For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  23 സീനുകളിലും ചുംബനമുണ്ട്; ഭർത്താവിൻ്റെ സിനിമയെ കുറിച്ചുള്ള ചോദ്യത്തിന് മറുപടി പറഞ്ഞ് ദീപിക പദുക്കോണ്‍

  |

  ബോളിവുഡിലെ പ്രമുഖ താരദമ്പതിമാരാണ് ദീപിക പദുക്കോണും രണ്‍വീര്‍ സിംഗും. വര്‍ഷങ്ങളോളം പ്രണയത്തിലായിരുന്ന ഇരുവരും 2018 ലാണ് വിവാഹിതരാവുന്നത്. വിവാഹത്തിനും ഏറെ മുന്‍പ് ഇരുവരും വ്യക്തിപരമായ കാര്യങ്ങളിലും സിനിമയുമായി ബന്ധപ്പെട്ട കാര്യങ്ങളിലുമൊക്കെ ഇടപെടാറുണ്ടായിരുന്നു. റിപ്പോര്‍ട്ടുകള്‍ പ്രകാരം ഇരുവരും 2016 ലായിരുന്നു ആദ്യം കണ്ടുമുട്ടുന്നത്. അതിന് ശേഷമാണ് ഇരുവരും ഇഷ്ടത്തിലായത്.

  അന്നേരം രണ്‍വീര്‍ കപൂറും വാണി കപൂറും കേന്ദ്രകഥാപാത്രങ്ങളായിട്ടെത്തിയ ബേഫിക്രെ എന്ന സിനിമയുടെ ചിത്രീകരണം നടക്കുകയാണ്. ചിത്രം ബോക്‌സോഫീസില്‍ പരാജയം ആയിരുന്നെങ്കിലും രണ്‍വീര്‍ സിംഗും വാണി കപൂറും തമ്മിലുള്ള കെമിസ്ട്രി ചര്‍ച്ചയായിരുന്നു. ചിത്രത്തില്‍ നായികയും നായകനും തമ്മില്‍ ഇരുപത്തിമൂന്നോളം സീനുകളില്‍ ചുംബിക്കുന്നുണ്ട് എന്നുള്ളതാണ് ശ്രദ്ധേയമായ മറ്റൊരു കാര്യം.

   deepika-ranveer

  പില്‍ക്കാലത്ത് ഭര്‍ത്താവായ രണ്‍വീറിന്റെ ഈ സിനിമയെ കുറിച്ചും അതിലെ സീനുകളെ കുറിച്ചും ദീപികയോട് ചോദിച്ചിരുന്നു. 'സിനിമയുടെ തിരക്കഥ ആവശ്യപ്പെടുകയാണെങ്കില്‍ ഒരു നടന്‍ അത്തരം രംഗങ്ങളില്‍ അഭിനയിക്കുക തന്നെ വേണം' എന്നായിരുന്നു നടിയുടെ മറുപടി. അതിലൊന്നും തനിക്ക് യാതൊരു വിധ പ്രശ്‌നങ്ങളുമില്ല. കാരണം അതിന് മുന്‍പ് താനും സമാനമായ ചുംബന രംഗങ്ങളില്‍ അഭിനയിച്ചിട്ടുള്ളത് കൊണ്ട് അതിലൊരു കുഴപ്പമില്ലെന്നും ദീപിക സൂചിപ്പിച്ചു.

  അന്ന് അഭിനയിക്കുന്ന കാശ് കൊണ്ട് ഒത്തിരി കാര്യങ്ങൾ ചെയ്യാനുണ്ടാവും; സിനിമയിലെ പ്രതിഫലത്തെ കുറിച്ച് രണ്ഡീർ കപൂർ- വായിക്കാം

  ദീപിക-രണ്‍വീര്‍ വിവാഹം കഴിഞ്ഞിട്ട് മൂന്ന് വര്‍ഷം പൂര്‍ത്തിയാവാന്‍ പോവുകയാണ്. 2018 ഒക്ടോബറിലായിരുന്നു രാജ്യത്തെ ഏറ്റവും വലിയ ആഘോഷങ്ങളിലൊന്നായി താരവിവാഹം നടക്കുന്നത്. വിവാഹശേഷവും ഇരുവരും സിനിമാലോകത്ത് സജീവമായി പ്രവര്‍ത്തിക്കുകയായിരുന്നു. നിലവില്‍ ലോക്ഡൗണ്‍ പ്രതിസന്ധികള്‍ വരുന്നതിനാല്‍ ഇരുവരും മുംബൈയിലെ വീട്ടിലാണുള്ളത്. ഒഴിവ് സമയങ്ങളില്‍ സോഷ്യല്‍ മീഡിയയിലൂടെ ആരാധകരുമായി സംവദിക്കുന്നതും പതിവാണ്. കൊവിഡ് കാലമായത് കൊണ്ട് സിനിമാ ചിത്രീകരണങ്ങളെല്ലാം പ്രതിസന്ധിയിൽ ആണെങ്കിലും ദീപികയും രൺവീറും പുതിയ സിനിമകൾ ഏറ്റെടുക്കുന്നതിന് മാറ്റം വരുത്തിയിട്ടില്ല.

