For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  പ്രശസ്തിയിൽ മുങ്ങി, പിന്നീട് വോഡ്കയിൽ അഭയം; മദ്യപാനത്തെക്കുറിച്ച് തുറന്ന് പറഞ്ഞ മനീഷ

  |

  90 കളിൽ ഇന്ത്യൻ സിനിമയിൽ തിളങ്ങി നിന്ന നടിയാണ് മനീഷ കൊയ്രാള. നേപ്പാളിൽ നിന്നെത്തിയെ മനീഷ വളരെ പെട്ടന്നാണ് ഇന്ത്യക്കാരുടെ മനസ് കീഴടക്കിയത്. നേപ്പാളി ഭാഷകളിലെ സിനിമകളിലും മനീഷ അഭിനയിച്ചിട്ടുണ്ട്. ഹിന്ദി സിനിമകളിലാണ് മനീഷയെ കൂടുതലായും കണ്ടത്.

  ഒപ്പം തമിഴ്, തെലുങ്ക് സിനിമകളിലും നടി അഭിനയിച്ചിട്ടുണ്ട്. മലയാളത്തിൽ ശ്യാമ പ്രസാദിന്റെ ഇലക്ട്ര എന്ന സിനിമയും നടി അഭിനയിച്ചിട്ടുണ്ട്. നേപ്പാളിലെ പ്രമുഖ രാഷ്ട്രീയ കുടുംബത്തിലാണ് മനീഷ ജനിച്ചത്. മുൻ നേപ്പാൾ പ്രധാനമന്ത്രി ബിശ്വേശ്വർ പ്രസാദ് കൊയ്രാളയുടെ കൊച്ചുമകളാണ് മനീഷ.

  ഇന്ത്യൻ സിനിമയിൽ നിറഞ്ഞു നിന്ന മനീഷ പിൽക്കാലത്ത് സിനിമകളിൽ പഴയ പോലെ സജീവമായില്ലെങ്കിലും അഭിനയ പ്രാധാന്യമുള്ള വേഷങ്ങൾ തെരഞ്ഞെടുത്തു. ഇതിനിടെയാണ് നടിക്ക് 2012 കാൻസർ പിടിപെടുന്നത്. മനീഷയുടെ ജീവിതത്തെ മാറ്റി മറിച്ച സംഭവമായിരുന്നു ഇത്. ചികിത്സയിൽ കഴിഞ്ഞ മനീഷ പിന്നീട് അഞ്ച് വർഷത്തിന് ശേഷമാണ് അഭിനയ രം​ഗത്തേക്ക് വീണ്ടും വരുന്നത്.

  ഇതിനിടെ ഹീൽഡ് ഹൗ കാൻസർ ​ഗേവ് മി എ ന്യൂ ലൈഫ് എന്ന പേരിൽ മനീഷ ഒരു പുസ്തകവും എഴുതി. തന്റെ സിനിമാ ജീവിതത്തെക്കുറിച്ചും രോ​ഗം തന്നെ ജീവിതത്തെ എങ്ങനെ മാറ്റിയെന്നും മനീഷ ഈ പുസ്തകത്തിൽ തുറന്നെഴുതിയിരുന്നു.

  Also Read: വയറ്റിലുള്ള കുഞ്ഞിനെ പോലും വെറുതെ വിട്ടില്ല, പ്രൊമോഷന് എന്തും ചെയ്യും; ആലിയ ഭട്ടിനെതിരെ ആരാധകര്‍

  പ്രശസ്തിയുടെ നെറുകയിൽ നിൽക്കവെ ജീവിതത്തിൽ സംഭവിച്ച താളപ്പിഴകളെക്കുറിച്ചും മനീഷ പുസ്തകത്തിൽ എഴുതി. 'പണം, പ്രശസ്തി, പുരസ്കാരങ്ങൾ തുടങ്ങി എല്ലാം എനിക്കുണ്ടായിരുന്നു. ഏത് സമയത്തും പാർട്ടി ചെയ്യാൻ സുഹൃത്തുക്കളും. തെരഞ്ഞെടുക്കപ്പെട്ടവർക്ക് മാത്രം ലഭിക്കുന്ന ജീവിതമുണ്ടായിട്ടും അസ്വഭാവികമായി ചിലത് എനിക്ക് തോന്നാൻ തുടങ്ങി. 1999 ൽ ലാവരിസിന്റെ ഷൂട്ടിം​ഗിനിടെയാണ് ഇതെനിക്ക് തോന്നിത്തുടങ്ങിയത്'

  'അതുവരെ ഞാൻ നിർത്താതെ ജോലി ചെയ്ത് കൊണ്ടിരിക്കുകയായിരുന്നു. ദിവസനേ എഴുന്നേറ്റ്, മേക്കപ്പ് ഇട്ട് ലൊക്കേഷനിൽ ഷൂട്ടിം​ഗിന് പോവുന്നതും വീട്ടിലേക്ക് തിരിച്ചു വരുന്നതും തനിക്ക് മടുത്തെന്ന് ഞാൻ ഡിംപിൾ കപാഡിയയോട് പറഞ്ഞു'

