For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  തെറ്റുകള്‍ എല്ലാവരും വരുത്തും, അതിലൊരു കുഴപ്പമില്ല;ഭര്‍ത്താവിൻ്റെ അറസ്റ്റിന് പിന്നാലെ പോസ്റ്റുമായി ശിൽപ ഷെട്ടി

  |

  ബോളിവുഡ് നടി ശില്‍പ ഷെട്ടിയെ കുറിച്ചും കുടുംബത്തെ കുറിച്ചുമുള്ള വാര്‍ത്തകള്‍ ഇപ്പോള്‍ ഇന്റര്‍നെറ്റില്‍ തരംഗമാണ്. ഏറ്റവും പുതിയതായി സോഷ്യല്‍ മീഡിയ അക്കൗണ്ടിലൂടെ ശില്‍പ പങ്കുവെച്ച എഴുത്തും അതിന് നല്‍കിയ ക്യാപ്ഷനുമാണ് ചര്‍ച്ചയാവുന്നത്. ജീവിതത്തില്‍ തെറ്റ് വരുത്തുന്നതിനെ കുറിച്ചായിരുന്നു പുതിയ പോസ്റ്റിലൂടെ നടി സൂചിപ്പിച്ചത്. നടിയുടെ അഭിപ്രായം വളരെ വേഗം വൈറലായി.

  കറുപ്പഴകിൽ മനോഹരിയായി ആയിഷ ശർമ്മ, നടിയുടെ ഏറ്റവും പുതിയ ഫോട്ടോഷൂട്ട് വൈറലാവുന്നു- കാണാം

  'അവിടെയും ഇവിടെയുമൊക്കെ ചില തെറ്റുകള്‍ വരുത്താതെ നമുക്ക് നമ്മുടെ ജീവിതം രസകരമാക്കാന്‍ സാധിക്കില്ല. എന്നാല്‍ അതൊക്കെ അപകടം പിടിച്ചതോ മറ്റുള്ളവരെ വേദനിപ്പിക്കുന്നതുമായ തെറ്റുകള്‍ ആകില്ലെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നു. പക്ഷേ തെറ്റുകള്‍ തീര്‍ച്ചയായും ഉണ്ടാകും. നമുക്ക് ഏറ്റവും ഇഷ്ടമുള്ള കാര്യങ്ങള്‍ തന്നെയായിരിക്കും നമ്മുടെ വലിയ തെറ്റായി മറച്ച് പിടിക്കാന്‍ ശ്രമിക്കുന്നതും. അതൊക്കെ വെല്ലുവിളി നിറഞ്ഞതും ഉത്തേജിപ്പിക്കുന്നതുമായ അനുഭവങ്ങളായിരിക്കും.

  sameesha

  തെറ്റുകളിലൂടെയല്ല, മറിച്ച് ഓരോരുത്തരില്‍ നിന്നും നമ്മളത് പഠിക്കുകയാണ്. ഞാന്‍ മനപൂര്‍വ്വം തെറ്റുകള്‍ വരുത്താന്‍ പോവുകയാണ്. ഞാന്‍ എന്നോട് തന്നെ ക്ഷമിക്കുകയും അതില്‍ നിന്ന് പഠിക്കാന്‍ ശ്രമിക്കുകയും ചെയ്യും എന്നുമാണ് ശില്‍പ ഷെട്ടി പുതിയ പോസ്റ്റിലൂടെ പറയുന്നത്. ഇതെല്ലാം എന്ത് ഉദ്ദേശിച്ചാണ് നടി പറയുന്നതെന്ന് ഞങ്ങള്‍ മനസിലായെന്നാണ് ആരാധകര്‍ക്ക് പറയാനുള്ളത്. കഴിഞ്ഞ ദിവസങ്ങളിലും സമാനമായ എഴുത്തുകളും പോസ്റ്റുകളുമൊക്കെയാണ് ശില്‍പ പങ്കുവെക്കാറുള്ളത്.

  മമ്മൂട്ടി സാര്‍ ചെയ്യേണ്ട റോളായിരുന്നു അത്, രജനീകാന്തിന്‌റെ ബ്ലോക്ക്ബസ്റ്റര്‍ സിനിമയിലെ വേഷത്തെ കുറിച്ച് നടന്‍- വായിക്കാം

  അതേ സമയം ശില്‍പയുടെ ഭര്‍ത്താവും ബിസിനസുകാരനുമായ രാജ്കുന്ദ്രയുടെ അറസ്റ്റിന് ശേഷം നടി തന്റെ ജോലിയിലേക്ക് തിരികെ എത്തിയിരിക്കുകയാണ്. കുറച്ച് നാളുകളായി നടി മാറി നില്‍ക്കുകയായിരുന്നെങ്കിലും കഴിഞ്ഞ ദിവസങ്ങളില്‍ ശില്‍പ വീണ്ടും സജീവമായെന്നാണ് അറിയുന്നത്. വിധികര്‍ത്താവായി ശില്‍പ എത്താറുള്ള ചാനലിലെ റിയാലിറ്റി ഷോ യില്‍ പങ്കെടുക്കാനാണ് നടി ആദ്യം പോയത്. അതുപോലെ പ്രിയദര്‍ശന്‍ സംവിധാനം ചെയ്യുന്ന ഹാംഗാമ 2 എന്ന സിനിമയിലാണ് നടി അഭിനയിക്കുന്നത്.

