For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  300 സിൽക് സാരികൾ, പടുകൂറ്റൻ ബം​​ഗ്ലാവ്?; മഹാലക്ഷ്മിക്ക് രവീന്ദർ ഒരുക്കുന്നത് രാജകീയ ജീവിതമെന്ന് റിപ്പോർട്ട്

  |

  സോഷ്യൽ മീഡിയിൽ കഴിഞ്ഞ ദിവസങ്ങളിലായി തുടർന്ന് കൊണ്ടിരിക്കുന്ന ചർച്ചയാണ് തമിഴ് നിർമാതാവ് രവിചന്ദറും നടി മഹാലക്ഷ്മിയും തമ്മിലുള്ള വിവാഹം. രവീചന്ദറിന്റെ വണ്ണം, ഇരുവരുടെയും രണ്ടാം വിവാഹം എന്നിവ ചൂണ്ടിക്കാണിച്ചാണ് ദമ്പതികൾക്കെതിരെ പരിഹാസം ഉയരുന്നത്. എന്നാൽ ഇതൊന്നും രവീന്ദറും മഹാലക്ഷ്മിയും കാര്യമാക്കാറില്ല. തങ്ങൾ പരസ്പരം മനസ്സിലാക്കി വിവാ​​ഹം കഴിച്ചവരാണെന്നും അനാവശ്യ അഭിപ്രായങ്ങൾ പറയുന്നവരെ ശ്രദ്ധിക്കുന്നില്ലെന്നുമാണ് താരങ്ങൾ ആവർത്തിക്കുന്നത്.

  വിവാഹ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചതോടെയാണ് രവീന്ദറിനെതിരെ പരിഹാസങ്ങൾ വന്നത്. രവീന്ദറിനെ ബോഡി ഷെയ്മിം​ഗ് നടത്തിയുള്ള കമന്റുകളാണ് ഭൂരിഭാ​ഗവും. നിർമാതാവ് രവീന്ദറിന്റെ പണം കണ്ടാണ് മഹാലക്ഷ്മി വിവാഹത്തിന് തയ്യാറായതെന്ന് വരെ പലരും അധിക്ഷേപ കമന്റുകൾ നടത്തി.

  എന്നാൽ പ്രകോപിതരാവാതെ വളരെ തമാശയോടെയാണ് ഇത്തരം കമന്റുകളെ രവീന്ദറും മഹാലക്ഷ്മിയും നോക്കിക്കാണുന്നത്. ഇതിനകം നൽകിയ അഭിമുഖങ്ങളിൽ ഇത്തരം കമന്റുകളെ പറ്റി ലാഘവത്തോടെയാണ് രണ്ട് പേരും സംസാരിച്ചത്. പകരം ഇരുവർക്കും സംസാരിക്കാനുണ്ടായിരുന്നത് തങ്ങളുടെ വിവാഹത്തെക്കുറിച്ചും ഇനി മുന്നോട്ടുള്ള ജീവിതത്തെക്കുറിച്ചുമായിരുന്നു.

  Also Read: 'പ്രണയമൊക്കെ തോന്നിയിട്ടുണ്ട്', വിവാഹം കഴിക്കാത്തതിൻ്റെ കാരണം പറഞ്ഞ് കൃഷ്ണ പ്രഭ

  ഇപ്പോഴിതാ താരങ്ങളെ സംബന്ധിച്ച് തമിഴ് മാധ്യമങ്ങളിൽ മറ്റൊരു റിപ്പോർട്ടാണ് പുറത്ത് വരുന്നത്. മഹാലക്ഷ്മിക്ക് ആർഭാട പൂർണമായി ജീവിത സൗകര്യങ്ങളാണ് രവീന്ദർ ഒരുക്കുന്നതെന്നാണ് ഇന്ത്യാ ​ഗ്ലിറ്റ്സിൽ വന്നിരിക്കുന്ന റിപ്പോർട്ട് റിപ്പോർട്ട്.

