For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'ജൻമം നൽകിയ അമ്മയെ കാണണോയെന്ന് അവളോട് ചോദിച്ചു'; ദത്തെടുത്ത മകളെ കുറിച്ച് സുസ്മിത സെൻ

  |

  ബോളിവുഡ് ഇൻഡസ്ട്രിയിൽ എന്നും വ്യത്യസ്തതകൾ പുലർത്തിയ താരമാണ് സുസ്മിത സെൻ. 1994 ൽ വിശ്വ സുന്ദരിപ്പട്ടം ചൂടി ഇന്ത്യയുടെ അഭിമാനമായി മാറിയ സുസ്മിത താൻ എന്തുകാെണ്ടും ഈ നേട്ടത്തിന് അർഹയാണെന്ന് പിന്നീട് തെളിയിച്ചു. ഇന്ത്യയ്ക്ക് ആദ്യമായി വിശ്വസുന്ദരി മത്സരത്തിൽ വിജയം നേടാനാവുന്നത് സുസ്മിത സെന്നിലൂടെയാണ്. തന്റെ 18ാം വയസ്സിലാണ് സുസ്മിത ഈ നേട്ടം സ്വന്തമാക്കിയത്.

  അക്കാലത്ത് ഐശ്വര്യ റായ് ആയിരുന്നു സൗന്ദര്യ മത്സര വേദികളിലെ അവസാന വാക്കായി പലരും പരി​ഗണിച്ചിരുന്നത്. എന്നാൽ ഐശ്വര്യയെ പിന്നിലാക്കി മിസ് ഇന്ത്യ മത്സരത്തിൽ വിജയിച്ച സുസ്മിത അതേവർഷം തന്നെ മിസ് യൂണിവേഴ്സ് മത്സരത്തിലേക്കും തെരഞ്ഞെടുക്കപ്പെടുകയായിരുന്നു. ഇതേ വർഷം തന്നെ ഐശ്വര്യ മിസ് വേൾഡ് കിരീടവും ചൂടി.

  ഐശ്വര്യയും സുസ്മിതയും ഇന്ത്യൻ ഫാഷൻ മേഖലയിൽ തരം​ഗം സൃഷ്ടിക്കുന്നകാണ് പിന്നീട് കണ്ടത്. ഐശ്വര്യ പിന്നീട് ബോളിവുഡ് സിനിമകളിലെ നായിക നിരയിലേക്ക് നീങ്ങി. സുസ്മിതയും പല സിനിമകളിലും നായിക ആയെങ്കിലും ബോളിവുഡിലെ രീതികളിൽ നിന്നും വ്യത്യസ്തയായിരുന്നു നടി. ഫാഷൻ രം​ഗത്ത് തന്നെ സുസ്മിത കൂടുതൽ സജീവമായി. കരിയറിലെ പോലെ തന്നെ സുസ്മിത ജീവിതത്തിലും വ്യത്യസ്തയായി. 24ാം വയസ്സിൽ കരിയറിലെ തിരക്കേറിയ സമയത്ത് നിൽക്കവെയാണ് സുസ്മിത ദത്തെടുക്കലിലൂടെ ഒരു കുഞ്ഞിന്റെ അമ്മയാവുന്നത്.

  റെനി എന്ന പെൺകുഞ്ഞിനെയായിരുന്നു സുസ്മിത ദത്തെടുത്തത്. അവിവാഹിതയായും ചെറുപ്പവുമായിരുന്നതിനാൽ ഏറെനാൾ നീണ്ട നിയമ പോരാട്ടത്തിനാെടുവിലാണ് സുസ്മിതയ്ക്ക് ദത്ത് അനുവദിച്ചത്. പിന്നീട് കുറച്ചു വർഷങ്ങൾക്കുള്ളിൽ തന്നെ സുസ്മിത രണ്ടാമതൊരു കുഞ്ഞിനെയും ദത്തെടുത്തു. അലീഷ എന്നാണ് രണ്ടാമത്തെ പെൺകുഞ്ഞിന് സുസ്മിത നൽകിയ പേര്.

