് എന്ന ചോദ്യത്തിന് ജയസൂര്യ നൽകിയ മറുപടി.

  ജയസൂര്യയുടേതായി വരാനിരിക്കുന്ന സിനിമകളിൽ എല്ലാവരും ആകാംഷയോടെ കാത്തിരിക്കുന്ന ഒരു സിനിമ താരം കടമറ്റത്ത് കത്തനാരുടെ വേഷത്തില്‍ എത്തുന്ന സിനിമയാണ്. ചിത്രത്തിന്‍റെ പ്രീ പ്രൊഡക്ഷന്‍ ജോലികള്‍ സെപ്റ്റംബറിൽ ആരംഭിച്ചിരുന്നു. ഹോം സിനിമ ഒരുക്കിയ സംവിധായകന്‍ റോജിന്‍ തോമസാണ് ജയസൂര്യയുടെ കത്തനാർ സംവിധാനം ചെയ്യുന്നത്. ഇന്ത്യന്‍ സിനിമയിലെ ആദ്യ വെര്‍ച്വല്‍ പ്രൊഡക്ഷന്‍ എന്ന പ്രത്യേകതയോടെയാണ് അണിയറക്കാര്‍ സിനിമ ഒരുക്കുന്നത്. ഏഴ് ഭാഷകളിലാവും ചിത്രം തിയറ്ററുകളിലെത്തുക. ശ്രീ ഗോകുലം മൂവീസിന്‍റെ ബാനറില്‍ ഗോകുലം ഗോപാലനാണ് നിര്‍മാണം. കത്തനാരിന് പുറമെ ഈശോ, മഞ്ജുവാര്യർക്കൊപ്പം എത്തുന്ന മേരി ആവാസ് സുനോ, എന്താടാ സജി എന്നിവയാണ് പ്രീ പ്രൊഡക്ഷൻ ജോലികൾ പുരോ​ഗമിക്കുന്ന മറ്റ് ജയസൂര്യ സിനിമകൾ.

  Recommended Video

  സെറ്റിൽ വന്ന കുടിയനെ പറ്റിച്ച ജയസൂര്യ .. ഞാൻ ഡ്യുപ്പാണ് ചേട്ടാ

  കുഞ്ചാക്കോ ബോബന്റെ പിറന്നാള്‍ ദിനത്തിലാണ് ജയസൂര്യയ്ക്ക് ഒപ്പമുള്ള പുതിയ ചിത്രം എന്താടാ സജിയുടെ മോഷന്‍ പോസ്റ്റര്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടത്. ഒരിടവേളയ്ക്ക് ശേഷം കുഞ്ചാക്കോ ബോബനും ജയസൂര്യയും ഒന്നിക്കുന്ന ചിത്രമാണ് എന്താടാ സജി. ചിത്രത്തിന്റെ ടൈറ്റില്‍ റോളിലാണ് ജയസൂര്യ എത്തുന്നത്. ചിത്രത്തില്‍ തുല്യപ്രാധാന്യമുള്ള കഥാപാത്രം തന്നെയാണ് കുഞ്ചാക്കോ ബോബനും അവതരിപ്പിക്കുന്നത് എന്നാണ് സൂചനകള്‍. ഇരുവരും ഒന്നിക്കുന്ന ചിത്രത്തെ കുറിച്ചുള്ള വിവരങ്ങള്‍ ഇവര്‍ തന്നെയാണ് പുറത്തുവിട്ടതും. കുഞ്ചാക്കോ ബോബന്റെ കഥാപാത്രും ജയസൂര്യയുടെ കഥാപാത്രവും തമ്മില്‍ സംസാരിക്കുന്ന രീതിയിലാണ് മോഷന്‍ പോസ്റ്റര്‍ റിലീസ് ചെയ്തത്.

  Read more about: jayasurya
  English summary
  'Once cheated i will be more careful with that person' says actor jayasurya
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X