twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ഫഹദ് എന്റെയൊപ്പം സിനിമ ചെയ്യാൻ കംഫർട്ടബിൾ ആയിരിക്കില്ല; നടനെക്കുറിച്ച് സിബി മലയിൽ

    |

    മലയാളികളുടെ ഹൃദയം കവർന്ന ഒരു പിടി സിനിമകളില‍ൂടെ സിനിമ മേഖലയിലെ പ്ര​ഗൽഭ സംവിധായകനായി മാറിയ വ്യക്തിയാണ് സിബി മലയിൽ. വൈകാരികമായി പ്രേക്ഷകരെ സ്പർശിച്ച സിനിമകളെടുത്താൽ അതിൽ സിബി മലയിൽ ചിത്രങ്ങളുടെ വലിയൊരു നിര തന്നെ ഉണ്ടാവും.

    ആകാശദൂത്, സമ്മർ ഇൻ ബത്ലഹേം. കിരീടം, കമലദളം, ദശരഥം, സദയം, ദേവദൂതൻ തുടങ്ങി നിരവധി സിനിമകൾ ഇതിന് ഉ​ദാഹരണമാണ്. ഒരിടവേളയ്ക്ക് ശേഷം സിബി മലയിൽ സംവിധാനം ചെയ്ത പുതിയ സിനിമയാണ് കൊത്ത്. സെപ്റ്റംബർ 16 ന് റിലീസ് ചെയ്യാനിരിക്കുന്ന ചിത്രത്തിൽ ആസിഫ് അലി, റോഷൻ മാത്യു, നിഖില വിമൽ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

    'സിബി മലയിൽ ചിത്രത്തിനായി കാത്തിരിക്കുന്നവർക്ക് വേണ്ട എല്ലാം'

    കണ്ണൂർ രാഷ്ട്രീയ പശ്ചാത്തലത്തിലൊരുങ്ങുന്ന ചിത്രത്തിന്റെ പ്രൊമോഷൻ പരിപാടികളിൽ പങ്കെടുത്ത് വരികയാണ് സിബി മലയിൽ. സിബി മലയിൽ ചിത്രത്തിനായി കാത്തിരിക്കുന്നവർക്ക് വേണ്ട എല്ലാം കൊത്തിലുണ്ടെന്നാണ് സംവിധായകൻ പറയുന്നത്. തന്റെ അവസാനം പുറത്തിറങ്ങിയ ചില സിനിമകൾ പ്രേക്ഷകർ സ്വീകരിച്ചില്ല. അതിനാൽ മികച്ചൊരു തിരക്കഥയ്ക്ക് വേണ്ടിയുള്ള കാത്തിരിപ്പായിരുന്നു. ആ കാത്തിരിപ്പാണ് ഇടവേളയ്ക്ക് കാരണമായത്.

    Also Read: വേവാത്ത ഭക്ഷണം ആർക്കും ഇഷ്ടമാവില്ല; ​'ഗോൾഡ്' റിലീസ് മാറ്റിയതിനെക്കുറിച്ച് അൽഫോൻസ് പുത്രൻ

    'ഫഹദ് കംഫർട്ടബിൾ ആയിരിക്കുമെന്ന് തനിക്ക് തോന്നുന്നില്ല'

    മോഹ​ൻലാലിന്റെ കരിയറിലെ മികച്ച സിനിമകകളിൽ സിബി മലയിൽ ചിത്രങ്ങൾ നിരവധിയാണ്. സദയം, ദശരഥം, ദേവദൂതൻ, കിരീടം തുടങ്ങി മോഹൻലാലെന്ന നടനെ ഫലപ്രദമായി ഉപയോ​ഗിച്ച സംവിധായകനാണ് സിബി മലയിൽ. ഇപ്പോൾ ഫഹ​ദ് ഫാസിലിനോടൊപ്പം ഒരു സിനിമയെന്ന് എന്ന ചോദ്യത്തിന് മറുപടി നൽകിയിരിക്കുകയാണ് സിബി മലയിൽ.

