For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'മക്കൾക്ക് ആ സ്വഭാവം ഇല്ലാത്തതിൽ സന്തോഷം'; ഷാരൂഖിന്റെ മോശം ശീലങ്ങളെ പറ്റി ​ഗൗരി ഖാൻ

  |

  ബോളിവു‍ഡിൽ ഷാരൂഖ് ഖാന് പകരം വെക്കാൻ മറ്റൊരാളില്ലെന്നാണ് ആരാധകർ ഒന്നടങ്കം പറയുന്നത്. മികച്ച അഭിനേതാവ് എന്നതിനൊപ്പം ഏറ്റവും കൂടുതൽ ആഘോഷിക്കപ്പെട്ട സെലിബ്രിറ്റിയുമാണ് ഷാരൂഖ്. ഷാരൂഖിന് ശേഷം നടനേക്കാൾ മികച്ച നിരവധി അഭിനേതാക്കൾ എത്തിയെങ്കിലും അത്രയും താരപ്രഭയുള്ള ഒരു സൂപ്പർ സ്റ്റാർ ഹിന്ദി സിനിമയിൽ വന്നിട്ടില്ലെന്നും പലരും ചൂണ്ടിക്കാട്ടുന്നു.

  56 കാരനായ ഷാരൂഖിന്റെ ഒരു സിനിമ റിലീസ് ചെയ്തിട്ട് നാല് വർഷം പിന്നിട്ടു. ഇത്രയും ഇടവേള വന്നിട്ടും നടൻ ഇപ്പോഴും വാർത്തകളിൽ നിറഞ്ഞു നിൽക്കുന്നു. പഥാൻ, ജവാൻ, ഡങ്കി എന്നീ സിനിമകളിലൂടെ അടുത്ത വർഷം വൻ തിരിച്ചു വരവിന് ഒരുങ്ങുകയാണ് ഷാരൂഖ്.

  നല്ല കുടുംബസ്ഥനുമാണ് ഷാരൂഖ് എന്നാണ് ബി ടൗണിലെ സംസാരം. കരിയറിന്റെ തിരക്കുകൾക്കിടയിലും കുടുംബത്തോടൊപ്പമുള്ള സമയത്തിന് ഷാരൂഖ് സമയം കണ്ടെത്താറുണ്ട്. ഇതിന്റെ ചിത്രങ്ങളും ഷാരൂഖ് സോഷ്യൽ മീഡിയയിൽ പങ്കുവെക്കാറുണ്ട്. കഴിഞ്ഞ ദിവസമാണ് ഷാരൂഖിന്റെ ഭാര്യ ​ഗൗരി ഖാൻ കോഫി വിത്ത് കരണിൽ അതിഥി ആയെത്തിയത്. ഷോയിൽ തന്റെ കുടുംബത്തെക്കുറിച്ച് ​ഗൗരി സംസാരിച്ചിരുന്നു.

  Also Read: 'പടമില്ലല്ലോ, നിർമ്മാതാവാകാൻ പറ്റിയില്ലലോ അങ്ങനെ ഒരു വിഷമവുമില്ല; വീട്, കുടുംബം അങ്ങനെ ജീവിക്കുന്നയാളാണ് ഞാൻ'

  കരണിന്റെ ഒരു ചോദ്യത്തിന് ​ഗൗരി നൽകിയ മറുപടിയും ഇതിനിടെ ശ്രദ്ധ നേടി. ഷാരൂഖിൽ നിന്നും മക്കൾ കണ്ട് പഠിക്കണം എന്നാ​ഗ്രഹിക്കുന്ന ​ഗുണങ്ങൾ എന്താണെന്നായിരുന്നു കരണിന്റെ ചോദ്യം. ഷാരൂഖിന്റെ ചില മോശം രീതികൾ മക്കൾക്ക് ഇല്ലാത്തതിൽ തനിക്ക് സന്തോഷമുണ്ടെന്നാണ് ​ഗൗരി പറഞ്ഞത്. 'അവർ സമയത്ത് വരും, കൃത്യനിഷ്ഠയുണ്ട്, ബാത്ത് റൂമിൽ 100 മണിക്കൂർ സമയം ചെലവഴിക്കുന്നില്ല,' ​ഗൗരി പറഞ്ഞു.

