twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    'മെലിഞ്ഞ് സുന്ദരിയായതെങ്ങനെ...', ഫിറ്റ്നസ് രഹസ്യം പരസ്യമാക്കി കീർത്തി സുരേഷ്

    |

    ശരീരഭാരം കുറച്ച് പുതിയ ലുക്കിലും മേക്ക് ഓവറിലുമെത്തി വിസ്മയിപ്പിക്കുകയാണ് തെന്നിന്ത്യൻ താരം കീർത്തി സുരേഷ്. നിർമ്മാതാവ് സുരേഷ് കുമാറിന്റേയും പഴയകാല ചലച്ചിത്ര നടി മേനകയുടെയും രണ്ടാമത്തെ മകളായ കീർത്തിയുടെ രക്തത്തിൽ അലിഞ്ഞ് ചേർന്നിട്ടുള്ളതാണ് സിനിമയും അഭിനയവും. അതുകൊണ്ട് തന്നെ കുട്ടിക്കാലം മുതൽ സിനിമയോടൊപ്പമായിരുന്നു കീർത്തി സഞ്ചരിച്ചിരുന്നത്. ബാലതാരമായി അഭിനയിച്ച ശേഷം പഠനത്തിനായി സിനിമയിൽ നിന്നും വിട്ടുനിന്ന കീർത്തി പിന്നീട് ഫാഷൻ ഡിസൈനിൽ ബിരുദവും നേടിയ ശേഷമാണ് വീണ്ടും സിനിമകളെ കുറിച്ച് ആലോചിച്ച് തുടങ്ങിയത്.

    Also Read: 'ഒന്ന് കാണാൻ കൊതിച്ച് 'എൻ ഐ സി യു'വിന് മുമ്പിൽ കാത്തുനിന്നിട്ടുണ്ട്'; ലക്ഷ്മി പ്രിയ

    താരത്തിന്റെ സഹോദരി രേവതിയും സിനിമയുടെ അണിയറയിൽ സജീവമാണ്. 2002ൽ റിലീസ് ചെയ്ത ദിലീപ് സിനിമ കുബേരനായിരുന്നു കീർത്തിയുടെ ആദ്യ സിനിമ. ദിലീപിന്റെ വളർത്തുമക്കളിൽ ഒരാളുടെ വേഷമായിരുന്നു കീർത്തിക്ക്. കുബേരന് മുമ്പ് പൈലെറ്റ്സ്, അച്ഛനെയാണെനിക്കിഷ്ടം എന്നീ സിനിമകളിലും കീർത്തി ബാലതാരമായി അഭിനയിച്ചിരുന്നന്നു. കുബേരൻ 2002ൽ പുറത്തിറങ്ങിയ ഹിറ്റ് ചിത്രങ്ങളിൽ ഒന്നായിരുന്നു.

    Also Read: 'എല്ലാത്തിന്റേയും അവസാനം നമുക്ക് നമ്മൾ മാത്രമേ ഉണ്ടാകൂ'; അമൃത സുരേഷ്

    ​ഗീതാഞ്ജലിയിലൂടെ നായികയായി അരങ്ങേറ്റം

    പ്രിയദർശൻ 2013ൽ ​ഗീതാഞ്ജലിക്ക് അണിയറയിൽ പ്രവർത്തിക്കുമ്പോഴാണ് സുഹൃത്തിന്റെ മകളായ കീർത്തിയെ ശ്രദ്ധിക്കുന്നതും സുഹൃത്ത് സുരേഷിന്റെ അനുവാദത്തോടെ കീർത്തിയെ ​ഗീതാഞ്ജലി എന്ന സിനിമയിലെ നായികയാക്കിയതും. മോഹൻലാൽ ആയിരുന്നു ചിത്രത്തിൽ നായകൻ. കീർത്തിയുടെ ആദ്യ നായിക വേഷം തന്നെ ഡബിൾ റോളിലായിരുന്നു. ​ഗീത, അഞ്ജലി എന്നിങ്ങനെ രണ്ട് കഥാപാത്രങ്ങളെയാണ് ​ഗീതഞ്ജലിയിൽ കീർത്തി അവതരിപ്പിച്ചത്. സിനിമ വിജയമായിരുന്നില്ല എങ്കിലും കീർത്തിയെ തേടി വീണ്ടും അവസരങ്ങൾ വന്നു. അങ്ങനെയാണ് 2014ൽ ദിലീപ് സിനിമ റിങ് മാസ്റ്ററിൽ നായികയായത്. കോമഡിക്ക് പ്രധാന്യം നൽകിയുള്ള സിനിമയിൽ അന്ധയായ പെൺകുട്ടിയായിട്ടായിരുന്നു കീർത്തി എത്തിയത്.

