For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  പാപ്പരാസികളുടെ കണ്ണിൽപ്പെടാതിരിക്കാൻ കുട കൊണ്ട് മുഖം മറച്ച് കിങ് ഖാൻ

  |

  ഞായറാഴ്ച ഉച്ചയ്ക്ക് ശേഷം മുംബൈ വിമാനത്താവളത്തിൽ എത്തിയ ബോളിവുഡ് കിങ് ഖാൻ ഷാരൂഖാന്റെ ഏറ്റവും പുതിയ ചിത്രങ്ങളും വീഡിയോയും വൈറലാകുന്നു. ഡൽഹിയിൽ ഒരു യോ​ഗത്തിൽ പങ്കെടുത്ത് മുംബൈയിൽ തിരിച്ചെത്തിയപ്പോഴുള്ള ഷാരൂഖ് ഖാന്റെ ചിത്രങ്ങളും വീഡിയോകളുമാണത്. താരത്തിന്റെ വരവറിഞ്ഞ് പാപ്പരാസികൾ കിങ് ഖാന്റെ ചിത്രങ്ങളും വീഡിയോകളും പകർത്താൻ വിമാനത്താവളത്തിന്റെ ആ​ഗമന ടെർമിനിലലിൽ കാത്തുനിന്നെങ്കിലും സാധിച്ചില്ല.

  Also Read: 'മെലിഞ്ഞ് സുന്ദരിയായതെങ്ങനെ...', ഫിറ്റ്നസ് രഹസ്യം പരസ്യമാക്കി കീർത്തി സുരേഷ്

  കിങ് ഖാൻ പാപ്പരാസികളുടെ ക്യാമറകണ്ണുകൾക്ക് മുഖം നൽകാതെ കുട കൊണ്ട് മറച്ചാണ് കാറിനുള്ളിലേക്ക് കയറിയത്. താരത്തിന്റെ മുഖം ക്യാമറകളിൽ നിന്ന് മറയ്ക്കാൻ ഷാരൂഖിന്റെ ബോഡി ​ഗാർഡ്സ് കറുത്ത കുട ഉപയോ​ഗിക്കുകയായിരുന്നു. കാറിലേക്ക് കയറും വരെ കുടയ്ക്കുള്ളിൽ മറഞ്ഞ് നിന്നാണ് ഷാരൂഖ് സഞ്ചരിച്ചത്. ഒറ്റയ്ക്കായിരുന്നില്ല ഷാരൂഖ് തിരികെ എത്തിയത്. എന്നാൽ ആരാണ് ഷാരൂഖിനൊപ്പമുണ്ടായിരുന്ന വ്യക്തിയെന്നതും വ്യക്തമല്ല.

  Also Read: 'ഒന്ന് കാണാൻ കൊതിച്ച് 'എൻ ഐ സി യു'വിന് മുമ്പിൽ കാത്തുനിന്നിട്ടുണ്ട്'; ലക്ഷ്മി പ്രിയ

  ആ​ഗമന ടെർമിനലിന്റെ പുറത്തേക്കുള്ള പാതയിൽ എത്തിയ ശേഷം ബോഡി ​ഗാർഡ്സ് കുടയുമായി വരുന്നത് വരെ ഷാരൂഖും ഒപ്പമുണ്ടായിരുന്ന വ്യക്തിയും കാത്തിരുന്നു. ശേഷം ബോർഡ് ​ഗാർഡ്സ് കുടയുമായി എത്തി ഇരുവരേയും കാറിലേക്ക് കയറ്റി. മൂത്ത മകൻ ആര്യൻ ഖാന്റെ കേസുമായി ബന്ധപ്പെട്ടുള്ള വിവരങ്ങൾക്കും അഭിമുഖത്തിനുമായി നിരവധി അന്താരാഷ്ട്ര മാധ്യമങ്ങൾ ഷാരൂഖിനെ സമീപിക്കുന്നതായി കഴിഞ്ഞ കുറച്ച് ദിവസങ്ങളായി റിപ്പോർട്ടുകളുണ്ടായിരുന്നു. മകന്റെ ജയിൽ വാസ സമയത്തും പാറ പോലെ നിന്ന ഷാരൂഖിന് എല്ലാ പിന്തുണയും നൽകി ഒപ്പമുണ്ടായിരുന്ന അദ്ദേഹത്തിന്റെ മാനേജർ പൂജ ദദ്‌ലാനിയോട് ആര്യന്റെ മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട് ഒരു അഭിമുഖം നൽകണമെന്നാവശ്യപ്പെട്ട് യുഎസ്, യുകെ എന്നിവിടങ്ങിലെ മാധ്യമങ്ങൾ നിരന്തരം സമീപിക്കാറുണ്ടായിരുന്നുവെന്നാണ് ഇന്ത്യാ ടുഡെ അടുത്തിടെ റിപ്പോർട്ട് ചെയ്തത്.

