'ഇനിയങ്ങോട്ട് ഒരുമിച്ചാണ് യാത്ര', സസ്പെൻസ് പൊളിച്ച് വിവാഹ ചിത്രം പങ്കിട്ട് വിക്കിയും കത്രീനയും
അതീവ രഹസ്യമായി സൂക്ഷിച്ചിരുന്ന നീണ്ട നാളത്തെ പ്രണയത്തിന് ശേഷം ബോളിവുഡ് താരങ്ങളായ വിക്കി കൗശലും കത്രീന കൈഫും വിവാഹിതരായി. വിക്കി കൗശലും കത്രീന കൈഫും തന്നെയാണ് വിവാഹത്തിന്‍റെ ആദ്യ ചിത്രങ്ങള്‍ പുറത്തുവിട്ടത്. 'ഈ നിമിഷത്തിലേക്ക് ഞങ്ങളെ എത്തിച്ചതിന് ഞങ്ങളുടെ ഹൃദയത്തില്‍ നന്ദിയും സ്‌നേഹവും മാത്രം. ഞങ്ങള്‍ ഒരുമിച്ചുള്ള ഈ യാത്രയില്‍ എല്ലാവരുടെയും സ്‌നേഹവും അനുഗ്രഹവും വേണം' എന്നാണ് ചിത്രങ്ങള്‍ക്കൊപ്പം കത്രീനയും വിക്കിയും കുറിച്ചത്. ഒരുപക്ഷെ അടുത്തിടെ ബോളിവുഡിൽ ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെട്ട പ്രണയം വിക്കിയുടേയും കത്രീനയുടേയും ആയിരിക്കും.
Also Read: രാം ചരണിന്റെ പല്ല് അടിച്ച് തെറിപ്പിക്കുമെന്ന് പറഞ്ഞ് നന്ദമൂരി ബാലകൃഷ്ണ, കാരണം വിചിത്രം
പ്രണയം, വിവാഹം എന്നിവ സംബന്ധിച്ച് ഗോസിപ്പുകൾ പ്രചരിക്കുമ്പോഴും ഇരുവരും വാർത്തകൾ നിഷേധിക്കുകയായിരുന്നു. രാജസ്ഥാനിലെ സവായ് മധോപൂരിലുള്ള ഹോട്ടല്‍ സിക്സ് സെന്‍സസ് ഫോര്‍ട്ട് ബര്‍വാന എന്ന ആഡംബര റിസോര്‍ട്ടിലായിരുന്നു മൂന്ന് ദിവസം നീണ്ട ഇരുവരുടേയും വിവാഹ ചടങ്ങുകൾ നടന്നത്. രാജസ്ഥാനി രാജകുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള 700 വര്‍ഷത്തോളം പഴക്കമുള്ള കൊട്ടാരമാണ് സിക്സ് സെന്‍സസ് ഫോര്‍ട്ട് ബര്‍വാര. കഴിഞ്ഞ ദിവസങ്ങളില്‍ നടന്ന ഹല്‍ദി, സംഗീത് ചടങ്ങുകളിലും വിവാഹത്തിനുമായി 120 അതിഥികളെ മാത്രമാണ് ക്ഷണിച്ചിരുന്നത്.
Also Read: 'ചിരുവിന്റെ വിടവ് റായൻ ഇല്ലാതാക്കുന്നു, ലൈഫ് ഇപ്പോൾ ഇങ്ങനെയാണ്', വിശേഷങ്ങളുമായി മേഘ്ന രാജ്