  Also Read: 'ലോകം എനിക്കെതിരെ തിരിഞ്ഞാലും... നീയാണ് എന്റെ ജീവിതം'; മകളെ കുറിച്ച് അമൃത സുരേഷ്, 'ബാല മകളെ മറന്നോ?'

  ഇത്രയും നേരം ഷാരൂഖ് എന്താണ് ബാത്ത്റൂമിൽ ചെയ്യുന്നതെന്നായി പിന്നീട് ഷോയിലെ ചർച്ച. ബാത്ത് റൂമിലിരുന്ന് ടിവി കാണാനും പുസ്തകം വായിക്കാനും ഷാരൂഖ് ഇഷ്ടപ്പെടുന്നെന്ന് ​ഗൗരി ഖാൻ പറഞ്ഞു. ​ഗൗരി ഖാനിൽ നിന്ന് മക്കൾ കണ്ടു പഠിക്കേണ്ട ​ഗുണമെന്തെന്ന ചോദ്യത്തിന് മൾട്ടി ടാസ്കിം​ഗ് എന്നാണ് ​ഗൗരി നൽകിയ മറുപടി.

  ഷാരൂഖിന്റെ ഭാര്യ എന്നതിനപ്പുറം അറിയപ്പെടുന്ന ഇന്റീരിയർ ഡിസൈനർ കൂടിയാണ് ​ഗൗരി ഖാൻ. ബോളിവുഡിലെ നിരവധി താരങ്ങളുടെ വീട് ഡിസൈൻ ചെയ്തത് ​ഗൗരിയാണ്. ആര്യൻ ഖാൻ, സുഹാന ഖാൻ, അബ്രാം ഖാൻ എന്നീ മൂന്ന് മക്കളാണ് ഷാരൂഖിനും ​ഗൗരിക്കും ഉള്ളത്.

  Also Read: മോള് ഹോട്ടലിലേക്ക് പോവുന്നത് ശരിയാണോ? ഡിജെ ആയി വര്‍ക്ക് ചെയ്ത കാലത്തെ അനുഭവം പറഞ്ഞ് സൂര്യ മേനോന്‍

  മകൾ സുഹാനയ്ക്ക് ഡേറ്റിം​ഗിൽ കൊടുക്കാനുള്ള ഉപദേശം എന്തെന്ന ചോദ്യത്തിന് ​ഗൗരി നൽകിയ മറുപടി നേരത്തെ വൈറലായിരുന്നു. ഒരേ സമയം രണ്ട് പേരെ ഡേറ്റ് ചെയ്യരുതെന്നാണ് ​ഗൗരി ഖാൻ തമാശയായി പറഞ്ഞത്.

  സഞ്ജയ് കപൂറിന്റെ ഭാര്യ മഹീപ് കപൂർ, ചങ്കി പാണ്ഡെയുടെ ഭാര്യയും കോസ്റ്റ്യൂം ഡിസൈനറുമായ ഭാവന പാണ്ഡെ എന്നിവരും ​ഗൗരി ഖാനൊപ്പം ഷോയിൽ പങ്കെടുത്തു.‌ ബോളിവുഡ് താരങ്ങളുടെ ഭാര്യമാർ എന്ന പേരിലറിയപ്പെടുന്നതിനെക്കുറിച്ചും ലൈം ലൈറ്റിലെ ജീവിതത്തെക്കുറിച്ചും മൂവരും സംസാരിച്ചു.

  Read more about: sharukh khan gauri khan
  English summary
  gauri khan says she is glad her kids don't have sharukh's bad habits; star wife's words goes viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X