വേറെ നല്ല ആളെ കിട്ടിയാല്‍ കത്രീനയെ ഉപേക്ഷിക്കുമോ? കയ്യടി നേടി വിക്കി കൗശല്‍
ബോളിവുഡിലെ മിന്നും താരമാണ് വിക്കി കൗശല്‍. വിക്കി നായകനായി എത്തുന്ന പുതിയ സിനിമയാണ് സര ഹട്ട്‌കെ ഹര ബച്ച്‌കെ. സാറ അലി ഖാന്‍ ആണ് ചിത്രത്തിലെ നായിക. ദമ്പതികളുടെ ജീവിതത്തില്‍ നടക്കുന്ന രസകരമായ സംഭവങ്ങളാണ് സിനിമ പറയുന്നത്. ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങിയിരിക്കുകയാണ്. ഇതിനോടകം തന്നെ ശ്രദ്ധ നേടാന്‍ ട്രെയിലറിന് സാധിച്ചിട്ടുണ്ട്. വിക്കിയുടേയും സാറയുടെ ജോഡി വിജയം കൈവരിക്കുമെന്നാണ് സിനിമാ പ്രേമികള്‍ പ്രതീക്ഷിക്കുന്നത്.
Also Read: സൊനാക്ഷി ശത്രുഘ്‌നന്റെ ജാരസന്തതി; മകളെ കയ്യില്‍ വച്ച് കൊടുത്ത് നടി പോയി! ഞെട്ടിച്ച വിവാദം
കപിലും സൗമ്യയുമായി വിക്കിയും സാറയും എത്തുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ദിനേശ് വിജന്‍ ആണ്. ജൂണ്‍ 2 നാണ് സിനിമയുടെ റിലീസ്. ഇന്നലെയായിരുന്നു ചിത്രത്തിന്റെ ട്രെയിലര്‍ ലോഞ്ച് നടന്നത്. ഇപ്പോഴിതാ പരിപാടിക്കിടെയുണ്ടായ രസകരമായൊരു സംഭവം ചര്‍ച്ചയായി മാറുകയാണ്. മാധ്യമ പ്രവര്‍ത്തകരുമായി സംസാരിക്കവെ വിക്കിയോട് ചോദിച്ചൊരു ചോദ്യവും അതിന് വിക്കി നല്‍കിയ മറുപടിയുമാണ് ചര്‍ച്ചയാകുന്നത്.

വിവാഹ മോചനവുമായി ബന്ധപ്പെട്ട കഥയാണ് ചിത്രം പറയുന്നത്. അതിനാല്‍ വിവാഹ മോചനത്തെക്കുറിച്ചായിരുന്നു താരങ്ങളോട് ചോദിച്ചത്. വിവാഹം എന്നത് എന്നന്നേക്കായുള്ള ബന്ധമാണോ എന്നായിരുന്നു താരത്തോട് ചോദിച്ചത്. കത്രീന കൈഫുമായുള്ള വിവാഹം ബന്ധം അവസാനിപ്പിക്കുകയും മറ്റൊരാളെ വിവാഹം കഴിക്കുകയും ചെയ്യുമോ എന്നായിരുന്നു ഒരാള്‍ക്ക് അറിയാനുണ്ടായിരുന്നത്. ഇതിന് വിക്കി നല്‍കിയ മറുപടി സോഷ്യല്‍ മീഡിയയുടെ കയ്യടി നേടുകയാണ്.
''കൂടുതല്‍ നല്ലൊരു വധുവിനെ കണ്ടെത്തിയാല്‍ കത്രീനയെ ഡിവോഴ്‌സ് ചെയ്ത് അവരെ വിവാഹം കഴിക്കുമോ?'' എന്നായിരുന്നു താരത്തോടുള്ള ചോദ്യം. ചിരിച്ചു കൊണ്ടായിരുന്നു വിക്കി ഇതിന് മറുപടി നല്‍കിയത്. ''വൈകുന്നേരം വീട്ടില്‍ പോകാനുള്ളതാണ്. അതുപോലെ കുടുക്കുന്ന ചോദ്യങ്ങള്‍ ചോദിക്കാതിരുന്നൂടേ. കൊച്ച് പയ്യനാണ്. വലുതാകാന്‍ സമ്മതിക്കൂ. ഇതിന് എന്ത് മറുപടി നല്‍കാനാണ്. അപകടകരമായ ചോദ്യമാണല്ലോ ചോദിച്ചത്'' എന്നായിരുന്നു വിക്കിയുടെ മറുപടി.
അതേസമയം കത്രീനയുമായുള്ള ബന്ധം ജന്മജന്മാന്തരങ്ങള്‍ക്കായുള്ളതാണെന്നും അടുത്ത ജന്മത്തിലും വിട്ടുകളയില്ലെന്നും വിക്കി പറയുന്നുണ്ട്. ഈ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുകയാണ്. നിരവധി പേരാണ് താരത്തെ അഭിനന്ദിച്ചു കൊണ്ട് എത്തുന്നത്. ഇത്തരം വ്യക്തിപരമായ ചോദ്യങ്ങള്‍ ചോദിച്ച് ദാമ്പത്യ ബന്ധം തകര്‍ക്കാന്‍ ശ്രമിക്കുന്ന മാധ്യമ പ്രവര്‍ത്തകരെ വിമര്‍ശിക്കുകയും ചെയ്യുന്നുണ്ട് സോഷ്യല്‍ മീഡിയ.

ബോളിവുഡിലെ ജനപ്രീയ താരജോഡിയാണ് വിക്കിയും കത്രീനയും. ഇരുവരും ഒരുമിച്ച് ഇതുവരേയും അഭിനയിച്ചിട്ടില്ലെങ്കിലും ഇവരുടെ പ്രണയം ആരാധകര്‍ ഏറെ ആഘോഷിച്ചിരുന്നു. സമീപകാലത്ത് ബോളിവുഡ് കണ്ട ഏറ്റവും വലിയ താരവിവാഹങ്ങളിലൊന്നായിരുന്നു വിക്കിയുടേയും കത്രീനയുടേയും. തങ്ങളുടെ പ്രിയപ്പെട്ട ജോഡിയായ വിക്കിയും കത്രീനയും ഓണ്‍ സ്‌ക്രീനിലും ഒരുമിക്കുന്നതിനായി കാത്തിരിക്കുകയാണ് ആരാധകര്‍.
നിരവധി സിനിമകളാണ് വിക്കിയുടേതായി അണിയറയിലുള്ളത്. ദ ഗ്രേറ്റ് ഇന്ത്യന്‍ ഫാമിലി, മേരെ മെഹബൂബ് മേരെ സനം, ശ്യാം ബഹദൂര്‍, ഡങ്കി തുടങ്ങിയ ചിത്രങ്ങള്‍ വിക്കിയുടേതായി അണിയറയിലുണ്ട്. ഗോവിന്ദ നാം മേരയാണ് വിക്കിയുടെ ഒടുവില്‍ പുറത്തിറങ്ങിയ സിനിമ. ടൈഗര്‍ പരമ്പരയിലെ പുതിയ സിനിമയായ ടൈഗര്‍ ത്രീയാണ് കത്രീനയുടെ പുതിയ സിനിമ. പിന്നാലെ മെറി ക്രിസ്തുമസ് എന്ന ചിത്രവും അണിയറില്‍ ഒരുങ്ങുന്നുണ്ട്.


Click it and Unblock the Notifications











