For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഉറങ്ങാൻ കിടക്കും മുമ്പ് കരീനയ്ക്ക് ഈ ശീലമുണ്ട്; പുറത്ത് പറയാൻ കൊള്ളില്ലെന്ന് സെയ്ഫ്

  |

  ബോളിവുഡിലെ പവര്‍ കപ്പിളാണ് കരീന കപൂറും സെയ്ഫ് അലി ഖാനും. രണ്ടു പേരും സിനിമ കുടുംബത്തില്‍ നിന്നും കടന്നു വരികയും സ്വന്തമായൊരു ഇടം നേടിയെടുക്കുകയും ചെയ്തവരാണ്. ബോളിവുഡിലെ താരകുടുംബമായ കപൂര്‍ കുടുംബത്തില്‍ നിന്നുമാണ് കരീന സിനിമയിലെത്തുന്നത്. ചേച്ചി കരിഷ്മയുടെ പാതയിലൂടെയാണ് കരീനയും സിനിമയിലെത്തുന്നത്. അധികം വൈകാതെ തന്നെ ബോളിവുഡിലെ മുന്‍നിര നായികയായി മാറുകയായിരുന്നു കരീന കപൂര്‍.

  ബോളിവുഡിലെ ഐക്കോണിക് നായികമാരില്‍ ഒരാളായ ശര്‍മിള ടാഗോറിന്റേയും ക്രിക്കറ്റ് ഇതിഹാസവും മുന്‍ ഇന്ത്യന്‍ നായകനുമായ മന്‍സൂര്‍ അലി ഖാന്‍ പട്ടൗഡിയുടേയും മകനാണ് സെയ്ഫ് അലി ഖാന്‍. അച്ഛന്റേയും അമ്മയുടേയും പാതകള്‍ സെയ്ഫിന് മുമ്പിലുണ്ടായിരുന്നു. പക്ഷെ അമ്മയുടെ പാതയായിരുന്നു സെയ്ഫ് തിരഞ്ഞെടുത്തത്. തുടക്കത്തില്‍ റൊമാന്റിക് ഹീറോ ഇമേജായിരുന്നു സെയ്ഫിനുണ്ടായിരുന്നത്.

  Also Read: 300 സിൽക് സാരികൾ, പടുകൂറ്റൻ ബം​​ഗ്ലാവ്?; മഹാലക്ഷ്മിക്ക് രവീന്ദർ ഒരുക്കുന്നത് രാജകീയ ജീവിതമെന്ന് റിപ്പോർട്ട്

  എന്നാല്‍ പിന്നീട് വില്ലനായും സഹനടനായും അഭിനയിച്ച് കയ്യടി നേടിയ സെയ്ഫ് നെഗറ്റീവ് ഷെയ്ഡുള്ള കഥാപാത്രങ്ങളേയും അവതരിപ്പിച്ച് പ്രശം നേടുകയായിരുന്നു. കാലത്തിനൊപ്പം സഞ്ചരിക്കുന്ന നടന്‍ കൂടിയാണ് സെയഫ് അലി ഖാന്‍. ഒടിടിയുടെ കടന്നുവരവുണ്ടായപ്പോള്‍ സീരീസ് ചെയ്യാന്‍ തയ്യാറായ ആദ്യത്തെ സൂപ്പര്‍ താരവും സെയ്ഫ് ആയിരുന്നു. ഇന്നും താരം നിറഞ്ഞു നില്‍ക്കുകയാണ് ബോളിവുഡില്‍.

  സെയ്ഫിന്റേയും കരീനയുടേയും പ്രണയവും വിവാഹവുമൊക്കെ വലിയ ചര്‍ച്ചയായ സംഭവങ്ങളായിരുന്നു. ഓണ്‍ സ്‌ക്രീനിലും ഓഫ് സ്‌ക്രീനിലും സെയ്ഫും കരീനയും ആരാധകരുടെ പ്രിയപ്പെട്ട ജോഡിയാണ്. ഇരുവരും ഒരുമിച്ചെത്തുന്ന അഭിമുഖങ്ങളും പരിപാടികളുമൊക്കെ എന്നും വാര്‍ത്തകളില്‍ ഇടം നേടാറുണ്ട്. ഓം കാര, ടഷന്‍, കുര്‍ബാന്‍ തുടങ്ങിയ സിനിമകളില്‍ ഇരുവരും ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്.

