For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  രാം ചരണിന്റെ പല്ല് അടിച്ച് തെറിപ്പിക്കുമെന്ന് പറഞ്ഞ് നന്ദമൂരി ബാലകൃഷ്ണ, കാരണം വിചിത്രം

  |

  തെലുങ്കിൽ നിരവധി ആരാധകരുള്ള ടോളിവുഡ് സൂപ്പർസ്റ്റാർ നന്ദമൂരി ബാലകൃഷ്ണ മുൻ കോപക്കാരനാണ്. അദ്ദേഹത്തിന്റെ പൊതുപരിപാടികളിൽ പലപ്പോഴും ഈ സ്വഭാവം അദ്ദേഹം പുറത്തെടുത്തിട്ടുമുണ്ട്. ആളും പരിസരവുമൊന്നും അദ്ദേഹത്തിന് വിഷയമല്ല. തനിക്ക് ശരിയല്ലെന്ന് തോന്നിയാൽ അപ്പോൾ തന്നെ നന്ദമൂരി ബാലകൃഷ്ണ പ്രതികരിക്കും. അത്തരം നിരവധി വീഡിയോകൾ നന്ദമൂരി ബാലകൃഷ്ണയുടേതായി സോഷ്യൽമീഡിയകളിൽ വൈറലായിട്ടുണ്ട്. ഒരിക്കൽ യുവതാരങ്ങളുടെ സിനിമ റിലീസുമായി ബന്ധപ്പെട്ട ചടങ്ങിൽ പങ്കെടുക്കാനെത്തിയപ്പോൾ താരങ്ങളിൽ ഒരാൾ അങ്കിൾ എന്ന് അഭിസംബോധന ചെയ്തതിന്റെ പേരിൽ സ്വന്തം ഫോൺ ബാലകൃഷ്ണ വലിച്ചെറിയുകയും കയർത്ത് സംസാരിക്കുകയും ചെയ്തിരുന്നു.

  Also Read: ഹരി നഷ്ടപ്പെട്ട് പോകുമോ എന്ന ഭയത്തിൽ സാന്ത്വനം കുടുംബം, ഭർത്താവിന് വേണ്ടി മാപ്പ് ചോദിച്ച് അപ്പു!

  ഇതിന് സമാനമായി 2011ൽ യുവനടൻ രാം ചരണുമായും ബാലകൃഷ്ണ ഇടഞ്ഞിരുന്നു. ‌‌‌ ‌വഴക്കിനിടയിൽ പല്ല് അടിച്ച് തെറിപ്പിക്കുമെന്നും ബാലകൃഷ്ണ രാം ചരണിനോട് പറഞ്ഞു. സംഭവം വലിയ വാർത്തയായിരുന്നു. സൂര്യയുടേതായി തമിഴിൽ റിലീസ് ചെയ്ത ഏഴാം അറിവ് തെലുങ്കിൽ മൊഴിമാറ്റി പ്രദർശിപ്പിച്ചിരുന്നു. സിനിമ തെലുങ്കിലും വിജയമായപ്പോൾ വിജയാഘോഷവും സംഘടിപ്പിച്ചിരുന്നു. അന്ന് ചടങ്ങിൽ മുഖ്യാതിഥിയായി പങ്കെടുത്തത്ത് രാം ചരണായിരുന്നു. ചടങ്ങിൽ സംസാരിക്കവെ നടൻ സംവിധായകൻ എ.ആർ മുരുകദോസിനെ അഭിനന്ദിക്കുകയും ചെയ്തു. 'ഏഴാം അറിവിന്റെ കഥ പുതുമയുള്ളതാണ്. എനിക്ക് വളരെയധികം ഇഷ്ടപ്പെട്ടു. തെലുങ്കിൽ എ.ആർ മുരുകദോസിനെപ്പോലെ ഒരു സംവിധായകൻ ഇല്ലാത്തതിൽ ഞാൻ ഖേദിക്കുന്നു. മുരുകദോസിനെപ്പോലെ കഴിവുള്ള ഒരു സംവിധായകൻ നമ്മുടെ തെലുങ്ക് സിനിമാ വ്യവസായത്തിന് ഇല്ലാത്തതിൽ ഖേദിക്കുന്നു'എന്നാണ് രാം ചരൺ പ്രസം​ഗിച്ചത്.

