For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  പ്രിയങ്കയ്ക്കൊപ്പം അക്ഷയ് കുമാർ; ഷൂട്ടിം​ഗ് നിർത്തിച്ച് ഭാര്യ ട്വിങ്കിൾ; തുറന്ന് പറഞ്ഞ് സംവിധായകൻ

  |

  ബോളിവുഡിൽ സിനിമാ ലോകത്തു നിന്നും താരങ്ങളുടെ വ്യക്തി ജീവിതത്തെ വേറിട്ട് നിർത്തുക പലപ്പോഴും ശ്രമകരമാണ്. യുവതലമുറയിലെ പല താരങ്ങളും അതിന് ശ്രമിക്കുന്നുണ്ടെങ്കിലും 90 കളിലും 2000 ങ്ങളുടെ തുടക്കത്തിലും ബോളിവുഡ് താരങ്ങളുടെ ജീവിതം സിനിമക്കഥകളേക്കാൾ നിറം പിടിച്ച് വാർത്തകളിൽ നിറയാറുണ്ടായിരുന്നു.

  ഇതിലെന്നാണ് നടൻ അക്ഷയ് കുമാറിന് ട്വിങ്കിൾ ഖന്നയുമായുള്ള വിവാഹത്തിന് മുമ്പ് നടിമാരായ ശിൽപ്പ ഷെട്ടി, രവീണ ടണ്ടൻ തുടങ്ങിയവരുമായുണ്ടായ പ്രണയം. വിവാഹ ശേഷം ഈ ​വാർത്തകൾ അവസാനിച്ചെങ്കിലും അക്ഷയ് കുമാറിന്റെ കുടുംബ ജീവിതത്തിൽ പൊട്ടിത്തെറികൾക്ക് കാരണമായ ​ഗോസിപ്പായിരുന്നത്രെ പ്രിയങ്ക ചോപ്രയും അക്ഷയും പ്രണയത്തിലാണെന്ന അഭ്യൂഹങ്ങൾ.

  ഐത്രാസ്, വക്ത് ദ റേസ് എ​ഗെയ്ൻസ്റ്റ് ടൈം തുടങ്ങിയ സിനിമകളിൽ ഇരുവരുടെയും കെമിസ്ട്രി ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇതിന് ശേഷമാണ് ഇരുവരും പ്രണയത്തിലാണെന്ന ​ഗോസിപ്പ് പരന്നത്. ഈ സമയത്ത് അക്ഷയ് കുമാർ വിവാഹിതനും ആയിരുന്നു.

  Also Read: പ്രാങ്ക് കോളിൽ തുടങ്ങിയ സൗഹൃദം, പ്രണയം തകർന്നതോടെ സുനിതയുമായി വീണ്ടും അടുത്തു; വിവാഹത്തെക്കുറിച്ച് അനിൽ കപൂർ

  ഇപ്പോഴിതാ പ്രിയങ്ക ചോപ്രയുടെ പേരിൽ അക്ഷയ് കുമാറിനെ തന്റെ സിനിമയിൽ അഭിനയിക്കുന്നതിൽ നിന്നും ട്വിങ്കിൾ തടഞ്ഞെന്ന് തുറന്ന് പറഞ്ഞിരിക്കുകയാണ് സംവിധായകൻ സുനീൽ ദൽശൻ. ഇദ്ദേഹത്തിന്റെ ബർസാത് എന്ന സിനിമയിൽ അക്ഷയ് കുമാറിനെയും പ്രിയങ്ക ചോപ്രയെയും ആയിരുന്നു ആദ്യം കാസ്റ്റ് ചെയ്തത്. സിനിമയിലെ ചില രം​ഗങ്ങൾ ഷൂട്ട് ചെയ്യുകയും ചെയ്തിരുന്നു, എന്നാൽ ട്വിങ്കിൾ ഇടപെട്ട് അക്ഷയ്നെ ഈ സിനിമയിൽ നിന്നും പിന്തിരിപ്പിച്ചെന്ന് സംവിധായകൻ പറയുന്നു.

