For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'പ്രണയമൊക്കെ തോന്നിയിട്ടുണ്ട്', വിവാഹം കഴിക്കാത്തതിൻ്റെ കാരണം പറഞ്ഞ് കൃഷ്ണ പ്രഭ

  |

  മലയാളികളുടെ ഇഷ്ട താരമാണ് കൃഷ്ണ പ്രഭ. കോമഡി പരിപാടിയിലൂടെയാണ് കൃഷ്ണ പ്രഭ പ്രേക്ഷകർക്കിടയിൽ ശ്രദ്ധ നേടുന്നത്. പിന്നീട് സിനിമയിലും സീരിയലിലുമൊക്കെ അഭിനയിച്ചിട്ടുണ്ട്. അഭിനയം മാത്രമല്ല, മികച്ചൊരു നർത്തകി കൂടിയാണ് കൃഷ്ണ പ്രഭ. സോഷ്യൽ മീഡിയയിൽ സജീവമായതോടെ താരം പങ്കുവെക്കുന്ന റീൽസ് വീഡിയോകൾ വൈറലായി മാറാറുമുണ്ട്.

  ലോക്ഡൗണിൻ്റെ സമയത്താണ് ഇൻസ്റ്റ​ഗ്രാമിലൂടെ റീൽസ് വീഡിയോകൾ പങ്കുവെക്കാൻ തുടങ്ങിയത്. വീഡിയോ ഹിറ്റായതോടെ കൊള്ളാല്ലോ എന്ന് തോന്നി അങ്ങ് തുടർന്നതാണ്. കൃഷ്ണ പ്രഭക്കൊപ്പം നൃത്തം ചെയ്യുന്നത് സുനിതയാണ്. ഇപ്പോൾ ഞങ്ങൾ സോഷ്യൽ മീഡിയയിൽ അറിയപ്പെടുന്നത് റീൽസ് സിസ്റ്റേഴ്‌സ് എന്നാണ്. നിങ്ങൾ ട്വിൻസാണോ എന്നൊക്കെ ചോദിക്കുന്നവരും ഉണ്ട്. അടുത്തിടെ ലെസ്ബിയൻസ് ആണോ എന്ന ചോദ്യങ്ങളും വന്നിരുന്നു.

  ആളുകൾ എന്താണ് അങ്ങനെ ചിന്തിക്കുന്നതെന്ന് അറിയില്ല. പറയാം നേടാം എന്ന പരിപാടിയിൽ അമ്മക്കൊപ്പം വന്നപ്പോഴാണ് പരിപാടി അവതരിപ്പിക്കാൻ പോയപ്പോഴുണ്ടായ രസകരമായ സംഭവവും വിവാഹത്തെക്കുറിച്ചുമെല്ലാം താരം തുറന്ന് പറഞ്ഞത്.

  'വിവാഹം എന്തായാലും ഉടനെ കാണില്ല. ഒരുപാട് പേർ വിവാഹത്തെക്കുറിച്ച് ചോദിക്കുന്നുണ്ട്. ആരേയും കണ്ടുവെച്ചിട്ടൊന്നുമില്ല. സിംഗിളായിട്ട് നിൽക്കാനാണിഷ്ടം. ഈ ഫീൽഡിലേക്ക് ആഗ്രഹിച്ച് വന്നതാണ്. ഇനിയും ഒരുപാട് ദൂരം മുന്നോട്ട് പോകാനുണ്ട്'.

  'ജീവിതത്തിൽ പ്രണയം ഒക്കെ ഉണ്ടായിട്ടുണ്ട്. പക്ഷെ ഒരു കംഫർട്ട് ഫീൽ ചെയ്യാത്തതിനാൽ അത് നിർത്തിയതാണ്. എന്റെ ചേട്ടനും ഇതുവരെ കല്യാണം കഴിച്ചിട്ടില്ല. പുള്ളിക്ക് 42 വയസായി, എനിക്ക് 35 ഉം. ഞങ്ങൾക്ക് തോന്നുന്ന സമയത്ത് കല്യാണം കഴിച്ചാൽ മതിയെന്നാണ് അമ്മ പറഞ്ഞിട്ടുള്ളത്. ഇതുപോലൊരു അമ്മയെ കിട്ടുമോയെന്ന് സുഹൃത്തുക്കളൊക്കെ ചോദിക്കാറുണ്ട്', കൃഷ്ണ പ്രഭ പറയുന്നു.

