For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  സീരിയൽ ലൊക്കേഷനിൽ നിന്നും ആദ്യം കണ്ടു; രജിസ്റ്റർ മ്യാരേജ് ആയിരിക്കും, വിവാഹത്തെ കുറിച്ച് ചന്ദ്ര ലക്ഷ്മൺ

  |

  സീരിയല്‍ താരങ്ങളുടെ വിവാഹ വാര്‍ത്തകളാണ് കഴിഞ്ഞ ലോക്ഡൗണ്‍ മുതല്‍ കേട്ട് വരുന്നത്. ഏറ്റവുമൊടുവില്‍ നടി ചന്ദ്ര ലക്ഷ്മണ്‍ വിവാഹിതയാവുന്നു എന്ന വാര്‍ത്തയാണ് വന്നിരിക്കുന്നത്. ചന്ദ്രയുടെ വരനും പ്രേക്ഷകര്‍ക്ക് സുപരിചിതനായ സീരിയല്‍ നടന്‍ ടോഷ് ക്രിസ്റ്റി ആണെന്നുള്ളത് വാര്‍ത്തയ്ക്ക് പ്രധാന്യം കൂട്ടി. പുതിയൊരു യാത്ര തുടങ്ങുകയാണന്ന് പറഞ്ഞ് ചന്ദ്ര പങ്കുവെച്ച പോസ്റ്റ് വൈറലായതോടെയാണ് വിവാഹവിശേഷങ്ങള്‍ ചര്‍ച്ചയായത്.

  എന്തൊരു ക്യൂട്ട് സുന്ദരിയാണ്, അമൃത അയ്യരുടെ മനോഹരമായ ചിത്രങ്ങൾ കാണാം

  ഒടുവില്‍ കേട്ടതൊക്കെ സത്യമാണെന്നും അധികം വൈകാതെ താന്‍ വിവാഹിതാവുമെന്നും ചന്ദ്ര വ്യക്തമാക്കി. ഒരുമിച്ച് നായിക-നായകന്മാരായി അഭിനയിക്കുന്നത് കൊണ്ട് തന്നെ ചന്ദ്രയും ടോഷും പ്രണയിച്ച് വിവാഹം കഴിക്കുന്നതാണെന്ന് ആദ്യം വന്ന റിപ്പോര്‍ട്ടിലുണ്ടായിരുന്നു. എന്നാല്‍ ഇത് ശരിക്കുമൊരു അറേഞ്ച്ഡ് മ്യാരേജ് ആണെന്നാണ് സമയം മലയാളത്തിന് നല്‍കിയ അഭിമുഖത്തിലൂടെ ചന്ദ്ര വെളിപ്പെടുത്തുന്നത്. വിശദമായി വായിക്കാം...

  വീണ്ടും ജ്വാലയായി, സ്വന്തം എന്നിങ്ങനെയുള്ള നിരവധി സീരിയലുകളിലൂടെ ശ്രദ്ധേയായി മാറിയ നടിയാണ് ചന്ദ്ര ലക്ഷ്മണ്‍. മിനിസ്‌ക്രീന് പുറമേ വെള്ളിത്തിരയിലും നിറഞ്ഞ് നിന്ന നടി കുറേ കാലം അഭിനയത്തില്‍ നിന്നും വിട്ട് നിന്നിരുന്നു. ഇതോടെ നടിയെ കുറിച്ചുള്ള പല ഗോസിപ്പുകളും പ്രചരിച്ചു. വര്‍ഷങ്ങള്‍ക്ക് ശേഷം സൂര്യ ടിവിയിലെ 'സ്വന്തം സൂജാത' എന്ന സീരിയലില്‍ നായികയായി ചന്ദ്ര എത്തി. ഒരു വീട്ടമ്മയായി അഭിനയിച്ചുള്ള ചന്ദ്രയുടെ കഥാപാത്രം ഏറെ ജനപ്രീതി നേടി കൊടുത്തു. ആ ലൊക്കേഷനില്‍ നിന്നാണ് ടോഷ് ക്രിസ്റ്റിയുമായിട്ടുള്ള കൂടികാഴ്ച ഉണ്ടാവുന്നത്. ബാക്കി വിശേഷങ്ങള്‍ നടി തന്നെ പറയുന്നു...

  വലത് കണ്ണിന് കാഴ്ച കുറവാണ്; ഭാര്യയ്‌ക്കൊപ്പം പൊതുവേദിയിലെത്തിയ ബാല ചില കാര്യങ്ങള്‍ വെളിപ്പെടുത്തുന്നു

  ഒരുപാട് ആളുകള്‍ എന്റെ വിവാഹത്തെ കുറിച്ച് ചോദിച്ച് സന്ദേശങ്ങള്‍ അയക്കാറുണ്ടായിരുന്നു. അവരുടെ സ്‌നേഹത്തിനും പ്രാര്‍ത്ഥനയ്ക്കും ഒക്കെയുള്ള മറുപടി കൂടിയാണ് കഴിഞ്ഞ ദിവസം ഞാന്‍ പങ്കുവെച്ച പോസ്റ്റ്. കാര്യങ്ങളില്‍ ഒരു വ്യക്തത വന്നപ്പോള്‍ അത് പ്രേക്ഷകരോട് തന്നെയാണ് പറയാന്‍ തോന്നിയതും. ഞങ്ങള്‍ക്ക് ആത്മാര്‍ഥതയുള്ള കുറേ ആരാധകരുണ്ട്. അവരെ എല്ലാവരെയും ഉള്‍പ്പെടുത്തണം എന്നുള്ളത് കൊണ്ടാണ് ഒഫീഷ്യലായി വിവാഹം അനൗണ്‍സ് ചെയ്തതെന്നാണ് ചന്ദ്ര പറയുന്നത്.

