For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  അത് അത്ര എളുപ്പമായിരുന്നില്ല; ടോക്‌സിക് പ്രണയത്തിൽ നിന്ന് രക്ഷപ്പെട്ടതിനെ കുറിച്ച് മനസ് തുറന്ന് ആലിയ കശ്യപ്

  |

  ബോളിവുഡിലെ മികച്ച സംവിധായകരില്‍ ഒരാളാണ് അനുരാഗ് കശ്യപ്. തിരക്കഥാകൃത്തായും നിർമാതാവായുമെല്ലാം അനുരാഗ് തിളങ്ങിയിട്ടുണ്ട്. ബോളിവുഡില്‍ റിയലിസ്റ്റിക് സിനിമകള്‍ ഒരുക്കിയാണ് അനുരാഗ് കശ്യപ് എന്ന സംവിധായകന്‍ സ്വന്തമായൊരു ഇടം നേടിയെടുക്കുന്നത്. സിനിമയ്ക്ക് അകത്തും പുറത്തും സ്വീകരിക്കുന്ന നിലപാടുകളിലൂടെയും അനുരാഗ് കയ്യടി നേടാറുണ്ട്.

  അനുരാഗ് കശ്യപിന്റെ മകൾ ആലിയ കശ്യപും ബോളിവുഡ് പ്രേക്ഷകർക്ക് സുപരിചിതയാണ്. അനുരാഗിന്റെ ആദ്യ ഭാര്യ ആർതി ബജാജിലുണ്ടായ മകളാണ് ആലിയ. യൂട്യൂബ് വ്‌ളോഗറായി അറിയപ്പെടുന്ന ആലിയയ്ക്ക് സോഷ്യൽ മീഡിയയിൽ നിരവധി ആരാധകരാണ് ഉള്ളത്.

  Also Read: സുഹൃത്തിന്റെയും സോനത്തിന്റെയും പ്രണയത്തിന് ഇടനിലക്കാരനായെത്തിയ ആനന്ദ്; സംഭവിച്ചത് ഇരുവരും തമ്മിലുള്ള വിവാഹം!

  ലൈംഗികത, ആർത്തവം, ബന്ധങ്ങൾ തുടങ്ങിയ വിഷയങ്ങളെക്കുറിച്ച് ആലിയ മുൻപ് ചെയ്ത വീഡിയോകൾ ഏറെ ശ്രദ്ധനേടിയിരുന്നു. ഇപ്പോഴിതാ, ഗേൾ ടോക്ക് പിടി 5 എന്ന തലക്കെട്ടിലുള്ള ആലിയയുടെ പുതിയ യൂട്യൂബ് വീഡിയോ ആണ് ശ്രദ്ധനേടുന്നത്. ഒരു ടോക്‌സിക് പ്രണയത്തിൽ നിന്നും താൻ എങ്ങനെയാണ് രക്ഷപ്പെട്ടത് എന്നാണ് ആലിയ വീഡിയോയിൽ പറയുന്നത്.

  ആരാധകരുടെ ചോദ്യങ്ങൾക്ക് മറുപടി നൽകവെ, എങ്ങനെയാണ് ടോക്‌സിക് പ്രണയങ്ങൾ കൈകാര്യം ചെയ്യുക എന്ന ചോദ്യത്തിന് ഉത്തരം നൽകുകയായിരുന്നു താരം. 'ഞാനും ഒരു ടോക്‌സിക് പ്രണയത്തിൽ അകപ്പെട്ടിട്ടുണ്ട്, ഞാൻ അതിനെക്കുറിച്ച് കള്ളം പറയാൻ പോകുന്നില്ല, അതിൽ നിന്ന് പുറത്തുകടക്കുക എന്നത് എളുപ്പമുള്ള കാര്യമല്ല, പ്രത്യേകിച്ചും നിങ്ങൾ കുറച്ചു കാലമായി ഒരുമിച്ചു ഉള്ളവരാണെങ്കിൽ. അത് കുറച്ച് ബുദ്ധിമുട്ടാണ്.' ആലിയ കശ്യപ് പറഞ്ഞു.

