എനിക്ക് ഈ ലോകത്തോട് വിളിച്ച് പറയണം നീ എത്ര നല്ലവനാണെന്ന്; വിരാടിനെക്കുറിച്ച് അനുഷ്‌ക

ഇന്ത്യന്‍ പുരുഷ ക്രിക്കറ്റ് ടീമിന്റെ നായകനും ഇന്ത്യയുടെ സൂപ്പര്‍ താരവുമായ വിരാട് കോഹ്ലിയുടെ ജന്മദിനമാണിന്ന്. 1988 ല്‍ ഇതുപോലൊരു നവംബര്‍ അഞ്ചിന് ഡല്‍ഹിയിലായിരുന്നു വിരാടിന്റെ ജനനം. ലോകക്രിക്കറ്റിലെ തന്നെ ഏറ്റവും മികച്ച താരങ്ങളിലൊരാളും ഇന്ത്യന്‍ ക്രിക്കറ്റിലെ ഇതിഹാസവുമാണ് വിരാട് കോഹ്ലി. ലോകമെമ്പാടും ആരാധകരുള്ള വിരാട് കോഹ്ലി ഒരുപാട് പേര്‍ക്ക് പ്രേചോദനമാണ്. ക്രിക്കറ്റും ബോളിവുഡും തമ്മില്‍ പണ്ടു മുതലേ വളരെ അടുപ്പുമുണ്ട്. ക്രിക്കറ്റ് താരങ്ങളും ബോളിവുഡ് താരങ്ങളും തമ്മിലുള്ള പ്രണയവും വിവാഹവുമൊക്കെ പതിവാണ്.

Also Read: 'അന്നും ഇന്നും ഒരുപോലെ', കരൺ ജോഹറിനെ പുച്ഛിച്ച് നടന്ന് പോകുന്ന കങ്കണയുടെ വീഡിയോ വൈറൽ‌

ബോളിവുഡ് താരം അനുഷ്‌ക ശര്‍മയാണ് വിരാട് കോഹ്ലിയുടെ ജീവിതപങ്കാളി. ഇരുവരും തമ്മിലുള്ള പ്രണയവും വിവാഹവുമൊക്കെ ആരാധകര്‍ ഏറെ ആഘോഷമാക്കിയതായിരുന്നു. ഈയ്യടുത്താണ് ഇരുവര്‍ക്കും മകള്‍ ജനിക്കുന്നത്. മകള്‍ വാമികയോടും അനുഷ്‌കയോടുമുള്ള വിരാടിന്റെ അടുപ്പം എല്ലാവര്‍ക്കും അറിയാറുള്ളതാണ്. ഇരുവരേയും കുറിച്ചള്ള വിരാടിന്റെ വാക്കുകളും സോഷ്യല്‍ മീഡിയ പോസ്റ്റുകളുമെല്ലാം വൈറലായി മാറാറുണ്ട്.

Also Read: 'ഋഷിയേയും സൂര്യയേയും വെറുതെ വിടില്ല', തീരാത്ത പകയുമായി മിത്ര

മുപ്പത്തിമൂന്നിൽ വിരാട്

പിറന്നാള്‍ ദിനത്തില്‍ നിരവധി പേരാണ് വിരാടിന് ആശംസകളുമായി എത്തിയിരിക്കുന്നത്. ക്രിക്കറ്റ് ലോകത്തിലെ സൂപ്പര്‍താരത്തിന് ആശംസകളുമായി ഇതിഹാസ താരങ്ങളടക്കം പലരും എത്തിയിട്ടുണ്ട്. ഇതേസമയം അനുഷ്‌കയും മനോഹരമായൊരു പോസ്റ്റിലൂടെ തന്റെ പങ്കാളിയ്ക്ക് ഹൃദയം തൊടുന്നൊരു പിറന്നാള്‍ ആശംസ നേര്‍ന്നിരിക്കുകയാണ്. കെട്ടിപ്പിടിച്ചു നില്‍ക്കുന്ന തന്റേയും വിരാടിന്റേയും ചിത്രമാണ് അനുഷ്‌ക പങ്കുവച്ചിരിക്കുന്നത്. ഇന്ന് തന്റെ 33-ാം പിറന്നാളാണ് വിരാട് ആഘോഷിക്കുന്നത്. തന്റെ പ്രിയപ്പെട്ടവനുള്ള അനുഷ്‌കയുടെ പിറന്നാള്‍ ആശംസ വായിക്കാം.

