For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  അമ്പിളി ദേവി തിരിച്ച് വരുമോ? അഭിനയിക്കാന്‍ വരാതിരിക്കുന്നതിനുള്ള കാരണം ഇതാണെന്ന് വെളിപ്പെടുത്തി നടി

  |

  അമ്പിളി ദേവിയെ കുറിച്ചുള്ള വാര്‍ത്തകളായിരുന്നു മാസങ്ങള്‍ക്ക് മുന്‍പ് കേരളം വലിയ രീതിയില്‍ ചര്‍ച്ച ചെയ്തത്. രണ്ടാം ഭര്‍ത്താവ് ആദിത്യന്‍ ജയനുമായി അമ്പിളി വേര്‍പിരിഞ്ഞതും ഇരുവരും തമ്മിലുള്ള വഴക്കും ബഹളവും വലിയ മാധ്യമശ്രദ്ധ പിടിച്ച് പറ്റിയിരുന്നു. ഇപ്പോള്‍ മക്കള്‍ക്കൊപ്പം സന്തോഷത്തോടെ കഴിയുകയാണെങ്കിലും ഓണം കാര്യമായി ആഘോഷിക്കാന്‍ സാധിച്ചിരുന്നില്ല.

  പാർട്ടിവെയറിൽ തിളങ്ങി താരപുത്രി ജാൻവി കപൂർ, അതീവ സുന്ദരിയായിട്ടുള്ള നടിയുടെ ഫോട്ടോസ് വൈറലാവുന്നു- കാണാം

  അമ്പിളിയുടെ ജീവിതത്തിലെ ഏറ്റവും പ്രതിസന്ധി നിറഞ്ഞ സമയത്തിലൂടെ കടന്ന് പോവുമ്പോഴായിരുന്നു രണ്ട് പ്രിയപ്പെട്ടവരുടെ വേര്‍പാടുണ്ടാവുന്നത്. അതുകൊണ്ട് തന്നെ ഇത്തവണ വീട്ടില്‍ ഓണമില്ലെന്ന് എന്റെ ടിവി എന്ന യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലൂടെ അമ്പിളി പറയുന്നു. ഇനി അഭിനയിക്കാന്‍ വരുന്നുണ്ടോന്ന ആരാധകരുടെ ചോദ്യത്തിനും നടി വ്യക്തത വരുത്തിയിരിക്കുകയാണ്.

  അഭിനയവും നൃത്തവുമാണ് എനിക്ക് അറിയാവുന്ന ജോലി. അഭിനയിക്കാന്‍ വേണ്ടി ഒന്ന് രണ്ട് ഓഫറുകള്‍ വന്നിരുന്നു. പക്ഷേ ഇപ്പോഴത്തെ സാഹചര്യത്തില്‍ പോവാന്‍ പറ്റില്ല. കുഞ്ഞിനെയും ഒപ്പം കൂട്ടേണ്ടി വരും. കുഞ്ഞിന്റെ സുരക്ഷിതത്വം കൂടി നോക്കേണ്ടത് കൊണ്ട് തത്കാലത്തേക്ക് കുറച്ച് കൂടി കാത്തിരിക്കാമെന്നാണ് വിചാരിക്കുന്നത്. മൂത്തമകന്‍ മൂന്നാം ക്ലാസിലാണ്. അവനിപ്പോള്‍ ഓണ്‍ലൈന്‍ ക്ലാസ് കൂടി തുടങ്ങിയതോടെ അടുത്തിരുന്ന് പറഞ്ഞ് കൊടുക്കേണ്ട സാഹചര്യമാണ്. അതൊക്കെ കാരണമാണ് അഭിനയത്തില്‍ നിന്നും മാറി നില്‍ക്കുന്നതെന്നാണ് നടി പറയുന്നത്.

  ഇത്തവണ തനിക്ക് ഓണം ഇല്ലെന്നാണ് അമ്പിളി പറയുന്നത്. തന്റെ കുടുംബവുമായി ഏറ്റവും അടുത്ത് നിന്നിരുന്ന അച്ഛന്റെ സഹോദരനും അമ്മയുടെ സഹോദരനും മരിച്ചത് കൊണ്ട് ഓണാഘോഷങ്ങള്‍ ഇല്ല. സെറ്റിലെ ഓണത്തെ കുറിച്ച് ചോദിച്ചാല്‍ ഇത്രയും കാലത്തിനിടയ്ക്ക് ഒരു തവണ മാത്രമേ സെറ്റില്‍ ആഘോഷിക്കേണ്ടതായി വന്നിട്ടുള്ളു. അത് സമയം എന്ന സീരിയലില്‍ അഭിനയിക്കുമ്പോഴായിരുന്നു. അന്ന് എല്ലാവരും സദ്യയൊക്കെ കഴിച്ച് ആഘോഷമായിരുന്നു. അന്ന് ഞാന്‍ ഒന്‍പതാം ക്ലാസില്‍ പഠിക്കുകയാണെന്നും അമ്പിളി പറയുന്നു. ബാക്കി എല്ലാം കുടുംബത്തിന്റെ കൂടെയുള്ള ഓണം ആണ്.

