'ലവ് അറ്റ് ഫസ്റ്റ് സൈറ്റ്' അവസ്ഥയോട് യോജിപ്പില്ലാത്ത ഐശ്വര്യ, കാരണം ഇതാണ്...
ചില സന്ദർഭങ്ങളിൾ നമ്മളിൽ ചിലർക്കെങ്കിലും ലവ് അറ്റ് ഫസ്റ്റ് സൈറ്റ് എന്ന വാക്ക് പ്രയോഗിക്കേണ്ടി വന്നിട്ടുണ്ട്... അല്ലെങ്കിൽ മറ്റൊൾ നമ്മോട് പറയുകയെങ്കിലും ചെയ്തിട്ടുണ്ടാവും. ഈ വാചകം ഏറ്റവും കൂടുതൽ പ്രചാരത്തിലുള്ളത് പ്രണയിക്കുന്നവർക്ക് ഇടയിലാണ്. 'ലവ് അറ്റ് ഫസ്റ്റ് സൈറ്റ്' എന്നാൽ ഒറ്റ നോട്ടത്തില്‍ തന്നെ ഒരാളുമായി പ്രണയത്തിലാകുന്ന അവസ്ഥയാണ്. സിനിമകളിലും ഒരുപാട് ഗാനരംഗങ്ങളിലുമെല്ലാം നമ്മൾ എല്ലാവരും പലവട്ടം കണ്ടിട്ടുള്ളതും ആസ്വദിച്ചിട്ടുള്ളതുമാണ് ഈ പ്രയോഗം.
Also Read: 'സൂപ്പർ ഹീറോസിനൊപ്പം ലിറ്റിൽ സൂപ്പർ ഗേളായി ഐരിൻ', ചിത്രങ്ങൾ പങ്കുവെച്ച് അസിൻ
ഒറ്റനോട്ടത്തില്‍ കാണുമ്പോള്‍ തന്നെ പ്രണയത്തിലാകുന്നത് മഹാഭൂരിപക്ഷം സാഹചര്യങ്ങളിലും വെറും ആകര്‍ഷണത്തിന്റെ പേരില്‍ മാത്രമാണെന്നാണ് ഈ അവസ്ഥ സംബന്ധിച്ച് നടന്ന പഠനങ്ങൾ പറയുന്നത്. ഒരു പ്രത്യേക സമയത്തേക്ക് മാത്രം തോന്നുന്ന ആകര്‍ഷണമോ അല്ലെങ്കില്‍ കാമമോ ആകാം ഇതിന് പിന്നില്‍ പ്രവര്‍ത്തിക്കുന്ന വികാരമെന്നും എന്നാല്‍ ഇത് ഒരു ബന്ധമായി വളര്‍ത്താന്‍ ശ്രമിക്കുമ്പോള്‍ പലപ്പോഴും പ്രശ്‌നങ്ങള്‍ ഉടലോടുത്തേക്കാമെന്നും ഇത്തരം ബന്ധങ്ങളില്‍ ആത്മാര്‍ത്ഥമായ അടുപ്പവും പരസ്പരമുള്ള ധാരണയും കുറവായിരിക്കാമെന്നും പഠനങ്ങൾ പറയുന്നു.

ലവ് അറ്റ് ഫസ്റ്റ് സൈറ്റ് എന്ന ഈ അവസ്ഥയോട് ഒട്ടും യോജിപ്പില്ലാത്ത വ്യക്തിയാണ് ലോകത്തെമ്പാടും അറിയപ്പെടുന്ന ഇന്ത്യൻ സിനിമയിലെ സ്വപ്ന സുന്ദരി ഐശ്വര്യ റായ്. വ്യക്തമായി ഇതേ കുറിച്ചും ആലോചിച്ചതിനും ചിന്തിച്ചതിനും ശേഷമാണ് ലവ് അറ്റ് ഫസ്റ്റ് സൈറ്റ് എന്ന ചിന്തയോട് ഐശ്വര്യക്ക് താൽപര്യമില്ലാതെയായത്. വിവാഹത്തിന് മുമ്പ് ഫിലിം ഫെയറിന് നൽകിയ അഭിമുഖത്തിലാണ് തന്റെ പ്രണയ സങ്കൽപങ്ങളെ കുറിച്ചും ലവ് അറ്റ് ഫസ്റ്റ് സൈറ്റ് തുടങ്ങിയ അവസ്ഥകളോടുമുള്ള തന്റെ സമീപനത്തെ കുറിച്ച് ഐശ്വര്യ വ്യക്തമാക്കിയത്. അഭിഷേക് ബച്ചനെ വിവാഹം ചെയ്യും മുമ്പ് രണ്ട് പ്രണയങ്ങൾ ഐശ്വര്യയുടെ ജീവിതത്തിലുണ്ടായിട്ടുണ്ട്.

