For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഞാന്‍ ജ്ഞാനസ്‌നാനം ചെയ്തതാണ്! ഫര്‍ഹാന്‍ ഇറാനി എന്ന് പേര് മാറ്റാന്‍ പറഞ്ഞവരോട് ജോണ്‍ എബ്രഹാം

  |

  ബോളിവുഡിലെ മുന്‍നിര നായകന്മാരില്‍ ഒരാളാണ് ജോണ്‍ എബ്രഹാം. മോഡലിംഗിലൂടെ സിനിമയിലെത്തിയ ജോണ്‍ എബ്രഹാം ഇന്ന് നിര്‍മ്മാതാവു കൂടിയാണ്. ഈ നേട്ടങ്ങളൊക്കെ ജോണ്‍ സ്വന്തമാക്കുന്നത് ബോളിവുഡിലെ താരകുടുംബത്തിന്റെ പാരമ്പര്യമോ ഗോഡ് ഫാദര്‍മാരുടെ പിന്തുണയോ ഇല്ലാതെയാണ്. മൈക്ക് എന്ന ചിത്രം നിര്‍മ്മിച്ചു കൊണ്ട് ജോണ്‍ എബ്രഹാം ഇപ്പോള്‍ മലയാളത്തിലുമെത്തിയിരിക്കുകയാണ്.

  Also Read: 'വുമൺസ് കോളേജ് ഇളക്കി മറിച്ച് റോബിൻ', സർ എന്ന് വിളിക്കണ്ട.. ചേട്ടാന്ന് വിളിച്ചോളൂ..

  കുടുംബപാരമ്പര്യമോ പിന്തുണയ്ക്കാന്‍ ആളുകളോ ഇല്ലാത്തതില്‍ തുടക്കകാലത്ത് ജോണിന് ഏറെ ബുദ്ധിമുട്ടുകള്‍ സഹിക്കേണ്ടി വന്നിരുന്നു. ഒരിക്കല്‍ ജോണ്‍ എബ്രഹാമിനോട് തന്റെ പേര് വരെ മാറ്റാന്‍ പറഞ്ഞിരുന്നു. ഇറാനി പേരായിരുന്നു ജോണിനോട് സ്വീകരിക്കാന്‍ പറഞ്ഞത്. അതേസമയം രസകരമായൊരു വസ്തുത ജോണിന് മറ്റൊരു പേരുണ്ടായിരുന്നുവെന്നതാണ്. വിശദമായി വായിക്കാം തുടര്‍ന്ന്.

  ഫര്‍ഹാന്‍ എന്നായിരുന്നു താരത്തിന്റെ ഇറാനി പേര്. അമ്മയുടെ സര്‍ നെയിം ഇറാനി എന്നായതിനാല്‍ ജോണിന്റെ പേര് ഫര്‍ഹാന്‍ ഇറാനി എന്നാക്കിയിരുന്നു. ഒരിക്കല്‍ സിനിമ ഗേര്‍വാൡന് നല്‍കിയ അഭിമുഖത്തില്‍ ജോണ്‍ എബ്രഹാം എന്ന പേര് മാറ്റാന്‍ തുടക്കകാലത്ത് ചിലര്‍ പറഞ്ഞതിനെക്കുറിച്ച് ജോണ്‍ മനസ് തുറക്കുകയായിരുന്നു.

  Also Read: ഷാഹിദിനെ ചുംബിച്ചത് അറപ്പോടെ, അവനൊപ്പം കോട്ടേജ് പങ്കിട്ടത് ദുസ്വപ്നം; നടനെതിരെ കങ്കണ

  ''ജിസമിന് മുമ്പ് എയ്ത്തുബാര്‍ എന്നൊരു സിനിമയുണ്ടായിരുന്നു. ജോണ്‍, നിനക്ക് വേറൊരു പേരുണ്ടോ എന്ന് നിര്‍മ്മാതാവ് ചോദിച്ചു. ജോണ്‍ എബ്രഹാം എന്ന് പറയുമ്പോള്‍ പിസയും ബര്‍ഗറും കഴിക്കുന്ന, ഇവിടെ ചേരാത്ത, ഒരു വിദേശിയാണെന്ന് തോന്നുമെന്ന് എനിക്കറിയാം. എനിക്കൊരു ഇറാനി പേരുണ്ട്. ഫര്‍ഹാന്‍. ഒരുപാട് പേര്‍ പറഞ്ഞു എന്തുകൊണ്ട് ഫര്‍ഹാന്‍ എന്ന പേര് സിനിമയില്‍ ഉപയോഗിച്ചു കൂടാ? ഖാന്മാരൊക്കെ നല്ല നിലയിലാണ്. സല്‍മാനും ആമിറും ഷാരൂഖും ഉണ്ട്. ഒരു ഫര്‍ഹാന്‍ കൂടെയാകാം''.

