രവീണയ്ക്കൊപ്പം അഭിനയിക്കാൻ താൽപര്യമില്ലെന്ന് പറഞ്ഞ സൽമാൻ ഖാൻ
പ്രേക്ഷക ഹൃദയങ്ങളിൽ എക്കാലവും ഇടമുള്ള താരമാണ് രവീണ ടണ്ടന്‍. സംവിധായകനും നിർമാതാവുമായ രവി ടണ്ടന്റെ സിനിമാ പശ്ചാത്തലമാണ് അഭിനയത്തിലേക്ക് പ്രവേശിക്കാൻ മോഡലും നടിയുമായ രവീണയെ സഹായിച്ചത്. മോഡലിങ്ങിലായിരുന്നു ആദ്യ രവീണ ടണ്ടൻ എത്തിയത് ശേഷമാണ് സിനിമകളിലേക്ക് വന്നത്. ആദ്യ ചിത്രം 1991 ആയിരുന്നു. പത്തർ കെ ഫൂൽ എന്നായിരുന്നു സിനിമയുടെ പേര്. അന്ന് രവീണയുടെ നായകൻ ഇന്ന് ബോളിവുഡ് ഭരിക്കുന്ന സൂപ്പർ സ്റ്റാർ സൽമാൻ ഖാൻ ആയിരുന്നു. ആനന്ദ് ബലാനി സംവിധാനം ചെയ്ത സിനിമ ആക്ഷന് പ്രാധാന്യം നൽകിയുള്ളതായിരുന്നു.
Also Read: അർച്ചന സുശീലൻ പ്രണയത്തിൽ?, കാമുകനെ പരിചയപ്പെടുത്തി ആരാധകരുടെ 'ഗ്ലോറി'
ചിത്രത്തിൽ സൽമാനൊപ്പം അഭിനയിച്ചപ്പോൾ ഉണ്ടായ സംഭവങ്ങളെ കുറിച്ച് തുറന്ന് പറഞ്ഞിരിക്കുകയാണ് ഇപ്പോൾ രവീണ ടണ്ടൻ. പത്തർ കെ ഫൂൽ സിനിമയുടെ ചിത്രീകരണം തുടങ്ങി അവസാനിക്കും വരെ എന്നും സൽമാനുമായി വഴക്കായിരുന്നുവെന്നും ഇനി ഒരു സിനിമയിലും രവീണക്കൊപ്പം താൻ അഭിനയിക്കില്ലെന്ന് സൽമാൻ നിരന്തരം പറയുമായിരുന്നുവെന്നുമാണ് രവീണ പറയുന്നത്. അതിനുള്ള കാരണവും രവീണ തുറന്ന് പറഞ്ഞു. കൂടുതൽ വായിക്കാം...
Also Read: 'ലവ് അറ്റ് ഫസ്റ്റ് സൈറ്റ്' അവസ്ഥയോട് യോജിപ്പില്ലാത്ത ഐശ്വര്യ, കാരണം ഇതാണ്...

തങ്ങൾ പത്തർ കെ ഫൂലിൽ അഭിനയിച്ച് കൊണ്ടിരിക്കുമ്പോൾ കുട്ടികൾ സ്കൂളിൽ എത്തുമ്പോൾ പരസ്പരം വഴക്ക് കൂടുന്ന പോലെയായിരുന്നു താനും സൽമാനും സെറ്റിൽ വെച്ച് നിരന്തരം വഴക്കുണ്ടാക്കിയിരുന്നത് എന്നാണ് രവീണ പറയുന്നത്. 'പത്തർ കെ ഫൂലിൽ അഭിനയിക്കുമ്പോൾ എനിക്ക് 16ഉം സൽമാൻ ഖാന് 23ഉം വയസ് മാത്രമായിരുന്നു പ്രായം. വളരെ ചെറുപ്പമായിരുന്നതിനാൽ തന്നെ സ്കൂളുകളിൽ വിദ്യാർഥികൾ പരസ്പരം വഴക്ക് കൂടുന്നതുപോലെ ഞങ്ങളും പരസ്പരം തർക്കിക്കുകയും വഴക്ക് കൂടുകയും ചെയ്തു. ഞാനും സൽമാനും ഒരേ സ്വഭാവക്കാരാണ്. സൽമാന്റെ അമ്മാവനും എന്റെ അച്ഛനും ഒരുമിച്ച് ജോലി ചെയ്തിരുന്ന അതേ വീട്ടിലാണ് ഞങ്ങൾ വളർന്നത്. ഞങ്ങൾ വീട്ടിൽ നിന്ന് വഴക്കിട്ടതിന്റെ ബാക്കി സെറ്റിൽ വെച്ചും തുടരുമായിരുന്നു. അങ്ങനെ ഒരിക്കൽ സൽമാൻ ഇങ്ങനെ പറഞ്ഞു. ഇനി താൻ ഒരിക്കലും രവീണയ്ക്കൊപ്പം അഭിനയിക്കില്ലെന്നാണ് സൽമാൻ പറഞ്ഞത്' രവീണ പറഞ്ഞു.

