ഐശ്വര്യയെ ആന്റി എന്ന് വിളിച്ച സോനം, പ്രിയങ്കയുടെ ഭാഷയെ കളിയാക്കി കരീന; താര പോരുകള്‍
താരങ്ങളുടെ ലോകമാണ് ബോളിവുഡ്. അതുകൊണ്ട് തന്നെ പലപ്പോഴും ഈഗോ പ്രശ്‌നത്തില്‍ താരങ്ങള്‍ തമ്മില്‍ വഴക്കുകളുമുണ്ടാകാറുണ്ട്. ചെറിയ പ്രശ്‌നങ്ങളെ വലുതാക്കി എരിതീയില്‍ എണ്ണയൊഴിക്കുന്ന ഗോസിപ്പ് കോളങ്ങളും ചേരുമ്പോള്‍ അത് വലിയ പിണക്കങ്ങളിലേക്ക് എത്തുകയും ചെയ്യും. ചില പ്രശ്‌നങ്ങള്‍ കുറച്ച് കാലം കഴിയുമ്പോള്‍ പരിഹരിക്കപ്പെടുമെങ്കിലും ചിലത് അങ്ങനെ തന്നെ തുടരും. ചിലതാകട്ടെ പുറം ലോകം അറിയുകയുമില്ല. അങ്ങനെ ബോളിവുഡിലെ ചില താരസുന്ദരിമാര്‍ തമ്മിലുള്ള പിണക്കങ്ങളുടെ കഥകള്‍ വായിക്കാം.
ബോളിവുഡിലെ സൂപ്പര്‍ താരങ്ങളാണ് കരീന കപൂറും പ്രിയങ്ക ചോപ്രയും. ഇരുവരും ഒരുമിച്ചെത്തിയ ചിത്രമായിരുന്നു ഐത്രാസ്. ചിത്രത്തിലെ നായിക കരീന ആയിരുന്നുവെങ്കിലും നെഗറ്റീവ് വേഷത്തിലത്തിയ പ്രിയങ്കയായിരുന്നു കയ്യടി നേടിയത്. ഇത് കരീനയ്ക്ക് പ്രിയങ്കയോട് നീരസം തോന്നിപ്പിക്കുകയായിരുന്നു. പിന്നീടൊരിക്കല്‍ കോഫി വിത്ത് കരണില്‍ പങ്കെടുക്കവെ കരീന പ്രിയങ്കയെ പരഹിസിക്കുകയും ചെയ്തു. പ്രിയങ്കയുടെ ആക്‌സന്റ് എവിടെ നിന്നും കിട്ടിയതാണെന്നായിരുന്നു കരീനയുടെ പരിഹാസം. എന്നാല്‍ ഇതിന് ചുട്ടമറുപടിയാണ് പ്രിയങ്ക നല്‍കിയത്. എനിക്കത് കിട്ടിയത് അവരുടെ കാമുകന് കിട്ടിയ അതേ സ്ഥലത്തു നിന്നുമാണ്. എന്നായിരുന്നു പ്രിയങ്കയുടെ മറുപടി.

ബോളിവുഡിലെ സൂപ്പര്‍ താരങ്ങളാണ് കരീന കപൂറും പ്രിയങ്ക ചോപ്രയും. ഇരുവരും ഒരുമിച്ചെത്തിയ ചിത്രമായിരുന്നു ഐത്രാസ്. ചിത്രത്തിലെ നായിക കരീന ആയിരുന്നുവെങ്കിലും നെഗറ്റീവ് വേഷത്തിലത്തിയ പ്രിയങ്കയായിരുന്നു കയ്യടി നേടിയത്. ഇത് കരീനയ്ക്ക് പ്രിയങ്കയോട് നീരസം തോന്നിപ്പിക്കുകയായിരുന്നു. പിന്നീടൊരിക്കല്‍ കോഫി വിത്ത് കരണില്‍ പങ്കെടുക്കവെ കരീന പ്രിയങ്കയെ പരഹിസിക്കുകയും ചെയ്തു. പ്രിയങ്കയുടെ ആക്‌സന്റ് എവിടെ നിന്നും കിട്ടിയതാണെന്നായിരുന്നു കരീനയുടെ പരിഹാസം. എന്നാല്‍ ഇതിന് ചുട്ടമറുപടിയാണ് പ്രിയങ്ക നല്‍കിയത്. എനിക്കത് കിട്ടിയത് അവരുടെ കാമുകന് കിട്ടിയ അതേ സ്ഥലത്തു നിന്നുമാണ്. എന്നായിരുന്നു പ്രിയങ്കയുടെ മറുപടി.

