For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  നമ്മൾ പറയാത്ത കാര്യം ആഘോഷിക്കപ്പെടും അഭിമുഖങ്ങളിൽ നിന്നും മാറി നിൽക്കാനുള്ള കാരണത്തെ കുറിച്ച് ലക്ഷ്മി നായർ

  |

  പാചകവിദഗ്ദയും അവാതരകയുമായ ലക്ഷ്മി നായര്‍ യൂട്യൂബ് ചാനലിലൂടെ പങ്കുവെക്കുന്ന വീഡിയോസെല്ലാം വൈറലാണ്. വര്‍ഷങ്ങളായി ചാനലുകളില്‍ പ്രോഗ്രാം അവതരിപ്പിച്ചെങ്കിലും പ്രേക്ഷകര്‍ ലക്ഷ്മിയെ അടുത്തറിയാന്‍ തുടങ്ങിയത് യൂട്യൂബിലൂടെയാണ്. പാചക വീഡിയോസും സൗന്ദര്യ സംരക്ഷണവും വര്‍ക്കൗട്ട് വീഡിയോസുമെല്ലാം കൃത്യമായി തന്നെ ലക്ഷ്്മി പങ്കുവെക്കാറുണ്ട്.

  കറുപ്പഴകിൽ മനോഹരിയായി ആയിഷ ശർമ്മ, നടിയുടെ ഏറ്റവും പുതിയ ഫോട്ടോഷൂട്ട് വൈറലാവുന്നു

  വളരെ അപൂര്‍വ്വമായിട്ടേ അഭിമുഖങ്ങളില്‍ ലക്ഷ്മി നായര്‍ പങ്കെടുക്കാറുള്ളു. വെറുതേ വിവാദങ്ങള്‍ ഉണ്ടാക്കേണ്ടെന്ന് കരുതി ഓരോന്നും തെരഞ്ഞെടുത്താണ് ചെയ്യുന്നതെന്ന് പറയുകയാണ് താരമിപ്പോള്‍. അവതാരക ദീപയ്‌ക്കൊപ്പം ഓണത്തിന് മുന്നോടിയായി ഒരു ചാനലിന് നല്‍കിയ അഭിമുഖത്തിലൂടെയാണ് തന്റെ വിശേഷങ്ങളും ആരാധകരെ കുറിച്ചും ലക്ഷ്മി നായര്‍ തുറന്ന് സംസാരിച്ചത്. വിശദമായി വായിക്കാം...

  ഇന്റര്‍വ്യൂസ് വളരെ കുറച്ചേ കൊടുത്തിട്ടുള്ളു. പക്ഷേ അക്കാര്യത്തില്‍ വളരെ സെലക്ടീവാണ്. ഇപ്പോള്‍ നമ്മള്‍ കൊടുത്തത് പോലെ ആണെങ്കില്‍ ഒക്കെ. ഇപ്പോഴത്തെ ട്രെന്‍ഡ് നമ്മള്‍ പറയുന്നതില്‍ നിന്നും കുറച്ച് ഭാഗം എടുത്തിട്ട് വാര്‍ത്തയാക്കുന്നത്. നമ്മുടെ പെര്‍മിഷന്‍ ഇല്ലാതെ അതങ്ങ് സെലിബ്രേറ്റ് ചെയ്യും. അതിന്റെ ആവശ്യം ഇല്ലല്ലോന്ന് പലപ്പോഴും തോന്നും. ഇനി വിവാദങ്ങളും വിമര്‍ശനങ്ങളും ഒന്നും വേണ്ടെന്നുള്ളതാണ്. അതുകൊണ്ട് വളരെ കെയര്‍ഫുള്‍ ആണ് താനെന്നും ലക്ഷ്മി നായര്‍ പറയുന്നു.

  വിമര്‍ശനങ്ങള്‍ ലേശം കുറഞ്ഞ സമയം ഇപ്പോഴാണെന്നാണ് താരം പറയുന്നത്. അതിനൊരു കാരണം കൂടിയുണ്ട്. യൂട്യൂബ് തുടങ്ങുന്നതിന് മുന്‍പ് എനിക്ക് ഒരുപാട് വിമര്‍ശനങ്ങള്‍ കേള്‍ക്കുന്നുണ്ടായിരുന്നു. പക്ഷേ യൂട്യൂബ് തുടങ്ങിയതിന് ശേഷം അതിലൊരുപാട് മാറ്റം വന്നിട്ടുണ്ടെന്നതാണ്. ഞാന്‍ ആരാണെന്നും എന്താണെന്നും എന്നിലൂടെ തന്നെ ആള്‍ക്കാര്‍ മനസിലാക്കി തുടങ്ങി. യൂട്യൂബ് സ്വന്തം ഫാമിലി പോലെയാണ്. അവരെന്നെ സ്‌നേഹിക്കുകയും തിരിച്ച് സ്‌നേഹിക്കാനുമൊക്കെ പറ്റുന്നുണ്ട്. മാജിക് ഓവനിലും ഫ്‌ളവേഴ്‌സ് ഓഫ് ഇന്ത്യയിലുമൊക്കെ കണ്ടിട്ടുണ്ടെങ്കിലും എനിക്കൊരിക്കലും കമ്യുണിക്കേറ്റ് ചെയ്യാന്‍ സാധിച്ചിരുന്നില്ല.

