For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഇനി എന്നെ ആരും വിളിക്കില്ല, അനിയത്തി സിനിമയിലെത്തിയതോടെ ഭയമായി; തുറന്ന് പറഞ്ഞ് ശിൽപ്പ ഷെട്ടി

  |

  ബോളിവുഡിലെ സ്റ്റെെൽ ഐക്കണുകളിൽ ഒരാളാണ് ശിൽപ്പ ഷെട്ടി. ഫിറ്റ്നസിന് വലിയ പ്രധാന്യം കൊടുക്കുന്ന നടി ബ ടൗണിലെ ലൈഫ് സ്റ്റെെൽ ഇൻഫ്ലുവൻസർമാരിൽ ഒരാളായി മാറിക്കഴിഞ്ഞു. മോഡലിം​ഗിൽ നിന്നും സിനിമയിലെത്തി, പിന്നീട് സിനിമകൾക്കപ്പുറം റിയാലിറ്റി ഷോകളിലൂടെ ശ്രദ്ധയാകർഷിച്ച താരമാണ് ശിൽപ്പ.

  അടുത്തിടെ ശിൽപ്പയുടെ ഭർത്താവ് രാജ്കുന്ദ്ര നീലച്ചിത്ര നിർമാണവുമായി ബന്ധപ്പെട്ട് വിവാദത്തിലകപ്പെട്ടിരുന്നു. പിന്നീടിതുവരെ മാധ്യമങ്ങൾക്ക് മുഖം കൊടുക്കാൻ രാജ്കുന്ദ്ര തയ്യാറായിട്ടില്ല. എന്നാൽ ശിൽപ്പ സോഷ്യൽ മീഡിയയിലും റിയാലിറ്റി ഷോകളിലും സജീവമാണ്.

  ഇപ്പോഴിതാ തന്റെ സഹോദരിയും നടിയുമായ ഷമിത ഷെട്ടിയെക്കുറിച്ച് സംസാരിച്ചിരിക്കുകയാണ് ശിൽപ്പ ഷെട്ടി. കുട്ടികളായിരുന്നപ്പോൾ തങ്ങൾ ഒരുപാട് വഴക്കിടുമായിരുന്നെന്ന് ശിൽപ്പ പറഞ്ഞു.

  'ചെറുപ്പത്തിൽ അവളെ ഞാൻ ഒരു കപ്ബോർഡിൽ ലോക്ക് ചെയ്തു. ചണ്ടാളിനിയെ പോലെയാണ് തുറന്നപ്പോൾ അവൾ പുറത്തേക്ക് വന്നത്. പിന്നീട് ഞങ്ങൾ തമ്മിൽ പൊരിഞ്ഞ തല്ല് നടന്നു. അവളുടെ മുഖത്ത് എറിഞ്ഞതിനെത്തുടർന്ന് ഇപ്പോഴും ഒരു പാടുണ്ട്,' ശിൽപ്പ ഷെട്ടി പറഞ്ഞു.

  Also Read: കല്യാണം കഴിക്കാനുള്ള മൂഡ് വന്നിട്ടില്ല; രണ്ട് പെൺകുട്ടികൾ ഒരേസമയം എന്റെ പുറകെ നടന്നിട്ടുണ്ട്: സുബി സുരേഷ്

  സഹോദരി സിനിമയിലേക്ക് വന്നപ്പോൾ തന്റെ അവസരങ്ങൾ നഷ്ടപ്പെടുമോ എന്ന് ഭയമുണ്ടായിരുന്നെന്നും ശിൽപ്പ ഷെട്ടി പറഞ്ഞു. 'അവൾ കാണാൻ എന്നേക്കാളും നല്ലവളാണെന്നാണ് എനിക്കെപ്പോഴും തോന്നിയിരുന്നത്. അവൾ മികച്ച നടിയും ഡാൻസറും ആയിരുന്നു. അവൾ സിനിമയിൽ തുടക്കം കുറിച്ചപ്പോൾ ഇനി എനിക്ക് ആരും സിനിമ തരില്ലെന്ന് തോന്നിയിരുന്നു,' ശിൽപ്പ ഷെട്ടി പറഞ്ഞു.

  Also Read: 'കൂട്ടം കൂടി ഇരിക്കലില്ല, കരീനയും സൽമാനും സ്ക്രീനിൽ വന്ന് നോക്കുക പോലും ഇല്ല'; സിദ്ദിഖ്

  2000 ൽ മൊഹബത്തെയ്ൻ എന്ന ഹിന്ദി സിനിമയിലൂടെയാണ് ഷമിത ഷെട്ടി അഭിനയ രം​ഗത്തേക്ക് കടക്കുന്നത്. ഷാരൂഖ് ഖാൻ, അമിതാബ് ബച്ചൻ, ഐശ്വര്യ റായ് തുടങ്ങിയവർ ആയിരുന്നു സിനിമയിലെ പ്രധാന താരങ്ങൾ. 1993 ൽ ബാസി​ഗർ എന്ന സിനിമയിലൂടെയാണ് ശിൽപ്പ ഷെട്ടി സിനിമാ രം​ഗത്തെത്തുന്നത്. പിന്നീട് 50 ഓളം സിനിമകളിൽ നടി അഭിനയിച്ചു. ഹിന്ദിക്ക് പുറമെ തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലെ സിനിമകളിൽ നടി അഭിനയിച്ചു.

  Also Read: വിവാഹമോചനത്തിന് ശേഷം തിരിച്ചെത്തിയ മേഘ്‌ന; ഈ ദിവസം മനോഹരമായതിന്റെ കാരണം പറഞ്ഞ് നടി

  2007 ൽ യുകെയിലെ സെലിബ്രറ്റി റിയാലിറ്റി ഷോയായ ബി​ഗ് ബ്രദറിൽ മത്സരാർത്ഥി ആയെത്തിയതോടെയാണ് ശിൽപ്പ കൂടുതൽ ശ്രദ്ധിക്കപ്പെടുന്നത്. ശിൽപ്പയ്ക്കെതിരെ ഷോയിൽ വന്ന വംശീയ പരാമർശം വലിയ വിവാദം ആയിരുന്നു. സിനിമകളിൽ പഴയത് പോലെ സജീവമല്ലെങ്കിലും ഇടയ്ക്ക് ബി​ഗ് സ്ക്രീനിേലക്കും വെബ് ഷോകളിലേക്കും ശിൽപ്പ ഷെട്ടി എത്താറുണ്ട്.

  47 കാരിയായ ശിൽപ്പ ഷെട്ടി ഫാഷനിൽ വളരെയധികം ശ്രദ്ധ കൊടുക്കുന്ന താരമാണ്. അതിനാൽ തന്നെ താരത്തിന്റെ മിക്ക റെഡ്കാർപറ്റ് ഇവന്റുകളും ശ്രദ്ധിക്കപ്പെടാറുണ്ട്. ബാസി​ഗർ, ജാൻവർ, അപ്നെ, ദഡ്കൻ, റിഷ്തെ, ഫിർ മിലേ​ഗി തുടങ്ങിയവയാണ് ബോളിവുഡിൽ ശിൽപ്പ ഷെട്ടി അഭിനയിച്ച സിനിമകൾ. അടുത്തിടെ നെറ്റ്ഫ്ലിക്സിൽ പുറത്തിറങ്ങിയ നികമ്മ എന്ന സിനിമയിലും നടി അഭിനയിച്ചു.

  Read more about: shilpa shetty
  English summary
  Viral: When Shilpa Shetty Was Afraid Of Her Sister Shamita Shetty Movie Debut For This Reason
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X