For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'അമ്മയ്ക്കും മകൾക്കുമൊപ്പം ഞങ്ങൾ കുറച്ചുപേർക്കൂടി നിങ്ങളിലേക്ക് എത്തുന്നു', ജിഷിന്റെ പുതിയ വിശേഷങ്ങൾ ഇങ്ങനെ

  |

  മിനി സ്ക്രീൻ പ്രേക്ഷകർക്ക് സുപരിചിതനാണ് നടൻ ജിഷിൻ മോഹൻ. ഓട്ടോ​ഗ്രാഫ്, പാരിജാതം, മാനസവീണ, ജീവിത നൗക, പൂക്കാലം വരവായി തുടങ്ങിയ സീരിയലുകളിലെ പ്രകടനത്തിലൂടെയാണ് ജിഷിൻ ശ്രദ്ധിക്കപ്പെട്ടത്. ജിഷിൻ മാത്രമല്ല നടിയും മോഡലുമായ ജിഷിന്റെ ഭാര്യ വരദയും മലയാളിക്ക് സുപരിചിതയാണ്. അടുത്തിടെ നടി ​ഗായത്രി സുരേഷിന്റെ വാഹനാപകടവുമായി ബന്ധപ്പെട്ട സംഭവത്തിലേക്ക് ജിഷിന്റെ പേര് കൂടി വലിച്ചഴക്കപ്പെട്ടത് വലിയ വാർത്തയായിരുന്നു. ​ഗായത്രി സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടപ്പോൾ അന്ന് ​ഗായത്രിക്കൊപ്പം കൂടെയുണ്ടായിരുന്ന സുഹൃത്ത് ജിഷിൻ ആണെന്ന തരത്തിൽ നിരവധി വ്യാജ വാർത്തകൾ പ്രത്യക്ഷപ്പെട്ടിരുന്നു.

  Also Read: 'കല്യാണിക്ക് ശബ്ദം തിരിച്ച് കിട്ടുന്നു', മൗനരാ​ഗത്തിന്റെ പുതിയ പ്രമോയിലെ ട്വിസ്റ്റ് ഇഷ്ടപ്പെട്ടുവെന്ന് ആരാധകർ

  പിന്നാലെ വിശദീകരണവുമായി ജിഷിൻ രം​ഗത്തെത്തുകയും ചെയ്തിരുന്നു. താനല്ല കാറിൽ ​ഗായത്രിക്കൊപ്പമുണ്ടായിരുന്നതെന്നും ഊഹാപോഹങ്ങളും പേരിലെ സാമ്യതയും കണ്ട് തന്റെ പേര് ഇത്തരം വ്യാജ വാർത്തകൾ ഉണ്ടാക്കാൻ ഉപയോ​ഗിക്കരുതെന്നാണ് ജിഷിൻ സംഭവവുമായി ബന്ധപ്പെട്ട് ലൈവിലെത്തി പ്രിയ ആരാധകരോട് പറഞ്ഞത്. ഇപ്പോൾ ജീവിതത്തിലെ പുതിയൊരു സന്തോഷ വാർത്ത പങ്കുവെച്ചിരിക്കുകയാണ് ജിഷിൻ. നടൻ പൂക്കാലം വരവായി എന്ന സീ കേരളത്തിലെ സീരിയലിന് ശേഷം സീ കേരളത്തിൽ സംപ്രേഷണം ആരംഭിച്ച അമ്മ മകൾ എന്ന സീരിയലിന്റേയും ഭാ​ഗമായിരിക്കുകയാണ് എന്നാണ് ജിഷിൻ പുതിയ ഇൻസ്റ്റ​ഗ്രാം പോസ്റ്റിലൂടെ അറിയിച്ചിരിക്കുന്നത്.

  Also Read: 'വിജയ് ദേവരകൊണ്ട ഡേറ്റ് ചെയ്ത പെൺകുട്ടികളുടെ എണ്ണം 30 മുതൽ 40 വരെ', വെളിപ്പെടുത്തി സഹോദരൻ

  ഒരു അമ്മയും മകളും തമ്മിലുള്ള അമൂല്യ സ്നേഹത്തിന്റെ കഥയാണ് സീ കേരളത്തിൽ സംപ്രേഷണം ആരംഭിച്ച അമ്മ മകൾ സീരിയൽ പറയുന്നത്. കേന്ദ്രകഥാപാത്രത്തെ സീരിയലിൽ അവതരിപ്പിക്കുന്നത് നടി മിത്രാ കുര്യനാണ്. മിത്ര കുര്യൻ ഒരിടവേളയ്ക്ക് ശേഷം അഭിനയത്തിലേക്ക് മടങ്ങിയെത്തിയതും ഈ സീരിയലിലൂടെയാണ്. അമ്മയും മകളും തമ്മിലുള്ള മനോഹരമായ ബന്ധവും അവരുടെ ജീവിതത്തിൽ സംഭവിക്കാൻ പോകുന്ന ആകസ്മികമായ വഴിത്തിരിവുകളുമാണ് സീരിയലിന്റെ പ്രധാന കഥാതന്തു.