  ഒരു പ്രോഗ്രാം ചെയ്യുമ്പോള്‍ നമ്മുടെ പേഴ്‌സണല്‍ കാര്യങ്ങളൊന്നും പറയാറില്ലല്ലോ. ഇപ്പോള്‍ ഞാന്‍ എന്താണെന്ന് യൂട്യൂബ് ഫാമിലിയ്ക്ക് അറിയാം. അതുകൊണ്ട് അത്ര ഇഷ്ടമില്ലാതിരുന്ന ആളുകള്‍ വരെ ഇഷ്ടപ്പെട്ട് തുടങ്ങിയിരിക്കുകയാണ്. ചേച്ചിയെ ഒരുപാട് തെറ്റിദ്ധരിച്ചിരുന്നുവെന്നും ഇപ്പോള്‍ ഇഷ്ടമാണെന്നുമൊക്കെ കമന്റ് ബോക്‌സില്‍ ആളുകള്‍ പറയാറുണ്ട്. നമ്മളെ ഇഷ്ടപ്പെടാനും ആള്‍ക്കാര്‍ ഉണ്ടെന്ന് അറിയുമ്പോള്‍ വലിയ സന്തോഷമാണെന്നും ലക്ഷ്മി നായര്‍ സൂചിപ്പിക്കുന്നു.

  വായിക്കാം

  അതേ സമയം ലക്ഷ്മി പറഞ്ഞതൊക്കെ സത്യമാണെന്ന് സൂചിപ്പിച്ച് കൊണ്ടാണ് ആരാധകരും എത്തിയിരിക്കുന്നത്. 'മാഡം പറഞ്ഞത് ശരിയാണ്. ഒരുപാട് തെറ്റിദ്ധരിച്ചിരുന്നു. യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്ത ശേഷം അങ്ങനെയുള്ള ധാരണകള്‍ എല്ലാം മാറി. ഇപ്പോള്‍ ഒരുപാട് ഇഷ്ടമാണ്. മാഡത്തിന്റെ റസിപ്പിയാണ് മിക്കവാറും ഉണ്ടാക്കുന്നതെന്നാണ് ഒരു ആരാധിക പറയുന്നത്. ലക്ഷ്മി നിങ്ങളെ ഞാന്‍ ഒരുപാട് തെറ്റിദ്ധരിച്ചിട്ടുണ്ട്. സത്യം ഒരിക്കലും മറച്ച് വെക്കാന്‍ സാധിക്കില്ല. നിങ്ങള്‍ നേരായി ചിന്തിക്കുന്നതും സംസാരിക്കുന്നതുമായ വ്യക്തിയാണ്. മനോഹരമായിട്ടുള്ള സംഭാഷണമാണ്. കാര്യങ്ങളില്‍ വ്യക്തത വരുത്തിയാണ് ലക്ഷ്മി നായര്‍ സംസാരിക്കുന്നതെന്നും കമന്റുകളിലൂടെ ഫോളോവേഴ്‌സ് സൂചിപ്പിക്കുന്നു.

  വായിക്കാം

  Recommended Video

  John Brittas about why Mammootty not get Padma Bhushan

  താൻ മൂന്ന് കുട്ടികളുടെ അമ്മൂമ്മയായി എന്ന് പറഞ്ഞുള്ള സന്തോഷ വീഡിയോയുമായിട്ടാണ് കഴിഞ്ഞ ദിവസം ലക്ഷ്മി രംഗത്ത് വന്നത്. മകൾ പാർവതിയ്ക്ക് ഒറ്റ പ്രസവത്തിലൂടെ ജനിച്ചത് മൂന്ന് കുട്ടികളാണെന്നും യുകെ യിലുള്ള മക്കളുടെ അടുത്തേക്ക് താൻ പോവുകയാണെന്നും പറഞ്ഞാണ് വീഡിയോയുമായി താരം എത്തിയിരുന്നത്. ഈ വാർത്ത വലിയ തരംഗമായി മാറുകയും ചെയ്തിരുന്നു. വീണ്ടും അമ്മൂമ്മയായ ലക്ഷ്മിക്കും ആശംസകളുമായി പ്രിയപ്പെട്ടവരെത്തി.

  വായിക്കാം

  English summary
  Viral: Lakshmi Nair Opens Up The Reason For Staying Away From Interviews
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X