ആദ്യത്തെ പ്രണയം ബോളിവുഡിലെ എക്കാലത്തെയും സൂപ്പർ താരം സൽമാൻ ഖാനുമായിട്ടായിരുന്നു. ബോളിവുഡിൽ ഏറ്റവും കൂടുതൽ ചർച്ചചെയ്യപ്പെട്ടിട്ടുള്ളതും വലിയ കോളിളക്കങ്ങൾ സൃഷ്ടിച്ചിട്ടുള്ളതുമായ പ്രണയമായിരുന്നു ഇരുവരുടേതും. സൽമാന്റെ സ്വഭാവ വൈകൃതങ്ങളെ തുടർന്നാണ് ആ ബന്ധത്തിൽ നിന്നും പിന്മാറിയത് എന്നാണ് ഇരുവരുടേയും പ്രണയം അവസാനിപ്പിച്ച ശേഷം ഐശ്വര്യ പറഞ്ഞത്. തന്നെ ശാരീരികമായി ഉപദ്രവിക്കാന്‍ തുടങ്ങിയതോടെയാണ് സല്‍മാനുമായി ഉണ്ടായിരുന്ന ബന്ധം താന്‍ അവസാനിപ്പിച്ചതെന്നും ബന്ധം പിരിഞ്ഞ ശേഷവും സല്‍മാന്‍ തന്നെ വിളിച്ച് അസംബന്ധങ്ങള്‍ പറയുമായിരുന്നുവെന്നും ഐശ്വര്യ വെളിപ്പെടുത്തിയിരുന്നു.

ശേഷം ഐശ്വര്യയുടെ ജീവിതത്തിലേക്ക് എത്തിയത് വിവേക് ഒബ്റോയ് ആയിരുന്നു. വളരെ കുറച്ച് കാലം മാത്രമാണ് ഇരുവരുടേയും പ്രണയം നീണ്ടുനിന്നത്. ഇതിനെല്ലാം ശേഷമാണ് അഭിഷേക് ഐശ്വര്യയുടെ ജീവിതത്തിലേക്ക് എത്തിയത്. ആദ്യ കാഴ്ചയിൽ തന്നെയുള്ള പ്രണയ തോന്നുന്നത്, താൽക്കാലികമായ ബന്ധങ്ങൾ, രാത്രികാലങ്ങളിൽ ഫോൺ വിളിക്കാനും മറ്റുമായുള്ള ബന്ധങ്ങൾ എന്നിവയോടൊന്നും തനിക്ക് താൽപര്യമില്ലെന്നും അത്തരം ചിന്തകളോട് യോജിപ്പില്ലെന്നുമാണ് ഐശ്വര്യ തുറന്നുപറഞ്ഞത്. അതിനുള്ള കാരണവും ഐശ്വര്യ വ്യക്തമാക്കി. ഒരു പുരുഷനെ കാണുന്ന മാത്രയിൽ തന്നെ ഇന്നേവരെ പ്രണയം തോന്നിയിട്ടില്ലെന്നും കുറച്ച് നാൾ സമയം ചിലഴവിച്ച് വ്യക്തമായി ആളെ കുറിച്ച് മനസിലാക്കിയ ശേഷം മാത്രമെ പ്രണയം തോന്നാറുള്ളൂവെന്നും ഐശ്വര്യ പറയുന്നു.
Recommended Video

'ആരെയും ഉപയോപ്പെടുത്തി കളിക്കുന്നതിനോട് എനിക്ക് താൽപര്യമില്ല. ഞാൻ ആരെയും കളിയാക്കാറില്ല. ഒരു നായകനേയും കണ്ണുകൊണ്ടുപോലും ആകർഷിച്ച് പ്രണയത്തിൽ വീഴ്ത്താൻ ശ്രമിച്ചിട്ടില്ല. ഒരു പ്രണയം ഞാൻ ഗൗരവകരമായി എടുക്കണമെങ്കിൽ എനിക്ക് സമയം ആവശ്യമാണ്. ഒരാളെ വ്യക്തമായി അറിയാതെ ഞാൻ ഒന്നും തീരുമാനിക്കാറില്ല' ഐശ്വര്യ പറയുന്നു. തന്റെ സൗന്ദര്യ ഒരിക്കലും ജോലിയിൽ ബാധിക്കപ്പെട്ടിട്ടില്ലെന്നും സംവിധായകരെ കൊണ്ട് പോലും പരാതി പറയിപ്പിക്കാത്ത രീതിയിൽ പെരുമാറാനാണ് ശ്രമിക്കുന്നതെന്നും ജനിച്ചപ്പോൾ തന്നെ അത്യാവശ്യം സൗന്ദര്യമുണ്ടായിരുന്നു എന്ന് കരുതി പരിശ്രമം ഒഴിവാക്കിയിരുന്നില്ലെന്നും ഐശ്വര്യ പറഞ്ഞു. സൗന്ദര്യം കൊണ്ടല്ല കഴിവുകൊണ്ടാണ് താൻ കഠിനാധ്വാനം ചെയ്ത് ഫലമുണ്ടാക്കിയതെന്നും ഐശ്വര്യ കൂട്ടിച്ചേർത്തു. സംവിധായകർക്ക് താൻ മൂലം ഒറു പരാതിയും ഉണ്ടാകാതിരിക്കാൻ ശ്രമിക്കാറുണ്ടെന്നും നടി പറയുന്നു. 2007ൽ ആണ് ഐശ്വര്യയെ അഭിഷേക് ബച്ചൻ വിവാഹം ചെയ്തത്.


Click it and Unblock the Notifications











