For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  പപ്പ കാണിച്ചത് മര്യാദകേട്, മാന്യമായി പെരുമാറണം; ഷാരൂഖ് ഖാനെ നിർത്തിപ്പൊരിച്ച് മകള്‍ സുഹാന!

  |

  ബോളിവുഡിന്റെ കിംഗ് ഖാന്‍ ഷാരൂഖ് ഖാന്റെ ജീവിതത്തില്‍ ഹിറ്റുകള്‍ മാത്രമല്ല വിവാദങ്ങളും ഒരുപാടുണ്ട്. അത്തരത്തില്‍ ഷാരൂഖിന്റെ പേര് വാര്‍ത്തകളില്‍ നിറഞ്ഞ വലിയ വിവാദമായിരുന്നു 2012 ലെ ഐപിഎല്‍ ടൂര്‍ണമെന്റിനിടെയുണ്ടായ സംഭവങ്ങളും തുടര്‍ന്ന് മുംബൈ വാങ്കഡെ സ്റ്റേഡിയത്തില്‍ പ്രവേശിക്കുന്നതിന് വിലക്ക് ഏര്‍പ്പെടുത്തിയതെല്ലാം. ഇന്നും ആരാധകരാരും ആ സംഭവം മറന്നിട്ടുണ്ടാകില്ല.

  ഇത് ആ പാവം ഗവി ഗേള്‍ തന്നെയോ? ശ്രിതയുടെ മേക്കോവര്‍ കണ്ട് ഞെട്ടി സോഷ്യല്‍ മീഡിയ

  ഐപിഎല്ലിലെ ഷാരൂഖ് ഖാന്റെ ടീമായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സും ചെന്നൈ സൂപ്പര്‍ കിംഗ്‌സും തമ്മിലുള്ള മത്സരത്തിനിടെയായിരുന്നു സംഭവം. അന്ന് കളി കാണാന്‍ ഷാരൂഖിനൊപ്പം മക്കള്‍ സുഹാനയും ആര്യനും അവരുടെ സുഹൃത്തുക്കളുമുണ്ടായിരുന്നു. സ്റ്റേഡിയത്തിലെ സുരക്ഷാ ഉദ്യോഗസ്ഥരുമായി വഴക്കുണ്ടാക്കിയതിന് ഷാരൂഖിന് അഞ്ച് വര്‍ഷത്തേക്കാണ് സ്‌റ്റേഡിയത്തില്‍ പ്രവേശിക്കുന്്‌നതില്‍ നിന്നും മുംബൈ ക്രിക്കറ്റ് അസോസിയേഷന്‍ വിലക്കിയത്.

  ഷാരൂഖ് ഖാന്റെ പെരുമാറ്റം വലിയ വിവാദത്തിലേക്കായിരുന്നു അന്ന് താരത്തെ നയിച്ചത്. സോഷ്യല്‍ മീഡിയയും മാധ്യമങ്ങളുമെല്ലാം താരത്തെ വിമര്‍ശിച്ചു കൊണ്ട് രംഗത്ത് എത്തിയിരുന്നു. പിന്നീട് ഒരിക്കല്‍ അന്ന് നടന്നത് എന്തായിരുന്നുവെന്ന് ഷാരൂഖ് വെളിപ്പെടുത്തിയിരുന്നു. മാത്രവുമല്ല തനിക്ക് തന്റെ മക്കളും ഭാര്യയുമെല്ലാം നല്ല ശിക്ഷ നല്‍കിയെന്നും എല്ലാവരും തന്നോട് ദേഷ്യപ്പെട്ടുവെന്നും ഷാരൂഖ് വെളിപ്പെടുത്തുകയുണ്ടായി. 2016 ല്‍ രജത് ശര്‍മയുടെ ആപ്് കി അദാലത്ത് പരിപാടിയില്‍ പങ്കെടുക്കവെയായിരുന്നു ഷാരൂഖ് മനസ് തുറന്നത്.

