For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  അന്നവന്‍ സൂപ്പര്‍ താരമായിട്ടില്ല, പയ്യനായിരുന്നു, പക്ഷെ...;ഹൃത്വിക്കിനെ ആദ്യം കണ്ടതിനെക്കുറിച്ച് മുന്‍ ഭാര്യ

  |

  എല്ലാ പ്രണയങ്ങളും വിവാഹത്തിലേക്ക് എത്തണമെന്നില്ല. വിവാഹത്തിലെത്തിയ പ്രണയം എല്ലാ കാലത്തും നിലനില്‍ക്കണമെന്നുമില്ല. ജീവിതത്തിലേക്ക് കടന്നു വരുന്നവര്‍ ഒരുകാലത്ത് ചിലപ്പോള്‍ ഇറങ്ങി പോയെന്നും വരാം. എന്നാല്‍ അങ്ങനെ ഇറങ്ങി പോവുമ്പോഴും പരസ്പരം വെറുക്കാതേയും മറക്കാതേയും മുന്നോട്ട് പോകാന്‍ സാധിക്കും. വിവാഹ ബന്ധം അവസാനിച്ചാലും സൗഹൃദം തുടരാന്‍ ചിലപ്പോഴൊക്കെ സാധിക്കും. അതിനുള്ള ഉദാഹരണമാണ് ഹൃത്വിക് റോഷനും സുസെയ്ന്‍ ഖാനും. വിവാഹ ബന്ധം പിരിഞ്ഞുവെങ്കിലും ഇരുവരും തമ്മിലുള്ള സൗഹൃദത്തിന് ഇന്നും യാതൊരു കോട്ടവും തട്ടിയിട്ടില്ല.

  അതിസുന്ദരിയായി എത്തി പുഞ്ചിരിതൂകി ഭാവന; പുത്തന്‍ ചിത്രങ്ങള്‍ വൈറല്‍

  ആരാധകരും സോഷ്യല്‍ മീഡിയയുമെല്ലാം ഒരുപാട് ആഘോഷിക്കുകയും കൊണ്ടാടുകയും ചെയ്ത പ്രണയമായിരുന്നു ഹൃത്വിക്കിന്റേയും സൂസെയ്‌ന്റേയും. എന്നാല്‍ എല്ലാവരേയും അമ്പരപ്പിച്ചു കൊണ്ട് 2013 ല്‍ ഇരുവരും പിരിയാന്‍ തീരുമാനിക്കുകയായിരുന്നു. 2014 ല്‍ ഇരുവരും നിയമപരമായി വേര്‍ പിരിയുകയും ചെയ്തു. തങ്ങളുടെ വേര്‍ പിരിയലിനെക്കുറിച്ച് ഒരു അഭിമുഖത്തില്‍ സൂസെയ്ന്‍ മനസ് തുറന്നിരുന്നു.

  ''ഞങ്ങള്‍ ഇനി ഒരുമിച്ച് ഉണ്ടാകേണ്ടതില്ലെന്ന് ഞാന്‍ തീരുമാനിക്കുന്ന ഘട്ടത്തിലെത്തി നില്‍ക്കുകയാണ് ഞങ്ങള്‍. അത് തിരിച്ചറിയുകയും പൊള്ളയായൊരു ബന്ധത്തില്‍ നിലനില്‍ക്കാതിരിക്കുകയും ചെയ്യേണ്ടത് പ്രധാനപ്പെട്ടതാണ്. എന്നാല്‍ ഞങ്ങള്‍ അടുത്ത സുഹൃത്തുക്കളാണ്'' എന്നായിരുന്നു സൂസെയ്ന്‍ പറഞ്ഞത്. അതേസമയം ഹൃത്വിക്കും സൂസെയ്‌നും പിരിയാനുള്ള കാരണമായി റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാണിച്ചത് ഹൃത്വിക്കും കങ്കണയും തമ്മിലുള്ള പ്രണയമായിരുന്നു. എന്നാല്‍ കങ്കണയുമായി തനിക്ക് പ്രണയമില്ലെന്നാണ് ഹൃത്വിക് പിന്നീട് വ്യക്തമാക്കിയത്. ഹൃത്വിക്-കങ്കണ വിഷയം ബോളിവുഡിലെ വലിയ വിവാദങ്ങളിലൊന്നാണ്.

