For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  അച്ഛന്‍ എന്നെ കണ്ടത് അച്ഛനില്ലാത്തവനെ പോലെ; മഹേഷ് ഭട്ടിനെതിരെ ആലിയയുടെ അര്‍ദ്ധ സഹോദരന്‍

  |

  ബോളിവുഡിലെ ഇതിഹാസ സംവിധായകരില്‍ ഒരാളാണ് മഹേഷ് ഭട്ട്. ആരാധകര്‍ എന്നും ഓര്‍ത്തിരിക്കുന്ന ഒരുപിടി സിനിമകള്‍ അദ്ദേഹം സമ്മാനിച്ചിട്ടുണ്ട്. ഇന്നത്തെ താരസുന്ദരിയായ ആലിയ ഭട്ടിന്റെ പിതാവുമാണ് മഹേഷ് ഭട്ട്. മഹേഷ് ഭട്ടിന്റെ മക്കളായ ആലിയ ഭട്ടിനേയും പൂജ ഭട്ടിനേയും ഷഹീന്‍ ഭട്ടിനേയുമെല്ലാം എല്ലാവരും അറിയും. ആലിയയും പൂജയും സിനിമയില്‍ തന്നെ സജീവമായപ്പോള്‍ ഷഹീന്‍ ഭട്ട് എഴുത്തുകാരിയായി മാറുകയായിരുന്നു. എന്നാല്‍ മഹേഷ് ഭട്ടിനൊരു മകന്‍ കൂടിയുണ്ട്. പലര്‍ക്കും മഹേഷ് ഭട്ടിന്റെ മകനും ആലിയയുടെ സഹോദരനുമായ രാഹുല്‍ ഭട്ടിനെക്കുറിച്ച് അറിയുക പോലുമില്ലെന്നതാണ് വാസ്തവം.

  സാരിയില് വധുവായി സാമന്ത, നടിയുടെ ചിത്രം വൈറലാവുന്നു

  മഹേഷ് ഭട്ടിന്റെ മകനെക്കുറിച്ച് പലരും അറിയുന്നത് തന്നെ ബിഗ് ബോസ് സീസണ്‍ ഫോറിലൂടെയായിരുന്നു. ബിഗ് ബോസ് പോലെ തന്നെ ഡേവിഡ് ഹെഡ്‌ലിയുമായുള്ള ബന്ധത്തിന്റെ പേരിലും രാഹുല്‍ ഭട്ട് വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു. തന്റെ പെണ്‍മക്കളില്‍ നിന്നും വ്യത്യസ്തമായി, മകനെ എന്നും സിനിമയുടെ വെള്ളിവെളിച്ചത്തില്‍ നിന്നും ്അകറ്റി നിര്‍ത്തുകയായിരുന്നു മഹേഷ് ഭട്ട്. അച്ഛനെതിരെ രാഹുല്‍ തന്നെ പലപ്പോഴും പരസ്യമായി രംഗത്ത് എത്തുകയും ചെയ്തിട്ടുണ്ട്.

  Mahesh Bhatt

  2012 ല്‍ ടൈസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ തന്റെ അച്ഛന്‍ മഹേഷ് ഭട്ടുമായുള്ള ബന്ധത്തെക്കുറിച്ച് രാഹുല്‍ തുറന്നു പറഞ്ഞിട്ടുണ്ട്. തന്റെ സഹോദരിമാര്‍ക്ക് ലഭിച്ചിരുന്ന പരിഗണനയും സ്‌നേഹവും തനിക്ക് അന്യമായിരുന്നുവെന്ന് രാഹുല്‍ പറഞ്ഞിരുന്നു. അതാണ് അച്ഛനുമായുള്ള തന്റെ പ്രശ്‌നങ്ങളുടെ കാരണമെന്നും രാഹുല്‍ പറഞ്ഞിട്ടുണ്ട്. എന്റെ അച്ഛന്‍ മഹേഷ് ഭട്ട് എന്നെ തന്റെ മകനെ പോലെയല്ല കണ്ടിരുന്നത്. എന്റെ അച്ഛനുമായുള്ള ബന്ധത്തിന്റെ സത്യാവസ്ഥ അതാണെന്നായിരുന്നു രാഹുല്‍ പറഞ്ഞത്.