ബോളിവുഡിലെ കള്‍ട്ട് ചിത്രമായ അന്ദാസ് അപ്പ്‌നാ അപ്പ്‌നയിലെ നായികമാരാണ് കരിഷ്മ കപൂറും രവീണ ടണ്ടനും. എന്നാല്‍ ഈ സിനിമയുടെ ചിത്രീകരണ കാലത്തു തന്നെ ഇരുവരും തമ്മില്‍ പ്രശ്‌നങ്ങളുണ്ടായിരുന്നു. രവീണയുടെ മുന്‍ കാമുകന്‍ അജയ് ദേവ്ഗണായിരുന്നു കരിഷ്മയുടെ കാമുകന്‍. ഇതിന്റെ പേരിലായിരുന്നു കരിഷ്മയും രവീണയും തമ്മില്‍ വഴക്കുണ്ടായത്. ഒരു പാര്‍ട്ടിക്കിടെ ഇരുവരും തമ്മില്‍ കയ്യാങ്കളിയായെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. അന്ദാസ് അപ്പ്‌നാ അപ്പ്‌നായുടെ ചിത്രീകരണത്തിനിടെ ഇരുവരും തമ്മിലുണ്ടായിരുന്ന പ്രശ്‌നങ്ങളെക്കുറിച്ച് ചിത്രത്തിന്റെ സംവിധായകന്‍ തന്നെ പിന്നീട് വെളിപ്പെടുത്തിയിട്ടുണ്ട്.

ലോകസുന്ദരിയായിരുന്ന സൂപ്പര്‍ നായിക ഐശ്വര്യ റായ് ബച്ചനുമായി കോര്‍ത്ത നടിയാണ് സോനം കപൂര്‍. ഒരു ബ്രാന്റിന്റെ മുഖമായി ഐശ്വര്യയ്ക്ക് പകരം സോനം എത്തിയതോടെയായിരുന്നു തുടക്കം. പിന്നാലെ കാന്‍സില്‍ റെഡ് കാര്‍പ്പറ്റ് വാക്കില്‍ നിന്നും ഐശ്വര്യ പിന്മാറി. ഇതില്‍ നീരസം പൂണ്ട സോനം ഒരു അഭിമുഖത്തില്‍ ഐശ്വര്യയെ വിളിച്ചത് ആന്റി എന്നായിരുന്നു. കാന്‍സില്‍ ഐശ്വര്യ പര്‍പ്പിള്‍ നിറത്തിലുള്ള ലിപ്സ്റ്റിക് അണിഞ്ഞത് ശ്രദ്ധ നേടാനാണെന്നും സോനം പറഞ്ഞിരുന്നു. കരീനയുമായി പ്രശ്‌നമുണ്ടായ മറ്റൊരു താരമാണ് ബിപാഷ ബസു. അജ്‌നബിയുടെ ചിത്രീകരണത്തിനിടെയായിരുന്നു സംഭവം. കരീനയുടെ ഡിസൈനര്‍ ബിപാഷയെ സഹായിച്ചതോടെയായിരുന്നു തുടക്കം. കരീന ബിപാഷയെ കറുത്ത പൂച്ചയെന്ന് വിളിച്ചുവെന്നും റിപ്പോര്‍ട്ടുകളുണ്ട്.

കരീന ബിപാഷയുടെ മുഖത്ത് അടിക്കുകയും ചെയ്തുവെന്നാണ് റിപ്പോര്‍ട്ടുകള്‍. കരീനയുടെ ബാലിശമായ പെരുമാറ്റമാണെന്നായിരുന്നു ബിപാഷയുടെ പ്രതികരണം. പിന്നാലെ താന്‍ ഒരിക്കലും കരീനയ്‌ക്കൊപ്പം അഭിനയിക്കില്ലെന്നും ബിപാഷ നിലപാടെടുത്തു. ഒരേ വര്‍ഷം കരിയര്‍ തുടങ്ങിയ ദീപിക പദുക്കോണും സോനം കപൂറും തമ്മിലും പ്രശ്‌നങ്ങളുണ്ടായിരുന്നു. രണ്‍ബീര്‍ കപൂറാണ് പ്രശ്‌നത്തിന്റെ കാരണമെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ദീപിക തന്റെ പിആര്‍ ടീമിനെ ഉപയോഗിച്ച് തനിക്കെതിരെ കഥകളുണ്ടാക്കുകയാണെന്നും സോനം ആരോപിച്ചിരുന്നു. എന്നാല്‍ പിന്നീട് ഇരുവരും തമ്മിലുള്ള പിണക്കം പരിഹരിക്കപ്പെട്ടു.