വിവാഹ സ്ഥലത്തേക്ക് മൊബൈല്‍ ഫോണ്‍ കൊണ്ടുവരരുത് തുടങ്ങി നിരവധി നിബന്ധനകളും അതിഥികള്‍ക്കുണ്ടായിരുന്നു. കര്‍ശന സുരക്ഷ ഏര്‍പ്പെടുത്തിയിരുന്നതിനാല്‍ വിക്കിയും കത്രീനയും വിവാഹത്തിന്റെ ചിത്രങ്ങൾ പങ്കുവെക്കുന്നതുവരെ സോഷ്യല്‍ മീഡിയ പ്ലാറ്റ്‍ഫോമുകളിലൊന്നും വിവാഹ ചിത്രങ്ങൾ എത്തിയിരുന്നില്ല. ഹിന്ദു ആചാരപ്രകാരമായിരുന്നു ഇരുവരുടേയും വിവാഹം. മൂന്ന് ദിവസങ്ങൾക്ക് മുമ്പാണ് വിക്കിയും കത്രീനയും ക്ഷണിക്കപ്പെട്ട അതിഥികളും ജയ്പൂരിലെത്തിയത്. ഇരുവരുടേയും പ്രണയവും വിവാഹവും ഏറെ ചർച്ചയായിരുന്നുവെങ്കിലും കുറച്ച് പേരെങ്കിലും ഇതൊക്കെ വെറും ഗോസിപ്പാണെന്നാണ് കരുതിയിരുന്നത്. ഒരു സിനിമയിൽ പോലും ഒരുമിച്ച് അഭിനയിച്ചിട്ടില്ലാത്ത താരങ്ങൾ എങ്ങനെ പ്രണയത്തിലായി എന്നത് ഇപ്പോഴും അഞ്ജാതം.

രാജകീയ പ്രൗഢിയിൽ നടന്ന വിവാഹത്തിൽ പരമ്പരാഗത വേഷത്തിൽ അതീവ സുന്ദരിയായിട്ടാണ് കത്രീന പ്രത്യക്ഷപ്പെട്ടത്. ചുവന്ന നിറത്തിലുള്ള ലഹങ്കയായിരുന്നു കത്രീന ധരിച്ചിരുന്നത്. ഓഫ് വൈറ്റും ഗോൾഡും കലർന്ന ഷെർവാണിയും ഷോളും തലപ്പാവുമായിരുന്നു വിക്കി കൗശലിന്റെ വേഷം. ഇരുവരും വിവാഹ വാർത്തകൾ പങ്കിട്ടതോടെ ഇന്ത്യൻ സിനിമാ സെലിബ്രിറ്റികൾ ഇരുവരേയും ആശംസകൾ കൊണ്ട് മൂടി. അടുത്ത ബന്ധുക്കളേയും സുഹൃത്തുക്കളേയും മാത്രമാണ് വിവാഹ ചടങ്ങുകൾക്ക് ക്ഷണിച്ചത് എന്നതിനാൽ ബോളിവുഡിലെ സെലിബ്രിറ്റികൾക്കായി നവദമ്പതികൾ തിരികെ എത്തിയ ശേഷം മുംബൈയിൽ വിരുന്നൊരുക്കും.
Recommended Video

പ്രിയങ്ക ചോപ്ര, കരീന കപൂര്‍ ഖാന്‍, ആലിയ ഭട്ട്, ഹൃത്വിക് റോഷന്‍, ടൈഗര്‍ ഷെറോഫ്, സമാന്ത റുത്ത് പ്രഭു, നീന ഗുപ്ത, അഭിഷേക് കപൂര്‍, പരിനീതി ചോപ്ര, ജാന്‍വി കപൂര്‍, ബിപാഷ ബസു തുടങ്ങിയ താരങ്ങളെല്ലാം ഇരുവർക്കും ആശംസകൾ നേർന്ന് എത്തി. താരവിവാഹം സംപ്രേഷണം ചെയ്യാന്‍ ആമസോണ്‍ പ്രൈം വീഡിയോ 80 കോടി നല്‍കിയതെന്നാണ് വിവരം. കരണ്‍ ജോഹര്‍, ഫറാ ഖാന്‍, അലി അബ്ബാസ് സഫര്‍, കബീര്‍ ഖാന്‍, മിനി മാത്തൂര്‍, നേഹ ധൂപിയ, അംഗദ് ബേദി, മാളവിക മോഹനന്‍ തുടങ്ങിയ താരങ്ങളണ് വിവാഹത്തില്‍ പങ്കെടുക്കാനെത്തിയ താരങ്ങൾ. സൽമാൻ ഖാന്റെ ബോഡി ഗാർഡ് ഗുർമീത് സിങ്ങും സംഘവുമാണ് വിവാഹവേദിക്ക് സുരക്ഷയൊരുക്കിയത്. 2022ൽ വിക്കി-കത്രീന വിവാഹത്തിന്റെ വീഡിയോ ആമസോൺ സ്ട്രീം ചെയ്യുമെന്നാണ് വിവരം.


Click it and Unblock the Notifications