കുപ്രസിദ്ധനായ ഗുണ്ടയുടെ മകളുടെ വേഷമാണ് പത്തർ കെ ഫൂലിൽ രവീണ അവതരിപ്പിച്ചത്. പൊലീസ് ഓഫീസറുടെ വേഷമായിരുന്നു സൽമാന്. രവീണയും സൽമാന്റെ പൊലീസ് കഥാപാത്രവും പ്രണയത്തിലാകുന്നതും പിന്നീട് നടന്നക്കുന്ന സംഭവവികാസങ്ങളുമാണ് സിനിമയുടെ പ്രമേയം. സലീം ഖാൻ എഴുതിയ സിനിമ ജി.പി സിപ്പിയാണ് നിർമിച്ചത്. സിനിമയുടെ റിലീസിന് ശേഷം മികച്ച പുതുമുഖ നടിക്കുള്ള ഫിലിം ഫെയർ പുരസ്കാരം രവീണയ്ക്ക് ലഭിച്ചു. കഴിഞ്ഞ ദിവസം രവീണയുടെ നാൽപത്തിയേഴാം പിറന്നാൾ ആയിരുന്നു. രാജ്യത്തിന്റെ നാനാഭാഗത്തുള്ള താരത്തിന്റെ ആരാധകരും സിനിമാ മേഖലയിൽ നിന്നുള്ള ശിൽപ ഷെട്ടി, ജൂഹി ചൗള തുടങ്ങിയ താരങ്ങളും രവീണയ്ക്ക് പിറന്നാൾ ആശംസിച്ചു.
Recommended Video

രവീണ വർഷങ്ങൾക്ക് ശേഷം സൗത്ത് ഇന്ത്യൻ സിനിമയിലേക്ക് തിരിച്ചെത്തിയത് അണിയറയിൽ റിലീസിനൊരുങ്ങുന്ന കെജിഎഫ് ചാപ്റ്റർ 2വിലൂടെയാണ്. കന്നട സ്റ്റൈലിഷ് താരം യഷ് ആണ് ചിത്രത്തിൽ നായകൻ. പ്രാശാന്ത് നീൽ സംവിധാനം ചെയ്ത സിനിമയുടെ റിലീസ് കൊവിഡ് പ്രതിസന്ധികളെ തുടർന്നാണ് നീളുന്നത്. രാഷ്ട്രീയ പ്രവർത്തക രമിക സെൻ എന്ന കഥാപാത്രത്തെയാണ് രവീണ ചിത്രത്തിൽ അവതരിപ്പിക്കുന്നത്. ബോളിവുഡ് താരം സഞ്ജയ് ദത്താണ് സിനിമയിലെ വില്ലൻ. അധീര എന്നാണ് സഞ്ജയിയുടെ കഥാപാത്രത്തിന്റെ പേര്. മലയാളം അടക്കം വിവിധ ഭാഷകളിലാണ് സിനിമ റിലീസിന് തയ്യാറെടുക്കുന്നത്. സിനിമ അഠുത്ത വർഷം ഏപ്രിലിൽ തിയേറ്ററുകളിലെത്തുമെന്നാണ് പ്രതീക്ഷ.


Click it and Unblock the Notifications