  വിവാഹ ബന്ധം പിരിഞ്ഞ് അഞ്ച് വര്‍ഷങ്ങള്‍ക്ക് ശേഷം സൂസെയ്ന്‍ ഒരു അഭിമുഖത്തില്‍ ഹൃത്വിക്കിനെക്കുറിച്ച് മനസ് തുറന്നിരുന്നു. ഹൃത്വിക്ക് ഇന്നും തന്റെ ബെസ്റ്റ് ഫ്രണ്ട് ആണെന്നാണ് സൂസെയ്ന്‍ പറയുന്നത്. ഈയ്യടുത്ത് നേഹ ധൂപിയ അവതാരകയായി എത്തുന്ന ബിഎഫ്എഫ് വിത്ത് വോഗ് എന്ന പരിപാടിയില്‍ അതിഥിയായി എത്തിയപ്പോഴും സൂസെയ്ന്‍ ഹൃത്വിക്കിനെക്കുറിച്ച് മനസ് തുറന്നിരുന്നു. ഹൃത്വിക്കുമായുള്ള ആദ്യ കൂടിക്കാഴ്ചയെക്കുറിച്ചും സൂസെയ്ന്‍ മനസ് തുറക്കുന്നുണ്ട്. 1990 കളിലായിരുന്നു ഇരുവരും കണ്ടുമുട്ടുന്നത്.

  ''ഞാന്‍ വിദേശത്ത് പോയി പഠിക്കുകയൊക്കെ ചെയ്ത കാലത്തായിരുന്നു അത്. തിരികെ വന്നപ്പോള്‍ ഞാനൊരു സൂപ്പര്‍ സ്റ്റാര്‍ പയ്യനെ കണ്ടുമുട്ടി. പക്ഷെ ആ സമയത്ത് അവനൊരു സൂപ്പര്‍ സ്റ്റാര്‍ ആയിരുന്നില്ല. പക്ഷെ കണ്ടപ്പോള്‍ തന്നെ എന്റെ കണ്ണുകളില്‍ അവന്‍ സൂപ്പര്‍സ്റ്റാര്‍ ആയിരുന്നു. പക്ഷെ അതിന് മുമ്പൊരിക്കലും എനിക്കൊരിക്കലും സിനിമയോട് താല്‍പര്യമില്ലായിരുന്നുവെന്ന് ഞാന്‍ തിരിച്ചറിഞ്ഞിരുന്നില്ല. പക്ഷെ വിധി എന്ന ആ വഴിയ്ക്ക് തന്നെ കൊണ്ടു വന്നു. എനിക്ക് സിനിമയും ഈ മേഖലയും ഇഷ്ടമാണ്. അതേസമയം എന്റെ പ്രൊഫഷണില്‍ ഞാന്‍ എവിടെയാണെന്നതിലും ഞാന്‍ സന്തുഷ്ടയാണ്'' എന്നായിരുന്നു സൂസെയ്ന്‍ പറഞ്ഞത്.

  അതേ അഭിമുഖത്തില്‍ തന്നെ ഹൃത്വിക്കുമായുള്ള തന്റെ സമവാക്യത്തെക്കുറിച്ചും സൂസെയ്ന്‍ മനസ് തുറക്കുന്നുണ്ട്. ഹൃത്വിക്ക് തനിക്കൊരു സപ്പോര്‍ട്ട് സിസ്റ്റം ആണെന്നാണ് സൂസെയ്ന്‍ പറയുന്നത്. അതൊരു വിവാഹമല്ല, പക്ഷെ ഞങ്ങള്‍ സുഹൃത്തുക്കളാണ്. അത് തന്നെ സംബന്ധിച്ച് പവിത്രമായൊരു ഇടമാണ്. അത് തന്നെ ഏകാന്തയോ ദുഖിതയോ ആകാതെ നോക്കുമെന്നും സൂസെയ്ന്‍ പറഞ്ഞിരുന്നു. തങ്ങള്‍ പിരിയാനുള്ള കാരണം തന്റെ മറ്റ് പ്രണയമല്ലെന്ന കാര്യവും ഹൃത്വിക് പിന്നീട് വ്യക്തമാക്കിയിട്ടുണ്ട്. തങ്ങള്‍ നല്ല സുഹൃത്തുക്കളാണെന്നും പിരിയാനുള്ള കാരണം സ്വകാര്യതയാണെന്നുമായിരുന്നു ഹൃത്വിക് പറഞ്ഞത്.

  Also Read: '12 വര്‍ഷങ്ങള്‍ക്ക് ശേഷം ഞാനും ഷാജിയും ഒന്നിക്കുന്നു'; ഷാജി കൈലാസ് ചിത്രവുമായി മോഹന്‍ലാല്‍

  അതേസമയം വാര്‍ ആണ് ഹൃത്വിക് റോഷന്‍ നായകനായി അവസാനം പുറത്തിറങ്ങിയ ചിത്രം. ടൈഗര്‍ ഷ്രോഫും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തിയിരുന്നു. വന്‍ വിജയമായിരുന്നു ചിത്രം. വിക്രം വേദയുടെ ഹിന്ദി റീമേക്കാണ് ഹൃത്വിക്കിന്റേതായി ഇനി പുറത്തിറങ്ങാനുള്ള സിനിമ. ദീപിക പദുക്കോണുമൊത്ത് അഭിനയിക്കുന്ന ഫൈറ്റര്‍ എന്ന ചിത്രവും അണിയറയില്‍ തയ്യാറെടുക്കുന്നുണ്ട്. ഇതിനിടെ ഹൃത്വിക് ഹോളിവുഡിലേക്ക് ചേക്കാറാനുള്ള ശ്രമങ്ങളും നടത്തുന്നതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