  240 കോടി മുതൽ മുടക്കിലെത്തുന്ന ചിത്രം; അണ്ണാത്തെ ചിത്രീകരണത്തിനിടയിൽ പരിക്ക് പറ്റിയതിനെ കുറിച്ച് നടൻ ബാല- വായിക്കാം

  ചപ്പക്ക് എന്ന സിനിമയിലാണ് ഏറ്റവുമൊടുവില്‍ ദീപിക അഭിനയിച്ചത്. കബീര്‍ ഖാനിന്റെ 83 എന്ന ചിത്രത്തില്‍ രണ്‍വീറിനൊപ്പമാണ് ഇനി ദീപിക അഭിനയിക്കുന്നത്. സ്‌പോര്‍ട്‌സ് ഡ്രാമയായി ഒരുക്കുന്ന ചിത്രം 1983 ല്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം ലോകകപ്പ് നേടിയ ചരിത്ര വിജയത്തെ ആസ്പദമാക്കി ഒരുക്കുന്നതാണ്. വമ്പന്‍ താരങ്ങള്‍ അണിനിരക്കുന്ന സിനിമയുടെ ചിത്രീകരണം ഏകദേശം പൂര്‍ത്തിയായതാണ്. തിയറ്ററുകള്‍ തുറക്കുന്നതിന് അനുസരിച്ചായിരിക്കും റിലീസ് തീരുമാനിക്കുക.

  the-83

  അതേ സമയം സഞ്ജയ് ലീല ബന്‍സാലി സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ നിന്നും ദീപിക പുറത്തായെന്ന വാര്‍ത്തയും വലിയ രീതിയില്‍ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. ബൈജു ബവ്‌ര എന്ന ചിത്രത്തില്‍ നിന്നുമാണ് നടിയെ പുറത്താക്കിയത്. ചിത്രത്തില്‍ ദീപികയുടെ ഭര്‍ത്താവും നടനുമായ രണ്‍വീര്‍ സിംഗാണ് നായകനാവുന്നത്. ഭര്‍ത്താവിന് കൊടുക്കുന്ന പ്രതിഫലം തന്നെ തനിക്കും വേണമെന്ന നടിയുടെ നിര്‍ബന്ധത്തെ തുടര്‍ന്നാണ് ദീപികയെ പുറത്താക്കാന്‍ തീരുമാനിച്ചതെന്നാണ് അറിയുന്നത്.

  അമ്പിളി ദേവി തിരിച്ച് വരുമോ? അഭിനയിക്കാന്‍ വരാതിരിക്കുന്നതിനുള്ള കാരണം ഇതാണെന്ന് വെളിപ്പെടുത്തി നടി- വായിക്കാം

  രാജ്യത്ത് ഏറ്റവും പ്രതിഫലം വാങ്ങുന്ന നടിമാരില്‍ ഒരാളാണ് ദീപിക എങ്കിലും രണ്‍വീറിന് കൊടുക്കുന്നത് തന്നെ മതിയെന്നും അതില്‍ ഒരു പൈസ പോലും കുറവോ കൂടുതലോ വേണ്ടെന്ന് പറഞ്ഞതായിട്ടുമാണ് റിപ്പോര്‍ട്ട്. മുന്‍പും ഭാര്യയും ഭര്‍ത്താവും കേന്ദ്രകഥാപാത്രങ്ങളായി എത്തിയ ചിത്രങ്ങളെല്ലാം വിജയിച്ചതോടെ ഏറ്റവും താരമൂല്യമുള്ളവരായി മാറിയിരുന്നു.

  ബോളിവുഡ് താര ദമ്പതികളും, പ്രണയ കഥയും | FilmiBeat Malayalam

  പ്രതിഫലം സംബന്ധിച്ച് ദീപിക പുതിയ നിലപാട് എടുത്തതിന് പിന്നിലെ കാരണം അന്വേഷിക്കുകയാണ് സിനിമാപ്രേമികൾ. എന്തായാലും താരങ്ങളെ വീണ്ടും ഒരുമിച്ച് കാണണമെന്ന ആഗ്രഹത്തിലാണ് ആരാധകർ. മുൻപ് രൺവീറും ദീപികയും സഞ്ജയ് ലീല ബൻസാലിയ്ക്കൊപ്പം അഭിനയിച്ച സിനിമകളെല്ലാം വലിയ വിജയമായി മാറിയിട്ടുള്ളതാണ്.

  നമ്മൾ പറയാത്ത കാര്യം ആഘോഷിക്കപ്പെടും അഭിമുഖങ്ങളിൽ നിന്നും മാറി നിൽക്കാനുള്ള കാരണത്തെ കുറിച്ച് ലക്ഷ്മി നായർ- വായിക്കാം

  English summary
  Throwback: When Deepika Padukone Reacted To Husband Ranveer Singh And Vani Kapoor Kisses In Befikre Goes Viral Again
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X