  'എനിക്ക് ജീവിതത്തിൽ വിരസതയും താൽപര്യക്കുറവും അനുഭവപ്പെട്ടു. നിരവധി വേഷങ്ങൾ ചെയ്യാനുള്ള സമ്മർദ്ദം, ഓരോ ദിവസവും നിരവധി വികാരങ്ങൾ പ്രകടിപ്പിക്കുക എന്നതെല്ലാം എന്നെ വിഷമിപ്പിക്കാൻ തുടങ്ങി. ഞാൻ ഒരു റോബോട്ടായി മാറി. ലെെറ്റ്, ക്യാമറ ആക്ഷൻ എന്ന സ്നാപ്പിൽ തൽക്ഷണം മറ്റൊരു വ്യക്തിത്വം ധരിക്കുന്നു'

  Also Read: സഞ്ജയ്ക്ക് അവിഹിത ബന്ധമുണ്ടായിരുന്നു, പലവട്ടം എന്നെ കുത്തിക്കൊല്ലാന്‍ ആഗ്രഹിച്ചു; വെളിപ്പെടുത്തി താരപത്‌നി

  'സമ്മർദ്ദം വളരെ കൂടുതലായിരുന്നു. എന്റെ കഥാപാത്രങ്ങളുടെ സങ്കീർണതകൾ എന്റെ ആത്മാവിനെ കടിച്ചു കീറാൻ തുടങ്ങി. അവധിക്കാലം എനിക്ക് ഇല്ലായിരുന്നു. തെളിഞ്ഞ നീലാകാശവും ബീച്ചുകളും കാണാൻ സമയമില്ല. സിനിമാ സെറ്റിലേക്കും ഹോട്ടലിലേക്കുമുള്ള നിരന്തര യാത്രകൾ മാത്രം,' മനീഷ കൊയ്രാള പുസ്തകത്തിൽ കുറിച്ചതിങ്ങനെ.

  സിനിമകളിലെ തിരക്കുകൾ മൂലം മനസ്സിനെ ശാന്തമാക്കാൻ താൻ മദ്യപാനം തുടങ്ങിയെന്നും മനീഷ തുറന്നു പറഞ്ഞു. 'ഷൂട്ടിൽ നിന്നും മനസ്സിനെ മാറ്റാൻ ഞാൻ മദ്യപാനം തുടങ്ങി. ഞാൻ ഒരു ‍ഡയറ്റിൽ ആയിട്ടുണ്ടെങ്കിൽ അത് വോഡ്ക ആയിരിക്കും. എനിക്ക് ബാലൻസ് ഇല്ലെന്ന് ഒരിക്കൽ എന്റെ മുൻ കാമുകൻ പറഞ്ഞത് ഞാൻ ഓർക്കുന്നു'

  'നീയൊരു വർക്ഹോളിക് ആണ്. ഒന്നുകിൽ ജോലി ചെയ്യുന്നു അല്ലെങ്കിൽ പാർട്ടിയും എവിടെയാണ് നിനക്കൊരു ബാലൻസ് ഉള്ളത് എന്നായിരുന്നു അവൻ ചോദിച്ചത്,' മനീഷ കുറിച്ചതിങ്ങനെ.

  Also Read: ഇത് റൈഡർ മഞ്ജു, തല അജിത്തിനൊപ്പം ബൈക്കിൽ ഇന്ത്യ ചുറ്റി നടി, കണ്ടിട്ട് അസൂയ തോന്നുന്നുവെന്ന് ആരാധകർ!

  ഞാനൊരിക്കലും എന്റെ വർക്കിനെ അഭിനന്ദിച്ചിരുന്നില്ല. ഞാൻ മനപ്പൂർവം തെറ്റായ കാര്യങ്ങൾ ചെയ്യാൻ തുടങ്ങി. എന്നെത്തന്നെ വെറുക്കാൻ. ഞാൻ തെറ്റായ സിനിമകൾ തെരഞ്ഞെടുത്തു. എന്റെ ഈ​ഗോയെ വളർത്താൻ തുടങ്ങി. ബി ​ഗ്രേഡ് സിനിമ ആണെങ്കിലും കേന്ദ്ര കഥാപാത്രം ഞാനാവണമെന്ന് ഞാൻ നിർബന്ധം പിടിച്ചു.

  ആ സമയത്ത് സംവിധായകൻ ആരാണെന്ന് പോലും ഞാൻ ശ്രദ്ധിച്ചിരുന്നില്ല. മറ്റെന്തിനേക്കാളും ഒരു പ്രധാന വേഷം ലഭിക്കുക പ്രധാനമായിരുന്നെന്നും മനീഷ തുറന്നെഴുതി. കാൻസർ വന്ന ശേഷമാണ് ജീവിതത്തെ മറ്റൊരു രീതിയിൽ കാണാൻ തുടങ്ങിയതെന്നും നടി പുസ്തകത്തിൽ വ്യക്തമാക്കുന്നുണ്ട്.

  Read more about: manisha koirala
  English summary
  manisha koirala once revealed that she was an alcoholic; talked how fame and success affected her
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X