For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  സ്ട്രെച്ച് മാർക്ക് കാണിക്കാൻ മടിക്കാതെ മലൈക; പരിഹാസ കമന്റുകൾ; പിന്തുണയുമായി സോഷ്യൽ മീഡിയ

  |

  ബോളിവുഡിലെ ഫിറ്റ്നെസ്, ഫാഷൻ ഐക്കൺ ആയാണ് നടി മലൈക അറോറയെ ആരാധകർ കാണുന്നത്. നിരവധി സിനിമകളിൽ അഭിനയിച്ചിട്ടില്ലെങ്കിലും മലൈക സിനിമകളേക്കാളുപരി ഫാഷൻ വേദികളിലും റിയാലിറ്റി ഷോകളിലുമാണ് തിളങ്ങിയത്. ഫിറ്റ്നസ്, യോ​ഗ എന്നിവയ്ക്ക് വലിയ പ്രാധാന്യം നൽകുന്ന നടി ഇതുമായി ബന്ധപ്പെട്ടുള്ള പോസ്റ്റുകൾ സോഷ്യൽ മീഡിയയിൽ പങ്കുവെക്കാറുണ്ട്. 48 കാരിയായ മലൈക ഇപ്പോഴും തന്റെ ശരീര ഭംഗി കാത്തു സൂക്ഷിക്കുന്നതിന് ശ്രദ്ധിക്കാറുണ്ട്.

  നടൻ അർജുൻ കപൂറാണ് മലൈകയുടെ കാമുകൻ. ഇരുവരും ഒരുമിച്ച് പൊതു വേദികളിലും എത്താറുണ്ട്. ഈ ബന്ധത്തിന്റെ പേരിൽ മലൈകയ്ക്കെതിരെ പലപ്പോഴും സൈബർ ആക്രമണവും നടക്കാറുണ്ട്. 48 കാരിയായ മലൈക വിവാഹ മോചിതയും കൗമാരക്കാരനായ മകന്റെ അമ്മയുമാണ്. അർജുൻ കപൂറാവട്ടെ മലൈകയേക്കാളും പത്ത് വയസ്സ് കുറവുള്ള യുവ നടനും. ഇതാണ് പലപ്പോഴും മലൈകയ്ക്കെതിരെ കുറ്റപ്പെടുത്തലുകൾക്ക് കാരണമാവുന്നത്.

  എന്നാൽ ഇത്തരം അധിക്ഷേപങ്ങളെ ഒന്നും മലൈകയും അർജുൻ കപൂറും കാര്യമാക്കാറില്ല. പ്രായവും പ്രണയവും തമ്മിൽ ഒരു ബന്ധവും ഇല്ലെന്നാണ് ഇരുവരും പറയുന്നത്. പിന്തിരിപ്പൻ ആശയങ്ങളുള്ളവരോട് ഒന്നും പറയാനില്ലെന്നാണ് മലൈക ആവർത്തിക്കാറുള്ളത്.

  Also Read: കുഞ്ഞിന്റെ അടക്ക് കഴിഞ്ഞ് സെമിത്തേരിയില്‍ നിന്നും ക്ലാസ്‌മേറ്റ്‌സിന്റെ ലൊക്കേഷനിലേക്ക്: ലാല്‍ ജോസ്

  ഇപ്പോഴിതാ മലൈകയ്ക്കെതിരെ പുതിയൊരു ആരോപണമാണ് സോഷ്യൽ മീഡിയയിൽ ഉയരുന്നത്. നടിയുടെ പാപ്പരാസികൾ പകർത്തിയ ഒരു വീഡിയോ ആണിതിന് കാരണമായത്. മുംബൈയിലെ ടൗണിൽ നിന്നും കാറിലേക്ക് കയറുകയായിരുന്നു മലൈക. വയർ കാണുന്ന വസ്ത്രമായിരുന്നു മലൈക ധരിച്ചത്. നടിയുടെ വയറിലെ സ്ട്രെച്ച് മാർക്ക് വീഡിയോയിൽ കാണാമായിരുന്നു.

  ഇതാണ് പരിഹാസ കമന്റുകൾക്ക് കാരണം ആയത്. നടിയെ അധിക്ഷേപിച്ച് കൊണ്ടുള്ള നിരവധി കമന്റുകൾ വന്നതോടെ മലൈകയെ പിന്തുണച്ച് കൊണ്ടും നിരവധി പേരെത്തി. സ്വന്തം ശരീരത്തിലെ പാടുകളെ അതേ പോലെ സ്വീകരിക്കുന്ന മലെെകയെ അഭിനന്ദിക്കുകയല്ലേ വേണ്ടതെന്ന് ഇവർ ചോദിക്കുന്നു. സ്ട്രെച്ച് മാർക്കിൽ അപകർഷകതാ ബോധം തോന്നുന്ന സ്ത്രീകൾക്കുള്ള മാതൃകയാണ് മലൈകയെന്നും അഭിപ്രായം വന്നു.

  Also Read: അത് കൈ ആണോ മടലാണോ എന്നറിയില്ല, ഒറ്റയടിക്ക് ബോധം പോയി; മമ്മൂട്ടി ഇടപെട്ട അടിയെക്കുറിച്ച് അസീസ്

  നടൻ അർബാസ് ഖാൻ ആയിരുന്നു മലൈകയുടെ ഭർത്താവ്. 1998 ലായിരുന്നു ഇരുവരുടെയും വിവാഹം. എന്നാൽ 2017 ഓടെ ഇരുവരും വേർപിരിഞ്ഞു. ഈ ബന്ധത്തിൽ ഇരുവർക്കും അർഹാൻ ഖാൻ എന്ന മകനുമുണ്ട്. വിവാഹ ബന്ധം വേർപിരിഞ്ഞെങ്കിലും മകന്റെ ആവശ്യങ്ങൾക്ക് ഇരുവരും ഒരുമിച്ച് എത്താറുണ്ട്.

  Also Read: ഹൃതികിനെ കാറിൽ യാത്ര ചെയ്യാൻ അനുവദിക്കാതെ ബസിലും ഓട്ടോയിലും വിട്ട അച്ഛൻ; കാരണമിതാണ്

  അടുത്തിടെയും നടൻ അർജുൻ കപൂർ മലൈകയുമായുള്ള ബന്ധത്തെ പറ്റി സംസാരിച്ചിരുന്നു. കോഫി വിത്ത് കരണിൽ വെച്ചാണ് അർജുൻ മലൈകയെ പറ്റി സംസാരിച്ചത്. പരിഹാസങ്ങൾക്കെതിരെ അർജുൻ നേരത്തെ പല തവണ രം​ഗത്ത് വന്നിട്ടുണ്ട്. സോഷ്യൽ മീഡിയയിലെ കമന്റുകളിൽ 90 ശതമാനവും ശ്രദ്ധിക്കാറില്ല.

  ഈ പരിഹസിക്കുന്നവർ എന്നെ നേരിട്ട് കാണുമ്പോൾ സെൽഫി എടുക്കാൻ മത്സരിക്കും. വ്യക്തി ജീവിതത്തിലെ കാര്യങ്ങൾ സ്വന്തം ഇഷ്ടമാണെന്നും തന്റെ വർക്കുകൾ അം​ഗീകരിക്കപ്പെടുന്നതിനാണ് കരിയറിൽ പ്രാധാന്യം നൽകുന്നതെന്നും അർജുൻ കപൂർ പറഞ്ഞിരുന്നു.

  Read more about: malaika arora
  English summary
  Malaika Arora Trolled For Her Stretch Marks, Netizens Came In Support
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X