  ''ഫര്‍ഹാന്‍ ഇറാനി, കാരണം എന്റെ അമ്മയുടെ മെയ്ഡന്‍ നെയിം ഇറാനി എന്നാണ്. പക്ഷെ എന്നെ മാമോദീസ ചെയ്തതാണ്. എന്റെ പേര് ജോണ്‍ എന്നാണ്. ഞാന്‍ എന്റെ പേരില്‍ അഭിമാനിക്കുന്നു. ഈ ലോകത്തിലെ മറ്റാര്‍ക്കെങ്കിലും വേണ്ടി ഞാന്‍ എന്തിന് എന്റെ പേര് മാറ്റണം?'' എന്നാണ് ജോണ്‍ ചോദിക്കുന്നത്.

  Also Read: 'മരണം വരെയും നമ്മൾ സുഹൃത്തുക്കൾ ആയിരിക്കും', പിന്നീട് ചിലരെ ടാർജെറ്റ് ചെയ്യാം, റോബിനെ ആണോയെന്ന് ആരാധകർ

  അതേസമയം ഏക് വില്ലന്‍ റിട്ടേണ്‍സ്, അറ്റാക്ക് എന്നിവയാണ് ജോണിന്റെ ഒടുവില്‍ പുറത്തിറങ്ങിയ സിനിമകള്‍. പക്ഷെ രണ്ട് സിനിമകളും പ്രതീക്ഷിച്ച വിജയം നേടാന്‍ സാധിക്കാതെ പോവുകയായിരുന്നു. ഷാരൂഖ് ഖാന്‍ ചിത്രമായ പഠാന്‍ ആണ് ജോണിന്റെ അണിയറയിലുള്ള സിനിമ. ദീപിക പദുക്കോണ്‍ നായികയായി എത്തുന്ന സിനിമയുടെ സംവിധാനം സിദ്ധാര്‍ത്ഥ് ആനന്ദ് ആണ്. ചിത്രത്തില്‍ വില്ലന്‍ വേഷത്തിലാണ് ജോണ്‍ എബ്രഹാം എത്തുന്നത്.


  കേരളത്തില്‍ വേരുകളുള്ള നടനാണ് ജോണ്‍ എബ്രഹാം. മോഡലിംഗിലൂടെയായിരുന്നു ജോണ്‍ സിനിമിയലെത്തുന്നത്. ജിസം എന്ന ചിത്രത്തിലൂടെയായിരുന്നു ജോണിന്റെ അരങ്ങേറ്റം. ചിത്രം വന്‍ വിജയമായി മാറുകയും ജോണ്‍ ശ്രദ്ധ നേടുകയും ചെയ്തു. എന്നാല്‍ പിന്നാലെ വന്ന സിനിമകള്‍ പ്രതീക്ഷിച്ച വിജയം നേടിയില്ല. ഒടുവില്‍ ധൂം എന്ന ചിത്രത്തിലൂടെയാണ് ജോണ്‍ താരമായി മാറുന്നത്. രാജ്യം മൊത്തം ട്രെന്റായി മാറുകയായിരുന്നു ധൂം. ചിത്രത്തിലെ സ്‌റ്റൈലന്‍ വില്ലനായി എത്തി ജോണ്‍ എബ്രഹാം തരംഗം സൃഷ്ടിക്കുകയായിരുന്നു.


  പിന്നീട് നിരവധി സിനിമകളില്‍ അഭിനയിച്ചു ജോണ്‍ എബ്രഹാം. വാട്ടര്‍, കാബൂള്‍ എക്‌സ്പ്രസ്, ദോസ്താന, ഫോഴ്‌സ്, മദ്രാസ് കഫെ തുടങ്ങി നിരവധി സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട് ജോണ്‍. ദേശീയ പുരസ്‌കാരം നേടിയ വിക്കി ഡോണറിലൂടെയാണ് ജോണ്‍ എബ്രഹാം നിര്‍മ്മാണത്തിലേക്ക് കടക്കുന്നത്. അനശ്വര രാജന്‍ പ്രധാന വേഷത്തിലെത്തിയ മൈക്ക് എന്ന സിനിമ നിര്‍മ്മിച്ചാണ് ജോണ്‍ എബ്രഹാം മലയാളത്തിലെത്തുന്നത്.

  തെഹ്രാന്‍, താരിഖ്, 100% എന്നിവയാണ് ജോണിന്റെ മറ്റ് പുതിയ സിനിമകള്‍.

  Read more about: john abraham
  English summary
  John Abraham Was Asked To Change His Name To Irani But This Is What He Said
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X