  Also Read: ഷാഹിദിനെ ചുംബിച്ചത് അറപ്പോടെ, അവനൊപ്പം കോട്ടേജ് പങ്കിട്ടത് ദുസ്വപ്നം; നടനെതിരെ കങ്കണ

  അതിൽ നിന്ന് എങ്ങനെ പുറത്തുകടക്കാം എന്നതിന് ആലിയ നൽകിയ ഉപദേശം ഇങ്ങനെ ആയിരുന്നു. ആ ബന്ധത്തെക്കാൾ നിങ്ങൾക്ക് പ്രാധാന്യം നൽകുന്നതാണ് ഏറ്റവും നല്ല മാർഗമെന്നാണ് ആലിയ പറഞ്ഞത്. നിങ്ങളുടെ മാനസിക ആരോഗ്യത്തിന് പ്രാധാന്യം നൽകണമെന്ന് താരം പറഞ്ഞു.

  'അതാണ് നിങ്ങൾ ചെയ്യേണ്ടത്. നിങ്ങൾക്ക് ആയിരിക്കണം കൂടുതൽ പ്രാധാന്യം, നിങ്ങളുടെ മാനസികാരോഗ്യത്തെ ബാധിക്കുന്ന ഒരു ബന്ധത്തിലാണ് നിങ്ങളെങ്കിൽ, നിങ്ങൾക്ക് മുൻഗണന നൽകേണ്ടത് പ്രധാനമാണ്'

  Also Read: ഞാന്‍ ജ്ഞാനസ്‌നാനം ചെയ്തതാണ്! ഫര്‍ഹാന്‍ ഇറാനി എന്ന് പേര് മാറ്റാന്‍ പറഞ്ഞവരോട് ജോണ്‍ എബ്രഹാം

  അതേ വീഡിയോയിൽ തന്നെ, ബന്ധങ്ങൾ, പ്രണയം, സൗഹൃദങ്ങൾ എന്നിവയെക്കുറിച്ചുള്ള പെൺകുട്ടികളുടെ ചോദ്യങ്ങൾക്കും ആലിയ ഉത്തരം നൽകുന്നുണ്ട്. നേരത്തെ ആദ്യമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുമ്പോൾ ഉണ്ടാകുന്ന രക്തസ്രാവത്തെ കുറിച്ചും, സ്തനങ്ങളുടെ വലിപ്പം, സ്വയംഭോഗം എന്നിവയെ കുറിച്ചുമുള്ള ആരധകരുടെ ചോദ്യങ്ങൾക്ക് ആലിയ മറുപടി നൽകിയിരുന്നു.

  ആദ്യമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടപ്പോൾ തനിക്ക് രക്തസ്രാവമുണ്ടായിട്ടില്ലെന്നും എന്നാൽ കുറച്ച് സുഹൃത്തുക്കൾക്ക് ഉണ്ടായിട്ടുണ്ടെന്നും അതൊക്കെ വളരെ സാധാരണമാണെന്നും ആലിയ തുറന്നു പറഞ്ഞിരുന്നു.

  Also Read: ഞാന്‍ ജ്ഞാനസ്‌നാനം ചെയ്തതാണ്! ഫര്‍ഹാന്‍ ഇറാനി എന്ന് പേര് മാറ്റാന്‍ പറഞ്ഞവരോട് ജോണ്‍ എബ്രഹാം

  ഷെയ്ൻ ഗ്രിഗോയറുമായി പ്രണയത്തിലാണ് ആലിയ ഇപ്പോൾ. ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങൾ താരം സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കാറുണ്ട്. കഴിഞ്ഞ മാസം, മാതാപിതാക്കളായ അനുരാഗിനും ആർത്തിക്കും ഒപ്പം ഭക്ഷണം കഴിക്കുന്നതിന്റെ ചിത്രങ്ങൾ ആലിയ പങ്കുവച്ചിരുന്നു. ആലിയയുടെ സുഹൃത്ത് ഖുഷി കപൂറും അവർക്കൊപ്പം ഉണ്ടായിരുന്നു.

  2003 ലാണ് അനുരാഗും ആർതിയും വിവാഹിതരായത്. 2009 ൽ ഇവർ വേർപിരിഞ്ഞു. പിന്നീട് അനുരാഗ് നടി കൽക്കി കൊച്ച്‌ലിനെ വിവാഹം കഴിച്ചു. എന്നാൽ രണ്ടു വർഷത്തിന് ശേഷം 2015 ൽ അവർ വിവാഹമോചിതരായി.

  Read more about: anurag kashyap
  English summary
  Anurag Kashyap's daughter Aaliyah Kashyap opens up about her toxic relationship says it wasn't easy to get out
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X