For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  വിവാഹത്തിന് കത്രീനയും വിക്കിയും ക്ഷണിച്ചില്ല; എനിക്ക് നാണക്കേടായി; കരൺ ജോഹർ

  |

  ബോളിവുഡിലെ പ്രിയപ്പെട്ട താര ദമ്പതികളാണ് കത്രീന കൈഫും വിക്കി കൗശലും. കഴിഞ്ഞ വർഷം ഡിസംബറിലാണ് ഇരുവരും വിവാഹിതർ ആയത്. രാജസ്ഥാനിൽ വൻ ആർഭാട പൂർവം നടന്ന വിവാഹത്തിൽ രണ്ട് താരങ്ങളുടെയും അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തിരുന്നത്. ബോളിവുഡിലെ പ്രമുഖ താരങ്ങളായ രണ്ട് പേരും അധികം താരങ്ങളെ അതിഥികളായി ക്ഷണിക്കാതെ നടത്തിയ വിവാഹം അന്നേ ചർച്ചയായിരുന്നു.

  ഇപ്പോഴിതാ ഇതേ പറ്റി സംസാരിച്ചിരിക്കുകയാണ് ഫിലിം മേക്കർ കരൺ ജോഹർ. കത്രീനയുടെയും വിക്കിയുടെയും സുഹൃത്തായ കരൺ ജോഹറിനും വിവാഹത്തിന് ക്ഷണം ഉണ്ടായിരുന്നില്ല. വിവാഹം അടുത്തിട്ടും തങ്ങളോട് ആരോടും പറയാത്തതിൽ കുറച്ച് അസ്വഭാവികത തോന്നിയിരുന്നെന്നും വിവാഹത്തിന് ക്ഷണിക്കാതായതോടെ തനിക്ക് നാണക്കേടായെന്നും കരൺ പറഞ്ഞു.

  Also Read: 'റീച്ച് കിട്ടാൻ എല്ലാവർക്കും അഭിമുഖം കൊടുക്കും, ഉത്തരം പറയാൻ കഴിയാതെ വരുമ്പോൾ കുറ്റം അവതാരകയ്ക്ക്'; അശ്വതി

  'വിക്കിയും കത്രീനയും വിവാഹം കഴിക്കാൻ തീരുമാനിച്ചപ്പോൾ എനിക്ക് വലിയ നാണക്കേടനുഭവപ്പെട്ടു. അവരെ പറ്റി ചിലർ ഞങ്ങളോട് സംസാരിക്കാതായി. അവരെ ക്ഷണിച്ചിട്ടുണ്ട്, പക്ഷെ ഞങ്ങളോട് പറയുന്നില്ല. എനിക്ക് ക്ഷണം ലഭിക്കാത്തത് നാണക്കേടായി തോന്നിയെന്ന് സമ്മതിക്കുന്നു. എന്താണ് നിങ്ങളെ ക്ഷണിക്കാഞ്ഞത്, നിങ്ങൾ തമ്മിൽ എന്തെങ്കിലും പ്രശ്നമുണ്ടോ എന്ന് ആളുകൾ ചോദിച്ചു,' കരൺ ജോഹർ പറഞ്ഞു.

  Also Read: മുരളി എന്നോട് പിണങ്ങി, ആ വ്യഥ മനസിലുണ്ട്; മുരളിയുടെ മകളെ അനുഗ്രഹിക്കാന്‍ പോയിരുന്നു; മമ്മൂട്ടി അന്ന് പറഞ്ഞത്

  സംവിധായകൻ അനുരാ​ഗ് കശ്യപിനെയും ക്ഷണിച്ചിട്ടില്ലെന്ന് അറിഞ്ഞതോടെയാണ് തനിക്ക് സമാധാനമായതെന്നും കരൺ ജോഹർ പറഞ്ഞു. അനുരാ​ഗ് വിക്കിയുടെ മെന്ററിനെ പോലെയാണ്. നിരവധി സിനിമകളിൽ ഒരുമിച്ച് പ്രവർത്തിച്ചിട്ടുണ്ട്. എന്നിട്ടും അനുരാ​ഗ് കശ്യപിനെ വിക്കി കല്യാണത്തിന് ക്ഷണിച്ചിട്ടില്ല. അപ്പോൾ തന്നെ ക്ഷണിക്കാത്തതിലുള്ള വിഷമം കുറച്ച് മാറിയെന്നും കരൺ ജോഹർ പറഞ്ഞു.

  കരൺ ജോഹറിന്റെ ടോക് ഷോയായ കോഫി വിത്ത് കരണിൽ വെച്ചാണ് കത്രീനയുടെയും വിക്കിയുടെയും പ്രണയം മൊട്ടിടുന്നത്. ഓൺസ്ക്രീനിലെ മികച്ച ജോഡിയായിരിക്കുമെന്ന് സ്വയം തോന്നുന്ന ഒരു പേര് പറയാൻ പറഞ്ഞപ്പോൾ വിക്കി കൗശലിന്റെ പേരാണ് കത്രീന പറഞ്ഞത്. തൊട്ടുപിന്നാലെ ഷോയിലെ അടുത്ത എപ്പിസോഡിൽ അതിഥിയായി വിക്കി എത്തിയപ്പോൾ ഇതേപറ്റി കരൺ സൂചിപ്പിച്ചു.

  Also Read: ആ ​ഗാനത്തിൽ ഷാരൂഖ് മാത്രം സുരക്ഷാ കവചം ധരിച്ചില്ല; ദിൽ സെയിലെ ​ഗാനരം​ഗത്തെക്കുറിച്ച് മണിരത്നം

  കത്രീനയ്ക്ക് തന്നെ പോലെ ഒരു പുതുമുഖ നടനെ അറിയാമെന്നറിഞ്ഞ് വിക്കി കൗശൽ അന്ന് അമ്പരന്നു. പിന്നീട് പാർട്ടികളിലും മറ്റും കണ്ടാണ് വിക്കി കൗശലും കത്രീനയും പ്രണയത്തിലാവുന്നത്. വിവാഹത്തെക്കുറിച്ചുള്ള വിവരം ഏറെ നാൾ രണ്ട് പേരും മാധ്യമങ്ങളിൽ നിന്ന് മറച്ചു വെച്ചിരുന്നു.

  അടുത്തിടെ വിവാഹം എന്തുകാെണ്ടാണ് അധികം പേരെ ക്ഷണിക്കാതെ സ്വകാര്യമായി നടത്തിയതെന്ന് കത്രീന പറഞ്ഞിരുന്നു. കൊവിഡ് നിയന്ത്രണങ്ങൾ ഉണ്ടായിരുന്നതിനാൽ അധികം പേരെ ക്ഷണിക്കാൻ പറ്റില്ലെന്നായിരുന്നു കത്രീന പറഞ്ഞത്.

  വിവാഹ ശേഷം കരിയറിന്റെ തിരക്കുകളിലേക്ക് കത്രീനയും വിക്കിയും നീങ്ങി. ഫോൺഭൂത് ആണ് കത്രീനയുടെ റിലീസ് ചെയ്യാനിരിക്കുന്ന സിനിമ. സിദ്ധാന്ത് ചതുർവേദി, ഇഷാൻ ഖട്ടർ എന്നിവരാണ് സിനിമയിലെ മറ്റ് പ്രധാന കഥാപാത്രങ്ങൾ.

  Read more about: karan johar
  English summary
  karan johar reveals he felt embarrassment for not invited to katrina kaif, vicky kaushal wedding
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X