    ഫഹദിനൊപ്പം സിനിമ ചെയ്യാൻ സന്തോഷമേ ഉള്ളൂയെന്നും എന്നാൽ ഒപ്പം പ്രവർത്തിക്കാൻ ഫഹദ് കംഫർട്ടബിൾ ആയിരിക്കുമെന്ന് തനിക്ക് തോന്നുന്നില്ലെന്നും സിബി മലയിൽ പറഞ്ഞു, മൂവി മാൻ ബ്രോഡ്കാസ്റ്റിം​ഗിനോടാണ് പ്രതികരണം.

    Also Read: ഭര്‍ത്താവിനെ ലിപ് ലോക് ചെയ്യാൻ സമ്മതിക്കില്ല; തന്റെയുള്ളിലെ കുശുമ്പ് കൊണ്ട് പറയുന്നതാണെന്ന് ഷഫ്‌നയും സജിനും

    'അവരൊക്കെ നമ്മുടെയൊക്കെ സിനിമകളിൽ അഭിനയിക്കുമോ'

    'അത് അവർ തീരുമാനിക്കേണ്ടേ. അവർക്കെന്റെ കൂടെ സിനിമ ചെയ്യണം എന്ന് തോന്നുമ്പോഴല്ലേ അത് സംഭവിക്കുള്ളൂ. അവർക്ക് കംഫർട്ടബിൾ ആയിട്ടുള്ള ഒരുപാട് ആളുകളുടെ കൂടെയല്ലേ അവർ ചെയ്യുന്നത്. ഞാൻ അവർക്ക് കംഫർട്ടബിൾ ആവുമെന്ന് തോന്നുന്ന സമയത്ത് ചെയ്യും. ഞാനങ്ങനെ ചിന്തിച്ചിട്ടില്ല. കാരണം അവരൊക്കെ നമ്മുടെയൊക്കെ സിനിമകളിൽ അഭിനയിക്കുമോ എന്നെനിക്കറിയില്ല. അവരുടെ വൈബിൽ ടീം ആയി വർക്ക് ചെയ്യാനവർ കംഫർട്ട് ആണ്. എപ്പോഴും അതല്ലേ അവർ ചിന്തിക്കുള്ളൂ'

    Also Read: ആ വേദന മനസിലാക്കാതെ വിധിക്കരുത്; ഭര്‍ത്താവുമായിട്ടുള്ള വേര്‍പിരിയല്‍ വാര്‍ത്തകളെ കുറിച്ച് നടി അനുശ്രീ

    ഷോട്ടു കഴിഞ്ഞാൽ താരങ്ങൾ അവരുടെ കാരവാനിലേക്ക്

    'അതിനകത്തേക്ക് ഞാൻ കയറി ചെല്ലുമ്പോൾ അവർക്കത് കംഫർട്ടബിൾ ആവില്ല. ഫഹദിനെ വെച്ച് സിനിമ ചെയ്യുകയെന്നത് ഭയങ്കര സന്തോഷമുള്ള കാര്യമാണ്. അവർക്ക് അങ്ങനെ ഒരു ആ​ഗ്രഹം ഉണ്ടാവുമ്പോൾ നമ്മൾ അതിനെ പറ്റി ആലോചിക്കും,' സിബി മലയിൽ പറഞ്ഞു.
    നേരത്തെ മലയാള സിനിമയിലെ പുതു തലമുറയിലെ സെറ്റുകളിൽ വന്ന മാറ്റത്തെക്കുറിച്ചും സിബി മലയിൽ സംസാരിച്ചിരുന്നു.

    കാരവാൻ കൾച്ചർ വന്നതോടെ സെറ്റിലെ സൗഹൃദാന്തരീക്ഷം നഷ്ടപ്പെട്ടെന്നും ഷോട്ടു കഴിഞ്ഞാൽ താരങ്ങൾ അവരുടെ കാരവാനിലേക്ക് പോവുന്നതാണ് ഇപ്പോഴത്തെ പതിവെന്നും സിബി മലയിൽ പറഞ്ഞു.

    Read more about: sibi malayil
    English summary
    fahadh fazil might not be comfortable to work with me; says kotthu director sibi malayil
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X