  Also Read: ഷാഹിദിനെ പരസ്യമായി ചുംബിച്ച് കരീന കപൂര്‍; കാഴ്ചക്കാരനായി സെയ്ഫ് അലി ഖാനും; പിന്നെ സംഭവിച്ചത്

  രണ്ട് പേരും ഇപ്പോൾ സുസ്മിതയോടാെപ്പം കഴിയുന്നു. 23 കാരിയായ മൂത്ത മകൾ റെനി സിനിമാ രം​ഗത്തേക്ക് പ്രവേശിക്കാനാണ് താൽപര്യപ്പെടുന്നത്. ഇളയ മകൾ സ്കൂൾ വിദ്യാർത്ഥിയാണ്. മക്കൾക്കൊപ്പമുള്ള ചിത്രങ്ങൾ സുസ്മിത സമൂഹ മാധ്യമങ്ങളിൽ പങ്കുവെക്കാറുമുണ്ട്. മക്കളെക്കുറിച്ച് സുസ്മിത അഭിമുഖങ്ങളിൽ വാചാലവാറും ഉണ്ട് .

  Also Read: 'ഞങ്ങളുടെ രാജകുമാരി'; മകളുടെ പേരും ചിത്രം ആദ്യമായി പങ്കുവെച്ച് സീരിയൽ താരങ്ങളായ മൃദുലയും യുവ കൃഷ്ണയും!

  മുമ്പൊരിക്കൽ ദത്ത് മകളെന്ന ചുവയിൽ സോഷ്യൽ മീഡിയയിൽ വന്ന ഒരു ചോദ്യത്തിന് സുസ്മിതയുടെ മൂത്ത മകൾ റെനി വ്യക്തമായ മറുപടി നൽകിയിരുന്നു. നിങ്ങൾക്ക് സ്വന്തം അമ്മ ആരാണെന്ന് അറിയാമോ എന്നായിരുന്നു റെനിയോട് ഇൻസ്റ്റ​ഗ്രാം ചോദ്യോത്തര സെഷനിൽ ഒരാൾ ചോദിച്ചത്. ഞാനെന്റെ അമ്മയുടെ ഹൃദയത്തിലൂടെയാണ് ജനിച്ചതെന്നാണ് സുസ്മിത സെന്നിനെ സൂചിപ്പിച്ച് കൊണ്ട് റെനി നൽകിയ മറുപടി.

  Also Read: ഇനിയും അമ്മയ്ക്ക് ബോധം വന്നില്ലേ? ഓപ്പറേഷന് പിന്നാലെ താര കല്യാണിന്റെ ഫോട്ടോ പുറത്ത് വിട്ട് മകള്‍ സൗഭാഗ്യ

  ജൻമം നൽകിയ അമ്മയെ നേരിട്ട് കാണാൻ സഹായിക്കാമെന്ന് മകളോട് 18 വയസ്സ് പൂർത്തിയായപ്പോൾ പറഞ്ഞെന്നും എന്നാൽ റെനിക്ക് അതിന് താൽപര്യം ഇല്ലായിരുന്നെന്നും സുസ്മിത മുമ്പൊരിക്കൽ അഭിമുഖത്തിൽ വ്യക്തമാക്കിയിരുന്നു. മക്കൾ രണ്ട് പേരും തന്റെ ജീവിതത്തിലെ പ്രധാന ഘടകമാണെന്നും അവർ മുതിർന്നെങ്കിലും തന്റെ സാമീപ്യം അവർക്ക് ആവശ്യമാണെന്നും സുസ്മിത വ്യക്തമാക്കി.

  Read more about: sushmita sen
  English summary
  sushmita sen once offered help to seek adopted daughter's biological mother; here is what the daughter replied
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X