  തന്റെ വ്യക്തിപരമായ ചില കാരണങ്ങളാൽ സിനിമയിൽ നിന്നും പിൻമാറുന്നെന്നാണ് അക്ഷയ് പറഞ്ഞത്. പ്രിയങ്കയ്ക്കൊപ്പം ഷൂട്ട് ചെയ്ത് വെച്ച ​ഗാനരം​ഗങ്ങൾ പുറത്തു വിടരുതെന്ന് അക്ഷയ് കുമാർ പറയുകയും ചെയ്തത്രെ. ഒടുവിൽ അക്ഷയ് കുമാറിന് പകരം ബോബി ഡിയോളിനെയാണ് സുനീൽ ദർശൻ തന്റെ സിനിമയിൽ കാസ്റ്റ് ചെയ്തത്.

  Also Read: മുപ്പത് ലക്ഷം കൊണ്ട് സുഹൃത്ത് കടന്ന് കളഞ്ഞു; ദൈവദൂതനെന്ന് കരുതിയ ആളുടെ വഞ്ചനയെ കുറിച്ച് ഹരീശ്രി യൂസഫ്

  സിനിമാ എങ്ങനെയാണ് നിർമ്മിക്കുന്നതെന്നറിയാവുന്ന ട്വിങ്കിൾ ഇങ്ങനെ ചെയ്യരുതായിരുന്നെന്നും സംവിധായകൻ പറഞ്ഞു. ആമിർ ഖാൻ, സൽമാൻ ഖാൻ, അജയ് ദേവ്​ഗൺ തുടങ്ങിയ താരങ്ങളോടൊപ്പം ട്വിങ്കിളും അഭിനയിച്ചിട്ടുള്ളതാണെന്നും സംവിധായകൻ ചൂണ്ടിക്കാട്ടി. ഈ സംഭവത്തോടെ അക്ഷയ് കുമാറും താനുമായുള്ള സൗഹൃദവും ഇല്ലാതായെന്നും സുനിൽ പറഞ്ഞു. അടുത്തിടെ വർഷങ്ങൾക്ക് മുമ്പ് ഷൂട്ട് ചെയ്ത് വെച്ച പ്രിയങ്കയുടെയും അക്ഷയ് കുമാറിന്റെയും ​ഗാന രം​ഗം സുനിൽ പുറത്തു വിട്ടിരുന്നു.

  Also Read: എല്ലാവരെയും കെട്ടിപ്പിടിച്ച് യാത്ര പറഞ്ഞ് പ്രാര്‍ഥന; ഏറ്റവും വേദന നിറഞ്ഞ വിടപ്പറച്ചിലായി പോയെന്ന് താരപുത്രി

  ട്വിങ്കിളിന്റെ നിർദ്ദേശം അനുസരിച്ച അക്ഷയ് കുമാർ പിന്നീട് ഇതുവരെയും പ്രിയങ്ക ചോപ്രയോടൊപ്പം അഭിനയിച്ചിട്ടില്ല. അതേസമയം ഇന്ന് രണ്ട് പേരും ബോളിവുഡിൽ വൻ താരങ്ങളായി മാറുകയും ചെയ്തു. ഹോളിവുഡിൽ തിരക്കേറിയ പ്രിയങ്ക ചോപ്ര ഇപ്പോൾ ബോളിവുഡിൽ പഴയത് പോലെ സജീവമല്ല. ജീ ലേ സരാ എന്ന സിനിമയിലൂടെ നടി ഉടനെ തന്നെ ബോളിവുഡിലേക്ക് തിരിച്ചെത്തും എന്നാണ് റിപ്പോർട്ടുകൾ. പോപ് ​ഗായകൻ നിക് ജോനാസുമായി വിവാഹിതയായ പ്രിയങ്ക ഇപ്പോൾ ലോസ് ആഞ്ചലസിലാണ് താമസം.

  Read more about: akshay kumar
  English summary
  director suneel darshan says twinkle khanna stopped akshay kumar from acting with priyanka chopra
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X