  ശ്രീജിത്ത് വിജയ് ആണ് ചിത്രത്തിൽ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. രാജീവ് റോഷനാണ് സീരിയലിൽ മിത്രയുടെ ഭർത്താവിന്റെ വേഷത്തിൽ അഭിനയിക്കുനന്ത്. അമ്മയെ ജീവനായിക്കാണുന്ന മകൾ അനുവായെത്തുന്നത് മരിയയാണ്. ‌സംഗീതയും അനുവും അമ്മ-മകൾ എന്നതിലുപരി അടുത്ത സുഹൃത്തുക്കളായുമാണ് സീരിയലിൽ ചിത്രീകരിച്ചിരിക്കുന്നത്. സീരിയലിന്റെ പുത്തൻ പോസ്റ്റർ പങ്കുവെച്ചുകൊണ്ടാണ് താനും സീരിയലിന്റെ ഭാ​ഗമായിട്ടുണ്ട് എന്ന സന്തോഷം ജിഷിൻ ആരാധകരെ അറിയിച്ചത്. 'ഈ അമ്മ മകൾക്കൊപ്പം ഞങ്ങൾ കുറച്ച് പേര് കൂടി ഉണ്ട് കേട്ടോ.... നിങ്ങളുടെ പ്രാർഥനയും സപ്പോർട്ടും വേണം' ജിഷിൻ കുറിച്ചു.

  ഗായത്രിയുടെ കൂടെ വണ്ടി ഓടിച്ചത് ഞാനല്ല..പ്രേക്ഷകരോട് ജിഷിന്റെ അഭ്യർത്ഥന

  'ഈ അമ്മ മകൾക്കൊപ്പം ഞങ്ങള് കുറച്ച് പേര് കൂടി ഉണ്ട് കേട്ടോ... സീ കേരളം ചാനലിൽ പൂക്കാലം വരവായി എന്ന ഹിറ്റ്‌ സീരിയലിന് ശേഷം അതിന്റെ നിർമാതാക്കളായ ആയ ക്ലാസിക് ഫ്രെയിംസിന്റെ അടുത്ത പ്രോജക്ടിലും ഭാഗമാവാൻ കഴിഞ്ഞ സന്തോഷത്തോടൊപ്പം സുന്ദരി സീരിയലിന് ശേഷം ഫൈസൽ അടിമാലി എന്ന ജ്യേഷ്ഠ തുല്യനായ ഡയറക്ടറോടൊപ്പം വീണ്ടും വർക്ക് ചെയ്യാൻ ഉള്ള അവസരം ലഭിച്ചു. ചുരുക്കം പറഞ്ഞാൽ.... ഞാനും ഉണ്ട് ഈ സീരിയലിൽ.... അയിനാണ്.... ഈ സീരിയൽ എല്ലാവരും കണ്ട് സപ്പോർട്ട് ചെയ്യണേ... ങ്ങളൊക്കെ കണ്ടാലല്ലേപ്പാ മ്മൾക്ക് റേറ്റിംഗ് ഉണ്ടാവൂ. എന്തായാലും നിങ്ങളെ നിരാശപ്പെടുത്തില്ല ഞങ്ങൾ. കെ.വി അനിൽ എന്ന കഥാകൃത്തിന്റെ മനോഹരമായ സ്ക്രിപ്റ്റ്, അതിന്റെ ദൃശ്യ ചാരുത ഒട്ടും കുറയ്ക്കാതെ നിങ്ങളിലേക്ക് എത്തിക്കാൻ ക്യാമറാമാൻ ​ഗസൽ സെബാസ്റ്റ്യനിലൂടെ ഡയറക്ടർ ഫൈസൽ ഇക്കയ്ക്ക് സാധിച്ചിട്ടുണ്ട് എന്ന് തന്നെയാണ് എന്റെ വിശ്വാസം. ഏതായാലും അധികം തള്ളി മറിക്കുന്നില്ല.... എല്ലാവരുടെയും സപ്പോർട്ടും അനുഗ്രഹവും ഉണ്ടാവണേ....' എന്നായിരുന്നു ജിഷിൻ എഴുതിയത്. സംഗീത സംവിധായകൻ അൽഫോൻസ് ജോസഫിന്റെ സംഗീതത്തിൽ പിറന്ന സീരിയലിന്റെ ടൈറ്റിൽ സോങ്ങും പ്രേക്ഷകർക്കിടയിൽ ഇതിനോടകം ശ്രദ്ധനേടിയിരുന്നു. തിങ്കൾ മുതൽ വ്യാഴം വരെ രാത്രി ഒമ്പത് മണിക്കാണ് അമ്മ മകൾ സീരിയൽ സീ കേരളത്തിൽ സംപ്രേഷണം ചെയ്യുന്നത്.

  Read more about: serial malayalam
  English summary
  serial Actor Jishin mohan shared happiness about new serial Amma Makal
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X