  അവൾ ആഗ്രഹിച്ചതൊക്കെ നേടി കൊടുക്കാൻ എനിക്ക് കഴിഞ്ഞു; ലാസ്റ്റ് സർജറി കഴിഞ്ഞതോടെ പേടിയായി, ശരണ്യയെ കുറിച്ച് സീമ- വായിക്കാം

  ഒരേ മേഖലയില്‍ ജോലി എടുക്കുന്നുണ്ടെന്ന് കരുതി ഇതൊരു പ്രണയ വിവാഹമല്ലെന്നാണ് ചന്ദ്ര പറയുന്നത്. ഞങ്ങള്‍ രണ്ടു കാസ്റ്റ് ആയതുകൊണ്ടു തന്നെ ഞങ്ങള്‍ രണ്ടും പൂര്‍ണ്ണമനസ്സോടെ, സ്‌നേഹത്തിന്റെ ഊഷ്മളത ഉള്‍കൊണ്ടു തന്നെയാണ് ഈ വിവാഹം നടക്കാന്‍ ഉദ്ദേശിച്ചിരിക്കുന്നത്. ഇരു ഹൃദയങ്ങള്‍ മാത്രമല്ല രണ്ടുകുടുംബങ്ങള്‍ കൂടിയാണ് ഈ ബന്ധം നടക്കുന്നതിലൂടെ ഒന്നാകുന്നതെന്നാണ് നടി പറയുന്നത്. അതിനൊപ്പം ടോഷിനെ ആദ്യമായി കണ്ടതിനെ കുറിച്ച് കൂടി വെളിപ്പെടുത്തിയിരുന്നു.

  വിവാഹജീവിതത്തില്‍ അനുഭവിച്ച വിഷമങ്ങള്‍ മാത്രമാണ് അവള്‍ മറച്ചുവെച്ചത്, കല്‍പ്പനയെ കുറിച്ച് അമ്മയും ശ്രീമയിയും- വായിക്കാം

  മൂന്ന് മാസം മുന്‍പേയാണ് ഞങ്ങള്‍ ആദ്യമായി കാണുന്നത്. സ്വന്തം സുജാതയുടെ ലൊക്കേഷനില്‍ നിന്നുമായിരുന്നു ആദ്യ കൂടിക്കാഴ്ച. തുടക്കത്തിലെ തന്നെ ഞങ്ങള്‍ നല്ല സുഹൃത്തുക്കളും നല്ല സഹപ്രവര്‍ത്തകരുമായി മാറി. ടോഷേട്ടന്‍ വളരെ വേഗം സൗഹൃദത്തിലേക്ക് എത്തുന്ന ആളാണ്. എല്ലാവരുമായും നല്ലൊരു ബന്ധം കാത്തു സൂക്ഷിക്കുന്ന വ്യക്തിയും എല്ലാവര്‍ക്കും ഏറെ ഇഷ്ടമുള്ള ആളുമാണ്. ആരോട് ടോഷേട്ടനെ കുറിച്ച് ചോദിച്ചാലും നല്ലത് മാത്രമേ കുറിച്ച് പറയാനുണ്ടാകൂ. എല്ലാരോടും സന്തോഷമായി തന്നെ പെരുമാറുന്ന വ്യക്തി ആയത് കൊണ്ട് എല്ലാവരും അദ്ദേഹവുമായി വളരെ പെട്ടെന്ന് അടുക്കും.

  സല്‍മാന്‍ ഖാന്‍ സൂപ്പര്‍സ്റ്റാറായാല്‍ ഇന്‍ഡസ്ട്രി വിടുമെന്ന് പറഞ്ഞ സംവിധായകന്‍, ഒടുവില്‍ സംഭവിച്ചത്- വായിക്കാം

  ടോഷേട്ടന്‍ എപ്പോഴും പോസിറ്റീവ് ആറ്റിറ്റിയൂഡും സന്തോഷം മാത്രം പങ്കുവെക്കുന്ന ആളുമാണ്. അദ്ദേഹത്തിനൊപ്പം ഞാന്‍ വളരെ കംഫര്‍ട്ട് ആണ്. എന്റെ മാതാപിതാക്കള്‍ക്കും അദ്ദേഹത്തെ വളരെ നന്നായി അടുത്ത് അറിയാം. ഇപ്പോള്‍ അവരും ഒത്തിരി സന്തോഷത്തിലാണ്. ടോഷേട്ടന്റെ വീട്ടിലും എന്നെ ഇഷ്ടപ്പെട്ടു. പിന്നെ ചേരേണ്ടവരെ പ്രകൃതി തന്നെ ഒന്നിപ്പിക്കുമെന്ന് പറഞ്ഞത് പോലെ ഞങ്ങളുടെ കാര്യത്തിലും സംഭവിച്ചു എന്ന് പറയാം. ഞങ്ങള്‍ ഒന്നാവണമെന്ന് എല്ലാവരും ആഗ്രഹിച്ചു. അതുകൊണ്ടാവാം ഇങ്ങനെ എത്തി നില്‍ക്കുന്നതെന്നും ചന്ദ്ര പറയുന്നു.

