For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  അർച്ചന സുശീലൻ പ്രണയത്തിൽ?, കാമുകനെ പരിചയപ്പെടുത്തി ആരാധകരുടെ ​​'ഗ്ലോറി'

  |

  ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്തിരുന്ന എന്റെ മാനസപുത്രിക്ക് എന്ന സീരിയലിലൂടെ പ്രേക്ഷകരെ സ്വന്തമാക്കിയ നടിയാണ് അർച്ചന സുശീലൻ. ​ഗ്ലോറി എന്ന കഥാപാത്രത്തെയായിരുന്നു അർച്ചന അവതരിപ്പിച്ചിരുന്നത്. വില്ലത്തിയായിരുന്നിട്ട് പോലും അർച്ചനയുടെ ​ഗ്ലോറിക്ക് വലിയ സ്വീകാര്യത ലഭിച്ചു. എന്റെ മാനസപുത്രിക്ക് ശേഷവും നിരവധി കഥാപാത്രങ്ങളെ അർച്ചന മിനി സ്ക്രീനിലും ബി​ഗ് സ്ക്രീനിലുമായി അവതരിപ്പിച്ചെങ്കിലും അർച്ച ഇന്നും മലയാളികൾക്ക് ​ഗ്ലോറിയാണ്.

  Also Read: 'ലവ് അറ്റ് ഫസ്റ്റ് സൈറ്റ്' അവസ്ഥയോട് യോജിപ്പില്ലാത്ത ഐശ്വര്യ, കാരണം ഇതാണ്...

  ബിഗ് ബോസ് സീസൺ ഒന്നിലെത്തിയപ്പോഴായിരുന്നു താരത്തെ പ്രേക്ഷകർ കൂടുതൽ അറിഞ്ഞത്. ബിഗ് ബോസ് ഒന്നിലെ ഏറ്റവും ശക്തയായ മത്സരാർഥികളിൽ ഒരാളുകൂടിയായിരുന്നു അർച്ചന സുശീലൻ. സോഷ്യൽ മീഡിയയിൽ സജീവമാണ് താരം. പലപ്പോഴും തന്റെ കുടുംബ കാര്യങ്ങൾ പങ്കുവെയ്ക്കാറുള്ള അർച്ചന ഇപ്പോൾ തന്റെ ജീവിതത്തിലെ പ്രണയത്തിനെ ആരാധകർക്ക് പരിചയപ്പെടുത്തിയിരിക്കുകയാണ്. കാമുകനൊപ്പമുള്ള ഫോട്ടോ ഇൻസ്റ്റ​ഗ്രാം സ്റ്റോറിയിൽ പോസ്റ്റ് ചെയ്തുകൊണ്ട് 'ഫാൾ ഇൻ ലൗ' എന്നാണ് അർച്ചന കുറിച്ചത്. അർച്ചനയുടെ അച്ഛൻ മലയാളിയും അമ്മ നേപ്പാളിയുമാണ്.

  Also Read: 'സൂപ്പർ ഹീറോസിനൊപ്പം ലിറ്റിൽ സൂപ്പർ ​ഗേളായി ഐരിൻ', ചിത്രങ്ങൾ പങ്കുവെച്ച് അസിൻ

  ബിഗ് ബോസിൽ അർച്ചന എത്തിയപ്പോൾ പ്രേക്ഷകരുടെ ഹൃദയം കവർന്ന താരമായി മാറുകയും അർച്ചനയെ ആളുകൾ കൂടുതൽ അടുത്തറിയുകയും ചെയ്തു. 91 ദിവസം വരെ അർച്ചന ബിഗ് ബോസ് ഹൗസിൽ നിന്നിരുന്നു. ആദ്യ സീസണിൽ ബി​ഗ് ബോസ് കപ്പുയർത്തിയത് തരികിട സാബുവായിരുന്നു. എല്ലാവരോടും വളരെ പെട്ടെന്ന് അടുക്കുകയും നല്ല സൗഹൃദം കാത്തുസൂക്ഷിക്കുകയും ചെയ്യുന്ന വ്യക്തിയാണ് അര്‍ച്ചന. ഇടയ്ക്കിടെ ബി​ഗ് ബോസിലെ സഹമത്സരാർഥികൾക്കൊപ്പം സമയം ചിലവഴിക്കാനും സൗഹൃദം പുതുക്കാനും അർച്ചന ശ്രമിക്കാറുണ്ട്. ബി​ഗ് ബോസ് കുടുംബാം​ഗങ്ങളോടൊപ്പമുള്ള കൂടിക്കാഴ്ചകളുടെ ഫോട്ടോകൾ പങ്കുവെക്കാറുമുണ്ട് നടി.