  Also Read: വേദികയുടെ പ്ലാനുകളെല്ലാം പൊളിഞ്ഞു; സുമിത്രയെ തോല്‍പ്പിക്കാനുള്ള അവസാന ശ്രമവും പാളിയ അവസ്ഥയില്‍ വേദിക

  എന്റെ ഭാര്യ മാത്രമല്ല, എന്റെ കുട്ടികള്‍ പോലും എന്നെ വീട്ടില്‍ എത്തിയപ്പോള്‍ വഴക്ക് പറഞ്ഞു. ഞാന്‍ ചെയ്തത് ഭയങ്കര മോശമായിപ്പോയെന്ന് അവര്‍ പറഞ്ഞു. മകനോട് അവര്‍ ചെയ്തത് നീ കണ്ടില്ലേ എന്നു ചോദിച്ചപ്പോള്‍ പക്ഷെ പപ്പ ചെയ്തത് കൂടിപ്പോയിയെന്നും നിങ്ങള്‍ അങ്ങനെ ചെയ്യാന്‍ പാടില്ലെന്നുമായിരുന്നു അവന്റെ മറുപടി. പിന്നാലെ തന്റെ മകള്‍ സുഹാനയുടെ പ്രതികരണത്തെ കുറിച്ചും ഷാരൂഖ് വെളിപ്പെടുത്തുന്നുണ്ട്.

  Also Read: മണിക്കുട്ടനല്ലേ ബിഗ് ബോസ് വിജയി? കപ്പുയര്‍ത്തിയത് മറ്റൊരാള്‍? സായിയുടെ മൗനത്തിന് പിന്നില്‍...

  സുഹാന, അവന്‍ നിന്നെ പിടിച്ചു തള്ളുകയായിരുന്നു, അവന്‍ അസഭ്യം പറഞ്ഞതും നീ കണ്ടതല്ലേയെന്ന് ഞാന്‍ ചോദിച്ചു. എന്നാല്‍ അവള്‍ പറഞ്ഞത് അത് ശരി തന്നെ പക്ഷെ ഇങ്ങനെ ദേഷ്യം പിടിക്കാന്‍ മാത്രമുണ്ടായിരുന്നില്ലെന്നും നിങ്ങളൊരു വലിയ താരമല്ലേ, മര്യാദയോടെ പെരുമാറണമെന്നുമായിരുന്നുവെന്നാണ് ഷാരൂഖ് പറഞ്ഞത്. അന്ന് തന്നെ തന്റെ കുടുംബത്തില്‍ നിന്നുമുള്ള ശിക്ഷ തനിക്ക് കിട്ടിയെന്നും ഷാരൂഖ് പറഞ്ഞു.

  Also Read: ബസിന്‌റെ ഫൂട്ട്‌ബോര്‍ഡില്‍ നിന്നാണ് ലാലിന്റെയും സംഘത്തിന്റെയും യാത്ര, അനുഭവം പങ്കുവെച്ച് സംവിധായകന്‍

  ബന്ധുക്കളെ ഞെട്ടിച്ച തമാശയുമായി കിംഗ്ഖാന്‍ | Filmibeat Malayalam

  അതേസമയം സീറോയുടെ പരാജയത്തിന് ശേഷം സിനിമയില്‍ നിന്നും ഇടവേളയെടുത്ത ഷാരൂഖ് തിരിച്ചുവരവിന് തയ്യാറെടുക്കുകയാണ്. സിദ്ധാര്‍ത്ഥ് ആനന്ദ് സംവിധാനം ചെയ്യുന്ന പഠാന്‍ ആണ് ഷാരൂഖിന്റെ പുതിയ സിനിമ. ചിത്രത്തില്‍ ദീപിക പദുക്കോണ്‍, ജോണ്‍ എബ്രഹാം എന്നിവരും പ്രധാന വേഷത്തിലുണ്ട്. ഇതിന് ശേഷം ആറ്റ്‌ലി സംവിധാനം ചെയ്യുന്ന ചിത്രത്തിലും ഷാരൂഖ് അഭിനയിക്കുന്നുണ്ട്. ആറ്റ്‌ലി ചിത്രത്തില്‍ തെന്നിന്ത്യന്‍ സൂപ്പര്‍താരം നയന്‍താരയാണ് നായിക. രാജ്കുമാര്‍ ഹിറാനിയുടെ ആക്ഷേപ ഹാസ്യ ചിത്രവും അണിയറയില്‍ തയ്യാറെടുക്കുന്നുണ്ട്.

  Read more about: shah rukh khan
  English summary
  Flashback Friday: When Shah Rukh Khan's Daughter Suhana Khan Requested Her Father To Behave Properly
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X