For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഷാഹിദിനെ പരസ്യമായി ചുംബിച്ച് കരീന കപൂര്‍; കാഴ്ചക്കാരനായി സെയ്ഫ് അലി ഖാനും; പിന്നെ സംഭവിച്ചത്

  |

  ബോളിവുഡിലെ മിന്നും താരമാണ് കരീന കപൂര്‍. താരകുടുംബത്തില്‍ നിന്നുമാണ് കരീന സിനിമയിലെത്തുന്നത്. അധികം വൈകാതെ തന്നെ ബോളിവുഡിലൊരു ഇടം സ്വന്തമായി നേടിയെടുക്കാന്‍ കരീനയ്ക്ക് സാധിച്ചു. ഇന്ന് ഇന്ത്യന്‍ സിനിമയിലെ ഏറ്റവും വലിയ നായികമാരില്‍ ഒരാളാണ് കരീന. നടിമാര്‍ വിവാഹ ശേഷം അഭിനയം നിര്‍ത്തുന്ന പതിവ് തെറ്റിച്ച് രണ്ട് മക്കളുടെ അമ്മയായ ശേഷവും നായികയായി തുടരുന്ന താരമാണ് കരീന.

  Also Read: മൂത്തമകളെ കെട്ടിക്കാറായപ്പോള്‍ നടിയുടെ രണ്ടാം വിവാഹം; മകളെ ഇപ്പോള്‍ കെട്ടിച്ചാല്‍ അകത്ത് പോവുമെന്ന് നടി യമുന

  സിനിമ പോലെ തന്നെ കരീനയുടെ വ്യക്തിജീവിതവും എന്നും വാര്‍ത്തകളില്‍ ഇടം നേടാറുണ്ട്. താരത്തിന്റെ പ്രണയങ്ങളും വിവാഹവുമൊക്കെ ബോളുവിഡിലെ വലിയ ചര്‍ച്ചാ വിഷയങ്ങളാണ്. കരീനയുടെ പ്രണയങ്ങളില്‍ ഒരുകാലത്ത് വലിയ ശ്രദ്ധ നേടിയതായിരുന്നു ഷാഹിദ് കപൂറുമൊത്തുള്ളത്. ഇരുവരും വിവാഹം കഴിക്കുമെന്ന് വരെ പലരും കരുതിയിരുന്നു. എന്നാല്‍ ആരാധകരെ ഞെട്ടിച്ചു കൊണ്ട് ഇവര്‍ പിരിയുകയായിരുന്നു.

  ഓണ്‍ സ്‌ക്രീനിലും ഓഫ് സ്‌ക്രീനിലും ആരാധകരുടെ പ്രിയ ജോഡിയായിരുന്നു കരീനയും ഷാഹിദും. തങ്ങളുടെ പ്രണയം മറച്ചുവെക്കാന്‍ മുതിര്‍ന്നിരുന്നില്ല ഇരുവരും. പല വേദികളിലും ഇരുവരും ഒരുമിച്ചെത്തിയിരുന്നു. അത്തരത്തിലൊന്നായിരുന്നു 2007 ലെ ഫിലിം ഫെയര്‍ അവാര്‍ഡ്‌സ്. അന്ന് ഓംകാര എന്ന ചിത്രത്തിലെ പ്രകടനത്തിന് കരീനയെ തേടി മികച്ച നടിക്കുള്ള ക്രിട്ടിക്‌സ് പുരസ്‌കാരം എത്തിയിരുന്നു. തന്റെ സഹോദരി കരിഷ്മ കപൂറിനും ഷാഹിദ് കപൂറുനുമൊപ്പമായിരുന്നു കരീന അവാര്‍ഡ് ഷോയ്‌ക്കെത്തിയിരുന്നത്.

  Also Read: മൂത്തമകളെ കെട്ടിക്കാറായപ്പോള്‍ നടിയുടെ രണ്ടാം വിവാഹം; മകളെ ഇപ്പോള്‍ കെട്ടിച്ചാല്‍ അകത്ത് പോവുമെന്ന് നടി യമുന

  രേഖയായിരുന്നു പുരസ്‌കാരം പ്രഖ്യാപിച്ചത്. പിന്നാലെ തനിക്കരികിലിരുന്ന ചേച്ചിയ്ക്കും കാമുകനും ചുംബനം നല്‍കിയാണ് കരീന അവാര്‍ഡ് വാങ്ങാനായി വേദിയിലേക്ക് കയറിയത്. രസകരമായൊരു വസ്തുത എന്തെന്നാല്‍ കരീനയ്ക്ക് പുരസ്‌കാരം കൈമാറിയത് സെയ്ഫ് അലി ഖാന്‍ ആയിരുന്നുവെന്നതാണ്. ഓംകാരയില്‍ സെയ്ഫും പ്രധാന വേഷത്തിലെത്തിയിരുന്നു. എന്നാല്‍ അന്ന് സെയ്ഫും കരീനയും സുഹൃത്തുക്കള്‍ മാത്രമായിരുന്നു. തൊട്ടടുത്ത വര്‍ഷമാണ് കരീനയും ഷാഹിദും പിരിയുന്നത്. പിന്നാലെയാണ് കരീന സെയ്ഫുമായി പ്രണയത്തിലാകുന്നത്.