  വീട്ടില്‍ നിന്നും ലഭിച്ച ഈ അവഗണനയാണ് തന്നെ ഡേവിഡ് ഹെഡ്‌ലിയുമായി അടുപ്പിച്ചതെന്നും രാഹുല്‍ പറഞ്ഞിരുന്നു. മഹേഷ് ഭട്ട് തനിക്കൊരു അച്ഛനായിരുന്നുവെങ്കില്‍ താന്‍ ഒരിക്കലും ഹെഡ്‌ലിയുമായി സൗഹൃദത്തിലാകുമായിരുന്നില്ലെന്നും കുട്ടിക്കാലത്ത് താന്‍ അനുഭവിച്ച അരക്ഷിതാവസ്ഥയും അച്ഛന്റെ അഭാവവുമെല്ലാമാണ് തന്നെ ഹെഡ്‌ലിയുമായി അടുപ്പിച്ചതെന്നാണ് രാഹുല്‍ പറഞ്ഞത്. വളര്‍ന്നു വരുന്ന പ്രായത്തില്‍ തനിക്ക് മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ നല്‍കാന്‍ അച്ഛന്‍ എന്നൊരാളുണ്ടായിരുന്നില്ലെന്നാണ് താരുപത്രന്‍ പറഞ്ഞത്.

  അച്ഛന്‍ എന്നും തന്നോട് പെരുമാറിയത് മറ്റുള്ളവരില്‍ നിന്നും വ്യത്യസ്മായിട്ടായിരുന്നു. അച്ഛനില്ലാത്തവനെ പോലെയാണ് തന്നോട് പെരുമാറിയത്. ഗോഡ് ഫാദറിലെ ആന്‍ഡി ഗാര്‍ഷ്യയുടെ അവസ്ഥയായിരുന്നു തന്റേത്. എന്നാല്‍ താനൊരു മോശം വ്യക്തിയല്ലെന്നും മിസ്റ്റര്‍ ഭട്ട് തന്നോട് പെരുമാറിയ രീതികള്‍ കൊണ്ട് തന്നെ താനൊരു നല്ല മനുഷ്യനായി മാറിയെന്നും രാഹുല്‍ പറയുന്നു. അന്നത്തെ പ്രശ്‌നങ്ങളൊക്കെ ഇന്ന് പരിഹരിക്കപ്പെട്ടിരിക്കുകയാണ്. ഇപ്പോള്‍ രാഹുലും മഹേഷ് ഭട്ടും തമ്മില്‍ നല്ല അടുപ്പത്തിലാണ്. അച്ഛനൊപ്പമുളള ചിത്രവും ഈയ്യടുത്ത് രാഹുല്‍ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചിരുന്നു. 2002 ല്‍ രാഹുല്‍ ബോളിവുഡില്‍ അരങ്ങേറിയിരുന്നു.

  സമാന്ത കുഞ്ഞിന് ജന്മം നല്‍കാന്‍ ആഗ്രഹിച്ചിരുന്നു, കുടുംബജീവിതത്തിനുള്ള ഒരുക്കത്തിലായിരുന്നു: സുഹൃത്തുക്കള്‍, വായിക്കാം

  സീതയാവാന്‍ 12 കോടി? ട്രോളുകള്‍ക്ക് കരീനയുടെ മറുപടിയിങ്ങനെ | Oneindia Malayalam

  സണ്ണി എന്ന് വിളിക്കപ്പെടുന്ന രാഹുല്‍ ഭട്ട് മഹേഷ് ഭട്ടിന്റേയും മുന്‍ ഭാര്യ കിരണ്‍ ഭട്ടിന്റേയും മകനാണ്. പൂജ ഭട്ടിന്റെ സഹോദരന്‍ കൂടിയായ രാഹുല്‍ ഫിറ്റ്‌നസ് ട്രെയിനര്‍ എന്ന നിലയിലും ശ്രദ്ധേയനാണ്. വിവാദങ്ങളുടെ പേരിലായിരുന്നു രാഹുലിന്റെ പേര് പലപ്പോഴും വാര്‍ത്തകളില്‍ നിറഞ്ഞു നിന്നത്. പിന്നീട് 2010 ല്‍ ബിഗ് ബോസിലെത്തിയ രാഹുല്‍ പുറത്താവുകയായിരുന്നു. എന്നാല്‍ ബിഗ് ബോസ് സ്‌ക്രിപ്റ്റഡ് ആണെന്ന് ആരോപിച്ചായിരുന്നു രാഹുല്‍ പിന്നീട് രംഗത്ത് എത്തിയത്. സീരിയലിലും രാഹുല്‍ അഭിനയിച്ചിട്ടുണ്ട്. ഡേവിഡ് ഹെഡ്‌ലിയുമായുള്ള രാഹുലിന്റെ ബന്ധം വലിയ വിവാദമായി മാറിയിരുന്നു.

  Read more about: alia bhatt
  English summary
  Mahesh Bhatt's Son Rahul Bhatt On His Relationship With His Father
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X