For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഡിന്നറിന്റെ ബില്ല് കൊടുക്കാന്‍ പറഞ്ഞു; സിദ്ധാര്‍ത്ഥ് മല്യയെ ഉപേക്ഷിക്കാനുള്ള കാരണം പറഞ്ഞ് ദീപിക

  |

  ബോളിവുഡിലെ സൂപ്പര്‍നായികയാണ് ദീപിക പദുക്കോണ്‍. ഇന്ത്യയിലെ തന്നെ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന നായിക. ഹോളിവുഡിലും സാന്നിധ്യം അറിയിച്ചിട്ടുണ്ട് ദീപിക. സൂപ്പര്‍ താരമായ രണ്‍വീര്‍ സിംഗ് ആണ് ദീപികയുടെ ഭര്‍ത്താവ്. ബോളിവുഡിലെ പവര്‍ കപ്പിളാണ് ദീപികയും രണ്‍വീറും. ഒരുമിച്ച് അഭിനയിച്ചതിന് പിന്നാലെ താരങ്ങള്‍ ഓഫ് സ്‌ക്രീനിലും ഒരുമിക്കുകയായിരുന്നു. ഇരുവരും ഒരുമിച്ചുള്ള ചിത്രങ്ങളും വീഡിയോകളുമെല്ലാം സോഷ്യല്‍ മീഡിയയില്‍ വൈറലാകാറുണ്ട്.

  സാരിയണിഞ്ഞ് അതീവസുന്ദരിയായി അനുപമ; നോക്കിയാല്‍ കണ്ണെടുക്കാനാകില്ലെന്ന് ആരാധകര്‍

  രണ്‍വീറുമായി പ്രണയത്തിലാകുന്നതിന് മുമ്പ് ദീപികയ്ക്ക് വേറെയും പ്രണയങ്ങളുണ്ടായിരുന്നു. അതിലൊന്നായിരുന്നു വ്യവസായി സിദ്ധാര്‍ത്ഥ് മല്യയുമായിട്ടുള്ള പ്രണയം. ഇരുവരും ഒരുമിച്ചുള്ള വീഡിയോകളും ചിത്രങ്ങളുമെല്ലാം സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ഐപിഎല്‍ ടീമായ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റെ ഉടമകളില്‍ ഒരാളാണ് വിജയ് മല്യയുടെ മകന്‍ സിദ്ധാര്‍ത്ഥ്. ഐപിഎല്‍ മത്സരങ്ങള്‍ക്ക് ഇരുവരും ഒരുമിച്ച് എത്തിയിരുന്നു.

  എന്നാല്‍ പിന്നീട് തങ്ങള്‍ പിരിയാന്‍ തീരുമാനിച്ച വിവരം ദീപിക പദുക്കോണ്‍ അറിയിക്കുകയായിരുന്നു. കാഴ്ചപ്പാടുകളിലെ ഭിന്നതയാണ് തങ്ങള്‍ പിരിയാന്‍ കാരണമായതെന്നാണ് ദീപിക പറഞ്ഞത്. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ദീപിക പദുക്കോണ്‍ എന്തുകൊണ്ടാണ് തങ്ങള്‍ പിരിയാന്‍ തീരുമാനിച്ചതെന്ന് വെളിപ്പെടുത്തിയത്. വിശദമായി വായിക്കാം തുടര്‍ന്ന്.

  ''ഈ ബന്ധം നിലനിര്‍ത്താന്‍ ഞാന്‍ പരമാവധി ശ്രമിച്ചു. പക്ഷെ അവന്റെ സ്വഭാവം ഈയ്യടുത്തായി വളരെ മോശമാവുകയായിരുന്നു. ഞങ്ങള്‍ അവസാനമായി ഡിന്നറിന് പോയപ്പോള്‍ അവന്‍ എന്നോട് ബില്ല് കൊടുക്കാന്‍ പറഞ്ഞു. അത് വല്ലാതെ നാണം കെടുത്തുന്നതായിരുന്നു. പിടിച്ചു നില്‍ക്കാന്‍ ഒന്നുമില്ലാത്ത ഈ ബന്ധം ഉപേക്ഷിക്കുക എന്നല്ലാതെ മറ്റൊരു മാര്‍ഗ്ഗവും എന്റെ മുന്നില്‍ ഇല്ലായിരുന്നു'' എന്നായിരുന്നു ദീപിക പറഞ്ഞത്.