  ഇപ്പോൾ താരം തിരക്കുകളിൽ നിന്നെല്ലാം ഒഴിഞ്ഞുകൊണ്ട് യു എസ്സിൽ ജീവിതം അടിച്ചുപൊളിക്കുകയാണ്. ഇടയ്ക്കിടെ യാത്രകൾ നടത്തിയതിന്റെ ചിത്രങ്ങൾ അർച്ചന പങ്കുവെക്കാറുണ്ട്. പുതിയ ഇൻസ്റ്റ​​ഗ്രാം സ്റ്റോറിയിലാണ് കാമുകനൊപ്പമുള്ള ചിത്രം അർച്ചന പങ്കുവെച്ചിരിക്കുന്നത്. പ്രവീൺ നായർ എന്നാണ് അർച്ചനയുടെ ആൺ സുഹൃത്തിന്റെ പേര്. പ്രവീണും അർച്ചനയും പ്രണയത്തിലാണ് എന്ന് തോന്നിപ്പിക്കുന്ന തരത്തിലുള്ള ചിത്രവും കുറിപ്പുമാണ് അർച്ചന പങ്കുവെച്ചത്. കുറച്ച് നാളുകളായി അർച്ചനയോടൊപ്പം എല്ലായിടത്തും പ്രവീണിനേയും കാണാറുണ്ട്. അർച്ചനയുടെ യാത്രകളിലും പ്രവീൺ പങ്കാളിയാണ്. ഫോട്ടോ പ്രത്യക്ഷപ്പെട്ടതോടെ പ്രവീണിന്റെ കുടൂതൽ വിശേഷങ്ങൾ അർച്ചനയോട് തിരക്കുകയാണ് ആരാധകർ.

  Bigg boss Arya got cheated on her birthday | FilmiBeat Malayalam

  അർച്ചനയുടെ കുടുംബത്തോടൊപ്പമുള്ള പ്രവീണിന്റെ ചിത്രങ്ങളും അർച്ചന സോഷ്യൽമീഡിയയിൽ പങ്കുവെച്ചിട്ടുണ്ട്. ഡൽഹി സ്വദേശിയായ മനോജ് യാദവിനേയാണ് അർച്ച വിവാഹം ചെയ്തത്. 2014ൽ ആയിരുന്നു ഇരുവരുടേയും വിവാ​ഹം. അർച്ചനയുടേതും മനോജിന്റേതും പ്രണയ വിവാഹമായിരുന്നു. അർച്ചന ജനിച്ചത് മധ്യപ്രദേശിലാണ്. അച്ഛന്റെ സ്ഥലം മാറ്റങ്ങൾക്കനുസരിച്ചുള്ള കറക്കമായിരുന്നു പിന്നീട് അർച്ചനയുടെ ജീവിതം. പഠനത്തിന് ശേഷമാണ് അർച്ചനയുടെ കുടുംബം കൊല്ലത്ത് വന്ന് സ്ഥിര താമസമാക്കിയത്. അതിനുശേഷമാണ് അർച്ചനയ്ക്ക് മിനി സ്ക്രീനിലേക്കും ബി​ഗ് സ്ക്രീനിലേക്കും എത്താൻ അവസരം ലഭിച്ചത്. താരത്തിന് രണ്ട് സഹോദരങ്ങളുണ്ട്. രോഹിത് സുശീലനും കല്പന സുശീലനുമാണ് അവർ. അർച്ചനയുടെ കുടുംബാംഗങ്ങളും പ്രേക്ഷകർക്ക് സുപരിചിതരാവുന്നത് അർച്ച ബിഗ് ബോസ് ഷോയിൽ എത്തിയതിന് ശേഷമാണ്. അവതാരകയും നടിയും ബിഗ് ബോസ് സീസൺ 2 താരവുമായ ആര്യയുടെ ആദ്യ ഭാർത്താവാണ് രോഹിത്. ഇവർ നിയമപരമായി വേർപിരിഞ്ഞു എങ്കിലും അടുത്ത സുഹൃത്തുക്കളാണ്. ആര്യയും അർച്ചനയും തമ്മിലും നല്ല ബന്ധമാണുള്ളത്. പാടാത്ത പൈങ്കിളി എന്ന സീരിയലിലാണ് അവസാനമായി അർച്ച അഭിനയിച്ചത്. ഇപ്പോഴും സംപ്രേഷണം തുടരുന്ന സീരിയലിൽ നിന്നും അർച്ചന പിന്മാറിയതോടെ മറ്റൊരു നടിയാണ് ആ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

  Read more about: archana susheelan
  English summary
  Did Archana Suseelan Revealed Her lover To Public In Latest Social Media Post?
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X