  Also Read: 'ചേട്ടന് മക്കളുണ്ടെന്ന് അറിഞ്ഞപ്പോൾ സന്തോഷമായി, ചിലപ്പോഴൊക്കെ ജയന്തിയാകും'; അപ്സര പറയുന്നു

  പക്ഷേ രാം ചരണിന്റെ വാക്കുകൾ ചടങ്ങിൽ സന്നിഹിതനായിരുന്ന നന്ദമുരി ബാലകൃഷ്ണയ്ക്ക് അത്ര നന്നായി ഇഷ്ടപ്പെട്ടില്ല. തുടർന്ന് അദ്ദേഹം രാം ചരണിനെതിരെ ഇങ്ങനെ പ്രസം​ഗിച്ചു. 'എ.ആർ മുരുകദോസിനെപ്പോലൊരു സംവിധായകൻ ടോളിവുഡിന് ലഭിക്കാത്തതിൽ ഖേദിക്കുന്നു എന്ന് സ്റ്റേജിൽ പറയുന്ന ചുരുക്കം ചിലരെ ഞാൻ കണ്ടിട്ടുണ്ട്. മറ്റാരോ നട്ടുപിടിപ്പിച്ച വൃക്ഷത്തിന്റെ ഫലം ആസ്വദിക്കുന്ന ഒരാളാണ് അവൻ. അവന്റെ പല്ല് അടിച്ച് തെറിപ്പിക്കും' നന്ദമൂരി ബാലകൃഷ്ണ പറഞ്ഞു. കേട്ടിരുന്നവർ അടക്കം നന്ദമൂരി ബാലകൃഷ്ണയുടെ പ്രസം​ഗത്തിൽ അമ്പരന്നു. വലിയ ഫാൻ ബേസ് തെലുങ്കിലുള്ള നടൻ കൂടിയായതിനാൽ അദ്ദേഹത്തിന്റെ സിനിമകളെല്ലാം തെലുങ്കിൽ എന്നും വലിയ വിജയമാകാറുണ്ട്.

  ബോയപട്ടി ശ്രീനു സംവിധാനം ചെയ്ത അഖണ്ഡയാണ് ബാലകൃഷ്ണയുടെ ഏറ്റവും പുതിയ റിലീസ്. സിനിമ കഴിഞ്ഞ ദിവസമാണ് തിയേറ്ററുകളിലെത്തിയത്. ബോക്സോഫീസിൽ വലിയ കലക്ഷൻ നേട്ടങ്ങളുമായി സിനിമയുടെ പ്രദർശനം തുടരുകയാണ്. അഖണ്ഡയിൽ ഡബിൾ റോളിലാണ് നന്ദമൂരി ബാലകൃഷ്ണ എത്തുന്നത്. സംവിധായകൻ ബോയപതി ശ്രീനു തന്നെയാണ് സിനിമയുടെ കഥയും എഴുതിയിരിക്കുന്നത്. പ്ര​ഗ്യ ജയ്സ്വാളിന് പുറമെ പുലിമുരുകനിലൂടെ മലയാളിക്ക് സുപരിചിതനായ വില്ലൻ ജ​ഗപതി ബാബുവാണ് മറ്റൊരു പ്രധാന കഥാപാത്രത്തെ ചിത്രത്തിൽ അവതരിപ്പിക്കുന്നത്. എസ്.തമൻ ആണ് ചിത്രത്തിന്റെ സം​ഗീതം ഒരുക്കിയിരിക്കുന്നത്. മലയാളി നടി ഷംന കാസിമും ചിത്രത്തിൽ ഒരു സുപ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.

  Recommended Video

  Balakrishna lose his temper and throw phone in audio launch

  റിലീസിന് തയ്യാറെടുക്കുന്ന രാജമൗലി സംവിധാനം ചെയ്ത ആർആർആർ ആണ് ഇനി റിലീസിനെത്താനുള്ള രാം ചരൺ സിനിമ. ബാഹുബലിക്ക് ശേഷം രാജമൗലി ഒരുക്കുന്ന ചിത്രം കൂടിയാണിത്. അടുത്ത വർഷം റിലീസിനൊരുങ്ങുന്ന ചിത്രത്തിന്റെ ട്രെയിലർ അണിയറപ്രവർത്തകർ പുറത്തുവിട്ടിരുന്നു. ജൂനിയർ എൻടി ആർ ആണ് ചിത്രത്തിൽ മറ്റൊരു മികച്ച വേഷം ചെയ്യുന്നത്. 2022 ജനുവരി 7നാണ് ചിത്രം ലോകമെമ്പാടുമുള്ള തിയറ്ററുകളില്‍ എത്തുക. അജയ് ദേവ്‍ഗണ്‍, ആലിയ ഭട്ട്, ഒലിവിയ മോറിസ്, റേ സ്റ്റീവെന്‍സണ്‍, അലിസണ്‍ ഡൂഡി തുടങ്ങി വന്‍ താരനിരയെയാണ് രാജമൗലി അണിനിരത്തുന്നത്. 1920കള്‍ പശ്ചാത്തലമാക്കുന്ന ചിത്രം അല്ലൂരി സീതാരാമ രാജു, കോമരം ഭീം എന്നീ സ്വാതന്ത്ര്യ സമര സേനാനികളുടെ കഥയാണ് സിനിമ പറയുന്നത്.

  English summary
  When Nandamuri Balakrishna Tells Ram Charan He Would Break His Teeth, Here's Why
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X