  ഹൃത്വിക്കും ഭാര്യയും പിരിയാനുള്ള കാരണമായി താരത്തിന്റെ അവിഹിത ബന്ധങ്ങളാണെന്ന് ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍ ഇതിനെയെല്ലാം ഹൃത്വിക് തള്ളിക്കളയുകയായിരുന്നു. ഒരിക്കലുമല്ല. സൂസെയ്ന്‍ ഇതേക്കുറിച്ച് വളരെയധികം സംസാരിച്ചിട്ടുണ്ട്. എനിക്ക് ആളുകള്‍ പറയുന്നത് കേള്‍ക്കുമ്പോള്‍ ചിരിയാണ് വരുന്നത്. ആളുകള്‍ വിവാഹ ബന്ധം വേര്‍പെടുത്താന്‍ എപ്പോഴും പുരുഷന്റെ മറ്റ് ബന്ധങ്ങളായിരിക്കില്ല കാരണം എന്നായിരുന്നു ഹൃത്വിക്കിന്റെ പ്രതികരണം. എന്തൊരു ഇടുങ്ങിയ ചിന്താഗതിയാണിത് എന്ന് ചോദിച്ച ഹൃത്വിക് റോഷന്‍, പൊതുധാരണ എന്നതാണെന്ന് വച്ചാല്‍, ഓ അവനൊരു സൂപ്പര്‍ സ്റ്റാര്‍ ആണ്, എന്തെങ്കിലും തെറ്റ് ചെയ്തിട്ടുണ്ടാകും. അവളത് കണ്ടു പിടിച്ചതാകും എന്നാണ്. പക്ഷെ അതല്ല കാരണമെന്ന് വ്യക്തമായി തന്നെ പറഞ്ഞു.

  പിരിഞ്ഞെങ്കിലും ഒരുമിച്ച് തന്നെയാണ് ഹൃത്വിക്കും സൂസെയ്‌നും. മക്കളുടെ അവകാശം രണ്ടു പേരും പങ്കിടുകയാണ്. ബന്ധം വേര്‍പെടുത്തുമ്പോള്‍ നഷ്ടപരിഹാര തുക വാങ്ങിയിരുന്നില്ല സൂസെയ്ന്‍. ലോക്ക്ഡൗണ്‍ കാലത്ത് ഒരു വീട്ടില്‍ കഴിയുന്ന ഹൃത്വിക്കും സൂസെയ്നും വാര്‍ത്തകളില്‍ നിറഞ്ഞു നിന്നിരുന്നു.

  Also Read: ഷാരൂഖും ആമിറും ശങ്കര്‍ ചിത്രം നിരസിച്ചതിന് കാരണം, തുറന്നുപറഞ്ഞ് സംവിധായകന്‍; വായിക്കാം

  Recommended Video

  ബോളിവുഡ് താര ദമ്പതികളും, പ്രണയ കഥയും | FilmiBeat Malayalam

  അതേസമയം പിരിയാനുള്ള തീരുമാനത്തെ രണ്ടു പേരുടേയും കുടുംബവും പിന്തുണയ്ക്കുകയായിരുന്നു. എന്നാല്‍ രണ്ടു പേരും കുടുംബങ്ങളോട് ഇപ്പോഴും അടുപ്പം പുലര്‍ത്തുന്നുണ്ട്. ഇപ്പോഴും എന്റെ ജീവിതത്തിലെ ഒരു പ്രധാന ഭാഗമാണ് അവള്‍ എന്നാണ് ഹൃത്വിക് പറഞ്ഞത്. എന്നപ്പോലെ അവളും കൂടുതല്‍ മെച്ചപ്പെട്ട മനുഷ്യനാകാന്‍ ശ്രമിക്കുന്നയാളാണെന്നായിരുന്നു ഹൃത്വിക് പറഞ്ഞത്. ഹൃത്വിക് തന്റെ സപ്പോര്‍ട്ടിംഗ് സിസ്റ്റമാണെന്നാണ് സൂസെയ്ന്‍ പറയുന്നത്. കുട്ടികള്‍ക്ക് കാര്യം മനസിലാകും. അവരെല്ലാം ശരിയായി കൊണ്ടു പോകുമെന്നായിരുന്നു സൂസെയ്ന്‍ പറഞ്ഞത്.

  Read more about: hrithik roshan
  English summary
  Ex Wife Of Hrithik Roshan Susaine Khan Once Recalled Their First Meeting
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X