  ആര്യയുടെ കാമുകനെന്ന് പറഞ്ഞ ജാന്‍ ഞാനല്ല; ആര്യയും താനും ഇതുവരെ നേരില്‍ കണ്ടിട്ടില്ലെന്ന് നടന്‍ ശ്രീകാന്ത് മുരളി- വായിക്കാം

  ഒരു കലാകാരി എന്ന നിലയില്‍ തുടക്കം തൊട്ട് എല്ലാ സപ്പോര്‍ട്ടും സ്‌നേഹവും തന്ന് കൊണ്ടിരിക്കുന്നത് പ്രേക്ഷകരാണ്. ജീവിതത്തില്‍ പല പ്രതിസന്ധിഘട്ടം ഉണ്ടായിട്ടും അവരുടെ ഒരു സഹോദരിയോ മകളോ ആയി ചേര്‍ത്ത് പിടിച്ചിട്ടുള്ള എനിക്ക് അറിയാത്ത ഒരുപാട് ആരാധകരുണ്ട്. എല്ലാവരോടും സ്‌നേഹം മാത്രമേ എനിക്ക് പറയാനുള്ളു എന്ന് കൂടി പറഞ്ഞാണ് അമ്പിളി വാക്കുകള്‍ അവസാനിപ്പിക്കുന്നത്. അതേ സമയം അമ്പിളി ദേവിയുടെ സംസാരം ആര്‍ക്കും ഇഷ്ട്ടപ്പെടുന്നതാണെന്ന് പറഞ്ഞ് എത്തിയിരിക്കുകയാണ് ആരാധകര്‍. എന്തു കാര്യം ചോദിച്ചാലും നല്ല മറുപടി ആണ് അമ്പിളി പറയാറുള്ളത്. അത് മാത്രമല്ല പലര്‍ക്കും മാതൃകയാക്കാവുന്ന ചില സ്വഭാവ സവിശേഷതകള്‍ കൂടി നടിയ്ക്കുണ്ടെന്നും ആരാധകര്‍ ചൂണ്ടി കാണിക്കുന്നു.

  നമ്മൾ പറയാത്ത കാര്യം ആഘോഷിക്കപ്പെടും അഭിമുഖങ്ങളിൽ നിന്നും മാറി നിൽക്കാനുള്ള കാരണത്തെ കുറിച്ച് ലക്ഷ്മി നായർ- വായിക്കാം

  അമ്പിളി ദേവിയെ എല്ലാവരും കണ്ടുപിടിക്കണം. പ്രതിസന്ധികളെ എങ്ങനെ തരണം ചെയ്യണമെന്നും എങ്ങനെ നേരിടണമെന്നും കാണിച്ച് തരുന്നു. എന്തു സംഭവിച്ചാലും തോറ്റു കൊടുക്കില്ല എന്ന ഒരു മനോഭാവം നമുക്ക് ഉണ്ടായിരിക്കണം. തെറ്റും കുറ്റവും ഇല്ലാത്ത മനുഷ്യന്‍ ലോകത്തിലില്ല. തെറ്റ് സംഭവിച്ചാല്‍ തിരുത്താന്‍ ഒരു മനസ്സ് സന്തോഷത്തോടെ കാണിക്കണം. അതില്‍ കുറ്റബോധത്തിന് ആവശ്യമില്ല. ദൈവം നമ്മുക്ക് എന്താ വെച്ചിരിക്കുന്നത് അത് വന്നേ ഭവിക്കും ആരെയും കുറ്റപ്പെടുത്തിയിട്ട് കാര്യമില്ല. സ്വയം ഏറ്റെടുക്കുക എല്ലാ വിധികളെ വിധിയെ തോല്‍പ്പിക്കുന്ന അതാണ് മനുഷ്യന്‍ മനുഷ്യമൃഗം ആകാന്‍ പാടില്ലെന്നും അഭിമുഖത്തിന് താഴെ കമന്റിലൂടെ ആരാധകര്‍ പറയുന്നു.