    തമിഴിൽ സൂപ്പർ താരങ്ങളുടെ നായിക

    ശേഷം കീർത്തിക്ക് തെന്നിന്ത്യയിലെ മറ്റ് ഭാഷകളിൽ നിരവധി അവസരങ്ങൾ ലഭിക്കാൻ തുടങ്ങി. ആദ്യം തമിഴിലായിരുന്നു കീർത്തി മലയാളത്തിന് ശേഷം അഭിനയിച്ചത്. ഇത് എന്ന മായം എന്ന സിനിമയിൽ വിക്രം പ്രഭുവിന്റെ നായികയായിരുന്നു കീർത്തി. ശേഷം തെലുങ്കിലേക്കും നായികയായി അഭിനയിക്കാനുള്ള ക്ഷണം വന്നു. തമിഴിലേയും തെലുങ്കിലേയും മുൻനിര നായികന്മാർക്കൊപ്പമെല്ലാം പിന്നീട് കീർത്തി അഭിനയിച്ചു. രജനിമുരുകൻ, തൊടറി, റെമോ, ഭൈരവ, നേനു ലോക്കൽ, സാമി 2, പെൻ​ഗ്വിൻ, മഹാനടി, മിസ് ഇന്ത്യ, അണ്ണാത്ത എന്നിവയാണ് കീർത്തിയുടെ പ്രധാന സിനിമകൾ. തെലുങ്കിൽ ഇറങ്ങിയ മഹാനടിയിലൂടെ മികച്ച നടിക്കുള്ള ​ദേശീയ പുരസ്കാരവും കീർത്തി സുരേഷിന് ലഭിച്ചിരുന്നു. അനശ്വര നായിക സാവിത്രിയുടെ ജീവിത കഥ പറഞ്ഞ മഹാനടി കീര്‍ത്തിയുടെ കരിയറില്‍ ഏറെ വഴിത്തിരിവുണ്ടാക്കിയ ചിത്രം കൂടിയാണ്. സാവിത്രിയായുള്ള കീര്‍ത്തിയുടെ പ്രകടനം നിരൂപക പ്രശംസ നേടിയിരുന്നു.

    ജീവിതം മാറ്റിയ മഹാനടി

    കീർത്തിയുടെ താരമൂല്യം ഉയരുന്നത് മഹാനടിയ്ക്ക് ശേഷമാണ്. നായകന്റെ നിഴലായി ഒതുങ്ങാതെ നായിക എന്ന രീതിയിൽ കീർത്തി തന്നിലെ നടിയെ അടയാളപ്പെടുത്തിയ സിനിമ കൂടിയായിരുന്നു മഹാനടി. തെന്നിന്ത്യൻ സിനിമയിലെ ഇതിഹാസ നായികയായിരുന്ന ജെമിനി ഗണേശന്റെ കാമുകിയും ജീവിതസഖിയുമായിരുന്ന സാവിത്രിയുടെ ജീവിതത്തെ അതിമനോഹരമായി അഭ്രപാളികളിൽ ആവിഷ്കരിക്കാൻ കീർത്തിയ്ക്ക് ആയി. കീർത്തിയുടേ നായകനായി അന്ന് ദുൽഖർ സൽമാനായിരുന്നു അഭിനയിച്ചത്. മഹാനടിയിലെ സാവിത്രിയാകുന്നതിന് വേണ്ടി കീർത്തി ശരീരഭാരമെല്ലാം വർധിപ്പിച്ചിരുന്നു. മഹാനടിക്ക് ശേഷം കീർത്തി തന്റെ ഫിറ്റ്നസിലെല്ലാം കൂടുതൽ ശ്രദ്ധിക്കുകയും ശരീര ഭാരം എല്ലാവരേയും അതിശയിപ്പിക്കും വിധം കുറച്ച് കൂടുതൽ സുന്ദരിയാവുകയും ചെയ്തിരുന്നു.

