For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  വ്യായാമം കൂടി തളർന്ന് വീണു, മരണത്തെ മുഖാമുഖം കണ്ടെന്ന് സോഫിയ; ഭക്ഷണം കഴിക്കാതെ ആശുപത്രിയിലായതിന് പിന്നാലെ

  |

  ബി​ഗ് ബോസ് ഹിന്ദി സീസൺ ഏഴിലൂടെ ശ്രദ്ധേയയാണ് താരമായിരുന്നു സോഫിയ ഹായത്. വിനോദ ലോകത്ത് പ്രശസ്തയായി നിൽക്കവെയായാണ് 2016 ൽ സോഫിയ എല്ലാം ഉപേക്ഷിച്ച് ആധ്യാത്മിക ജീവിതം തെരഞ്ഞെടുക്കുന്നത്. സന്യാസിനി ആയ സോഫിയ കഴിഞ്ഞ ആറു വർഷമായി സിനിമയിലോ മോഡലിം​ഗിലോ ഇല്ല. ഇപ്പോഴിതാ സോഫിയയെക്കുറിച്ച് പുതിയാെരു വാർത്തയാണ് പുറത്ത് വരുന്നത്. യോ​ഗ ചെയ്യുന്നതിനിടെ തല കറങ്ങി വീണ സോഫിയയെ ഉടനെ ആശുപത്രിയിലെത്തിക്കുകയായിരുന്നു.

  സോഫിയ തന്നെയാണ് ഇക്കാര്യം മാധ്യമങ്ങളോട് പറഞ്ഞത്. യുകെയിലെ വസതിയിൽ വെച്ചാണ് ഇവർ തലകറങ്ങി വീണത്. അവയവങ്ങൾ പ്രവർത്തന രഹിതമായത് പോലെയാണ് തനിക്കനുഭവപ്പെട്ടതെന്ന് സോഫിയ പറയുന്നു. ചിൻ സ്റ്റാന്റ് യോ​ഗ ചെയ്യുകയായിരുന്നു ഇവർ. മരണത്തെ മുഖാമുഖം കണ്ട സമയമായിരുന്നു ഇതെന്നും സോഫിയ ഹയാത് പറഞ്ഞു.

  Also Read: വീട്ടിലേക്ക് വരാതെ പോയാൽ സുരേഷേട്ടൻ കൊല്ലും, ആദ്യ സിനിമ മുതലുള്ള സൗഹൃദം; ഖുശ്ബു

  'ഇപ്പോഴും പൂർണമായും ഭേദമായിട്ടില്ല, അവർ കുറച്ച് പരിശോധനകൾ നടത്തിയിട്ടുണ്ട്. ഹെർണിയ ആണെന്ന് സംശയിക്കുന്നതിനാൽ അടുത്തയാഴ്ച ഒരു സ്പെഷ്യലിസ്റ്റിനെ കാണുന്നുണ്ട്. ഞാന്‌ ചിൻ സ്റ്റാന്റ് യോ​ഗ ചെയ്യുകയായിരുന്നു. പെട്ടെന്ന് എന്റെ നെഞ്ചിന്റെ മുകൾ ഭാ​ഗത്ത് എന്തോ വന്ന് തറച്ച പോലെ തോന്നി. കൂടുതൽ വ്യായാമം ചെയ്യുന്നത് കൊണ്ടായിരിക്കും അത്,' സോഫിയ ​ഹയാത് പറഞ്ഞു.

  ഈ വർഷം ജൂലൈയിൽ സമാന സാഹചര്യത്തിൽ തന്നെ സോഫിയയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ശരീരത്തിലെ വിഷാംശങ്ങൾ പുറംതള്ളുകയെന്ന് പറഞ്ഞ് നിരാഹാരം കിടന്നതായിരുന്നു സോഫിയ. ശരീരത്തിന്റെ ഉപ്പിന്റെ അളവ് അപകടകരമായി കുറഞ്ഞ് ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.

  Also Read: ഞങ്ങളുടെ വഴക്ക് കണ്ടാല്‍ ഇപ്പോള്‍ എല്ലാം തീരുമെന്ന് കരുതും; ഭാര്യയുടെ ഡയലോഗ് സിനിമയിലുണ്ടന്ന് സിദ്ധാര്‍ഥ് ഭരതൻ

  സോഷ്യൽ മീഡിയയിൽ പറയുന്നത് കാര്യമാക്കരുതെന്ന് ശരീരത്തിന് ദോഷകരമാവുന്ന ഒന്നും ചെയ്യരുതെന്നാണ് സോഫിയ ഇപ്പോൾ പറയുന്നത്. 2016 ലാണ് സോഫിയ വിനോദ മേഖല ഉപേക്ഷിച്ചത്. സ്പരിച്വൽ പാതയുടെ വഴി തെരഞ്ഞെടുക്കുകയായിരുന്നു നടി. ബി​ഗ് ബോസിലെ തന്നെ മറ്റൊരു മത്സരാർത്ഥിയായിരുന്ന സനാ ഖാനും ഇത്തരത്തിൽ വിനോദ മേഖല ഉപേക്ഷിച്ചതാണ്.

  മതപരമായ ജീവിതത്തോടാണ് താൽപര്യം എന്ന് പറഞ്ഞായിരുന്നു സനയുടെ പിൻമാറ്റം. പിന്നീട് വിവാഹിതയായ സന ഇപ്പോൾ മുഴുവൻ സമയവും ഹിജാബ് ധരിക്കുന്നു. ലൈം ലൈറ്റിലെ ജീവിതത്തോട് താൽപര്യമില്ലെന്നും ദൈവത്തിൽ സമർപ്പിച്ചുള്ള ജീവിതമാണ് ഇനിയെന്നുമായിരുന്നു സനാ ഖാൻ പറഞ്ഞത്.

  Also Read: 'അത് ദൈവത്തിന്റെ കൈകൾ തന്നെ ആയിരുന്നു'; സച്ചിയെ കുറിച്ച് നടൻ കോട്ടയം രമേശ് പറയുന്നു

  നേരത്തെ ​ഗ്ലാമറസ് റോളുകളിലൂടെ ശ്രദ്ധ നേടിയ താരമായിരുന്നു സന ഖാൻ. സന ഖാന് പുറമെ നടിയായിരുന്ന നടി സൈറ വസീമും മതപരമായ കാരണങ്ങളാൽ സിനിമാ ലോകം ഉപേക്ഷിക്കുകയായിരുന്നു. ദം​ഗൽ, സീക്രട്ട് സൂപ്പർസ്റ്റാർ തുടങ്ങിയ സിനിമകളിലൂടെ ശ്രദ്ധ നേടി വരവെയായിരുന്നു സൈറ വസീമിന്റെ പിൻമാറ്റം. തന്റെ പഴയ ചിത്രങ്ങൾ പ്രചരിപ്പിക്കരുതെന്നും സൈറ പറഞ്ഞിരുന്നു. സൈറ വസീമിന്റെ പിൻമാറ്റം അന്ന് വലിയ ചർച്ചയായിരുന്നു.

  Read more about: sofia hayat
  English summary
  Popular Actress And Bigg Boss Hindi Fame Sofia Hayat Hospitalized After She Collapsed
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X