  300 സിൽക്ക് സാരികളും കോടിക്കണക്കിന് രൂപയുടെ ആഭരണങ്ങളുമാണത്രെ രവീന്ദർ മഹാലക്ഷ്മിക്ക് സമ്മാനമായി നൽകിയത്. 75 ലക്ഷം രൂപയുടെ വീടും ഒരുമിച്ച് ജീവിക്കാനായി രവീന്ദർ പണിതിട്ടുണ്ടത്രെ. എന്നാൽ ഇക്കാര്യങ്ങളോട് രവീന്ദറോ മഹാലക്ഷ്മിയോ ഇതുവരെ പ്രതികരിച്ചിട്ടില്ല.

  Also Read: ദേവാസുരവും വാത്സല്യവും അടുത്തടുത്ത ലൊക്കേഷനിൽ; ചിരി പടർത്തിയ മോഹൻലാലിന്റെയും മമ്മൂട്ടിയുടെയും കത്തുകൾ

  നേരത്തെ വിവാഹ മോചിതയായ മഹാലക്ഷ്മിക്ക് ഒരു കുഞ്ഞുണ്ട്. രവീന്ദറും വിവാഹ മോചനം നേടിയതാണ്. പരസ്പരം എല്ലാക്കാര്യങ്ങളും മനസ്സിലാക്കിയ ശേഷമാണ് വിവാഹത്തിലേക്കെത്തിയെന്നാണ് ഇരുവരും പറഞ്ഞത്. രവീന്ദറിന്റെ ഒരു സിനിമയിൽ മഹാലക്ഷ്മി അഭിനയിച്ചിരുന്നു.

  ഇതിനിടെയാണ് ഇരുവരും പരിചയപ്പെടുന്നത്. ആദ്യം വിവാഹ അഭ്യർത്ഥന നടത്തിയതും രവീന്ദറാണ്. എന്നാൽ അന്ന് ഈ പ്രൊപ്പോസൽ മഹാലക്ഷ്മി നിരസിക്കുകയായിരുന്നെന്ന് രവീന്ദർ കഴിഞ്ഞ ദിവസം നൽകിയ അഭിമുഖത്തിൽ പറഞ്ഞിരുന്നു. പിന്നീട് ഇരുവരും നല്ല സുഹൃത്തുക്കൾ ആയി.

  Also Read: 'ലിസിയെ ജീവിതപങ്കാളിയായി കിട്ടിയതോടെ പ്രിയദർശന്റെ സമയം തെളിഞ്ഞു'; താരദമ്പതികളെ കുറിച്ച് കലൂർ ഡെന്നീസ്!

  വിവാഹത്തിന് തയ്യാറാണെന്ന് മഹാലക്ഷ്മി പറഞ്ഞപ്പോൾ സ്വന്തം വണ്ണം കാരണം തനിക്ക് ആശങ്കയുണ്ടായിരുന്നെന്ന് രവീന്ദർ പറഞ്ഞിരുന്നു. ആലോചിച്ച് തീരുമാനിച്ചാൽ മതി അപ്പോഴേക്കും തടി കുറയ്ക്കാം എന്നാണ് രവീന്ദർ പറഞ്ഞത്. എന്നാൽ തടി കുറയ്ക്കേണ്ട ആവശ്യം ഇല്ലെന്നും നിങ്ങൾ എങ്ങനെയാണോ അങ്ങനെ തന്നെ ഇരുന്നോളു എന്നാണ് മഹാലക്ഷ്മി പറഞ്ഞത്.

  ആരോ​ഗ്യത്തിന്റെ കാര്യം കൊണ്ടാണെങ്കിൽ വണ്ണം കുറയ്ക്കാം, അല്ലാതെ വിവാഹം കഴിക്കാനായി വണ്ണം കുറയ്ക്കേണ്ടെന്നാണത്രെ മഹാലക്ഷ്മി പറഞ്ഞത്. സോഷ്യൽ മീഡിയയിലൂടെ നിരവധി പേർ ഇരുവർക്കും പിന്തുണയുമായും രം​ഗത്തെത്തുന്നുണ്ട്.

  Read more about: tamil
  English summary
  ravindar and mahalakshmi wedding; reports says mahalakshmi to lead a luxurious life രവീന്ദർ, മഹാലക്ഷ്മി
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X