For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  സുഹൃത്തിന്റെയും സോനത്തിന്റെയും പ്രണയത്തിന് ഇടനിലക്കാരനായെത്തിയ ആനന്ദ്; സംഭവിച്ചത് ഇരുവരും തമ്മിലുള്ള വിവാഹം!

  |

  അടുത്തിടെയാണ് ബോളിവുഡ് നടി സോനം കപൂർ ആൺകുഞ്ഞിന് ജൻമം നൽകിയത്. സോഷ്യൽ മീഡിയയിലൂടെ താരം തന്നെയാണ് ഈ സന്തോഷ വാർത്ത ആരാധകരെ അറിയിച്ചിരുന്നത്. പിന്നാലെ നിരവധി പേർ സോനത്തിനും ഭർത്താവ് ആനന്ദ് അഹുജയ്ക്കും ആശംസകളുമായെത്തി. കുഞ്ഞ് പിറന്ന സന്തോഷത്തിൽ ആനന്ദ് അഹുജ എല്ലാവർക്കും മധുരം വിതരണം ചെയ്യുന്ന വീഡിയോയും വൈറലായിരുന്നു. 2018 ലാണ് സോനവും ആനന്ദ് അഹൂജയും വിവാഹിതരാവുന്നത്.

  ബോളിവുഡിലെ ഫാഷനിസ്തയായി അറിയപ്പെടുന്ന സോനം സിനിമകളിൽ നിറഞ്ഞു നിൽക്കവെ ആയിരുന്നു വിവാഹം. 2007 ൽ സഞ്ജയ് ലീല ബൻസാലിയുടെ സാവരിയ എന്ന സിനിമയിലൂടെയാണ് സോനം അഭിനയ രം​ഗത്തെത്തിയത്. ചിത്രം വലിയ തോതിൽ ശ്രദ്ധിക്കപ്പെട്ടില്ലെങ്കിലും നടി പെട്ടന്ന് തന്നെ മുൻനിര നായിക നടിയായി മാറി.

  രാഞ്ജന, നീരജ, ഖുബ്സൂരത് തുടങ്ങി നടിയുടെ നിരവധി സിനിമകൾ ശ്രദ്ധിക്കപ്പെട്ടു. സിനിമകൾക്കൊപ്പം നടിയുടെ ഫാഷൻ ചോയ്സുകളും ഏറെ ശ്രദ്ധ നേടാറുണ്ട്. കാൻ ഫിലിം ഫെസ്റ്റിലെ റെഡ് കാർപറ്റിൽ സോനം നടത്തുന്ന ഫാഷൻ പരീക്ഷണങ്ങൾക്ക് വലിയ ജനശ്രദ്ധ ലഭിക്കാറുമുണ്ട്.

  Also Read: ഷാരൂഖ് മനീഷയെ കെട്ടിപ്പിടിച്ച് മലൈകയെ സങ്കൽപ്പിക്കുന്നതെങ്ങനെ?; മണിരത്നത്തിനെ ചൊടിപ്പിച്ച സംഭവം!

  ബിസിനസ്കാരനാണ് സോനത്തിന്റെ ഭർത്താവ് ആനന്ദ് അഹുജ. 2015 ലാണ് ഇരുവരും പരിചയപ്പെടുന്നത്. അന്ന് പ്രേം രഥൻ പായോ എന്ന സിനിമയുടെ പ്രൊമോഷൻ തിരക്കുകളിലായിരുന്നു നടി. അവിചാരിതമായാണ് സോനവും ആനന്ദ് അഹുജയും കണ്ടുമുട്ടുന്നതും പ്രണയത്തിലാവുന്നതും. മുമ്പൊരിക്കൻ ഫിലിം ഫെയറിന് നൽകിയ അഭിമുഖത്തിൽ സോനം ഇതേപറ്റി സംസാരിച്ചിരുന്നു. യഥാർത്ഥത്തിൽ ആനന്ദ് അഹുജയുടെ സുഹൃത്തും സോനവും തമ്മിലായിരുന്നു ഡേറ്റിം​ഗിനൊരുങ്ങിയത്. ഇരുവരെയും ഒരുമിപ്പിക്കാനുള്ള ശ്രമത്തിലായിരുന്നു സുഹൃത്തുക്കൾ.