  അഞ്ജലിയും ശിവനും തമ്മിലുള്ള പിണക്കം അവസാനിക്കുന്നത് ഇങ്ങനെയായിരിക്കും; സാന്ത്വനത്തെ കുറിച്ച് പ്രവചിച്ച് ആരാധകർ- വായിക്കാം

  2019 ല്‍ വലിയ വാര്‍ത്തകള്‍ക്ക് ഇടനല്‍കി കൊണ്ടാണ് സീരിയല്‍ താരം ആദിത്യന്‍ ജയനും അമ്പിളി ദേവിയും വിവാഹിതരാവുന്നത്. ഇരുവരുടെയും രണ്ടാം വിവാഹം കൂടിയായിരുന്നു. ഫ്‌ളവേഴ്‌സിലെ സീത എന്ന സീരിയലില്‍ ഭാര്യയും ഭര്‍ത്താവുമായി അഭിനയിക്കുന്നതിനിടയിലായിരുന്നു ആദിത്യനും അമ്പിൡും വിവാഹിതരാവാന്‍ തീരുമാനിക്കുന്നത്. ശേഷം രണ്ടാള്‍ക്കെതിരെയും വിമര്‍ശനങ്ങള്‍ ഉയര്‍ന്ന് വന്നിരുന്നു. കല്യാണം കഴിഞ്ഞ് ഒരു വര്‍ഷത്തിനുള്ളില്‍ അര്‍ജുന്‍ എന്നൊരു മകന്‍ ജനിച്ചു. അമ്പിളിയുടെ ആദ്യ ബന്ധത്തിലെ മകനും ഇവര്‍ക്കൊപ്പമായിരുന്നു.

  അന്ന് അവിടെ നിന്നു ഇറങ്ങിയപ്പോഴെ ഞാൻ ഉറപ്പിച്ചു ഇവളെ വിടില്ലെന്ന്, ഗോപികയെ കണ്ടതിനെ കുറിച്ച് നിരഞ്ജൻ- വായിക്കാം

  രണ്ട് ആണ്‍മക്കള്‍ക്കൊപ്പം സന്തുഷ്ടരായി കഴിയുന്നതിനിടയിലാണ് അമ്പിളിയും ആദിത്യനും വേര്‍പിരിഞ്ഞെന്ന തരത്തിലുള്ള വാര്‍ത്തകള്‍ വരുന്നത്. അമ്പിൡുടെ സോഷ്യല്‍ മീഡിയ പോസ്റ്റുകള്‍ ആധാരമാക്കി വാര്‍ത്തകള്‍ വന്നു. വൈകാതെ അത് സത്യമാണെന്നും ആദിത്യന് മറ്റൊരു സ്ത്രീയുമായി ബന്ധമുണ്ടെന്നും അമ്പിളി വെളിപ്പെടുത്തി. അമ്പിളിയ്‌ക്കെതിരെയും രൂക്ഷ വിമര്‍ശനങ്ങളായിരുന്നു ആദിത്യന്‍ പുറത്ത് വിട്ടത്. ഇതോടെ മാസങ്ങളോളം കേസും വിവാദങ്ങളുമായി കഴിയുകയായിരുന്നു.

  ആദിത്യനെക്കുറിച്ച് സംസാരിക്കരുത്. അമ്പിളിയെ വിലക്കി കോടതി

  സിനിമയെക്കാളും അമ്പിളി തിളങ്ങിയത് മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് മുന്നിലായിരുന്നു. സ്‌കൂളില്‍ പഠിക്കുന്ന കാലം മുതല്‍ സീരിയലുകളില്‍ അഭിനയിച്ചിട്ടുള്ളതിനാല്‍ വൈകാതെ മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് മുന്നിലേക്ക് തന്നെ മടങ്ങി എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ആദിത്യനുമായിട്ടുള്ള വിവാഹം കഴിഞ്ഞതിന് ശേഷമാണ് അഭിനയ ജീവിതത്തില്‍ നിന്നും അമ്പിളി ദേവി മാറി നില്‍ക്കുന്നത്. ഇരുവരും ബന്ധം പിരിഞ്ഞതോട് കൂടി അമ്പിളി അഭിനയത്തിലേക്ക് തന്നെ തിരിച്ച് വരണമെന്നാണ് ആരാധകരും ആവശ്യപ്പെടുന്നത്. കൊവിഡ് കാലം കൂടി ആയതിനാള്‍ മക്കള്‍ക്കാണ് താന്‍ കൂടുതല്‍ പ്രധാന്യം കൊടുക്കുന്നതെന്നാണ് അഭിമുഖത്തില്‍ നടി വ്യക്തമാക്കിയത്.

  English summary
  Ambili Devi Opens Up About Her Comeback To Serial
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X