  Also Read: ദേവാസുരവും വാത്സല്യവും അടുത്തടുത്ത ലൊക്കേഷനിൽ; ചിരി പടർത്തിയ മോഹൻലാലിന്റെയും മമ്മൂട്ടിയുടെയും കത്തുകൾ

  കുര്‍ബാന്റെ പ്രൊമോഷന്‍ പരിപാടികളുടെ ഭാഗമായ നല്‍കിയ സെയ്ഫിന്റേയും കരീനയുടേയും അഭിമുഖം വീണ്ടും സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി മാറിയിരിക്കുകയാണ്. വീഡിയോയില്‍ കിടക്കാന്‍ പോകുന്നതിന് മുമ്പ് കരീന എന്താണ് പതിവായി ചെയ്യാറുള്ളതെന്നാണ് സെയ്ഫിനോട് ചോദിക്കുന്നത്. ബ്രഷ് ചെയ്യും, ചെറുതായി പ്രാര്‍ത്ഥിക്കും, വസ്ത്രം മാറും, ടിവി കാണും എന്നൊക്കെയായിരുന്നു സെയ്ഫിന്റെ മറുപടി. ഉടനെ കരീന ഇടപെടുകയും ടീവി കാണും എന്നിട്ട് കിടന്നുറങ്ങും എന്ന് പറയുകയായിരുന്നു.

  എന്നാല്‍ ഉറങ്ങാന്‍ പോകുന്നതിന് മുമ്പ് അവസാനമായി കരീന ചെയ്യുന്നത് അക്കാര്യമല്ലെന്നാണ് സെയ്ഫ് പ്രതികരിച്ചത്. കിടക്കാന്‍ പോകുന്നതിന് മുമ്പ് കരീന എന്താണ് ചെയ്യുന്നത് എനിക്ക് പറയാനാകില്ലെന്നും സെയ്ഫ് പറയുന്നുണ്ട്. താരത്തിന്റെ തമാശകേട്ട് കരീനയും കൂടെയുണ്ടായിരുന്നവരുമെല്ലാം പൊട്ടിച്ചിരിക്കുന്നുണ്ട്.

  Also Read: 'പുതിയ ഫ്ലാറ്റിൽ ഓണം ​ഗംഭീരമാക്കണമെന്നുണ്ടായിരുന്നു, പക്ഷെ...'; മഞ്ജു പിള്ള

  അതേസമയം ഈയ്യടുത്താണ് സെയ്ഫിനും കരീനയ്ക്കും രണ്ടാമത്തെ കുഞ്ഞ് ജനിക്കുന്നത്. തൈമുര്‍ അലി ഖാന്‍ ആണ് താരദമ്പതികളുടെ മൂത്ത മകന്‍. ജഹാംഗീര്‍ അലി ഖാന്‍ എന്നാണ് രണ്ടാമത്തെ കുഞ്ഞിന് സെയ്ഫും കരീനയും പേരിട്ടിരിക്കുന്നത്. കുഞ്ഞിന്റെ ജനന സമയത്ത് സിനിമയില്‍ നിന്നും വിട്ടു നിന്ന കരീന പിന്നാലെ മടങ്ങിയെത്തുകയും ചെയ്തിരുന്നു.

  ആമിര്‍ ഖാനൊപ്പം അഭിനയിച്ച ലാല്‍ സിംഗ് ഛദ്ദയാണ് കരീനയുടെ ഒടുവില്‍ പുറത്തിറങ്ങിയ സിനിമ. കരീന ഇപ്പോള്‍ തന്റെ ഒടിടി അരങ്ങേറ്റത്തിന് തയ്യാറെടുക്കുകയാണ്. സുജോഷ് ഘോഷ് ഒരുക്കുന്ന ഷോയിലൂടെയാണ് കരീന ഒടിടിയിലെത്തുന്നത്.

  ബണ്ടി ഓര്‍ ബബ്ലി ടുവാണ് സെയ്ഫിന്റെ ഒടുവില്‍ പുറത്തിറങ്ങിയ സിനിമ. വിക്രം വേദിയാണ് സെയ്ഫിന്റെ ഏറ്റവും പുതിയ സിനിമ. തമിഴില്‍ വിക്രം ചെയ്ത വേഷത്തിലാണ് സെയ്ഫ് എത്തുന്നത്. തമിഴില്‍ വിജയ് സേതുപതി ചെയ്ത വേഷത്തില്‍ ഹിന്ദിയിലെത്തുന്നത് ഹൃത്വിക് റോഷനാണ്.

  ചിത്രത്തിന്റെ ടീസര്‍ കഴിഞ്ഞ ദിവസമാണ് പുറത്തിറങ്ങിയത്. പിന്നാലെ പ്രഭാസിനൊപ്പം ആദിപുരുഷിലൂടെ തെലുങ്കിലുമെത്തും സെയ്ഫ് അലി ഖാന്‍. വില്ലനായിട്ടാണ് സെയ്ഫ് തെലുങ്കിലെത്തുന്നത്. ധാരാളം സിനിമകള്‍ സെയ്ഫിന്റേതായി അണിയറയിലുണ്ട്.

  Read more about: kareena kapoor
  English summary
  saif ali khan's comment about kareena kapoor goes viral again
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X