    മെലിഞ്ഞ് സുന്ദരിയായി കീർത്തി

    കീർത്തിയുടെ മാറ്റം എല്ലാവരേയും അത്ഭുതപ്പെടുത്തിയിരുന്നു. ഇപ്പോൾ താൻ മെലിഞ്ഞ് സുന്ദരിയായതിന് പിന്നിലെ രഹസ്യം ആരാധകർക്കായി വെളിപ്പെടുത്തിയിരിക്കുകയാണ് കീർത്തി സുരേഷ്. ഒറ്റനോട്ടത്തില്‍ ആര്‍ക്കും ഒരു സംശയം തോന്നുവിധത്തിലുള്ള മാറ്റങ്ങളാണ് കീർത്തിയിലുണ്ടായത്. ശരീരഭാരം കുറച്ച് വളരെ മെലിഞ്ഞ രൂപത്തിലുളള കീര്‍ത്തിയുടെ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ തരംഗമായിരുന്നു. 2020 ല്‍ അഭിനയിച്ച മിസ് ഇന്ത്യ എന്ന ചിത്രത്തിന് വേണ്ടിയാണ് 20 കിലോഗ്രാം കീര്‍ത്തി കുറച്ചത്. അമിത ഭാരം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവർ താരത്തിന്റെ ഫിറ്റ്നസ് രഹസ്യം അറിയാൻ ആകാംഷയിലായിരുന്നു. സ്ഥിരം ചെയ്തിരുന്ന വെയ്റ്റ് ട്രയ്‌നിങ് ഫിറ്റ്‌നസില്‍ നിര്‍ണായക പങ്കുവഹിച്ചിരുന്നുവെന്നാണ് താരം പറയുന്നത്. ജിമ്മിലെ വര്‍ക്ക് ഔട്ടിന് പുറമെ യോഗയും കീര്‍ത്തി ജീവിതത്തിന്റെ ഭാ​ഗമാക്കിയിരുന്നു. സ്പിന്നിങ്, ഇന്‍ഡോര്‍, ബൈക്കുകള്‍, ട്രെഡ്മില്ലുകള്‍, എന്നിവയാണ് കീർത്തിയെ ഫിറ്റ്നസ് നിലനിർത്താൻ സഹായിക്കുന്ന ഘടകങ്ങൾ. വർക്കൗട്ടിന് പുറമെ കൃത്യമായ ഭക്ഷണ രീതിയും കീർത്തിയെ സഹായിച്ചുവെന്നാണ് താരം പറയുന്നത്. പാല്‍, നട്‌സ്, സീഡുകള്‍, റൊട്ടി, പച്ചക്കറി, ചോറ് തുടങ്ങിയവയാണ് ഭക്ഷണത്തിൽ കൂടുതലായും ഫിറ്റ്നസ് ശ്രദ്ധിക്കാൻ കീർത്തി ഉൾപ്പെടുത്തിയിരുന്നത്. വൈകുന്നേരങ്ങളില്‍ സൂപ്പ്, ജ്യൂസ്, ഹെല്‍ത്തി സ്മൂത്തീസ് എന്നിവയായിരുന്നു കീര്‍ത്തിയുടെ ‍ ഭക്ഷണം. ചിട്ടയായ വ്യായാമവും യോ​ഗയും ഭക്ഷണക്രമവും മൂലം 20 കിലോയോളം ഭാരമാണ് കീർത്തി കുറച്ചത്. ഇടയ്ക്കിടെ വർക്കൗട്ട് വീഡിയോകളും യോ​ഗ ചെയ്യുന്ന ചിത്രങ്ങളും കീർത്തി സോഷ്യൽമീഡിയയിൽ പങ്കുവെക്കാറുണ്ട്.

    Recommended Video

    ഈ സിനിമയ്ക്കായ് മറ്റെല്ലാം മാറ്റി വെച്ചെന്ന് ദുല്‍ഖര്‍ | FilmiBeat Malayalam
    ഫിറ്റ്നസും യോ​ഗയും ദിനചര്യയാക്കി

    കീർത്തിയുടെ ഏറ്റവും പുതിയ വിശേഷം അണ്ണാത്ത റിലീസായി മികച്ച പ്രതികരണം നേടുന്നുവെന്നതാണ്. രജനികാന്ത് നായകനായ സിനിമയിൽ കീർത്തിയും ഒരു സുപ്രധാന കഥപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്. സിരുത്തെ ശിവ സംവിധാനം ചെയ്ത സിനിമ ദീപാവലി റിലീസായാണ് തിയേറ്ററുകളിൽ എത്തിയത്. പെൻ​ഗ്വിനാണ് അണ്ണാത്തയ്ക്ക് മുമ്പ് റിലീസ് ചെയ്ത കീർത്തി സുരേഷിന്റെ തമിഴ് സിനിമ. ഇനി റീലിസിനൊരുങ്ങുന്ന ഏറ്റവും പുതിയ കീർത്തി സിനിമ മരക്കാർ അറബിക്കടലിന്റെ സിംഹമാണ്. ഒരു നീണ്ട ഇടവേളയ്ക്ക് ശേഷം കീർത്തി അഭിനയിച്ച മലയാള സിനിമ കൂടിയാണിത്. മോളിവുഡിലെ ഏറ്റവും വലിയ ബി​ഗ് ബജറ്റ് സിനിമയായ മരക്കാറിൽ മോഹൻലാലാണ് നായകൻ. ചിത്രം തിയേറ്റർ റിലീസാണോ ഒടിടി റിലീസാണോ എന്നതിൽ തർക്കം തുടരുകയാണ്. ​ഗുഡ്ലെക്ക് സഖി, സർക്കാരു വാരി പാട്ട എന്നീ തെലുങ്ക് സിനിമകളും സാനി കൈതം എന്ന തമിഴ് സിനിമയും മരക്കാറിന് പുറമെ കീർത്തിയുടേതായി റിലീസിനായി തയ്യാറെടുക്കുന്ന സിനിമകളാണ്.

    Read more about: keerthy suresh
    English summary
    south indian actress keerthy suresh reveals her fitness secret for her fans
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X