  Also Read: മിമിക്സ് പരേഡ് അവതരിപ്പിക്കാനുള്ള വേദിയിൽ ഞങ്ങളുടെ ടീമിനെ ജയറാം ചതിച്ചെന്ന് സംവിധായകൻ സിദ്ദിഖ്

  2015 ൽ സോനത്തിനെയും ആനന്ദിന്റെ ഈ സുഹൃത്തിനെയും തമ്മിൽ പരിചയപ്പെടുത്താൻ നടിയുടെ സുഹൃത്തുക്കൾ താരത്തെ ഒരു ബാറിൽ എത്തിച്ചു. ആനന്ദ് അഹുജയും സുഹൃത്തിനൊപ്പം എത്തിയിരുന്നു. 'ആനന്ദിന്റെ സുഹൃത്ത് എന്നെ പോലെ ഉയരമുള്ള ആളായിരുന്നു. ഹിന്ദി സിനിമകളുടെ വലിയ ആരാധകനായിരുന്നു, എന്നെപ്പോലെ തന്നെ വായിക്കാൻ ഇഷ്ടമായിരുന്നു. അദ്ദേഹം നല്ലയാളായിരുന്നു. പക്ഷെ അദ്ദേഹം എന്റെ സഹോദരൻ ഹർഷിനെ പോലെ തോന്നിച്ചു'

  Also Read: പൃഥ്വിരാജിൻ്റെ മാനറിസം ഒക്കെ കണ്ടുപഠിക്കണം എന്ന് ആഗ്രഹിച്ചു, പക്ഷേ അതൊന്നും കഴിയില്ലെന്ന് ഹന്ന

  ആളുകൾ കരുതുന്നത് ഒരേ തരത്തിലുള്ള താൽപര്യങ്ങളുള്ളവർക്ക് ഒരുമിച്ച് ജീവിക്കാനാവുമെന്നാണ്. 'ആനന്ദിനെയും എന്നെയും ഒരുമിച്ച് ആരും മനസ്സിൽ കണ്ടിരുന്നില്ല. കാരണം ആനന്ദ് വളരെ വ്യത്യസ്തനായിരുന്നു. അനിൽ കപൂർ എന്റെ അച്ഛനാണെന്ന് അവനറിയില്ലായിരുന്നു. ഞാൻ ആനന്ദിനോടാണ് അന്ന് സംസാരിച്ചത്. ആ വൈകുന്നേരം മുഴുവനും. ആനന്ദ് അവന്റെ സുഹൃത്തിനെയും എന്നെയും കണടക്ട് ചെയ്യാൻ ശ്രമിക്കുകയായിരുന്നു. ഒരു മധ്യസ്ഥനെ പോലെ. പക്ഷെ ഞങ്ങളാണ് കൂടുതൽ സംസാരിച്ചത്' സോനം കപൂർ പറഞ്ഞതിങ്ങനെ.

  ഒടുവിൽ ഈ സൗഹൃദം പ്രണയത്തിലേക്ക് വഴിമാറുകയായിരുന്നു. പ്രണയം തുടങ്ങി ഏറെ നാൾ സോനം ഇക്കാര്യം മാധ്യമങ്ങളിൽ നിന്നും മറച്ചു വെച്ചു. വിവാഹത്തിനടുപ്പിച്ചാണ് ആനന്ദ് അഹുജയെ പറ്റി പാപ്പരാസികൾ അറിയുന്നത്. വിവാഹ ശേഷം ഭർത്താവിനൊപ്പം ലണ്ടനിലാണ് സോനം താമസിച്ചിരുന്നത്. നിലവിൽ കുഞ്ഞിനും ഭർത്താവിനുമൊപ്പം മുംബൈയിലാണ് നടിയുള്ളത്. കുറച്ചു നാളായി സിനിമകളിൽ നിന്ന് മാറി നിൽക്കുകയാണ് സോനം.

  Read more about: sonam kapoor
  English summary
  sonam kapoor was supposed to date anand ahuja's friend; but later fell in love with anand ahuja
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X