അഭിഷേക് ബച്ചന് ഐശ്വര്യ റായിയെ പേടിയാണോ....?
ബോളിവുഡ് സിനിമാ ലോകത്തെ ഐഡിയല്‍ കപ്പിള്‍ ആണ് അഭിഷേക് ബച്ചനും ഐശ്വര്യ റായി ബച്ചനും. നല്ലൊരു ഭര്‍ത്താവ്/അച്ഛന്‍ എന്നതിനപ്പുറം, അമിതാഭ് ബച്ചനും ജയ ബച്ചനും നല്ലൊരു മകന്‍ കൂടെയാണ് അഭിഷേക്. താരത്തിന്റെ സോഷ്യല്‍ മീഡിയ പേജ് പരിശോധിച്ചാല്‍ അക്കാര്യം വ്യക്തമാകും.
നാണക്കേട് വിചാരിച്ചാണ് ഇപ്പോഴും വാ തുറക്കാത്തത്, മീ ടൂവിനെ കുറിച്ച് സോനം കപൂര്‍
ഇത്രയും പറയാന്‍ കാരണം അഭിഷേക് ബച്ചന് ഭാര്യ ഐശ്വര്യ റായിയെ ആണോ അമ്മ ജയ ബച്ചനെയാണോ പേടി എന്നറിയാനാണ്. കരണ്‍ ജോഹര്‍ അവതാരകനായി എത്തുന്ന ഒരു ചാറ്റ് ഷോയില്‍ അഭിഷേക് ബച്ചന് ഈ ചോദ്യം നേരിടേണ്ടി വന്നു.

റാപ്പിഡ് ഫയര്‍ റൗണ്ടിലാണ് കരണ്‍ ജോഹര്‍ അഭിഷേക് ബച്ചനോട് ആ ചോദ്യം ചോദിച്ചത്. അമ്മ ജയ ബച്ചനെയാണ് പേടി എന്ന് അഭിഷേക് പറഞ്ഞു. എന്നാല്‍ ഷോയില്‍ അഭിഷേകിനൊപ്പം എത്തിയ സഹോദരി ശ്വേത ബച്ചന്‍ ആ മറുപടി തിരുത്തി.
ടൊവിനോയും പിഷാരടിയും മിണ്ടാതെ പോയോ? അന്ന് സംഭവിച്ചതിനെക്കുറിച്ച് വിനയ് ഫോര്‍ട്ട് പറയുന്നത്? കാണൂ!
അമ്മയെ അല്ല, ഭാര്യ ഐശ്വര്യയെയാണ് അഭിഷേകിന് ഭയം എന്ന് ശ്വേത പറഞ്ഞു. 'ഇത് എനിക്കുള്ള ചോദ്യമാണ്.. മിണ്ടാതിരിക്കൂ' എന്ന് ശ്വേതയോട് പറഞ്ഞ് അഭിഷേക് തന്റെ ഉത്തരത്തില്‍ ഉറച്ചു നിന്നു... എന്തായാലും അഭിഷേകിന് ഐശ്വര്യയെയാണ് പേടി എന്നകാര്യത്തില്‍ ഇപ്പോള്‍ ആരാധകര്‍ക്ക് ഒരു സംശയവുമില്ല.


Click it and Unblock the Notifications