  ആഡംബര കപ്പലിലെ ലഹരി മരുന്ന് കേസിലാണ് ഷാരൂഖ് ഖാന്റെ മകൻ ആര്യൻ ഖാൻ അറസ്റ്റിലായത്. പിന്നീട് നീണ്ട നാളത്തെ പരിശ്രമത്തിന് ശേഷം 22 ദിവസത്തെ ജയിൽ വാസം അവസാനിപ്പിച്ച് ആര്യൻ ഖാൻ ഒക്ടോബർ 30ന് ജാമ്യത്തിലിറങ്ങുകയായിരുന്നു. ഷാരൂഖ് തന്നെ ആര്യനെ കൊണ്ട് വരാൻ ആർതർ റോഡ് ജയിലിലേക്കെത്തിയിരുന്നു. ഷാരൂഖിന്‍റെ വസതിയായ മന്നത്തിന് മുന്നിലേക്കും ജയിലിന് മുന്നിലേക്കും നിരവധി പേരാണ് ആര്യനെ സ്വീകരിക്കാൻ എത്തിയിരുന്നത്. പലതവണ ജാമ്യാപേക്ഷ നൽകിയിട്ടും കോടതി നൽകിയിരുന്നില്ല. ആര്യന്റെ കേസ് അന്വേഷിക്കുന്ന എൻസിബിയുടെ പുതിയ അന്വേഷണ സംഘം ആര്യനെ ഉടൻ ചോദ്യം ചെയ്യും. കഴിഞ്ഞ ദിവസം ചോദ്യം ചെയ്യലിന് ഹാജരാകാൻ സമൻസ് അയച്ചങ്കിലും ചെറിയ പനിയുള്ളതിനാൽ എത്താനാകില്ലെന്ന് ആര്യൻ അറിയിച്ചിരുന്നു. മറ്റൊരു ദിവസം ആര്യനെ ചോദ്യം ചെയ്യും.

  Katrina Kaif And Vicky Kaushal's Wedding Dates Finally Out

  ആര്യനൊപ്പം കൂട്ടുപ്രതികളായ അർബാസ് മർച്ചന്‍റ് അഞ്ജിത് കുമാർ എന്നിവരെയും വീണ്ടും ചോദ്യം ചെയ്യും. എൻസിബി ഡെപ്യൂട്ടി ഡിജി സഞ്ജയ് സിംഗിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് നിലവിൽ കേസ് അന്വേഷിക്കുന്നത്. എല്ലാ വെള്ളിയാഴ്ചയും എൻസിബി ഓഫീസിലെത്തി ഒപ്പിടണമെന്നതടക്കം 14 വ്യവസ്ഥകൾ നൽകിയാണ് ബോബെ ഹൈക്കോടതി ആര്യന് ജാമ്യം അനുവദിച്ചിരിക്കുന്നത്. അതേസമയം ലഹരി മരുന്ന് കേസിൽ ആര്യൻ ഖാനെ കുടുക്കിയതാണെന്ന വെളിപ്പെടുത്തലുമായി മറ്റൊരു സാക്ഷികൂടി കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. ആര്യന്റെ അറസ്റ്റിന് ശേഷം വിശ്രമമില്ലാതെ സിനിമാ ജോലികളും മറ്റ് തിരക്കുകളും എല്ലാം മാറ്റിവെച്ച് ഷാരൂഖ് മകനെ പുറത്തിറക്കാനുള്ള ശ്രമത്തിലായിരുന്നു. ആര്യന് ജാമ്യം ലഭിച്ചതിനാൽ ഷാരൂഖ് വീണ്ടും പാതിവഴിയിൽ നിർത്തിയ പ്രോജക്ടുകൾ പൂർത്തിയാക്കാൻ ഉടൻ എത്തിയേക്കും. പത്താൻ ആണ് അണിയറയിൽ ഒരുങ്ങുന്ന ഷാരൂഖിന്റെ ഏറ്റവും പുതിയ സിനിമ. ദീപിക പദുകോൺ, ജോൺ എബ്രഹാം എന്നിവരാണ് ചിത്രത്തിൽ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. അറ്റ്ലിയുടെ പേരിടാത്ത സിനിമയുടെ ചിത്രീകരണവും ആര്യന്റെ അറസ്റ്റിന് ശേഷം പ്രതിസന്ധിയിലായിരുന്നു. ഇവയുടെ എല്ലാം ചിത്രീകരണം ഉടൻ ആരംഭിച്ചേക്കുമെന്നാണ് ബോളിവുഡിൽ നിന്നും ലഭിക്കുന്ന റിപ്പോർട്ടുകൾ.

  Read more about: shah rukh khan
  English summary
  shah rukh khan covered his face with an umbrella to avoid being seen by camera, video viral on social media
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X