ഇന്ന് ഏറ്റവും അടുത്ത സുഹൃത്തുക്കളാണ് കത്രീന കൈഫും പ്രിയങ്ക ചോപ്രയും. ഇരുവരും തമ്മില്‍ ഒരിക്കല്‍ പ്രശ്‌നമുണ്ടായിരുന്നു. രണ്ടു പേരും പങ്കെടുത്ത അവാര്‍ഡ് ഷോയ്ക്കിടെയായിരുന്നു സംഭവം. പരിപാടിയില്‍ ഷോ സ്‌റ്റോപ്പര്‍ ആകാന്‍ രണ്ടു പേരും ആഗ്രഹിച്ചിരുന്നു. ഒടുവില്‍ പ്രിയങ്ക പിന്മാറുകയും കത്രീന ഷോ സ്റ്റോപ്പര്‍ ആവുകയും ചെയ്തു. എന്നാല്‍ പിന്നീട് താന്‍ ആയിരുന്നു ഷോ സ്‌റ്റോപ്പര്‍ ആകാനുള്ള ഫസ്റ്റ് ചോയ്‌സ് എന്ന കത്രീനയുടെ പ്രസ്താവന പ്രിയങ്കയ്ക്ക് ദഹിച്ചില്ല. ഐശ്വര്യ റായ് ബച്ചനും റാണി മുഖര്‍ജിയും തമ്മിലുള്ള വഴക്ക് ഇപ്പോഴും തീര്‍ന്നിട്ടില്ല. റാണി മുഖര്‍ജിയും അഭിഷേക് ബച്ചനും ബണ്ടി ഓര്‍ ബബ്ലിയുടെ സമയത്ത് പ്രണയത്തിലാണെന്ന് റിപ്പോര്‍ട്ടകളുണ്ടായിരുന്നു. പിന്നീടാണ് അഭിഷേക് ഐശ്വര്യയുമായി പ്രണയത്തിലാകുന്നത്. ഇതോടെ റാണിയോടൊപ്പം അഭിനയിക്കുന്നതില്‍ നിന്നും ഐശ്വര്യ അഭിഷേകിനെ വിലക്കുകയായിരുന്നുവന്നാണ് റിപ്പോര്‍ട്ടുകള്‍.
Recommended Video

ബോളിവുഡിലെ ചൂടേറിയ ചര്‍ച്ചയായിരുന്നു ഇഷ ഡിയോളും അമൃത റാവുവും തമ്മിലുള്ള വഴക്ക്. പ്യാരേ മോഹന്‍ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ അമൃതയുടെ വാക്കുകള്‍ ഇഷ്ടപ്പെട്ടാത്ത ഇഷ അമൃതയുടെ കരണത്ത് അടിക്കുകയായിരുന്നു. പിന്നീട് ഇഷ തന്നെ തനിക്ക് അതില്‍ കുറ്റബോധമില്ലെന്നും പറഞ്ഞിരുന്നു. ലോകകപ്പില്‍ ഇന്ത്യ ജയിക്കുകയാണെങ്കില്‍ സ്ട്രിപ്പ് ചെയ്യുമെന്ന് പറഞ്ഞ് വാര്‍ത്തകളില്‍ ഇടം നേടിയ താരമാണ് പൂനം പാണ്ഡെ. പൂനത്തെ കളിയാക്കി ചിത്രാംഗദ എത്തുകയായിരുന്നു. പൂനം കബഡി മത്സരത്തിന് വേണ്ടി വരെ സ്ട്രിപ്് ചെയ്യുമെന്നായിരുന്നു ചിത്രാംഗദ പറഞ്ഞത്. ഇത് ഇഷ്ടപ്പെടാത്ത പൂനം ചിത്രാംഗദ തന്റെ പേരില്‍ പ്രശസ്തയാകാന്‍ ശ്രമിക്കുകയാണെന്ന് ആരോപിക്കുകയായിരുന്നു.
പരസ്പരം മത്സരിച്ച സൂപ്പര്‍ നായികമാരായിരുന്നു ജൂഹി ചൗളയും മാധുരി ദിക്ഷിതും. ഒരിക്കല്‍ താന്‍ വേണ്ടെന്ന് വച്ച പല സിനിമകളും പല നടിമാരും പിന്നീട് ചെയ്തിട്ടുണ്ടെന്ന് ജൂഹി പറഞ്ഞിരുന്നു. അതിലൊരാള്‍ മാധുരിയായിരുന്നു. മാധുരിയ്‌ക്കൊപ്പം അഭിനയിക്കാന്‍ പല ഓഫറുകളും വന്നിരുന്നുവെന്നും എന്നാല്‍ താന്‍ നിരസിക്കുകയായിരുന്നുവെന്നും ജൂഹി പറഞ്ഞിട്ടുണ്ട്.


Click it and Unblock the Notifications