  എന്നാല്‍ എന്താണ് സംഭവിക്കുന്നതെന്ന് പോലും മനസിലാക്കാന്‍ സിദ്ധാര്‍ത്ഥിന് സാധിച്ചിരുന്നില്ല. ''ദീപികയൊരു ഭ്രാന്ത് പിടിച്ച സ്ത്രീയാണ്. അച്ഛന്‍ കടങ്ങളെല്ലാം അടക്കുകയും സര്‍ക്കാര്‍ അദ്ദേഹത്തെ വെറുതെ വിടുകയും ചെയ്യുന്നതോടെ അവളുടെ പണമെല്ലാം തിരികെ നല്‍കാമെന്ന് ഞാന്‍ പറഞ്ഞതാണ്. പക്ഷെ അവള്‍ അടങ്ങാന്‍ തയ്യാറായിരുന്നില്ല'' എന്നായിരുന്നു സിദ്ധാര്‍ത്ഥ് പറഞ്ഞത്. ഒരു കാലത്ത് ഞാനവള്‍ക്ക് വിലകൂടിയ ഡയമണ്ടുകളും വില കൂടിയ ബാഗുകളും വലിയ വെക്കേഷനുകളും അവളുടെ സുഹൃത്തുക്കള്‍ക്കായി പാര്‍ട്ടി നടത്തുകയും ചെയ്തിരുന്നുവെന്നും സിദ്ധാര്‍ത്ഥ് പറഞ്ഞിരുന്നു.

  അതേസമയം ഇപ്പോള്‍ രണ്ടു പേരും സ്വന്തം പാതകളിലൂടെ സഞ്ചരിക്കുകയാണ്. ദീപിക രണ്‍വീറുമായി പ്രണയത്തിലാവുകയും പിന്നീട് വിവാഹം കഴിക്കുകയുമായിരുന്നു. 2018 ലാണ് ഇരുവരും വിവാഹം കഴിക്കുന്നത്. രാം ലീല, ബാജിറാവു മസ്താനി, പത്മാവത് തുടങ്ങിയ ചിത്രങ്ങളില്‍ ഇരുവരും ഒരുമിച്ച് അഭിനയിക്കുകയും ചെയ്തിട്ടുണ്ട്. ബോളിവുഡിലെ രണ്ട് സൂപ്പര്‍താരങ്ങളായ താരദമ്പതികളുടെ ചിത്രങ്ങളും വീഡിയോകളും വിശേഷങ്ങളുമെല്ലാം സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറാറുണ്ട്.

  ബോളിവുഡ് താര ദമ്പതികളും, പ്രണയ കഥയും | FilmiBeat Malayalam

  ഛപാക് ആണ് ദീപികയുടെ അവസാനം പുറത്തിറങ്ങിയ സിനിമ. യഥാര്‍ത്ഥ സംഭവത്തിന്റെ കഥ പറഞ്ഞ സിനിമയ്ക്ക് മികച്ച പ്രതികരണങ്ങളായിരുന്നു ലഭിച്ചത്. ദീപികയുടെ പ്ര്കടനം കയ്യടി നേടുകയും ചെയ്തിരുന്നു. ചിത്രത്തിന്റെ നിര്‍മ്മാതാവുമായിരുന്നു ദീപിക. രണ്‍വീറുമൊപ്പം വീണ്ടും എത്തുന്ന ചിത്രമായ 83 ആണ് ഇനി പുറത്തിറങ്ങാനുള്ള സിനിമ. 1983ലെ പുരുഷ ക്രിക്കറ്റ് ലോകകപ്പ് വിജയത്തിന്റെ കഥയാണ് ചിത്രം പറയുന്നത്. രണ്‍വീര്‍ കപില്‍ ദേവ് ആകുമ്പോള്‍ കപിലിന്റെ ഭാര്യയുടെ വേഷത്തിലാണ് ദീപിക എത്തുന്നത്. ശകുന്‍ ബത്രയുടെ അനന്യ പാണ്ഡെയും സിദ്ധാന്ത് ചതുര്‍വേദിയും അഭിനയിക്കുന്ന ചിത്രം ആണ് മറ്റൊരു ചിത്രം.

  Also Read: Also Read: ബിഗ് 'എം'സിന്‌റെ സര്‍പ്രൈസ് എന്താണ്? പൃഥ്വിയുടെ പോസ്റ്റ് ചര്‍ച്ചയാവുന്നു

  ഒരിടവളേയ്ക്ക് ശേഷം ഷാരൂഖ് ഖാന്‍ തിരികെ വരുന്ന പഠാന്‍ ആണ് ദീപികയുടെ പുറത്തിറങ്ങാനുള്ള വലിയ സിനിമകളിലൊന്ന്. ചിത്രത്തില്‍ ജോണ്‍ എബ്രഹാമും അഭിനയിക്കുന്നുണ്ട്. നാഗ് അശ്വിന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെ പ്രഭാസിന്റെ നായികയായി ദീപിക തെലുങ്കിലേക്കും എത്തുകയാണ്.

  Read more about: deepika padukone
  English summary
  Deepika Padukone Weird Explanation Over Her Breakup With Siddharth Mallya Goes Viral Again
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X