അവനെ ഉപേക്ഷിക്കൂ; കത്രീന കൈഫിനോട് അന്നേ പറഞ്ഞ ഇമ്രാൻ ഹാഷ്മി
ബോളിവുഡിലെ ഏറ്റവും വലിയ പ്രണയ തകർച്ചകളിലൊന്നായിരുന്നു രൺബീർ കപൂറിന്റെയും കത്രീന കൈഫിന്റെയും. ആറ് വർഷം നീണ്ട പ്രണയ ബന്ധമാണ് 2015 ഓടെ ഇരുവരും അവസാനിപ്പിച്ചത്. അജബ് പ്രേം കി കഹാനി എന്ന സിനിമയുടെ സെറ്റിൽ വെച്ചായിരുന്നു കത്രീനയും രൺബീറും പ്രണയത്തിലായത്. പിന്നാലെ സ്പെയനിലെ ബീച്ചിൽ നിന്നുള്ള ഇരുവരുടെയും വെക്കേഷൻ ചിത്രങ്ങൾ പാപ്പരാസികൾ ചോർത്തിയതോടെ രൺബീർ കത്രീന പ്രണയം വലിയ ചർച്ചാ വിഷയമായി.

അന്ന് തങ്ങളുടെ സ്വകാര്യതയെ മാനിച്ചില്ലെന്ന് പറഞ്ഞ് ഇരു താരങ്ങളും രംഗത്തെത്തുകയും ചെയ്തിരുന്നു. പിന്നീട് തങ്ങൾ പ്രണയത്തിലാണെന്ന് ഇരു താരങ്ങളും വ്യക്തമാക്കി. മുംബൈയിൽ ഫ്ലാറ്റെടുത്ത് താരങ്ങൾ ലിവ് ഇൻ റിലേഷനിലേക്കും കടന്നു. രണ്ട് പേരും വിവാഹിതരാവാൻ പോവുന്നെന്ന് പല തവണ വാർത്തകൾ വന്നെങ്കിലും 2015 ൽ ജഗ ജസൂസ് എന്ന സിനിമയുടെ സെറ്റിൽ വെച്ച് രണ്ട് പേരും വേർപിരിയുകയായിരുന്നു.
Also Read: ഇന്നും അതെനിക്ക് അത്ഭുതമാണ്; മോഹിനിയാട്ട മത്സരത്തിനിടെയുണ്ടായ സംഭവം പങ്കുവച്ച് മിയ

വേർപിരിയലിന് ശേഷം രണ്ട് പേരും പുതിയ പങ്കാളികളെയും കണ്ടെത്തി. നടി ആലിയ ഭട്ടുമായി രൺബീർ പ്രണയത്തിലായി. ബ്രഹ്മാസ്ത്ര എന്ന സിനിമയുടെ സെറ്റിൽ വെച്ചാണ് ഇരുവരും പ്രണയത്തിലായത്. കഴിഞ്ഞ ഏപ്രിലിൽ ഇരുവരും വിവാഹം കഴിക്കുകയും ചെയ്തു. കത്രീന കൈഫാവട്ടെ നടൻ വിക്കി കൗശലുമായി പ്രണയത്തിലായി. കഴിഞ്ഞ വർഷം ഡിസംബറിൽ നടിയും വിവാഹം കഴിച്ചു.
മുമ്പൊരിക്കൽ കത്രീന കൈഫ്-രൺബീർ കപൂർ ബന്ധത്തക്കുറിച്ച് നടി ഇമ്രാൻ ഹാഷ്മി സംസാരിച്ചിരുന്നു. കോഫി വിത്ത് കരണിൽ അതിഥിയായെത്തിയപ്പോഴായിരുന്നു സംഭവം. അന്ന് കത്രീനയും രൺബീറും പ്രണയത്തിലായിരുന്നു. കത്രീനയ്ക്കും രൺബീറിനും കൊടുക്കാനുള്ള ഉപദേശം എന്താണെന്നായിരുന്നു ഷോയിൽ കരണിന്റെ ചോദ്യം.

ലേഡീസ് മാൻ എന്ന സ്റ്റീരിയോ ടെെപ്പിൽ നിന്ന് മാറൂയെന്നാണ് രൺബീറിന് ഇമ്രാൻ ഹഷ്മി നൽകിയ ഉപദേശം. കത്രീനയ്ക്ക് നൽകിയ ഉപദേശമാവട്ടെ അവനെ ഉപേക്ഷിക്കൂയെന്നും. ഇമ്രാൻ ഹഷ്മിയുടെ ഈ പരാമർശം അന്ന് വലിയ തോതിൽ ചർച്ചയായിരുന്നു. വർഷങ്ങൾക്കിപ്പുറം രൺബീറും കത്രീനയും വേർപിരിയുകയും ചെയ്തു.
കത്രീനയ്ക്ക് മുമ്പ് നേരത്തെ പല നടിമാരുമായും രൺബീറിന് ബന്ധമുണ്ടായിരുന്നെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. നടി ദീപിക പദുകോണുമായുള്ള ബന്ധമായിരുന്നു ഇതിലൊന്ന്. രണ്ട് വർഷത്തെ ഡേറ്റിംഗിന് ശേഷം ഇരുവരും വേർപിരിയുകയായിരുന്നു. കത്രീന കൈഫുമായി അടുത്തതോടെയാണ് രൺബീർ ദീപികയുമായുള്ള ബന്ധം ഉപേക്ഷിച്ചതെന്നായിരുന്നു സൂചന. കുറേക്കാലം ദീപികയും കത്രീനയും തമ്മിൽ അസ്വാരസ്യങ്ങളും ഉണ്ടായിരുന്നു.
Also Read: ഞാന്‍ ജ്ഞാനസ്‌നാനം ചെയ്തതാണ്! ഫര്‍ഹാന്‍ ഇറാനി എന്ന് പേര് മാറ്റാന്‍ പറഞ്ഞവരോട് ജോണ്‍ എബ്രഹാം

എന്നാൽ ഇപ്പോൾ ഈ പ്രശ്നങ്ങളെല്ലാം അവസാനിച്ചു. രൺബീറും കത്രീനയും ദീപികയുമെല്ലാം പുതിയ ജീവിതത്തിലേക്ക് കടന്നു. ആലിയ ഭട്ടും രൺബീറും തങ്ങളുടെ കുഞ്ഞിനെ വരവേൽക്കാനൊരുങ്ങുകയാണ്. ഇരുവരും ഒരുമിച്ച് അഭിനയിച്ച ബ്രഹ്മാസ്ത്ര എന്ന സിനിമയും റിലീസ് ചെയ്യാനിരിക്കുകയാണ്. മറുവശത്ത് കത്രീനയും കരിയറിലെ തിരക്കുകളിലാണ്. ഫോൺഭൂത് ആണ് നടിയുടെ പുറത്തിറങ്ങാനുള്ള സിനിമ.


Click it and Unblock the Notifications