  Also Read: 'വെറൈറ്റിക്കും റീച്ച് കൂട്ടാനുമാണ് ഞാൻ അലറി സംസാരിക്കുന്നത്, ആരതിയെ ഞാനാണ് ആദ്യം പ്രപ്പോസ് ചെയ്തത്'; റോബിൻ

  'റീൽസ് വീഡിയോ പോസ്റ്റ് ചെയ്യുമ്പോൾ നെഗറ്റീവ് കമന്റുകൾ വരാറുണ്ട്. ഞാൻ അത് അങ്ങനെ കൃത്യമായി നോക്കാറില്ല. വല്ല നെ​ഗറ്റീവ് കമൻ്റും ഞാൻ കണ്ടാൽ അതിന് കൃത്യമായി മറുപടിയും കൊടുക്കാറുണ്ട്. സെലിബ്രിറ്റികളെ ചൊറിഞ്ഞ് റീച്ച് കൂട്ടാമെന്ന് ചിലരൊക്കെ കരുതിയിട്ടുണ്ട്.. അങ്ങനെയുള്ള കാഴ്ചപ്പാട് തെറ്റാണ്'.

  'സ്വന്തം കഴിവിലൂടെ വളരാൻ ശ്രമിക്കുകയല്ലാതെ മറ്റൊരാളെ ചൊറിഞ്ഞ് റീച്ച് കൂട്ടുന്നതിനോട് ഒരിക്കലും യോജിക്കാനാവില്ല. ഈ ട്രിക്ക് മനസിലായതോടെ ഞാൻ നെ​ഗറ്റീവ് കമൻ്റിനെതിരെ പ്രതികരിക്കുന്നത് നിർത്തി', കൃഷ്ണ പ്രഭ വ്യക്തമാക്കി.

  Also Read: തൻ്റെ ഇരട്ട കുഞ്ഞുങ്ങളെ നെഞ്ചോട് ചേർത്ത് വെച്ച് ആദ്യ വിമാന യാത്ര, വിശേഷം പങ്കുവെച്ച് സുമ ജയറാം

  ആർടിസ്റ്റായതിനാൽ കുറേ വിദേശരാജ്യങ്ങളിലേക്ക് പോവാനായിട്ടുണ്ട്. അമ്മയും എല്ലായിടത്തും എനിക്കൊപ്പം വരാറുണ്ട്. യുഎസ് ട്രിപ്പിനിടയിലെ രസകരമായ സംഭവത്തെക്കുറിച്ചും കൃഷ്ണപ്രഭ തുറന്നുപറഞ്ഞിരുന്നു. കന്നാസും കടലാസും പിന്നെ ഞങ്ങളും എന്ന ഷോയ്ക്കിടയിലായിരുന്നു. അത്. ഇന്നസെന്റ്, ശ്വേത മേനോൻ, ജഗതി ശ്രീകുമാർ, ബിജു നാരായണൻ അങ്ങനെ കുറച്ച് പേരുണ്ടായിരുന്നു ആ ഷോയിൽ.

  Also Read: ഭയങ്കര ദേഷ്യമായിരുന്നു, ജയറാം എങ്ങനെ ഇഷ്ടപ്പെട്ടുവെന്ന് അറിയില്ലെന്ന് പാർവതി ജയറാം

  ഫ്‌ളോറിഡയിലെന്തോ ആയിരുന്നു പരിപാടി. എല്ലാവരും ഉറങ്ങിക്കിടക്കുന്ന സമയത്ത് ഭയങ്കരമായ ശബ്ദത്തോട് കൂടി ഫയർ അലാറം അടിച്ചു. എന്തോ കുഴപ്പമുണ്ടെന്ന് പറഞ്ഞ് എല്ലാവരും കൈയ്യിൽ കിട്ടിയ സാധനമെടുത്ത് ഓടുന്നതാണ് കണ്ടത്. പാസ്‌പോർട്ടും എടുത്താണ് ഞാൻ ഓടിയത്. അമ്മയാവട്ടെ ക്യാമറയും എടുത്താണ് വന്നത്. എനിക്ക് വില പിടിപ്പുള്ളതായി തോന്നിയത് ഇതാണെന്നായിരുന്നു അമ്മ പറഞ്ഞത്. ആരോ റൂമിൽ സിഗരറ്റ് വലിച്ചപ്പോൾ അടിച്ചതാണ് ഫയർ അലാറം.

  ജഗതിച്ചേട്ടനും ഇന്നസൻ്റ് ചേട്ടനും ഇങ്ങനെയൊരു സൗണ്ട് കേട്ടത് അറിഞ്ഞതേയില്ല. നമ്മൾ ഇക്കാര്യം അവരോട് പറഞ്ഞപ്പോൾ ആണോ, നിങ്ങളൊക്കെ ഇറങ്ങി ഓടിയോ എന്നായിരുന്നു ചോദിച്ചത്. ശരിക്കും ഇപ്പോൾ കന്നാസും കടലാസുമായേനെ എന്നായിരുന്നു അന്ന് സാജുച്ചേട്ടൻ പറഞ്ഞത്, കൃഷ്ണ പ്രഭ പറയുന്നു.

  Read more about: krishna prabha
  English summary
  Krishna Prabha Revealed about the actual reason why she doesn't married
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X