  ഷാഹിദുമായി പിരിഞ്ഞതിന് ശേഷമാണ് കരീനയും സെയ്ഫും അടുപ്പത്തിലാകുന്നത്. ടഷന്‍ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയായിരുന്നു ഈ സൗഹൃദം പ്രണയത്തിലേക്ക് കടക്കുന്നത്. പിന്നീട് അഞ്ച് വര്‍ഷത്തോളം ഒരുമിച്ച് ജീവിച്ച ശേഷമാണ് സെയ്ഫും കരീനയും വിവാഹം കഴിക്കുന്നത്. രണ്ട് മക്കളാണ് താരദമ്പതികള്‍ക്കുള്ളത്. തൈമുര്‍ അലി ഖാന്‍ ആണ് മൂത്ത മകന്‍. ഈയ്യടുത്തായിരുന്നു രണ്ടാമത്തെ മകന്‍ ജഹാംഗീര്‍ അലി ഖാന്‍ ജനിക്കുന്നത്. കുഞ്ഞിന്റെ ജനന സമയത്ത് സിനിമയില്‍ നിന്നും വിട്ടു നിന്ന കരീന പിന്നാലെ സിനിമയിലേക്ക് തന്നെ മടങ്ങിയെത്തിയിരുന്നു.

  Also Read: ഇനിയും അമ്മയ്ക്ക് ബോധം വന്നില്ലേ? ഓപ്പറേഷന് പിന്നാലെ താര കല്യാണിന്റെ ഫോട്ടോ പുറത്ത് വിട്ട് മകള്‍ സൗഭാഗ്യ

  ലാല്‍ സിംഗ് ഛദ്ദയാണ് കരീനയുടെ ഒടുവില്‍ പുറത്തിറങ്ങിയ സിനിമ. ആമിര്‍ ഖാന്‍ ആയിരുന്നു ചിത്രത്തിലെ നായകന്‍. ഹോളിവുഡിലെ ക്ലാസിക് സിനിമകളിലൊന്നായ ഫോറസ്റ്റ് ഗമ്പിന്റെ ഹിന്ദി റീമേക്കായിരുന്നു ലാല്‍ സിംഗ് ഛദ്ദ. വന്‍ താരനിര തന്നെ ചിത്രത്തില്‍ അണിനിരന്നിരുന്നു. എന്നാല്‍ ചിത്രത്തിന് പ്രതീക്ഷിച്ച വിജയം നേടാന്‍ സാധിക്കാതെ പോവുകയതായിരുന്നു. ചിത്രത്തിനെതിരെ ബോയ്‌ക്കോട്ട് ക്യാംപയിനും ശക്തമായിരുന്നു.

  അതേസമയം ജേഴ്‌സിയാണ് ഷാഹിദിന്റെ ഒടുവില്‍ പുറത്തിറങ്ങിയ സിനിമ. മൃണാല്‍ ഠാക്കൂറായിരുന്നു ചിത്രത്തിലെ നായിക. പക്ഷെ ഈ സിനിമയ്ക്കും പ്രതീക്ഷിച്ച വിജയം നേടാന്‍ സാധിച്ചില്ല. ഷാഹിദും കരീനും തങ്ങളുടെ ബോളിവുഡ് എന്‍ട്രികള്‍ക്കായുള്ള ഒരുക്കത്തിലാണ് ഇപ്പോള്‍. രാജും ഡികെയും ഒരുക്കുന്ന സീരീസിലൂടെയാണ് ഷാഹിദ് ഒടിടിയില്‍ അരങ്ങേറുന്നത്. അതേസമയം സുജോയ് ഘോഷ് ഒരുക്കുന്ന സീരീസിലൂടെയാണ് കരീനയുടെ ഒടിടി എന്‍ട്രി.

  വിക്രം വേദയാണ് സെയ്ഫ് അലി ഖാന്റെ ഏറ്റവും പുതിയ സിനിമ. തമിഴ് ചിത്രം വിക്രം വേദയുടെ ഹിന്ദി റീമേക്കാണ് ചിത്രം. തമിഴില്‍ വിജയ് സേതുപതി ചെയ്ത വേഷത്തില്‍ ഹൃത്വിക് റോഷനെത്തുമ്പോള്‍ മാധവന്‍ ചെയ്ത വേഷത്തിലാണ് സെയ്ഫ് അലി ഖാന്‍ എത്തുന്നത്. ചിത്രത്തിന്റെ ടീസറും ട്രെയിലറുമൊക്കെ കയ്യടി നേടിയിരുന്നു.

  English summary
  When Kareena Kapoor Kissed Shahid Kapoor Publically As Now Husband Saif Ali Khan Watching
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X