  നവംബറില്‍ ചന്ദ്രയുടെ വിവാഹം ഉണ്ടാവുമെന്നായിരുന്നു ആദ്യം വന്ന റിപ്പോര്‍ട്ടുകളില്‍ പറഞ്ഞിരുന്നത്. അത് ശരി വെച്ച് കൊണ്ട് രണ്ടോ മൂന്നോ മാസത്തിനുള്ളില്‍ വിവാഹം ഉണ്ടാവുമെന്ന് തന്നെയാണ് നടി വ്യക്തമാക്കിയിരിക്കുന്നത്. വിവാഹനിശ്ചയം പോലൊരു ചടങ്ങ് ഒന്നും ഉണ്ടാവില്ല. തികച്ചും ആര്‍ഭാടങ്ങള്‍ ഒഴിവാക്കണമെന്നാണ് രണ്ടാളുടെയും താല്‍പര്യം. വിവാഹതീയ്യതി അടക്കമുള്ള കാര്യങ്ങള്‍ ഇരുവീട്ടുകാരും ചേര്‍ന്ന് തീരുമാനിക്കും. അതിന് ശേഷം ആരാധകരെ ഇക്കാര്യങ്ങളൊക്കെ അറിയിക്കുമെന്നും ചന്ദ്ര വ്യക്തമാക്കുന്നു.

  കഴുത്തില്‍ കുത്തിന് പിടിച്ചു, ഷൂസില്‍ മൂത്രമൊഴിച്ചു; സംവിധായകനെ തല്ലി സല്‍മാന്‍ ഖാന്‍, പിറ്റേന്ന് മാപ്പും!- വായിക്കാം

  വിവാഹത്തെ കുറിച്ചുള്ള സങ്കല്‍പങ്ങളെ കുറിച്ചും ചന്ദ്ര സംസാരിച്ചിരുന്നു. 'ഞങ്ങളെ ദൈവമായി ചേര്‍ത്ത് വെച്ചതാണെന്ന് എനിക്ക് തോന്നിയിട്ടുണ്ട്. ആ ഒരു ബഹുമാനത്തിലായിരിക്കും വിവാഹം നടക്കുക. രണ്ടാളുടെയും കള്‍ച്ചര്‍ അംഗീകരിച്ച് കൊണ്ട് ലളിതമായിരിക്കും ചടങ്ങുകള്‍. വളരെ സിംപിളായി കുടുംബാംഗങ്ങള്‍ മാത്രമുള്ള വിവാഹം നടത്താനാണ് ഞങ്ങള്‍ പ്ലാന്‍ ചെയ്യുന്നത്. ഇപ്പോഴത്തെ അവസ്ഥയും അതാണല്ലോ. ഡേറ്റ് ഫിക്‌സ് ചെയ്തു കഴിഞ്ഞാല്‍ രജിസ്റ്റര്‍ മാര്യേജില്‍ ഒതുക്കാന്‍ ആണ് ഞങ്ങള്‍ ആലോചിക്കുന്നതെന്നും ചന്ദ്ര പറയുന്നു.

  John Brittas about why Mammootty not get Padma Bhushan

  മലയാളത്തിലെ ഏറ്റവും മികച്ച സീരിയലുകളില്‍ ഒന്നായി മാറി കൊണ്ടിരിക്കുകയാണ് ചന്ദ്ര നായികയായി അഭിനയിക്കുന്ന സ്വന്തം സുജാത. ഭര്‍ത്താവ് ഉപേക്ഷിച്ചതോടെ റേഡിയോ ജോക്കിയായി ജോലി ചെയ്യുകയാണ് സുജാത. ഇതിനിടയിലാണ് ടോഷ് അവതരിപ്പിക്കുന്ന ആദം ജോണ്‍ എന്ന കഥാപാത്രം വരുന്നത്. സുജാതയ്ക്ക് ആദത്തിന്റെ വീട്ടില്‍ അഭയം കൊടുത്തു എന്ന് മാത്രമല്ല വൈകാതെ സീരിയലില്‍ ആദവും സുജാതയും ഒന്നിക്കുന്നതിന് വേണ്ടി കാത്തിരിക്കുകയാണ് പ്രേക്ഷകര്‍.

  English summary
  Chandra Laxman Opens Up Her First Meeting With Tosh Christy, Revealed Its Not Love Marriage
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X