'നീ എത്ര നല്ല മനുഷ്യനാണ്'

''ഈ ചിത്രത്തിനും, നീ നിന്റെ ജീവിതം നയിക്കുന്ന രീതിയ്ക്കും ഒരു ഫില്‍ട്ടറിന്റേയും ആവശ്യമില്ല. ആത്മാര്‍ത്ഥയും ഉരുക്കിന്റെ കരുത്തുള്ള ധൈര്യവുമാണ് നിന്റെ അടിസ്ഥാനം. സംശയത്തെ മറികടക്കുന്നതാണ് നിന്റെ ധൈര്യം. ഇരുണ്ട ഇടങ്ങളില്‍ നിന്നും നിന്നെ പോലെ സ്വയം ഉയര്‍ത്തി കൊണ്ടു വരുന്ന മറ്റൊരാളെ എനിക്കറിയില്ല. നീ ഒന്നും എന്നന്നേക്കുമായി സൂക്ഷിക്കാറില്ല, ഭയമില്ലാത്തവനുമാണ്. അതിനാല്‍ സാധ്യമായ എല്ലാ രീതിയിലും നീ മെച്ചപ്പെട്ടു കൊണ്ടിരിക്കുകയാണ്. എനിക്കറിയാം നമ്മള്‍ ഇതുപോലെ സോഷ്യല്‍ മീഡിയയിലൂടെ സംസാരിക്കുന്നവരല്ല. പക്ഷെ ചിലപ്പോഴൊക്കെ എനിക്ക് ഈ ലോകത്തോട് വിളിച്ച് പറയാന്‍ തോന്നും, നീ എത്ര നല്ല മനുഷ്യനാണെന്ന്. നിന്നെ ശരിക്കും അറിയാന്‍ സാധിച്ചവര്‍ ഭാഗ്യമുള്ളവരാണ്. എല്ലാത്തിനേയും കൂടുതല്‍ മനോഹരവും കൂടുതല്‍ പ്രകാശപൂരിതവുമാക്കുന്നതിന് നന്ദി'' എന്നായിരുന്നു അനുഷ്‌ക കുറിച്ചത്.

അനുഷ്കയ്ക്കെതിരെ വരുന്ന  അധിക്ഷേപങ്ങൾ

അതേസമയം കഴിഞ്ഞ ദിവസങ്ങളില്‍ അനുഷ്‌കയ്ക്കും മകള്‍ വാമികയ്ക്കുമെതിരെയും വരെ സോഷ്യല്‍ മീഡിയയില്‍ ട്രോളുകളും ഭീഷണികളും അധിക്ഷേപങ്ങളും നിറഞ്ഞു നിന്നിരുന്നു. നടന്നു കൊണ്ടിരുന്ന ട്വന്റി-20 ലോകകപ്പില്‍ പാക്കിസ്ഥാനോടും ന്യൂസിലാന്റിനോടും ഇന്ത്യ പരാജയപ്പെട്ടിരുന്നു. പിന്നാലെ ഇന്ത്യയ്ക്ക് സെമി സാധ്യത നഷ്ടപ്പെടുകയും ചെയ്തു. ഇതോടെയാണ് വിരാടിന്റെ ഭാര്യയ്ക്കും മകള്‍ക്കുമെതിരെ ചിലര്‍ പീഡന ഭീഷണിയടക്കം മുഴക്കി രംഗത്ത് എത്തിയത്. നേരത്തേയും സമാനമായ രീതിയില്‍ ഇന്ത്യന്‍ ടീം പരാജയപ്പെടുമ്പോള്‍ അനുഷയ്ക്ക് എതിരെ വിമര്‍ശനവും ട്രോളുകളുമായി സോഷ്യല്‍ മീഡിയ എത്താറുണ്ട്. തനിക്കെതിരെ തുടരുന്ന ഈ അതിക്രമങ്ങള്‍ക്കെതിരെ അനുഷ്‌ക തന്നെ പലപ്പോഴും പരസ്യമായി രംഗത്തെത്തുകയും ചെയ്തിരുന്നു.

Recommended Video

ഉറക്കം പോയെങ്കിലും ഞങ്ങള്‍ സന്തുഷ്ടരാണെന്ന് വിരുഷ്‌ക | FilmiBeat Malayalam
അഭിനേത്രിയും നിർമാതാവും

അതേസമയം സീറോയാണ് അനുഷ്‌കയുടെ അവസാനം പുറത്തിറങ്ങിയ സിനിമ. ചിത്രത്തിന് പക്ഷെ പ്രതീക്ഷിച്ച വിജയം നേടാന്‍ സാധിച്ചിരുന്നില്ല. പിന്നാലെ ഗര്‍ഭിണിയായതോടെ അനുഷ്‌ക അഭിനയത്തില്‍ നിന്നും ഇടവേളയെടുത്തിരിക്കുകയായിരുന്നു. ഇപ്പോള്‍ മകളുടെ ജനനത്തിന് പിന്നാലെ താരം തിരികെ അഭിനയത്തിലേക്ക് എത്തുകയാണ്. ഇതിനിടെ നിര്‍മ്മാണ രംഗത്ത് തിളങ്ങിയിരുന്നു അനുഷ്‌ക. പാതാള്‍ ലോക്, ബുള്‍ബുള്‍ എന്നീ ഏറെ പ്രശംസ നേടിയ ഒടിടി ഷോകളിലൂടെയാണ് അനുഷ്‌ക കയ്യടി നേടിയത്. ശക്തായ രാഷ്ട്രീയം സംസാരിച്ചിരുന്നു രണ്ട് ഷോകളും. ഇതിന്റെ പേരിലും അനുഷ്‌കയ്‌ക്കെതിരെ സോഷ്യല്‍ മീഡിയയില്‍ അതിക്രമങ്ങള്‍ അരങ്ങേറിയിരുന്നു.

Read more about: virat kohli anushka sharma
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X