'പണക്കാരനുമായി വിവാഹം, പിന്നീട് ജീവനാംശം വാങ്ങി ആഘോഷിക്കുന്നു'; കമന്റിന് മലൈക നൽകിയ മറുപടി

ബോളിവുഡിൽ നടി എന്നതിനപ്പുറം ഫാഷൻ ഐക്കൺ ആയി അറിയപ്പെടുന്ന താരമാണ് മലൈക അറോറ. സിനിമകളിൽ മലൈകയെ വളരെ കുറച്ച് മാത്രമേ കണ്ടിട്ടുള്ളൂ എങ്കിലും മലൈക വളരെ പെട്ടന്ന് ബോളിവുഡിലെ പ്രമുഖ താരങ്ങളിൽ ഒരാളായി. ബോളിവുഡിൽ പുത്തൻ ഫാഷൻ പരീക്ഷണങ്ങളും ഫിറ്റ്നെസ് ട്രെൻഡുകളും സൃഷ്ടിക്കുന്ന മലൈക നിരവധി റിയാലിറ്റി ഷോകളിൽ ജഡ്ജായും എത്താറുണ്ട്.

ഇന്ത്യോസ് ടോപ് മോഡൽ എന്ന റിയാലിറ്റി ഷോയിലുൾപ്പെടെ മലൈക ജഡ്ജായി എത്തിയിരുന്നു. ഫിറ്റ്നസ്, യോ​ഗ എന്നിവയ്ക്ക് വലിയ പ്രാധാന്യം നൽകുന്ന താരം സോഷ്യൽ മീഡിയയിൽ ഇതിന്റെ വീഡിയോകളും പങ്കുവെക്കാറുണ്ട്.

 യാഥാസ്ഥിതിക കാഴ്ചപ്പാടുകളിൽ നിന്ന് വ്യത്യസ്തത പുലർത്തുന്ന മലൈക

48 കാരിയായ മലൈക മുംബൈയിലെ തന്റെ ജീവിതം ആഘോഷിക്കുകയാണെന്നാണ് ആരാധകർ പറയുന്നത്. യാഥാസ്ഥിതിക കാഴ്ചപ്പാടുകളിൽ നിന്ന് വ്യത്യസ്തത പുലർത്തുന്ന മലൈകക്ക് നേരെ നിരന്തരം സൈബർ ആക്രമണവും ഉണ്ടാവാറുണ്ട്. ഇതിലൊന്നാണ് മലൈകയും അർജുൻ കപൂറും തമ്മിലുള്ള പ്രണയം. ബോളിവുഡിലെ യുവനടനായ അർജുൻ കപൂറിനേക്കാൾ പത്ത് വയസ്സ് കൂടുതലാണ് മലൈക അറോറയ്ക്ക്.

അതിനാൽ തന്നെ നടിക്ക് നേരെ നിരന്തരം അധിക്ഷേപ കമന്റുകൾ വരാറുണ്ട്. എന്നാൽ ഇതിനൊന്നും മലൈക ചെവി കൊടുക്കാറില്ല. സ്വയം പുരോ​ഗമിക്കാത്ത ആളുകളാണ് ഇത്തരം ചിന്താ​ഗതികൾ വെച്ചു പുലർത്തുന്നതെന്നാണ് മലൈക പറയുന്നത്.

Also Read: മേജർ സർജറിയ്ക്ക് ഒരുങ്ങി താര കല്യാൺ!, ഒറ്റയ്ക്കുള്ള ജീവിതം; വിശേഷങ്ങൾ പങ്കുവച്ച് വീഡിയോ

18 വർഷത്തിന് ശേഷം ഇരുവരും വേർപിരിയുകയായിരുന്നു

മലൈകയുടെ വിവാഹ മോചനവും ഇത്തരത്തിൽ ചർച്ചയാവാറുണ്ട്. നടനും നിർമാതാവുമായ അർബാസ് ഖാൻ ആയിരുന്നു മലൈകയുടെ ഭർത്താവ്. വിവാഹം കഴി‍ഞ്ഞ് 18 വർഷത്തിന് ശേഷം ഇരുവരും വേർപിരിയുകയായിരുന്നു. അർഹാൻ ഖാൻ എന്ന മകനും ഇരുവർക്കും ഉണ്ട്. വിവാഹ ബന്ധം വേർപെടുത്തിയതിന് ശേഷം മകന്റെ കാര്യങ്ങൾക്ക് ഇരുവരും ഒരുമിച്ചെത്താറുണ്ട്.

'വൻ തുക  വാങ്ങി വിവാഹ ബന്ധം വേർപെടുത്തുകയും ചെയ്യുന്നു'

വിവാഹ മോചന സമയത്തും മലൈകയ്ക്കെതിരെ നിരന്തര സൈബർ ആക്രമണങ്ങൾ നടന്നിരുന്നു. ഇതിൽ മലെെക രൂക്ഷമായി പ്രതികരിച്ച ഒരു കമന്റും ഉണ്ടായിരുന്നു. ഇന്നത്തെ കാലത്ത് സ്ത്രീകൾ പണക്കാരനെ വിവാഹം കഴിക്കുകയും ശേഷം വൻ തുക ജീവനാംശമായി വാങ്ങി വിവാഹ ബന്ധം വേർപെടുത്തുകയും ചെയ്യുന്നു. ഇറക്കം കുറഞ്ഞ വസ്ത്രങ്ങൾ ധരിക്കുകയും ജിമ്മിലും സലൂണിലും പോവുകയും ചെയ്യുന്ന നിങ്ങൾക്ക് എന്തെങ്കിലും ജോലിയുണ്ടോ, എന്നായിരുന്നു മുമ്പൊരിക്കൽ മലൈകയുടെ പോസ്റ്റിന് താഴെ വന്ന കമന്റ്.

Also Read: ഫഹദ് എന്റെയൊപ്പം സിനിമ ചെയ്യാൻ കംഫർട്ടബിൾ ആയിരിക്കില്ല; നടനെക്കുറിച്ച് സിബി മലയിൽ

'സാധാരണയായി ഞാനിത്തരം സംഭാഷണങ്ങളിൽ ഏർപ്പെടാറില്ല'

കമന്റ് ശ്രദ്ധിച്ച മലൈക ഇതിന് ഉടനടി മറുപടി നൽകുകയും ചെയ്തു. 'സാധാരണയായി ഞാനിത്തരം സംഭാഷണങ്ങളിൽ ഏർപ്പെടാറില്ല. കാരണം അത് എന്റെ മാന്യതയ്ക്ക് താഴെയാണ്. പക്ഷെ നിങ്ങൾ എന്നെ പറ്റി ഒന്നുമറിയാതെ അധിക്ഷേപിക്കുന്നു. സ്വന്തം സമയം മറ്റെന്തിലും ചെയ്യാൻ ഞാൻ നിങ്ങളെ ഉപദേശിക്കുന്നു. കാരണം ജീവിതത്തിൽ നിങ്ങൾക്ക് മറ്റൊന്നും ചെയ്യാനില്ല,' മലൈക നൽകിയ മറുപടി ഇങ്ങനെ. അന്ന് നിരവധി പേർ മലൈകയെ പിന്തുണച്ച് കൊണ്ട് രം​ഗത്ത് വന്നിരുന്നു.

Read more about: malaika arora
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X