  raj-shilpa

  ജൂലൈയിലാണ് ശില്‍പയുടെ ഭര്‍ത്താവായ രാജ്കുന്ദ്രയെ പോലീസ് കസ്റ്റഡിയിലെടുക്കുന്നത്. അശ്ലീല ചിത്രങ്ങള്‍ നിര്‍മ്മിക്കുന്നതുമായി ബന്ധപ്പെട്ടുള്ള കേസിലായിരുന്നു താരഭര്‍ത്താവ് അറസ്റ്റിലാവുന്നത്. പിന്നാലെ രാജ് കുന്ദ്രയ്‌ക്കെതിരെ നിരവധി ആരോപണങ്ങള്‍ ഉയര്‍ന്ന് വന്നു. അതില്‍ പ്രമുഖ നടിമാരടക്കം ഉണ്ടെന്നുള്ളത് കേസിന്റെ വാര്‍ത്താപ്രധാന്യം വര്‍ദ്ധിപ്പിച്ചു. കേസില്‍ ശില്‍പയ്ക്കും ബന്ധമുണ്ടോന്ന് ആദ്യം സംശയിച്ചെങ്കിലും അതിന് തെളിവില്ലെന്ന് മുംബൈ പോലീസ് വ്യക്തമാക്കിയിരുന്നു.

  കുടുംബവിളക്കിന് അവിഹിത സീരിയലെന്ന പേര് വീണ്ടും വരും; അനുവിന് സുമിത്രയുടെ അവസ്ഥ വരാതിരിക്കാൻ ഉപദേശവുമായി ആരാധകർ- വായിക്കാം

  ഭര്‍ത്താവിന്റെ അറസ്റ്റിന് പിന്നാലെ പ്രചരിച്ച വാര്‍ത്തകള്‍ക്കെല്ലാം മറുപടി കൊടുത്ത് കൊണ്ട് ശില്‍പ തന്നെ മുന്‍പും രംഗത്ത് വന്നിരുന്നു. എന്റെ കുടുംബത്തെയും എനിക്കുള്ള അവകാശങ്ങളെയും ബഹുമാനിക്കണമെന്നായിരുന്നു അന്ന് നടി പറഞ്ഞത്. മാധ്യമങ്ങളുടെ അക്രമങ്ങള്‍ ഏറ്റുവാങ്ങാന്‍ തനിക്കും കുടുംബത്തിനും യോഗ്യത ഇല്ലെന്നും പിന്നെ എന്തിനാണ് ഇതൊക്കെ എന്നുമായിരുന്നു നടി എല്ലാവരോടുമായി ചോദിച്ചത്. ശിൽപ്പയ്ക്കും മക്കൾക്കുമെതിരെയും ആരോപണങ്ങൾ ഉയർന്ന് വന്നതോടെയാണ് വിഷയത്തിൽ നടി പ്രതികരിച്ച് രംഗത്ത് വന്നത്.

  സീരിയൽ ലൊക്കേഷനിൽ നിന്നും ആദ്യം കണ്ടു; രജിസ്റ്റർ മ്യാരേജ് ആയിരിക്കും, വിവാഹത്തെ കുറിച്ച് ചന്ദ്ര ലക്ഷ്മൺ- വായിക്കാം

  ഭർത്താവ് ജയിലിൽ, ഷൂട്ടിംഗ് സെറ്റിലെത്തി ശില്പഷെട്ടി

  2009 ലായിരുന്നു രാജ് കുന്ദ്രയും ശില്‍പ ഷെട്ടിയും തമ്മിലുള്ള വിവാഹം നടക്കുന്നത്. നേരത്തെ വിവാഹിതനായിരുന്ന രാജ് അക്കാലത്ത് ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ രാജസ്ഥാന്‍ റോയല്‍സിന്റെ സഹഉടമസ്ഥന്‍ ആയിരുന്നു. 2012 ല്‍ ഇരുവര്‍ക്കും ഒരു മകന്‍ ജനിച്ചു. 2020 ലാണ് സറോഗസി വഴി ശില്‍പയും കുന്ദ്രയും ഒരു പെണ്‍കുഞ്ഞിന് കൂടി ജന്മം കൊടുത്തത്. മക്കൾക്കൊപ്പം സന്തുഷ്ടരായി കഴിയുന്നതിനിടെയാണ് രാജ് കുന്ദ്രയ്ക്കെതിരെയുള്ള കേസ് വരുന്നത്. ഇതോടെ ശിൽപയും പ്രതിസന്ധിയിലായിരുന്നു.

  English summary
  Made A Mistake, Shilpa Shetty's Cryptic Post Goes Viral Amid Raj Kundra Issue
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X