For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  വിക്കി കൗശലിനെ ആദ്യം കണ്ടപ്പോൾ സുഹൃത്തിനോട് പറഞ്ഞത്; മനസ്സു തുറന്ന് കത്രീന കൈഫ്

  |

  ബോളിവുഡിലെ പ്രിയപ്പെട്ട താര ദമ്പതികൾ ആണ് കത്രീന കൈഫും വിക്കി കൗശലും. കഴിഞ്ഞ വർഷം ഡിസംബറിലാണ് ഇരുവരും വിവാഹിതരായത്. ഇരുവരും പ്രണയത്തിലാണെന് ​ഗോസിപ്പുകൾ പരക്കുന്നതിനിടെ ആയിരുന്നു വിവാഹം. രാജസ്ഥാനിൽ അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിലായിരുന്നു വിവാഹം. ബോളിവുഡിൽ മറ്റ് താരങ്ങളെ അപേക്ഷിച്ച് ഹേറ്റ്ഴ്സ് വളരെ കുറവാണ് കത്രീനയ്ക്കും വിക്കി കൗശലിനും.

  അനാവശ്യ പ്രസ്താവനകൾക്കോ വിവാദങ്ങൾക്കോ രണ്ട് പേരും നിൽക്കാറില്ല. അതിനാൽ തന്നെ ഈ ജോഡി സിനിമാ ലോകത്തും ആരാധകർക്കും ഒരുപോലെ പ്രിയപ്പെട്ടതാണ്. താരങ്ങളുടെ വ്യക്തി ജീവിതം എപ്പോഴും വാർത്തകളിൽ നിറയാറുമുണ്ട്. എന്നാൽ അപൂർവമായി മാത്രമേ തങ്ങളുടെ സ്വകാര്യ ജീവിതത്തെ പറ്റി കത്രീനയും വിക്കിയും സംസാരിക്കാറുള്ളൂ. വിവാഹ ഒരുക്കങ്ങൾ പോലും രഹസ്യമായിട്ടാണ് നടന്നത്.

  ഇപ്പോഴിതാ വിക്കിയുമായി പരിചയപ്പെട്ടതിനെക്കുറിച്ച് സംസാരിച്ചിരിക്കുകയാണ് കത്രീന കൈഫ്. വിക്കി കൗശലിനെക്കുറിച്ച് കേട്ടതല്ലാതെ നേരിട്ട് പരിചയമില്ലായിരുന്നെന്ന് കത്രീന പറയുന്നു. എനിക്ക് വിക്കിയെക്കുറിച്ച് അറിയില്ലായിരുന്നു. ഞാൻ കേട്ടിട്ടുള്ള ഒരു പേര് മാത്രമായിരുന്നു അത്, കത്രീന പറഞ്ഞു. എന്നാൽ വിക്കിയെ നേരിട്ട് കണ്ടപ്പോൾ തനിക്കിഷ്ടമായെന്നും കത്രീന തുറന്നു പറഞ്ഞു.

  Also Read: 300 സിൽക് സാരികൾ, പടുകൂറ്റൻ ബം​​ഗ്ലാവ്?; മഹാലക്ഷ്മിക്ക് രവീന്ദർ ഒരുക്കുന്നത് രാജകീയ ജീവിതമെന്ന് റിപ്പോർട്ട്

  സോയ അക്തറുടെ പാർട്ടിയിൽ വെച്ചാണ് കത്രീന വിക്കിയെ ശ്രദ്ധിക്കുന്നത്. സുഹൃത്തായ സോയയോട് തന്നെ വിക്കി കൗശലിൽ എന്റെ മനം മയങ്ങിയെന്ന് കത്രീന തുറന്നു പറയുകയും ചെയ്തു. പിന്നീട് ഇരുവരും പല തവണ കണ്ടുമുട്ടുകയും പ്രണയത്തിലാവുകയും ആയിരുന്നു. തങ്ങളുടെ ഒത്തു ചേരൽ വിധിയുടെ തീരുമാനമായാണ് കാണുന്നതെന്നും യാദൃശ്ചികമായി പല സംഭവങ്ങളും തങ്ങളുടെ രണ്ട് പേരുടെ കാര്യത്തിലും നടന്നെന്നും കത്രീന പറഞ്ഞു.

  Also Read: 'ഒരു സ്ത്രീയുടെ പുറകേയും പോയിട്ടില്ല, ഞാനും മമ്മൂട്ടിയും തമ്മിൽ സാമ്യതകളുണ്ട്'; സന്തോഷ് വർക്കി!

  അടുത്തിടെ കേഫി വിത്ത് കരണിൽ അതിഥിയായി എത്തിയപ്പോൾ വിക്കി കൗശലും കത്രീനയെ പറ്റി സംസാരിച്ചിരുന്നു കത്രീന തന്റെ ജീവിതം മനോഹരമാക്കുന്നെന്നായിരുന്നു വിക്കി പറഞ്ഞത്. ജീവിതം സെറ്റിൽഡ് ആയത് പോലെ തോന്നുന്നു. ഒരു പങ്കാളിയുണ്ടാവുന്നത് മനോഹരമായ അനുഭവമാണ്.

  ഞാൻ ഇതുവരെ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും വിവേകവും അനുകമ്പയും ഉള്ള വ്യക്തിയാണ്. അവളിൽ നിന്ന് ഒരുപാട് കാര്യങ്ങൾ പഠിക്കാനുണ്ട്. അവൾ എനിക്ക് ഒരു കണ്ണാടി പോലെയാണ്. ഞാൻ അറിയേണ്ട കഠിനമായ വസ്തുതകൾ അവൾ തുറന്ന് പറയും. അങ്ങനെയൊരു പങ്കാളി എപ്പോഴും കൂടെ വേണമെന്നാണ് വിക്കി കൗശൽ പറഞ്ഞത്.

  Also Read: 'ലിസിയെ ജീവിതപങ്കാളിയായി കിട്ടിയതോടെ പ്രിയദർശന്റെ സമയം തെളിഞ്ഞു'; താരദമ്പതികളെ കുറിച്ച് കലൂർ ഡെന്നീസ്!

  കോഫി വിത്ത് കരണിൽ വെച്ച് തന്നെയാണ് ഇരുവരുടെയും പ്രണയം മാെട്ടിടുന്നത്. ഓൺ സ്ക്രീനിൽ തനിക്കൊപ്പം മികച്ച ജോഡി ആരായിരിക്കും എന്ന് ഷോയിൽ കത്രീനയോട് കരൺ ചോദിച്ചിരുന്നു. വിക്കി കൗശലിന്റെ പേരാണ് കത്രീന പറഞ്ഞത്. പിന്നീട് അടുത്ത എപ്പിസോഡിൽ വിക്കി കൗശൽ അതിഥി ആയെത്തിയപ്പോൾ കത്രീന പറഞ്ഞത് കരൺ സൂചിപ്പിച്ചു. ഇത് കേട്ട് വിക്കി കൗശൽ അമ്പരക്കുകയായിരുന്നു. പിന്നീടാണ് ഇരുവരും പരിചയപ്പെടുന്നതും പ്രണയത്തിലാവുന്നതും.

  Read more about: katrina kaif vicky kaushal
  English summary
  katrina kaif words about meeting vicky kaushal for the first time goes viral; says there was so many coincidences
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X